28 C
Kochi
Friday, October 22, 2021

Daily Archives: 23rd May 2021

ന്യൂഡൽഹി:സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ തീയതി ജൂൺ 1 ന് പ്രഖ്യാപിച്ചേക്കും. പരീക്ഷയുമായി മുന്നോട്ടുപോകാമെന്ന അഭിപ്രായം കൂടുതൽ സംസ്ഥാനങ്ങൾ മുന്നോട്ടുവെച്ചു. അതേസമയം പരീക്ഷ നടത്തേണ്ടെന്നും ഉപേക്ഷിക്കണമെന്നും ഡൽഹിയും മഹാരാഷ്ട്രയും ആവശ്യപ്പെട്ടു. വിഷയത്തിൽ അന്തിമ തീരുമാനം പ്രധാനമന്ത്രിക്ക് വിട്ടു.സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയും, JEE/NEET പോലുള്ള പ്രൊഫഷണൽ കോഴ്സുകളിലേക്കുള്ള മത്സര പരീക്ഷകളും നടത്തുന്നതടക്കമുള്ള കാര്യങ്ങൾ തീരുമാനിക്കുന്നതിനായി സംസ്ഥാനങ്ങളുടെ നിലപാട് കേൾക്കാനുള്ള രണ്ടാമത്തെ യോഗമാണ് ഇന്ന് ചേർന്നത്.സെപ്തംബറിലോ അതിന് ശേഷമോ പരീക്ഷ...
മുസ്ലിം വിരുദ്ധതയുടെ അടുത്ത കാശ്മീരായി ലക്ഷദ്വീപ്
ഇന്ത്യയുടെ തെക്ക് പടിഞ്ഞാറൻ തീരത്തുള്ള ദീപസമൂഹമായ ലക്ഷദ്വീപ്, മോഷണം, അടിപിടി, അക്രമം, കൊലപാതകം തുടങ്ങി യാതൊരുവിധ കുറ്റകൃത്യങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത ഇന്ത്യയിലെ ഏക പ്രദേശമെന്ന് വിളിക്കുന്ന ശാന്തമായൊരു സ്ഥലം. ഇന്ന് അവിടെയുള്ള ജനങ്ങൾക്ക് സ്വന്തം ഭൂമിയിൽ നിന്നും എപ്പോൾ വേണമെങ്കിലും ഇറക്കി വിടാമെന്ന് ഭയത്തോടെ ജീവിക്കേണ്ടി വരുന്ന അവസ്ഥയാണ്. കോവിഡ് ലോക്കഡോണിന്റെ മറവിൽ കാവിവത്ക്കരണത്തിന് സാക്ഷിയാകേണ്ടി വരുന്ന ജനത.എന്താണ് ഇപ്പോൾ ലക്ഷദ്വീപ് നേരിടുന്ന പ്രശ്നം?ലക്ഷദ്വീപ് ഒരു കേന്ദ്ര ഭരണ പ്രദേശമാണ്....
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 25,820 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. മലപ്പുറം 4074, എറണാകുളം 2823, പാലക്കാട് 2700, തിരുവനന്തപുരം 2700, തൃശൂര്‍ 2506, കൊല്ലം 2093, കോഴിക്കോട് 1917, ആലപ്പുഴ 1727, കോട്ടയം 1322, കണ്ണൂര്‍ 1265, ഇടുക്കി 837, പത്തനംതിട്ട 815, കാസര്‍ഗോഡ് 555, വയനാട് 486 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 1,13,205 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്...
ന്യൂഡൽഹി:ഡൽഹിയിൽ ലോക്​ഡൗൺ ഒരാഴ്​ച കൂടി നീട്ടിയതായി മുഖ്യമന്ത്രി അരവിന്ദ്​ കെജ്​രിവാൾ അറിയിച്ചു. കൊവിഡ് കേസുകൾ കുറയുന്നുണ്ടെങ്കിലും മേയ്​ 31 വരെ സംസ്​ഥാനത്ത്​ നി​യന്ത്രണങ്ങൾ തുടരാൻ സർക്കാർ തീരുമാനിക്കുകയായിരുന്നു.24 മണിക്കൂറിനിടെ 1600 കേസുകളാണ്​ ഡൽഹിയിൽ റിപ്പോർട്ട്​ ചെയ്​തത്​. കേസുകൾ ഇനിയും കുറയുന്ന മുറക്ക്​ മേയ്​ 21 മുതൽ അൺലോക്കിങ്​ പ്രക്രിയ ആരംഭിക്കു​മെന്ന് കെജ്​രിവാൾ അറിയിച്ചു.
തിരുവനന്തപുരം:ലതികാ സുഭാഷിന്റെ എൻസിപി പ്രവേശന തീരുമാനത്തില്‍ പ്രതികരിച്ച് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. എൻസിപിയെയും കോണ്‍ഗ്രസിനെയും താരതമ്യം ചെയ്യേണ്ടതില്ലെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. കോണ്‍ഗ്രസ് ജനങ്ങളുടെ പാര്‍ട്ടിയാണെന്നും താല്‍ക്കാലികമായ പരാജയം കോണ്‍ഗ്രസിന്റെ മനോവീര്യം കെടുത്തില്ലെന്നും അദ്ദേഹം വ്യക്തമാക്കി.നേരത്തെ എൻസിപിയുടെ സംസ്ഥാന അധ്യക്ഷന്‍ പി സി ചാക്കോയുമായി കൂടിക്കാഴ്ച നടത്തിയെന്നും പാര്‍ട്ടിയില്‍ ചേരുന്നതായുള്ള ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ നടത്തുമെന്നും ലതികാ സുഭാഷ് പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് ഉമ്മന്‍ചാണ്ടിയുടെ പ്രതികരണം.
ന്യൂഡൽഹി:ഇന്ത്യയിൽ ഇന്ന് രാവിലെ 2,40,842 പുതിയ കൊവിഡ് കേസുകൾ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ഇതുവരെ സ്ഥിരീകരിച്ച കൊവിഡ് കേസുകളുടെ എണ്ണം 2.65 കോടിയായി. കഴിഞ്ഞ 24 മണിക്കൂറിൽ 3741 കൊവിഡ് മരണങ്ങളാണ് രാജ്യത്ത് സ്ഥിരീകരിച്ചത്. രാജ്യത്തെ ആകെ കൊവിഡ് മരണങ്ങൾ 3 ലക്ഷത്തിലേക്ക് അടുക്കുകയാണ്.മെയ് മാസത്തിൽ ഇതുവരെ 77.67 ലക്ഷം കൊവിഡ് കേസുകൾ രാജ്യത്ത് റിപ്പോർട്ട് ചെയ്തു കഴിഞ്ഞു. എപ്രിലിൽ 66.13 ലക്ഷം കൊവിഡ് കേസുകളും മാർച്ചിൽ 10.25...
തിരുവനന്തപുരം:മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഒരു സർട്ടിഫിക്കറ്റും തനിക്ക്​ ആവശ്യമില്ലെന്ന്​ കോൺഗ്രസ്​ നേതാവ്​ രമേശ്​ ചെന്നിത്തല. പ്രതിപക്ഷ ധർമം നിർവഹിച്ചു. സ്ഥാനം ഒഴിയാൻ നേരത്തെ തീരുമാനിച്ചതാ​ണെന്നും ചെന്നിത്തല വ്യക്​തമാക്കി.കെപിസിസിയിലെ അഴിച്ചുപണി സംബന്ധിച്ച്​ ഹൈക്കമാൻഡ്​ തീരുമാനമെടുക്കും. വി ഡി സതീശനെ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുത്തതിൽ സന്തോഷമുണ്ട്​. സതീശന്​ എല്ലാവിധ പിന്തുണയും നൽകും. പ്രതിസന്ധിഘട്ടങ്ങളിൽ ശക്​തമായി മുന്നോട്ട്​ നയിക്കാൻ വി ഡി സതീശന്​ കഴിയ​ട്ടെയെന്നും അദ്ദേഹം പറഞ്ഞു.പ്രതിപക്ഷ നേതൃസ്ഥാനത്ത്​ നിന്ന്​ മാറ്റുന്നുവെന്ന വിവരം...
റായ്​പുർ:ഛത്തീസ്​ഗഡിൽ ലോക്​ഡൗൺ തുടരുന്നതിനിടെ​ മരുന്ന്​ വാങ്ങാൻ പുറത്തിറങ്ങിയ യുവാവിന്​ ജില്ല കലക്​ടറുടെയും പൊലീസി​ന്റെയും ക്രൂരമർദ്ദനം. സംഭവത്തി​ന്റെ വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു. ജില്ല കലക്​ടർ മർദ്ദിക്കുന്നതി​നൊപ്പം പൊലീസുകാർക്ക്​ അടിക്കാനും യുവാവിനെതിരെ എഫ്​ ഐ ആർ രജിസ്​റ്റർ ചെയ്യാനും നിർദേശം നൽകുകയായിരുന്നു. സംഭവത്തി​ന്റെ വിഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി.സൂരജ്​പുർ ജില്ലയിലാണ്​ സംഭവം. ജില്ല കലക്​ടർ രൺബീർ ശർമയുടെ നേതൃത്വത്തിലായിരുന്നു മർദ്ദനം. യുവാവിന്റെ ഫോൺ കലക്​ടർ പിടിച്ചുവാങ്ങുന്നതും നിലത്തേക്ക്​ എറിയുന്നതും മർദ്ദിക്കുന്നതിന്റെയും...
സൗദി:സൗദിയിൽ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചവര്‍ വാക്‌സിന്‍ പൂര്‍ത്തീകരണത്തിനുള്ള ജാഗ്രതയും ശ്രമങ്ങളും തുടരണമെന്ന് ആരോഗ്യ മന്ത്രാലയം. ഒറ്റ ഡോസ് വാക്‌സിന്‍ സ്വീകരിക്കുന്നത് മുഖേന പ്രതിരോധ ശേഷി ആര്‍ജിക്കല്‍ സാധ്യമല്ലെന്നും അതിനാല്‍ കൊവിഡ് മുന്‍കരുതല്‍ നടപടികള്‍ പാലിക്കുന്നത് തുടരണമെന്നും മന്ത്രാലയം വിശദീകരിച്ചു.സൗദി ആരോഗ്യ മന്ത്രാലയമാണ് രാജ്യത്തെ പൊതുജനങ്ങള്‍ക്ക് വാക്‌സിന്‍ പൂര്‍ത്തീകരണത്തിന്റെ ആവശ്യകത സംബന്ധിച്ച വിശദീകരണം നല്‍കിയത്. ഒറ്റ ഡോസ് വാക്‌സിന്‍ സ്വീകരിക്കുന്നത് വഴി ശരീരത്തിന്റെ പ്രതിരോധശേഷി പൂര്‍ണമാവില്ല.അതിനാല്‍ രണ്ടാമത്തെ ഡോസ്...
ന്യൂഡല്‍ഹി:ബാബാ രാംദേവിനെതിരെ നിയമനടപടി സ്വീകരിച്ച് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. അലോപ്പതിയെയും ശാസ്ത്രീയ വൈദ്യ ശാസ്ത്രത്തെയും അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള പ്രസ്താവനകള്‍ നടത്തിയതിലാണ് ഐഎംഎ രാംദേവിന് ലീഗല്‍ നോട്ടീസ് അയച്ചിരിക്കുന്നത്.അലോപ്പതിക്കെതിരെ രാംദേവ് നടത്തിയ പ്രസ്താവന തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും ഇയാള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും ഐഎംഎ നേരത്തെ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞിരുന്നു.അലോപ്പതിക്കെതിരെ രാംദേവ് സംസാരിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്ന സാഹചര്യത്തിലാണ് രാംദേവിനെതിരെ നിയമനടപടി സ്വീകരിക്കാന്‍ കേന്ദ്ര ആരോഗ്യമന്ത്രി തയ്യാറാവണമെന്ന് ഐഎംഎ ആവശ്യപ്പെട്ടത്.അല്ലെങ്കില്‍ അലോപ്പതിക്കെതിരായ...