28 C
Kochi
Friday, October 22, 2021

Daily Archives: 17th May 2021

ചെല്ലാനത്തിന്റെ ബാക്കി പത്രം
കടൽ കയറുമ്പോൾ മാത്രം അല്ല വെള്ളം ഇറങ്ങി നാശനഷ്ടങ്ങൾ മാത്രം ബാക്കി വെച്ച പോകുന്ന ഒരു മുഖം കൂടെ ചേലനത്തിന് ഉണ്ട്. കടലും ചെളിയും ഇവരുടെ ജീവിതത്തിൽ എല്ലാ വർഷവും വരുന്ന അതിഥിയായി മാറി.കടൽ ഇരമ്പി വരുമ്പോൾ തിരികെ എന്ത് കൊണ്ട് പോകുമെന്ന് ഇവർക്ക് ഇന്നും കൃത്യമായി അറിയില്ല. ഈ ജനതയോട് എന്തിനാണ് ഇങ്ങനെ വിവേചനം കാണിക്കുന്നത് എന്നും അവർക്ക് അറിയില്ല. അറിയുന്നത് ഒന്നു മാത്രം കാലാ...
തിരുവനന്തപുരം:കേരളത്തില്‍ ഇന്ന് 21,402 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 2941, തിരുവനന്തപുരം 2364, എറണാകുളം 2315, തൃശൂര്‍ 2045, കൊല്ലം 1946, പാലക്കാട് 1871, ആലപ്പുഴ 1679, കണ്ണൂര്‍ 1641, കോഴിക്കോട് 1492, കോട്ടയം 1349, കാസര്‍ഗോഡ് 597, പത്തനംതിട്ട 490, ഇടുക്കി 461, വയനാട് 211 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 86,505 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 24.74...
കൊച്ചി:ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം ചുരുളി ഓടിടി റിലീസിന് ഒരുങ്ങുന്നുവെന്ന് സൂചന. ചിത്രം ആമസോൺ പ്രൈമിലൂടെ ജൂണിൽ പ്രേക്ഷകരിലേക്ക് എത്തുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ലിജോ ജോസ് പെല്ലിശ്ശേരിസ് മൂവി മൊണാസ്ട്രിയും ചെമ്പോസ്കിയും ഒപസ് പെന്റയും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.ഒരു കാടാണ് ചിത്രത്തിന്റെ പശ്ചാത്തലം.19 ദിവസം കൊണ്ട് ചിത്രീകരണം പൂർത്തിയാക്കിയ ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് എസ് ഹരീഷാണ്. ജോജു, ചെമ്പൻ വിനോദ്, വിനയ് ഫോർട്ട് തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാനതാരങ്ങൾ.ഇരുപത്തിയഞ്ചാമത് അന്താരാഷ്ട്ര...
ന്യൂഡൽഹി:പ്രതിരോധ ഗവേഷണ കേന്ദ്രം വികസിപ്പിച്ച കൊവിഡ് മരുന്ന് 2 ഡി ഓക്സി ഡി ഗ്ലൂക്കോസ് പുറത്തിറക്കി. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗാണും ആരോഗ്യമന്ത്രി ഡോ ഹർഷ് വർധനും ചേർന്നാണ് മരുന്ന് പുറത്തിറക്കിയത്. മരുന്നിന്റെ കണ്ടുപിടുത്തം കൊവിഡ് ചികിത്സയിൽ വിപ്ലവകരമായ മാറ്റങ്ങൾ ഉണ്ടാക്കുമെന്ന പ്രതീക്ഷ ആരോഗ്യ മന്ത്രി ഡോ ഹർഷ് വർധൻ പങ്കുവെച്ചു.പൊടി രൂപത്തിലുള്ള മരുന്ന് വെള്ളത്തിൽ കലക്കി കഴിക്കാം. അത്യാസന്ന നിലയിലുള്ള രോഗികൾക്കാവും ഈ മരുന്ന് നൽകുക. ഈ...
ഓസ്ട്രേലിയ:ഓസീസ് താരങ്ങൾ മാൽദീവ്സിൽ നിന്ന് ഓസ്ട്രേലിയയിലെത്തി. ബിസിസിഐ ഏർപ്പെടുത്തിയ ചാർട്ടേർഡ് ഫ്ലൈറ്റിലാണ് ഐപിഎലിലെ ഓസീസ് താരങ്ങൾ സിഡ്നി എയർപോർട്ടിലെത്തിയത്. കഴിഞ്ഞ ദിവസമാണ് ഇന്ത്യയിൽ നിന്നുള്ള യാത്രാവിമാനങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് ഓസ്ട്രേലിയ മാറ്റിയത്.ഇതിനുപിന്നാലെയാണ് വിലക്ക് മാറ്റിയത്. ചെന്നൈ സൂപ്പർ കിംഗ്സിൻ്റെ ബാറ്റിംഗ് പരിശീലകൻ മൈക്ക് ഹസിയും ഓസ്ട്രേലിയയിലേക്ക് മടങ്ങിയിട്ടുണ്ട്. ചെന്നൈ സൂപ്പർ കിംഗ്സിൻ്റെ ബാറ്റിംഗ് പരിശീലകൻ മൈക്ക് ഹസിക്കും രണ്ടാം തവണ വീണ്ടും സ്ഥിരീകരിച്ചിരുന്നു.കഴിഞ്ഞ വെള്ളിയാഴ്ച അദ്ദേഹത്തിന്...
ന്യൂഡൽഹി:ഇസ്രായേൽ- പലസ്തീൻ സംഘർഷം അടിയന്തരമായി അവസാനിപ്പിക്കണമെന്ന്​ യു എൻ രക്ഷാസമിതിയിൽ ആവശ്യപ്പെട്ട്​ ഇന്ത്യ. ''കൂടുതൽ ഗുരുതരമാകുംമുമ്പ്​ അടിയന്തരമായി സംഘർഷം നിർത്തലാണ്​ ആവശ്യം. ഇരു വിഭാഗങ്ങളും ആത്​മ നിയന്ത്രണം പാലിച്ച്​ ആക്രമണത്തിൽനിന്ന്​ വിട്ടുനിൽക്കണം. ജറൂസലമിലും പരിസരങ്ങളിലും തത്​സ്​ഥിതി തുടരുകയും വേണം'- യു എന്നിലെ ഇന്ത്യൻ സ്​ഥിരാംഗവും അംബാസഡറുമായ ടി എസ്​ തിരുമതി പറഞ്ഞു.ഗാസയിൽനിന്ന് റോക്കറ്റാക്രമണവും ഇസ്രായേലി ആക്രമണവും അവസാനിപ്പിക്കണമെന്നും ഇവ കടുത്ത ദുരിതമാണ്​ വിതക്കുന്നതെന്നും പ്രസ്​താവനയിൽ ആവശ്യപ്പെട്ടു.
കൊച്ചി:സംസ്ഥാനത്ത് ഇതര സംസ്ഥാന ലോട്ടറി വിൽപ്പന വിലക്കിയ സർക്കാർ ഉത്തരവ് ഹൈക്കോടതി ശരിവെച്ചു. അന്യസംസ്ഥാന ലോട്ടറികളുടെ വിൽപ്പന വിലക്കിക്കൊണ്ടുള്ള സർക്കാർ വിജ്ഞാപനം റദ്ദാക്കിയ സിംഗിൾ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് റദ്ദാക്കി.അന്യസംസ്ഥാന ലോട്ടറികളുടെ വിൽപന നിയന്ത്രിച്ച് ഉത്തരവിറക്കാൻ ബന്ധപ്പെട്ട സംസ്ഥാനങ്ങൾക്ക് അധികാരമുണ്ടെന്ന് കോടതി നിരീക്ഷിച്ചു. സിംഗിൾ ബെഞ്ച് ഉത്തരവിനെതിരായ സംസ്ഥാന സർക്കാരിന്റെ അപ്പീലിലാണ് ഹൈക്കോടതിയുടെ നടപടി.സാന്റിയാഗോ മാർട്ടിൻ ഡയറക്ടർ ആയ പാലക്കട്ടെ ഫ്യൂച്ചർ ഗൈമിങ് സൊല്യൂഷൻ...
ചെന്നൈ:ആഗോള ടെന്‍ഡര്‍ വഴി സംസ്ഥാനത്തേക്ക് വാക്‌സിന്‍ വാങ്ങാനുള്ള തീരുമാനത്തിന് പിന്നാലെ ചൈനയെ ടെന്‍ഡര്‍ നടപടികളില്‍ നിന്ന് വിലക്കില്ലെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ വ്യക്തമാക്കിയതായി റിപ്പോര്‍ട്ട്.ദ ന്യൂസ് മിനിറ്റാണ് തമിഴ്‌നാട്ടിലെ ആരോഗ്യവകുപ്പിലെ ഉദ്യാഗസ്ഥനെ ഉദ്ദരിച്ച് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ലോകാരോഗ്യ സംഘടന അംഗീകരിച്ച, ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ (ഡിസിജിഐ) ലൈസന്‍സുള്ളിടത്തോളം കാലം എല്ലാ വാക്‌സിനും ഞങ്ങള്‍ അനുവദിക്കുകയാണ്, ആറ് വാക്സിനുകള്‍ ലോകാരോഗ്യ സംഘടനയും ഇതില്‍ മൂന്നെണ്ണം ഡിജിസിഐയും അംഗീകരിച്ചതായി...
തിരുവനന്തപുരം:ട്രിപ്പിൾ ലോക്ഡൗൺ ഇളവുകൾ ദുരുപയോ​ഗം ചെയ്യരുതെന്ന് തിരുവനന്തപുരം ജില്ലാ കളക്ടർ. ജനങ്ങൾ അടുത്തുള്ള കടകളിൽ നിന്ന് മാത്രം സാധനങ്ങൾ വാങ്ങാൻ ശ്രമിക്കണമെന്നും അടിയന്തര കാര്യങ്ങൾക്ക് വേണ്ടി ജില്ലാ ഭരണകൂടം കൂടെയുണ്ടെന്നും ജില്ലാ കളക്ടർ പറ‍ഞ്ഞു.ജില്ലയിൽ ഇപ്പോഴും കൊവിഡ്‌ വ്യാപനം ഗുരുതരമാണ്. ഒമ്പത് ദിവസത്തെ ലോക് ഡൗൺ കൊണ്ട് നില ചെറിയ തോതിൽ മെച്ചപ്പെടുത്തി. സ്ഥിതി ഗുരുതരമാവുന്ന സി വിഭാ​ഗം കേസുകൾ ജില്ലയിൽ ഇപ്പോഴും കൂടുതലാണ്.അതിനാല്‍ സംസ്ഥാന അതിർത്തികളിൽ...
ദോഹ:ഇസ്രായേൽ പലസ്തീനിൽ നടത്തുന്ന നരമേധത്തിനെതിരായ ഗൾഫിലെ ചലനങ്ങളുടെ കേന്ദ്രമായി ഖത്തർ മാറുന്നു. ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന നരമേധത്തിെൻറ കൃത്യമായ വിവരങ്ങൾ ലോകത്തിനു​ മുന്നിൽ എത്തിക്കുന്നത്​ ദോഹ ആസ്​ഥാനമായുള്ള 'അൽ ജസീറ' ചാനൽ ആണ്​. ഗാസ സിറ്റിയിലെ അൽജസീറ റിപ്പോർട്ടർ യുംന അൽസെയ്​ദ്​ അതിസാഹസികമായാണ്​ ബോംബ്​ ആക്രമണത്തിെൻറ തൽസമയ റിപ്പോർട്ടിങ്​ നടത്തുന്നത്​.കഴിഞ്ഞ ദിവസം റിപ്പോർട്ടിങ്ങിനിടെ ഇസ്രായേലിെൻറ ബോംബുകൾ തൊട്ടടുത്ത്​ പതിച്ചിരുന്നു. ഇതിെൻറ ശബ്​ദവും തുടർന്നുള്ള സംഭവങ്ങളും ദൃശ്യങ്ങളിൽ കാണാമായിരുന്നു....