Thu. Mar 28th, 2024
ന്യൂഡൽഹി:

മറാത്ത സംവരണം സുപ്രീംകോടതി റദ്ദാക്കി. 50 ശതമാനത്തിലധികം സംവരണം നൽകേണ്ട സാഹചര്യം ഇല്ലെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. ഇന്ദിര സാഹ്നി വിധി പുനപ്പരിശോധിക്കേണ്ടെന്നും സുപ്രീംകോടതി വ്യക്തമാക്കി.

ജസ്റ്റിസ് അശോക് ഭൂഷന്‍ അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബഞ്ചിന്റേതാണ് വിധി. സംവരണത്തിന്‍റെ അടിസ്ഥാനം സാമൂഹിക, സാംസ്‌കാരിക പിന്നോക്കാവസ്ഥ ആയിരിക്കണമെന്ന നിര്‍ണായകമായ നിരീക്ഷണത്തോടെയാണ് സുപ്രീംകോടതിയുടെ വിധി. മഹാരാഷ്ട്രയില്‍ മറാത്ത വിഭാഗത്തെ പിന്നോക്ക വിഭാഗമായി പരിഗണിച്ച് സംവരണം നല്‍കാനുള്ള നിയമമാണ് കോടതി റദ്ദാക്കിയത്.

By Divya