28 C
Kochi
Friday, October 22, 2021

Daily Archives: 19th May 2021

തിരുവനന്തപുരം:കേരളത്തില്‍ ഇന്ന് 32762 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 112 മരണം ആണ് കൊവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്.  140545 സാമ്പിളുകൾ പരിശോധിച്ചു. ചികിത്സയിലുള്ളത് 331860 പേരാണ്. 48413 പേർ രോഗമുക്തരായി.മുൻ ആഴ്ചയെ അപേക്ഷിച്ച് ആകെ റിപ്പോർട്ട് ചെയ്ത കേസുകൾ 12.1 ശതമാനം കുറഞ്ഞു.മുഖ്യമന്ത്രിയുടെ വാക്കുകൾ:തിരുവനന്തപുരം, എറണാകുളം മലപ്പുറം തൃശ്ശൂർ ജില്ലകളിലെ ട്രിപ്പിൾ ലോക്ഡൗൺ ഫലപ്രദം. അവശ്യ സർവീസുകൾ മാത്രമാണ് ഈ ജില്ലകളിൽ അനുമതി. പൊലീസ് നിയന്ത്രണത്തോട് ജനം സഹകരിക്കുന്നു....
കൊച്ചി:പാര്‍വ്വതി, ബിജു മേനോന്‍, ഷറഫുദ്ദീന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സാനു ജോണ്‍ വര്‍ഗീസ് സംവിധാനം ചെയ്‍ത 'ആര്‍ക്കറിയാം' എന്ന ചിത്രം ഒടിടിയില്‍ റിലീസ് ആയി. നീസ്ട്രീം, റൂട്ട്സ് എന്നീ പ്ലാറ്റ്ഫോമുകളിലൂടെ ചിത്രം എത്തുമെന്നാണ് നേരത്തെ കരുതപ്പെട്ടിരുന്നതെങ്കില്‍ ആമസോണ്‍ പ്രൈം ഉള്‍പ്പെടെ ആറ് പ്ലാറ്റ്ഫോമുകളിലാണ് ഒരേ ദിവസം ചിത്രം റിലീസ് ചെയ്യപ്പെട്ടിരിക്കുന്നത്.മലയാളസിനിമയെ സംബന്ധിച്ച് വലിയ പുതുമയാണ് ഇത്. ഒന്നിലധികം പ്ലാറ്റ്ഫോമുകളില്‍ ഒരേസമയം റിലീസ് എന്നത് മുന്‍പും സംഭവിച്ചിട്ടുണ്ടെങ്കിലും ആറ്...
തിരുവനന്തപുരം:പിണറായി വിജയൻ സർക്കാറിലെ മന്ത്രിമാരുടെ വകുപ്പുകളിൽ ഏകദേശ ധാരണയായി. കൊവിഡ് പ്രതിസന്ധിക്കാലത്ത്​ ആരോഗ്യവകുപ്പിന്‍റെ ചുമതല വീണ ജോർജിനാണ്​ നൽകി​യത്. പി രാജീവ്​ വ്യവസായ വകുപ്പിന്‍റെ ചുമതല വഹിക്കും. കെ എൻ ബാലഗോപാലാണ്​ ധനമന്ത്രി.മുതിർന്ന സിപിഎം നേതാവ്​ എം വി ഗോവിന്ദൻ തദ്ദേശ വകുപ്പിന്‍റെ ചുമതല വഹിക്കും. ആർ ബിന്ദുവായിരിക്കും ഉന്നതവിദ്യാഭ്യാസ മന്ത്രി. വി എൻ വാസവൻ എക്സൈസ്​ മന്ത്രിയാകും.ഘടകകക്ഷികളു​ടെ മന്ത്രിസ്ഥാനങ്ങളിലും ധാരണയായിട്ടുണ്ട്​. ജെ ഡി എസിന്‍റെ കെ കൃഷ്ണൻകുട്ടിക്ക്...
തൊടുപുഴ:കേരള കോൺഗ്രസ് പാർട്ടിയുടെ പാർലമെന്ററി പാർട്ടി ലീഡറായി പി ജെ ജോസഫ് എംഎൽഎയെ തെരഞ്ഞെടുത്തു. അഡ്വ മോൻസ് ജോസഫിനെ ഡെപ്യൂട്ടി ലീഡറായും തിരഞ്ഞെടുത്തു.നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷം പാർട്ടിയുടെ ഭരണഘടനാ പ്രകാരം കേരളാ കോൺഗ്രസ് ചെയർമാൻ പി ജെ ജോസഫ് എംഎൽഎയാണ് പാർലമെന്ററി പാർട്ടി യോഗം വിളിച്ചു ചേർത്തത്.വർക്കിങ് ചെയർമാൻ അഡ്വ പി സി തോമസ്, സെക്രട്ടറി ജനറൽ അഡ്വ ജോയി എബ്രഹാം എന്നിവരും പ്രത്യേക ക്ഷണിതാക്കളായി യോഗത്തിൽ പങ്കെടുത്തു.
കെ.കെ ബാലകൃഷ്ണൻ
ദേവസ്വം മന്ത്രിയുടെ പ്രഖ്യാപനം മുതൽ സോഷ്യൽ മീഡിയയിൽ ചരിത്രം തിരുത്തിയ സർക്കാർ, വിപ്ലവം സൃഷ്ഠിക്കുന്നു എന്ന പോസ്റ്റുകളാണ് എന്നാൽ ചരിത്രം പരിശോദിച്ചാൽ മനസിലാവും കേരളത്തിലെ ആദ്യത്തെ ദളിത് ദേവസ്വം മന്ത്രി അല്ല കെ രാധാകൃഷ്ണൻ മറിച്ച്. ഇടതുപക്ഷത്തിന്റെയും കമ്മ്യൂണിസ്റ്റ് പാർട്ടിയുടേയും ആദ്യ ദളിത്‌ ദേവസ്വം മന്ത്രിയാണ്.കേരളത്തിനു മുൻപും ദളിത്‌ വിഭാഗത്തിൽ നിന്നുള്ള ദേവസ്വം മന്ത്രിമാർ ഉണ്ടായിട്ടുണ്ട്. 1970 മുതൽ 77 വരെ തുടർന്ന സി. അച്യുത മേനോൻ മന്ത്രി സഭയിൽ...
തിരൂർ:കൊവിഡ്ബാധയെ തുടർന്ന് മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സ കഴിഞ്ഞ്​ മടങ്ങിയ തിരൂർ സ്വദേശിക്ക് ബ്ലാക്ക് ഫംസ്​ രോഗബാധ സ്ഥിരീകരിച്ചു. ഏഴൂർ ഗവ ഹൈസ്കൂളിന് സമീപം താമസിക്കുന്ന വലിയപറമ്പിൽ അബ്ദുൽ ഖാദറിനാണ് (62 ) ഫംഗസ് രോഗ ബാധ സ്ഥിരീകരിച്ചത്. രോഗബാധയെ തുടർന്ന്​ അടിയന്തിര ശസ്ത്രക്രിയയിലൂടെ അദ്ദേഹത്തിന്‍റെ ഒരു കണ്ണ് നീക്കം ചെയ്തതായി മകൻ ജുനൈദ് പറഞ്ഞു. മലപ്പുറം ജില്ലയിൽ ആദ്യമായാണ് ബ്ലാക്ക് ഫംഗസ് രോഗബാധ സ്ഥിരീകരിക്കുന്നത്.കോഴിക്കോട് മിംസ് ആശുപത്രിയിലാണ്...
ബെംഗളൂരു:ബെംഗളൂരു കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷ് കോടിയേരി നല്‍കിയ ജാമ്യാപേക്ഷയില്‍ തുടർവാദം കേട്ട് കർണാടക ഹൈക്കോടതി. കേസിൽ ആദ്യം അറസ്റ്റിലായ മുഹമ്മദ് അനൂപിന് അഞ്ച് കോടി രൂപ എന്തിന് കൈമാറിയെന്ന് ചോദിച്ച കോടതി, രേഖകൾ സമർപ്പിക്കണമെന്ന് ആവശ്യപ്പെട്ടു.എന്നാൽ, അനൂപിന് അഞ്ച് കോടി കൈമാറിയില്ലെന്നായിരുന്നു ബിനീഷിന്റെ അഭിഭാഷകന്റെ വാ​ദം. രേഖകൾ നേരത്തെ സമർപ്പിച്ചിട്ടുണ്ടെന്നും അഭിഭാഷകൻ കോടതിയിൽ പറഞ്ഞു.ബിനീഷിന്റെ അക്കൗണ്ടിൽ എത്തിയ അഞ്ച് കോടിക്ക് വ്യക്തമായ വിശദീകരണം നൽകാൻ അഭിഭാഷകന്...
പലസ്തീന് പിന്തുണയുമായി മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരങ്ങളായ പോള്‍ പോഗ്‍ബയും അമാദും.മാഞ്ചസ്റ്ററിന്റെ ഹോം ഗ്രൌണ്ടായ ഓള്‍ഡ് ട്രഫോഡില്‍ ഫുള്‍ഹാമുമായുള്ള മത്സരത്തിന് ശേഷം പലസ്തീന്‍ പതാകയുമായി ഗ്രൗണ്ട് വലം വെച്ചാണ് പോഗ്ബയും അമാദും ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചത്.കഴിഞ്ഞ ദിവസം എഫ് എ കപ്പ് ഫൈനലില്‍ വിജയിച്ച ലെസ്റ്റര്‍ സിറ്റി കളിക്കാര്‍ വിജയം ആഘോഷിച്ചത് പലസ്തീന്‍ പതാക ഉയര്‍ത്തിക്കാണിച്ചായിരുന്നു. പോഗ്‍ബക്കും അമാദിനും അവരുടെ കാഴ്ചപ്പാടുകള്‍ പ്രകടിപ്പിക്കാനുള്ള അവകാശമുണ്ടെന്നും അതിനെ ബഹുമാനിക്കുകയും ചെയ്യുന്നുവെന്ന് യുണൈറ്റഡ് മാനേജര്‍...
ദോ​ഹ:ലോ​ക​ത്തി​ലെ സെ​ൻ​ട്ര​ൽ ബാ​ങ്കു​ക​ളെ​ല്ലാം ച​രി​ത്ര​ത്തി​ലെ സ​മാ​ന​ത​ക​ളി​ല്ലാ​ത്ത പ്ര​തി​സ​ന്ധി​ക​ളി​ലൂ​ടെ​യാ​ണ് നീ​ങ്ങി​ക്കൊ​ണ്ടി​രി​ക്കു​ന്ന​തെ​ന്ന് ഖ​ത്ത​ർ സെ​ൻ​ട്ര​ൽ ബാ​ങ്ക് ഗ​വ​ർ​ണ​ർ ശൈ​ഖ് അ​ബ്​​ദു​ല്ല ബി​ൻ സ​ഈ​ദ് ആ​ൽ​ഥാ​നി. കൊവിഡ് പ്ര​തി​സ​ന്ധി അ​നി​ശ്ചി​ത​മാ​യി നീ​ളു​ന്ന​താ​ണ് സെ​ൻ​ട്ര​ൽ ബാ​ങ്കു​ക​ൾ നേ​രി​ടു​ന്ന പ്ര​ധാ​ന വെ​ല്ലു​വി​ളി. ല​ണ്ട​നി​ലെ കി​ങ്സ്​ ബി​സി​ന​സ്​ സ്​​കൂ​ളി​ൽ ഖ​ത്ത​ർ സെൻറ​ർ ഫോ​ർ ഗ്ലോ​ബ​ൽ ബാ​ങ്കി​ങ് ആ​ൻ​ഡ് ഫി​നാ​ൻ​സ്​ വാ​ർ​ഷി​ക സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.സാ​മ്പ​ത്തി​ക ത​ക​ർ​ച്ച​യെ മാ​ത്ര​മ​ല്ല ബാ​ങ്കു​ക​ൾ​ക്ക് അ​ഭി​മു​ഖീ​ക​രി​ക്കാ​നു​ള്ള​ത്. പു​തി​യ സാ​ങ്കേ​തി​ക സം​വി​ധാ​ന​ങ്ങ​ളു​ടെ...
തിരുവനന്തപുരം:ആർ ബാലകൃഷ്ണപിള്ള എഴുതിയ വില്‍പത്രത്തെചൊല്ലി മൂത്ത മകള്‍ ഉഷ മോഹന്‍ദാസ് ഉന്നയിച്ച ആരോപണങ്ങളില്‍ കഴമ്പില്ലെന്ന് ഇളയ മകള്‍ ബിന്ദു ബാലകൃഷ്ണന്‍. വില്‍പത്രം അച്ഛന്‍റെ സ്വന്തം ഇഷ്ടപ്രകാരം എഴുതിയതാണ്.മരണശേഷം അദ്ദേഹത്തെ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കുന്നതില്‍ ദുഃഖമുണ്ടെന്നും ബിന്ദു പറഞ്ഞു. വില്‍പത്രവുമായി ബന്ധപ്പെട്ട പരാതിയുമായി ഉഷ മോഹന്‍ദാസ് മുഖ്യമന്ത്രിയെ കണ്ടിരുന്നു. ഗണേഷ് കുമാറിന് ആദ്യ ടേമില്‍ മന്ത്രിസ്ഥാനം നഷ്ടപ്പെടാന്‍ ഇത് കാരണമായെന്ന് പ്രചാരണം ശക്തമാണ്.പ്രശ്നങ്ങള്‍ പരിഹരിച്ചില്ലെങ്കില്‍ കുടുതല്‍ വിവരങ്ങള്‍ പുറത്തുവിടുമെന്ന്...