28 C
Kochi
Friday, October 22, 2021

Daily Archives: 26th May 2021

ന്യൂഡൽഹി:കൊവിഡ് വാക്‌സിൻ സ്വീകരിച്ചതിന് ശേഷം ലഭിക്കുന്ന വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കരുതെന്ന് കേന്ദ്ര സർക്കാരിന്റെ മുന്നറിയിപ്പ്. സർട്ടിഫിക്കറ്റിൽ വ്യക്തിഗത വിവരങ്ങൾ ഉൾപ്പെടുന്നതിനാലാണ് ഇത്തരം നടപടിയുമായി കേന്ദ്രം രംഗത്തെത്തിയത്.കൊവിഡ് വാക്‌സിന്‍ സ്വീകരിച്ച പലരും സര്‍ട്ടിഫിക്കറ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ അപ്‌ലോഡ് ചെയ്യുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് സൈബർ സുരക്ഷ ബോധവത്കരണ ട്വിറ്റർ ഹാൻഡിലായ സൈബർ ദോസ്ത് അക്കൗണ്ടിലൂടെ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.വ്യക്തിഗത വിവരങ്ങൾ സര്‍ട്ടിഫിക്കറ്റിൽ ഉള്ളതിനാൽ...
തിരുവനന്തപുരം:കേരളത്തില്‍ ഇന്ന് 28,798 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 4751, എറണാകുളം 3444, പാലക്കാട് 3038, കൊല്ലം 2886, തിരുവനന്തപുരം 2829, തൃശൂര്‍ 2209, ആലപ്പുഴ 2184, കോഴിക്കോട് 1817, കോട്ടയം 1473, കണ്ണൂര്‍ 1304, ഇടുക്കി 1012, പത്തനംതിട്ട 906, കാസര്‍ഗോഡ് 572, വയനാട് 373 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 1,44,372 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 19.95...
Covid Control intensifies in Bahrain
 ഇന്നത്തെ പ്രധാന ഗൾഫ് വാർത്തകൾ:1 കോവിഡ്; ബഹ്‌റൈനിൽ വൻ നിയന്ത്രണങ്ങൾ2 യാത്രക്കാര്‍ക്ക് വാക്‌സിന്‍ നിര്‍ബന്ധമാക്കാനൊരുങ്ങി യുഎഇ3 ബഹ്​റൈനിൽ എത്തുന്നവർക്കുള്ള ക്വാറൻറീൻ: കൂടുതൽ ഹോട്ടലുകൾ ഉൾപ്പെടുത്തി4 വാക്സിനെടുക്കുന്നവർ പാസ്പോർട്ട് നമ്പർ കൊടുക്കണമെന്ന് എംബസി; വിമാന സർവീസ് വൈകും5 സൗദി യാത്രക്കിടെ ബഹ്‌റൈനില്‍ കുടുങ്ങിയ ഇന്ത്യക്കാരുടെ പ്രശ്‌നം പരിഹരിക്കാന്‍ ശ്രമം തുടരുകയാണെന്ന് അംബാസഡര്‍6 റെസിഡെൻസി കാലാവധിയുള്ള പ്രവാസികളെ കുവൈത്തിലേക്ക് പ്രവേശിപ്പിക്കാനുള്ള സാധ്യതകൾ ശക്തമായി7 ആഘോഷങ്ങൾ വാക്​സിനെടുത്തവർക്ക്​ മാത്രം8 കുവൈത്തിൽ മൊബൈൽ വാക്സീൻ...
സൗദി അറേബ്യ:ഹജ്ജിന് പോകാൻ ഈ വർഷം 60000 പേർക്ക് മാത്രമായിരിക്കും അവസരമെന്ന് സൗദി ആരോഗ്യമന്ത്രാലയം. വിദേശത്ത് നിന്നുള്ള തീർത്ഥാടകർക്കും അവസരം നൽകും. എന്നാൽ വളരെ കുറച്ച് തീർത്ഥാടകരെ മാത്രമേ ഓരോ രാജ്യത്ത് നിന്നും അനുവദിക്കുകയുള്ളു.45000 പേരെ വിദേശത്ത് നിന്നും 15000 പേരെ സൗദിയിൽ നിന്നും അനുവദിക്കും. സൗദി അറേബ്യയുടെ പുതിയ തീരുമാനങ്ങൾ പാകിസ്ഥാൻ പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി മൗലാന താഹിർ അഷ്‌റഫിയുമായുള്ള ഒരു ചാനൽ ചർച്ചക്കിടെ സ്ഥിരീകരിച്ചു.സൗദി...
തിരുവനന്തപുരം:അശോക് ചവാൻ സമിതിക്ക് മുന്നിൽ തിരഞ്ഞെടുപ്പിലെ കോൺ​ഗ്രസ് തോൽവിയുടെ കാരണം നിരത്തി മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. കൊവിഡും സംഘടനാ ദൗർബല്യവുമാണ് പ്രധാന കാരണമെന്ന്  രമേശ് ചെന്നിത്തല പറഞ്ഞു. പരാജയത്തിന്റ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു എന്നും അദ്ദേഹം സമിതിക്ക് മുമ്പിൽ വ്യക്തമാക്കി.കൊവിഡ് മൂലം സർക്കാരിന് എതിരായ കാര്യങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാൻ ആയില്ല. സർക്കാരിന്റെ അഴിമതികൾ തനിക്കു തുറന്ന് കാട്ടാൻ കഴിഞ്ഞു . അതിന് മാധ്യമങ്ങൾ വൻ പ്രാധാന്യം നൽകി.സംഘടനാ...
മുംബൈ:ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനും ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്‌ക്കും തയ്യാറെടുക്കുന്ന ഇന്ത്യന്‍ യുവതാരം റിഷഭ് പന്തിന് ഉപദേശവുമായി മുന്‍താരം കപില്‍ ദേവ്. ഇംഗ്ലണ്ടിലെ സാഹചര്യങ്ങള്‍ വലിയ വെല്ലുവിളിയാണെന്നും എല്ലാ പന്തും അടിച്ചകറ്റാന്‍ ശ്രമിക്കരുത് എന്നും കപില്‍ കൂട്ടിച്ചേര്‍ത്തു.'വളരെ പക്വതയുള്ള ഒരു താരമായാണ് റിഷഭ് പന്തിനെ ഇപ്പോള്‍ കാണുന്നത്. ഷോട്ടുകള്‍ കളിക്കാന്‍ ഏറെ സമയമുണ്ട്. പന്തിന്‍റെ കയ്യിലുള്ള ഷോട്ടുകളുടെ ശ്രേണി ഗംഭീരമാണ്. എന്നാല്‍ ഇംഗ്ലണ്ടിലെ സാഹചര്യങ്ങള്‍ വെല്ലുവിളിയാണ്.മധ്യനിരയില്‍ അദേഹം...
തിരുവനന്തപുരം:നാല് വര്‍ഷം മുന്‍പാണ് സിബിഐ സിരീസില്‍ അഞ്ചാമതൊരു ചിത്രത്തിന്‍റെ ആലോചനയെക്കുറിച്ച് സംവിധായകന്‍ കെ മധു ആദ്യമായി സൂചന തരുന്നത്. പിന്നീട് പലപ്പോഴായി അദ്ദേഹവും ചിത്രത്തിന്‍റെ തിരക്കഥാകൃത്തായ എസ് എന്‍ സ്വാമിയും ചിത്രത്തെക്കുറിച്ച് പറഞ്ഞിരുന്നു. ഇപ്പോഴിതാ ചിത്രീകരണഘട്ടത്തോട് അടുത്തിരിക്കുകയാണ് പുതിയ ചിത്രമെന്നാണ് അറിയുന്നത്.കൊവിഡ് സാഹചര്യം അനുകൂലമെങ്കില്‍ മലയാളമാസം ചിങ്ങം ഒന്നിന് (ഓഗസ്റ്റ് 17) സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്ന് അറിയുന്നു. എറണാകുളത്തായിരിക്കും ആദ്യ ഷെഡ്യൂള്‍. മമ്മൂട്ടിയുടെ സേതുരാമയ്യര്‍ക്കും മുകേഷിന്‍റെ ചാക്കോയ്ക്കുമൊപ്പം പുതിയ...
ബമാക:മാലിയിൽ പ്രസിഡൻറ്​, പ്രധാനമന്ത്രി, പ്രതിരോധ മന്ത്രി എന്നിവരെ കഴിഞ്ഞ ദിവസം അറസ്​റ്റ്​ ചെയ്​ത പട്ടാളം അധികാരം പിടിച്ചതായി പ്രഖ്യാപിച്ചു. അടുത്ത വർഷം തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച്​ കേണൽ അസീമി ഗോയ്​റ്റയാണ്​ ഒരു വർഷത്തിനിടെ രണ്ടാം തവണയും രാജ്യത്ത്​ പട്ടാള അട്ടിമറിയിലൂടെ അധികാരമേറുന്നത്​.പ്രസിഡൻറ്​ ബാഹ്​ എൻഡാവ്​, പ്രധാനമന്ത്രി മുക്​താർ ഔൻ എന്നിവരെ ചൊവ്വാഴ്​ചയാണ്​ അറസ്​റ്റ്​ ചെയ്​ത്​ പട്ടാള ക്യാമ്പിലേക്ക്​ മാറ്റിയത്​. തലസ്​ഥാന നഗരമായ ബമാകയിൽനിന്ന്​ 15 കിലോമീറ്റർ അകലെ കാറ്റിയിലെ സൈനിക...
തിരുവനന്തപുരം:ഒഎൻവി സാഹിത്യ പുരസ്‌കാരം തമിഴ് കവിയും ഗാനരചയിതാവുമായ വൈരമുത്തുവിന്. മൂന്നു ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങിയതാണ് പുരസ്‌കാരം. പ്രഭാവർമ്മ, ആലങ്കോട് ലീലാ കൃഷ്ണൻ, അനിൽ വള്ളത്തോൾ എന്നിവരടങ്ങിയ പുരസ്‌കാര നിർണയ സമിതിയാണ് ജേതാവിനെ തെരഞ്ഞെടുത്തത്.നാൽപതു വർഷമായി ചലച്ചിത്ര ഗാനരചനയിൽ സജീവമായ വൈരമുത്തു ഏഴായിരത്തി അഞ്ഞൂറിലേറെ ഗാനങ്ങൾ രചിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തെ ഒഎന്‍വി പുരസ്കാരം പ്രൊഫസര്‍ എം ലീലാവതിക്കാണ് ലഭിച്ചത്. അഞ്ചാമത് പുരസ്കാരമാണ് വൈരമുത്തുവിന് ലഭിച്ചിരിക്കുന്നത്.കവിയും ഗാനരചയിതാവുമായ...
തിരുവനന്തപുരം:സംസ്ഥാനത്തെ ബ്ളാക്ക് ഫംഗസ് മരുന്ന് ക്ഷാമം തീരുന്നു. ബ്ലാക് ഫംഗസ് രോഗത്തിനുള്ള മരുന്ന് സംസ്ഥാനത്ത് എത്തി. ലൈപോസോമൽ ആംഫോടെറിസിൻ മരുന്നാണ് എത്തിയത്.240 വയൽ മരുന്നാണ് കേന്ദ്ര സർക്കാർ അനുവദിച്ചത്. ഇത് ആശുപത്രികളിലേക്ക് കെഎം എസ് സി എൽ വിതരണം ചെയ്യും. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ബ്ലാക് ഫംഗസ് രോഗികൾ ചികിത്സയിലുള്ള കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അടക്കം മരുന്ന് ക്ഷാമം നേരിട്ടത് വലിയ പ്രതിസന്ധിയായിരുന്നു.കേരളത്തിന് പുറത്ത് നിന്നും മെഡിക്കല്‍...