26.2 C
Kochi
Thursday, September 23, 2021

Daily Archives: 5th May 2021

Kuwait permits foreign nationals to travel abroad
 ഇന്നത്തെ പ്രധാന ഗൾഫ് വാർത്തകൾ:1 കുവൈത്തിൽ‌ നിന്ന് വിദേശികൾക്ക് പുറത്ത് പോകാൻ അനുമതി2 50 വിദേശികളെ കുവൈത്ത്  സിവിൽ സർവീസ് കമ്മിഷൻ പിരിച്ചുവിടും  3 പെരുന്നാളിനും നിയന്ത്രണം തുടരും: വിട്ടുവീഴ്ച അനുവദിക്കില്ലെന്ന് യുഎഇ4 ഒമാനിലേക്ക് കൂടുതൽ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് പ്രവേശന വിലക്ക്5 ഞായർ മുതൽ സേവനങ്ങൾ നിർത്താൻ ഒമാൻ പൊലീസ്6 യു.എ.ഇ യാത്രാ വിലക്ക്: വിസ കാലാവധി കഴിയുമെന്ന ആശങ്കയില്‍ പ്രവാസികള്‍7 അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ ആരംഭിക്കുന്നതിന് ഒരുങ്ങി...
ന്യൂഡല്‍ഹി:കൊവിഡ് വാക്‌സിനില്‍ ഒരുതുള്ളി പോലും പാഴാക്കാതിരുന്ന കേരളത്തെ അഭിന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. വളരെ സൂക്ഷ്മതയോടെ ഒരുതുള്ളിപോലും പാഴാക്കാതെ ഉപയോഗിച്ച ആരോഗ്യപ്രവര്‍ത്തകരെയും നഴ്‌സ്മാരെയും മോദി അഭിനന്ദിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ ട്വീറ്റിന് മറുപടിയാണ് പ്രധാനമന്ത്രിയുടെ കുറിപ്പ്.വാക്‌സിന്‍ പാഴാക്കാതെ ഫലപ്രദമായി ഉപയോഗിച്ച് ആരോഗ്യപ്രവര്‍ത്തകര്‍ മാതൃകയാണെന്നും പ്രത്യേകിച്ച് നഴ്‌സുമാര്‍, വളരെ കാര്യപ്രാപ്തിയുള്ളവരാണെന്നും പൂര്‍ണ്ണമനസ്സോടെ അഭിനന്ദനം അര്‍ഹിക്കുന്നുവെന്നും മോദി പറഞ്ഞു. കൊവിഡിനെതിരായ പോരാട്ടം ശക്തിപ്പെടുത്തുന്നതിന് വാക്‌സിന്‍ പാഴാക്കല്‍ കുറയ്ക്കുന്നത് പ്രധാനമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.കൊവിഡ് പ്രതിരോധ...
മമതയുടെ വിജയവും കലാപവും
ആണത്തം നിറഞ്ഞ രാഷ്ട്രീയത്തില്‍ ഒറ്റയാള്‍ പോരാട്ടത്തിന്റെ ചരിത്രമാണ് രാജ്യത്തെ ഏക വനിതാമുഖ്യമന്ത്രിയായ മമത ബാനര്‍ജി എഴുതിച്ചേര്‍ത്തത്. സ്വന്തം പാര്‍ട്ടിയായ കോണ്‍ഗ്രസ്സിലും അതിനു പുറത്തും ചെറുത്തുനില്‍പ്പിന്റെ പെണ്‍രാഷ്ട്രീയത്തില്‍ ഇതൊരു നാഴികക്കല്ലാണ് . ചാറ്റർജിയെ തോല്പിച്ച് ലോക്സഭയിലെത്തിയ, സീതാറാം കേസരിയെ വെല്ലുവിളിച്ചു തൃണമൂൽ കോൺഗ്രസ് രൂപീകരിച്ച, സിംഗൂർ വിഷയത്തിൽ 26ദിവസം ഉണ്ണാവ്രതം അനുഷ്ഠിച്ച, 35കൊല്ലം നീണ്ട മാർക്സിസ്റ്റ് ഭരണത്തിൽ നിന്ന് സംസ്ഥാനത്തെ മോചിപ്പിച്ച, ടാറ്റായുടെ കാർ ഫാക്ടറി പൂട്ടി കൃഷി ഭൂമി കർഷകർക്കു...
തിരുവനന്തപുരം:കൊവിഡ് രണ്ടാം തരംഗം രൂക്ഷമാകുമ്പോള്‍ കേന്ദ്രസഹായം അഭ്യര്‍ത്ഥിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തയച്ചു. വെന്‍റിലേറ്റര്‍ അടക്കമുള്ള സഹായം ആവശ്യപ്പെട്ടാണ് നരേന്ദ്ര മോദിക്ക് കത്തിയച്ചിരിക്കുന്നത്.50 ലക്ഷം ഡോസ് കോവിഷീൽഡ് വാക്സീനും 25 ലക്ഷം കോവാക്സീനും 500 മെട്രിക് ടണ്‍ ലിക്വിഡ് മെഡിക്കൽ ഓക്സിജനും മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.സര്‍ക്കാര്‍ മേഖലയില്‍ കൊവി‍ഡ് ചികില്‍സയ്ക്കായി മാറ്റിയ ഐസിയുകളും വെന്‍റിലേറ്ററുകളും നിറഞ്ഞ സ്ഥിതിയാണുള്ളത്. സ്വകാര്യ മേഖലയിലാകട്ടെ 85 ശതമാനത്തിലേറെ കിടക്കകളും നിറഞ്ഞു. കോഴിക്കോട് ജില്ലയില്‍ കിടക്കകള്‍...
Supeme Court to hear plea against central vista project
 ഇന്നത്തെ പ്രധാന വാർത്തകൾ:1) സെന്‍ട്രല്‍ വിസ്ത പദ്ധതി നിര്‍ത്തിവെക്കണമെന്ന ഹര്‍ജി കേള്‍ക്കാമെന്ന് സുപ്രീംകോടതി2) കോവിഡ് മാനദണ്ഡം ലംഘിച്ച് വൈദികർ ധ്യാനം നടത്തിയെന്ന് പരാതി; 80 പേര്‍ക്ക് രോഗബാധ, 2 മരണം3) രണ്ടാഴ്ചകൂടി കോവിഡ് രോഗനിരക്ക് ഉയരും; സംസ്ഥാനത്ത് രോഗവ്യാപനം ദേശീയ ശരാശരിക്കുമുകളില്‍4) നാല് ലക്ഷം ഡോസ് ‌കൊവിഷീൽഡ് എത്തി; സംസ്ഥാനത്തെ വാക്സീൻ ക്ഷാമത്തിന് പരിഹാരം5) രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നു; പുതുതായി 3.82 ലക്ഷം രോഗികള്‍6) രാത്രികാല...
തിരുവനന്തപുരം:ലോട്ടറി അടിച്ചെന്ന് കരുതി പിണറായി വിജയൻ അഹങ്കരിക്കേണ്ടെന്ന്​ കെ മുരളീധരൻ​. പത്ത് വര്‍ഷം പ്രതിപക്ഷത്ത് ഇരുന്നാൽ തകർന്ന്​ പോവുന്ന പാർട്ടിയല്ല കോൺഗ്രസ്​. ഇതിലും വലിയ വീഴ്ചകളിൽ നിന്ന് കോൺഗ്രസ് കരകയറിയിട്ടുണ്ട്. തിരഞ്ഞെടുപ്പിൽ ബിജെപിക്ക്​ വോട്ട്​ കുറഞ്ഞതിൽ മുഖ്യമന്ത്രിക്കാണ്​ വലിയ ദുഃഖമെന്നും മുരളീധരൻ പരിഹസിച്ചു. ബിജെപി വോട്ട് കുറഞ്ഞ ഇടങ്ങളിൽ എൽഡിഎഫ് ആണ് ജയിച്ചത് എന്ന് ഓര്‍ക്കണം.തിരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച്​ വാർത്താ സമ്മേളനത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.കോൺഗ്രസ്​ വീഴ്ചകൾ തിരുത്തി മുന്നോട്ട്...
ന്യൂഡൽഹി:മറാത്ത സംവരണം സുപ്രീംകോടതി റദ്ദാക്കി. 50 ശതമാനത്തിലധികം സംവരണം നൽകേണ്ട സാഹചര്യം ഇല്ലെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. ഇന്ദിര സാഹ്നി വിധി പുനപ്പരിശോധിക്കേണ്ടെന്നും സുപ്രീംകോടതി വ്യക്തമാക്കി.ജസ്റ്റിസ് അശോക് ഭൂഷന്‍ അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബഞ്ചിന്റേതാണ് വിധി. സംവരണത്തിന്‍റെ അടിസ്ഥാനം സാമൂഹിക, സാംസ്‌കാരിക പിന്നോക്കാവസ്ഥ ആയിരിക്കണമെന്ന നിര്‍ണായകമായ നിരീക്ഷണത്തോടെയാണ് സുപ്രീംകോടതിയുടെ വിധി. മഹാരാഷ്ട്രയില്‍ മറാത്ത വിഭാഗത്തെ പിന്നോക്ക വിഭാഗമായി പരിഗണിച്ച് സംവരണം നല്‍കാനുള്ള നിയമമാണ് കോടതി റദ്ദാക്കിയത്.
കോഴിക്കോട്​:ശത്രുക്കളിൽനിന്ന് അക്രമങ്ങൾ ഉണ്ടാകുമ്പോൾ വാലു മുറിച്ചോടുന്ന പല്ലിയെ പോലെ ഫിറോസ്‌ കുന്നംപറമ്പിൽ മാറരുതെന്ന്​ യൂത്ത്​ കോൺഗ്രസ്​ സംസ്​ഥാന ജനറൽ സെക്രട്ടറി ഇ പി രാജീവ്​. യുഡിഎഫ്‌ പ്രവർത്തകർ ഏറെ നിരാശരായിരിക്കുന്ന സന്ദർഭത്തിൽ ഫിറോസ്‌ ചില മാധ്യമങ്ങൾക്ക്‌ നൽകിയ പ്രസ്താവനകൾ ബാലിശവും ദൗർഭാഗ്യകരവുമാണ്.യു ഡി എഫിൽ അനൈക്യം എന്ന് ഫിറോസ്‌ പറഞ്ഞത്‌ തീർത്തും തെറ്റാണ്. തവനൂരിലെ കോൺഗ്രസിൽ നിന്നും ഒരാൾ പോലും ആവശ്യപ്പെടാതെ യു ഡി എഫ്​ സംസ്ഥാന നേതൃത്വം...
ചെന്നൈ:തമിഴ്നാട്ടില്‍ അമ്മ ക്യാന്‍റീനുകള്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഡിഎംകെ പ്രവര്‍ത്തകര്‍ക്കെതിരെ നടപടിയുമായി എം കെ സ്റ്റാലിന്‍. അമ്മ ക്യാന്‍റീനുകള്‍ അടിച്ച് തകര്‍ക്കുകയും ക്യാന്‍റീനുകളിലെ മുന്‍ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ചിത്രം മാറ്റി എം കെ സ്റ്റാലിന്‍റെ ചിത്രം സ്ഥാപിക്കുകയും ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. അമ്മ ക്യാന്‍റീനുകള്‍ക്ക് നേരെ അക്രമം അഴിച്ചുവിട്ട ഡിഎംകെ പ്രവര്‍ത്തകരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി.ഇവര്‍ക്കെതിരെ പാര്‍ട്ടി നല്‍കിയ പരാതിയില്‍ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു....
കൊൽക്കത്ത:തൃണമൂൽ കോണ്‍ഗ്രസ് അധ്യക്ഷ മമതാ ബാനര്‍ജി പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയായി ചുമതലയേറ്റു. രാജ് ഭവനിൽ വളരെ ലളിതമായാണ് ചടങ്ങുകൾ നടന്നത്. ഗവര്‍ണര്‍ ജഗദീപ് ധൻകര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. സത്യപ്രതിജ്ഞ ചടങ്ങിൽ സൗരവ് ഗാംഗുലി മുഖ്യാതിഥിയായി പങ്കെടുത്തു.അക്രമങ്ങൾ നേരിടാനുള്ള എല്ലാ നടപടികളുമെടുക്കുമെന്ന് മുഖ്യമന്ത്രി മമതാ ബാനർജി ഉറപ്പുനൽകിയതായി ഗവർണർ സത്യ പ്രതിജ്ഞാ ചടങ്ങില്‍ പറഞ്ഞു. അക്രമങ്ങള്‍‌ക്കെതിരെ നടപടിയെടുക്കുമെന്നും ബംഗാളിൽ സമാധാനം കൊണ്ടുവരേണ്ടതാണ് മുഖ്യമന്ത്രിയുടെ ആദ്യ ചുമതലയെന്നും ഗവര്‍ണര്‍ പറഞ്ഞു. ഇപ്പോൾ...