28 C
Kochi
Friday, October 22, 2021

Daily Archives: 15th May 2021

Saudi makes vaccination must to work in country
 ഇന്നത്തെ പ്രധാന ഗൾഫ് വാർത്തകൾ:1 സൗദിയില്‍ ജോലി ചെയ്യണമെങ്കില്‍ വാക്‌സിനെടുക്കണം; നിയമം പ്രാബല്യത്തില്‍2 പ്രവാസികള്‍ നെട്ടോട്ടത്തിൽ; ദുബായിൽ ഓക്സിജൻ കോൺസൻട്രേറ്ററുകൾ കിട്ടാനില്ല3 ഖത്തറിൽ കൊവിഡ് വാക്‌സിൻ സ്വീകരിച്ചവർക്ക് ക്വാറന്റീനിലുള്ള ഇളവ് പുതുക്കി4 വാക്സിൻ: ഖത്തറിൽ മുൻഗണന പട്ടികയിൽ 30 വയസ്സുള്ളവരും5 കോവിഡ്: ജോലി നഷ്ടമാകുന്നവർക്ക് അവകാശങ്ങൾ നിഷേധിക്കരുത്6 മസ്കറ്റ് മുൻസിപ്പാലിറ്റി: മെയ് 15 മുതൽ വാണിജ്യ പ്രവർത്തനങ്ങൾഅനുവദിക്കും7 കുവൈത്തില്‍ പ്രവാസികള്‍ക്കുള്ള പ്രവേശന വിലക്ക് തുടരും8 ദുബായിൽ ഇനി കുടുംബ...
Sea wrath worsens in Kerala; Chellanam and Chavakkad severely affected
 ഇന്നത്തെ പ്രധാന മധ്യകേരള വാർത്തകൾ1 സംസ്ഥാനത്ത് പലയിടത്തും കടലാക്രമണം രൂക്ഷം; ചെല്ലാനത്തും ചാവക്കാടും കൊടുങ്ങല്ലൂരും സ്ഥിതി ഗുരുതരം2 കൊവിഡ് അതിതീവ്ര വ്യാപനത്തിൽ പകച്ച് കേരളം;നാല് ജില്ലകളിൽ തിങ്കളാഴ്ച മുതൽ ട്രിപ്പിൾ ലോക്ക്ഡൗൺ; മാർഗ്ഗ രേഖ ഇന്ന്3 വാക്‌സിന്‍: 18-44 വയസ് മുന്‍ഗണനാ വിഭാഗത്തിന്റെ രജിസ്ട്രേഷന്‍ ഇന്ന് മുതല്‍4 മഴയിലും കാറ്റിലും വ്യാപക നാശം; അപ്പർകുട്ടനാട് വെള്ളപ്പൊക്ക ഭീതിയിൽ5 ആശുപത്രിയിലെത്തിച്ച കോവിഡ് ബാധിത മരിച്ചു : ചികിത്സ ലഭിച്ചില്ലെന്നു പരാതി6...
കോഴിക്കോട്:കോഴിക്കോട് ജില്ലയിൽ കടൽക്ഷോഭം രൂക്ഷം. നിരവധി വീടുകളിൽ വെള്ളം കയറി. കടൽഭിത്തിയും കടന്ന് തിരമാല റോഡിലേക്കെത്തി. ഇതിനെ തുടർന്ന് കോതി തീരദേശ പാതയിൽ ഗതാഗതത്തിന് ഭാഗിക നിയന്ത്രണം ഏർപ്പെടുത്തി.ആളുകൾ കൂട്ടം കൂടി നിൽക്കുന്ന സാഹചര്യമുണ്ടായതിനാൽ പൊലിസ് കമ്മിഷണർ നേരിട്ടെത്തി സ്ഥിതി വിലയിരുത്തി. ഫയർഫോഴ്സിന്റെയും പൊലിസിന്റേയും നാട്ടുകാരുടേയും സഹായത്തോടെ റോഡിൽ നിറഞ്ഞ കല്ലും മറ്റ് പ്ലാസ്റ്റിക്ക് വശിഷ്ടങ്ങളും മാറ്റുകയാണ്. കനത്ത മഴയും കടൽക്ഷോപവും കാരണം ജില്ലയിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.
തിരുവനന്തപുരം:കേരളത്തില്‍ ഇന്ന് 32,680 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 4782, എറണാകുളം 3744, തൃശൂര്‍ 3334, തിരുവനന്തപുരം 3292, പാലക്കാട് 3165, കോഴിക്കോട് 2966, കൊല്ലം 2332, കോട്ടയം 2012, ആലപ്പുഴ 1996, കണ്ണൂര്‍ 1652, പത്തനംതിട്ട 1119, കാസര്‍ഗോഡ് 847, ഇടുക്കി 737, വയനാട് 702 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 1,22,628 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 26.65...
കൊച്ചി:2000-ത്തില്‍ പുറത്തിറങ്ങിയ നരസിംഹത്തിന് മോഹന്‍ലാല്‍-ബി ഉണ്ണികൃഷ്ണന്‍ കൂട്ടുകെട്ടിലിറങ്ങുന്ന ആറാട്ടിന്റെ ബിജിഎം ഉപയോഗിച്ച് ടീസര്‍. അമല്‍ മന്മഥനാണ് മോഹന്‍ലാല്‍-ഷാജി കൈലാസ് ടീമിന്റെ നരസിംഹത്തിന് ടീസര്‍ മിക്‌സ് ചെയ്തത്.ആറാട്ടിന്റെ ടീസറിനും പോസ്റ്ററിനും വലിയ സ്വീകാര്യത ലഭിച്ചിരുന്നു. നെയ്യാറ്റിന്‍കര ഗോപന്‍ എന്ന കഥാപാത്രമായാണ് ‘ആറാട്ടി’ല്‍ മോഹന്‍ലാല്‍ എത്തുന്നത്. ഒരിടവേളക്ക് ശേഷം മോഹന്‍ലാല്‍- ബി ഉണ്ണികൃഷ്ണന്‍ ടീം വീണ്ടും ഒന്നിക്കുന്ന ചിത്രമാണിത്. പുലിമുരുകന് ശേഷം ഉദയകൃഷ്ണ എഴുതുന്ന മോഹന്‍ലാല്‍ ചിത്രം കൂടിയാണ് ആറാട്ട്.ബി ഉണ്ണികൃഷ്ണനുവേണ്ടി...
സിഡ്നി:ഓസ്ട്രേലിയയ്ക്കാകെ നാണക്കേടായി മാറിയ പന്തു ചുരണ്ടൽ വിവാദത്തിൽ പുതിയ വെളിപ്പെടുത്തലുമായി സംഭവത്തിൽ അച്ചടക്ക നടപടിക്കു വിധേയനായ ഓസീസ് താരം കാമറൺ ബാൻക്രോഫ്റ്റ്. പന്തിൽ കൃത്രിമം കാട്ടുന്ന വിവരം അന്ന് ഓസീസ് ടീമിൽ അംഗങ്ങളായിരുന്ന ബോളർമാർക്കും അറിയാമായിരുന്നുവെന്നാണ് ബാൻക്രോഫ്റ്റിന്റെ വെളിപ്പെടുത്തൽ.പന്തു ചുരണ്ടൽ വിവാദത്തിൽ ശിക്ഷിക്കപ്പെട്ടത് ബാൻക്രോഫ്റ്റിനു പുറമെ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത്, വൈസ് ക്യാപ്റ്റൻ ഡേവിഡ് വാർണർ എന്നിവർ മാത്രമാണ്. ഇതിനിടെയാണ് കൂടുതൽ ഓസീസ് താരങ്ങൾക്ക് ഇതേക്കുറിച്ച് അറിവുണ്ടായിരുന്നുവെന്ന് ബാൻക്രോഫ്റ്റ്...
ഇടുക്കി:ഇടുക്കിയിൽ മഴ ശക്തമായി. ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ കല്ലാർകുട്ടി, മലങ്കര അണക്കെട്ടുകൾ തുറന്നു. കല്ലാർകുട്ടി അണക്കെട്ടിന്റെ രണ്ട് ഷട്ടറുകൾ 2 അടി വീതമാണ് ഉയർത്തിയത്. ഇടുക്കി മലങ്കര ഡാമിന്റെ ഷട്ടർ രാവിലെ തുറന്നിരുന്നു. മൂന്നു ഷട്ടറുകളിലൂടെ 63.429 ക്യുബിക് മീറ്റർ വെള്ളം ഒഴുക്കിവിടാനാണ് തീരുമാനം.കനത്ത മഴയിലും കാറ്റിലും മരം വീണ് ഹൈറേഞ്ച് മേഖലയിൽ വ്യാപക നാശ നഷ്ടമുണ്ടായി. നിരവധി വീടുകളുടെ മേൽക്കൂര തകർന്നുഎൻഡിആർഎഫ് സംഘത്തിന്റെ നേതൃത്വത്തിൽ മരങ്ങൾ മുറിച്ചു...
ദോഹ:12 നും 15 നും ഇടയിൽ പ്രായമുള്ളവർക്ക്​ ഫൈസർ വാക്​സിൻ സുരക്ഷിതവും ഫലപ്രദവുമാണെന്ന്​ തെളിയിക്കപ്പെട്ടതിനാൽ ഈ പ്രായക്കാർക്ക്​ ഖത്തറിലും ഉടൻ വാക്​സിൻ നൽകും. കൊവിഡ് 19 ദേശീയ പദ്ധതി അധ്യക്ഷനും ഹമദ്​ മെഡിക്കൽ കോർപറേഷൻ സാംക്രമികാരോഗ്യവിഭാഗം തലവനുമായ ഡോ അബ്​ദുല്ലത്തീഫ്​ അൽ ഖാൽ അറിയിച്ചതാണ്​ ഇക്കാര്യം.നിലവിൽ രാജ്യത്ത്​ ഫൈസർ, മൊഡേണ വാക്​സിനുകളാണ് എല്ലാവർക്കും സൗജന്യമായി നൽകുന്നത്​. ഫൈസർ 16നും അതിന്​ മുകളിലും പ്രായമുള്ളവർക്കും മൊഡേണ 18 നും...
ന്യൂഡൽഹി:കൊവിഷീല്‍ഡ്, കൊവാക്സിന്‍ എന്നിവയ്ക്ക് പുറമേ മറ്റ് ആറ് വാക്സിനുകളെ കൂടി വാക്‌സിനേഷന്‍ പദ്ധതിയുടെ രൂപരേഖയില്‍ ഉള്‍പ്പെടുത്തി ഇന്ത്യ. ഇതോടെ ജൂണ്‍ മുതല്‍ എട്ട് വാക്‌സിനുകളാകും രാജ്യത്തിന്റെ വാക്‌സിനേഷന്‍ പദ്ധതിയുടെ ഭാഗമായി ഉണ്ടാകുക. ബയോ-ഇ, സിഡസ് കാഡില, നോവവാക്സ്, ഭാരത് ബയോടെക്കിന്റെ മൂക്കിലൂടെ നല്കുന്ന വാക്സിന്‍ ജെന്നോവ, റഷ്യയുടെ സ്പുട്‌നിക് വി എന്നിവയെ കൂടിയാണ് വാക്‌സിന്‍ രൂപരേഖയുടെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ ഉള്‍പ്പെടുത്തിയത്.8.8 കോടി ഡോസുകള്‍ എന്ന മെയ് മാസത്തിലെ...
ന്യൂഡൽഹി:കൊവിഡ് മഹാമാരിയും പശ്ചിമേഷ്യയിലെ സംഘർഷാവസ്​ഥയുടെയും വാർത്തകൾക്കിടയിൽ മുങ്ങിപ്പോയ ഒന്നുണ്ട്​, രാജ്യ തലസ്​ഥാനത്ത്​ മാസങ്ങളായി നടക്കുന്ന കർഷക സമരം. കേന്ദ്ര സർക്കാറിന്‍റെ കർഷക നിയമങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന കർഷകരെ കുറിച്ച്​ രാജ്യത്തെ വീണ്ടും ഓർമിപ്പിക്കുകയാണ്​ ഒളിമ്പ്യനും ബോക്​സിങ്​ താരവുമായ വിജേന്ദർ സിങ്​.'നിങ്ങൾ ഞങ്ങളെ മറന്നില്ലെന്ന്​ കരുതുന്നു. ഭാവിക്ക്​ വേണ്ടി ഞങ്ങൾ ഇവിടെ കർഷക സമരം തുടരുകയാണ്​' ഇങ്ങനെ​ എഴുതിയ ചിത്രമാണ്​ താരം ഫേസ്​ബുക്കിൽ പങ്കുവെച്ചത്​. സമരഭൂമിയിൽ ഇരിക്കുന്ന കർഷകനെയാണ്​ പോസ്റ്ററിൽ കാണാനാകുക....