24 C
Kochi
Tuesday, September 21, 2021

Daily Archives: 1st May 2021

തമിഴ്നാട്:പ്രീപോളുകളിലും എക്സിറ്റ് പോളുകളിലും തരംഗമെന്ന പ്രവചനങ്ങളുടെ ആത്മവിശ്വാസത്തിലാണ് തമിഴ്നാട്ടില്‍ ഡിഎംകെ വോട്ടെണ്ണലിലേക്ക് കടക്കുന്നത്. 160 മുതല്‍ 180 വരെ സീറ്റുകളില്‍ ഉദയസൂര്യന്‍ ഉദിച്ചേക്കാമെന്നാണു സകല പ്രവചനങ്ങളും. അതേ സമയം വലിയ തിരിച്ചടിയുണ്ടാകുമോയെന്ന ഭയം അണ്ണാ ഡിഎംകെ ക്യാമ്പിലുണ്ട്. ചരിത്രത്തിലാദ്യമായി താമര വിരിയുമെന്ന പ്രതീക്ഷയിലാണു പുതുച്ചേരിയിലെ എൻഡിഎ.തമിഴ്നാട്ടില്‍ ഇത്തവണ ഉദയസൂര്യന്‍ ഉദിക്കുമെന്നാണു പൊതുവിലയിരുത്തല്‍. 160 മുതല്‍180 വരെ സീറ്റുകളില്‍ വിജയിക്കുമെന്ന പ്രവചനങ്ങളെത്തിയതോടെ ഡിഎംകെ സര്‍ക്കാര്‍ രൂപീകരണത്തിന്റെ അനൗദ്യോഗിക ചര്‍ച്ചകളിലേക്കു കടന്നു....
കോട്ടയം:കേരളം ആര് ഭരിക്കുമെന്ന് താനും ബിജെപിയും ചേർന്നാണ് തീരുമാനിക്കുകയെന്ന് കേരള ജനപക്ഷം നേതാവും പൂഞ്ഞാർ സ്ഥാനാർത്ഥിയുമായ പി സി ജോർജ്. സംസ്ഥാനത്ത് തൂക്കുസഭ വരും. പൂഞ്ഞാറിൽ അമ്പതിനായിരം വോട്ടിന്‍റെ ഭൂരിപക്ഷം നേടി താൻ വിജയിക്കുമെന്നും അദ്ദേ​ഹം പറഞ്ഞു. പൂഞ്ഞാറിലെ ജനങ്ങള്‍ എന്നെ ഉപേക്ഷിക്കില്ല.നൂറ് ശതമാനം ആത്മവിശ്വാസമുണ്ട്. പതിനായിരം മുതൽ അൻപതിനായിരം വരെ ഭൂരിപക്ഷം നേടും. ഈരാറ്റുപേട്ടയിലെ മുസ് ലിം സഹോദരങ്ങളെ തെറ്റിദ്ധരിപ്പിച്ച് കുറെയേറെ വോട്ട് പോയിട്ടുണ്ടെന്നും പി...
മധ്യപ്രദേശ്:മധ്യപ്രദേശിലെ നർസിംഗ്പൂരിൽ രണ്ട് ലക്ഷം കൊവിഡ് വാക്സിൻ ഉപേക്ഷിച്ച നിലയിൽ. എട്ട് കോടി വില വരുന്ന കോവാക്സിനുള്ള ട്രക്കാണ് പൊലീസ് കണ്ടെത്തിയത്. 2,40,000 ഡോസ് കോവാക്സിനാണ് ട്രക്കിലുണ്ടായിരുന്നത്.ട്രക്കിന്‍റെ ഡ്രൈവർക്കും കണ്ടക്ടർക്കുമായി അന്വേഷണം ആരംഭിച്ചു. വാക്സിൻ ഉപയോഗ ശൂന്യമായിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. റോഡരികില്‍ ഉപേക്ഷിച്ച നിലയില്‍ ട്രക്ക് കണ്ടെത്തിയതായി കരേലി പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇതനുസരിച്ച് സ്ഥലത്തെത്തിയ പൊലീസ് നടത്തിയ പരിശോധനയിലാണ് ട്രക്കില്‍ കൊവിഡ് വാക്സിനാണെന്ന് മനസിലായത്.ട്രക്കിലെ...
കൊച്ചി:ഹൈക്കോടതിക്കെതിരായ വിവാദ പരാമർശങ്ങളിൽ കോൺഗ്രസ് നേതാവ് കെ സുധാകരൻ എംപിക്കെതിരെ കോടതിയലക്ഷ്യ നടപടികൾ സ്വീകരിക്കാൻ അഡ്വക്കേറ്റ് ജനറൽ അനുമതി നൽകി. കണ്ണൂർ ഷുഹൈബ് വധകേസിൽ സുധാകരൻ ഹൈക്കോടതിക്കെതിരെ നടത്തിയ പരാമർശങ്ങൾ വിവാദമായിരുന്നു.കേസിൽ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന ഹൈക്കോടതിവിധി മ്ലേച്ഛം എന്നായിരുന്നു സുധാകരന്റെ പരാമർശം. വിധിപ്രസ്താവം നടത്തിയ ജഡ്ജിയുടെ മനോനില തകരാറിൽ ആണെന്നും സുധാകരൻ വിമർശിച്ചിരുന്നു. ഇത് കോടതിയലക്ഷ്യമാണെന്നാരോപിച്ച് ഹൈക്കോടതി അഭിഭാഷകനായ ജനാർദ്ദന ഷേണായി സമർപ്പിച്ച ഹർജിയിലാണ് അഡ്വക്കേറ്റ് ജനറലിന്റെ...
തിരുവനന്തപുരം:തിരഞ്ഞെടുപ്പിന്‍റെ തുടക്കം മുതല്‍ ചില മാധ്യമങ്ങള്‍ യുഡിഎഫ് വിരുദ്ധത പ്രകടിപ്പിച്ചുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അതിന്‍റെ തുടര്‍ച്ചയാണ് എക്സിറ്റ് പോള്‍ ഫലങ്ങളെന്നും ചെന്നിത്തല പറഞ്ഞു. എക്സിറ്റ് പോളുകള്‍ക്ക് ശാസ്ത്രീയ അടിത്തറയില്ല.യുഡിഎഫ് വിരുദ്ധതയാണ് എക്സിറ്റ് പോളുകളിലുള്ളത്. വോട്ടെടുപ്പിൽ തിരിമറിക്ക് സാധ്യതയുള്ളതിനാൽ യുഡിഎഫ് സ്ഥാനാർത്ഥികൾ നേരിട്ട് വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ എത്തണം. എക്സിറ്റ് പോളുകള്‍ കണ്ട് പ്രവര്‍ത്തകര്‍ പരിഭ്രമിക്കരുത്. അടുത്തത് യുഡിഎഫ് ഗവണ്‍മെന്‍റായിരിക്കുമെന്നും ചെന്നിത്തല പറഞ്ഞു.
കു​വൈ​ത്ത്​ സി​റ്റി:ജൂ​ൺ അ​വ​സാ​ന​ത്തോ​ടെ കു​വൈ​ത്ത്​ 20 ല​ക്ഷം പേ​ർ​ക്ക്​ കൊവിഡ് പ്ര​തി​രോ​ധ കു​ത്തി​വെ​പ്പ്​ എ​ടു​ത്തി​ട്ടു​ണ്ടാ​കു​മെ​ന്ന്​ വി​ല​യി​രു​ത്ത​ൽ. സ​മീ​പ ദി​വ​സ​ങ്ങ​ളി​ൽ റെ​ക്കോ​ഡ്​ നി​ര​ക്കി​ലാ​ണ്​ കു​ത്തി​വെ​പ്പ്​ ദൗ​ത്യം മു​ന്നേ​റു​ന്ന​ത്. 12 ല​ക്ഷ​ത്തോ​ളം പേ​ർ​ക്ക്​ ഇ​തി​ന​കം വാ​ക്​​സി​ൻ ന​ൽ​കി. 44 ല​ക്ഷ​ത്തി​ൽ താ​ഴെ​യാ​ണ്​ ഇ​പ്പോ​ൾ കു​വൈ​ത്ത്​ ജ​ന​സം​ഖ്യ. ഇ​തി​ൽ കു​ട്ടി​ക​ളും ഉ​ൾ​പ്പെ​ടും.കു​ട്ടി​ക​ൾ​ക്ക്​ വാ​ക്​​സി​ൻ ന​ൽ​കു​ന്നി​ല്ല. അ​ല​ർ​ജി, മാ​ര​ക​രോ​ഗ​ങ്ങ​ൾ ഉ​ള്ള​വ​ർ തു​ട​ങ്ങി​യ​വ​രെ​യും ഒ​ഴി​വാ​ക്കു​ന്നു. ബാ​ക്കി 27 ല​ക്ഷ​ത്തോ​ളം പേ​ർ​ക്കാ​ണ്​ വാ​ക്​​സി​ൻ ന​ൽ​കേ​ണ്ടി​വ​രു​ക എ​ന്നാ​ണ്​ വി​ല​യി​രു​ത്ത​ൽ....
തിരുവനന്തപുരം:എല്‍ഡിഎഫിന് തുടര്‍ഭരണം കിട്ടില്ലെന്ന് കെ മുരളീധരന്‍ എംപി. സിപിഎമ്മിലെ അടിയൊഴുക്കുകള്‍ സര്‍വേകളില്‍ പ്രതിഫലിച്ചിട്ടില്ല. സ്വന്തം കൂടാരത്തില്‍നിന്ന് ഒഴുകിപ്പോയ വോട്ടുകളെക്കുറിച്ച് അറിയാത്തതുകൊണ്ടാണ് മുഖ്യമന്ത്രി പിണറായി വിജയൻ അമിത ആത്മവിശ്വാസം പ്രകടിപ്പിക്കുന്നതെന്നും മുരളീധരന്‍ പറഞ്ഞു.
ന്യൂഡൽഹി:രാജ്യത്ത്​ കൊവിഡ് വ്യാപനം അതിതീവ്രമായി തുടരുന്നതിനിടെ ദുരന്തനിവാരണ ഫണ്ട്​ വേഗത്തിൽ സംസ്ഥാനങ്ങൾക്ക്​ കൈമാറാൻ കേന്ദ്രസർക്കാർ. 8873 കോടിയാണ്​ കേന്ദ്രസർക്കാർ ഇത്തരത്തിൽ സംസ്ഥാനങ്ങൾക്ക്​ നൽകുന്നത്​. ഇതിൽ 50 ശതമാനം സംസ്ഥാനങ്ങൾക്ക്​ കൊവിഡ് പ്രതിരോധത്തിനായി മാറ്റിവെക്കാം.ജൂണിലാണ്​ ദുരന്തനിവാരണ ഫണ്ട്​ ഇനി നൽകേണ്ടത്​. എന്നാൽ, ധനകാര്യ കമ്മീഷന്റെ ശിപാർശ പ്രകാരം ഇത്​ മെയിൽ നൽകാൻ തീരുമാനിക്കുകയായിരുന്നു. ഓക്​സിജൻ പ്ലാൻറുകളുടെ നിർമാണം, വെൻറിലേറ്റർ, എയർ പ്യൂരിഫയർ, അംബുലൻസ്​, കൊവിഡ് ആശുപത്രി, കൊവിഡ് കെയർ സെൻറർ,...
ഡൽഹി:കോവാക്സീന്‍ വിദേശത്ത് ഉല്‍പാദിപ്പിക്കുന്നതിന്‍റെ സാധ്യത തേടുന്നു. താല്‍പര്യമുള്ള വിദേശരാജ്യങ്ങളിലെ കമ്പനികള്‍ക്ക് ഫോര്‍മുല കൈമാറുന്നത് ആലോചനയിലെന്ന് ഭാരത് ബയോടെക്. കൊവിഡ് വാക്സീന്‍ ക്ഷാമം പരിഹരിക്കാനാണ് നടപടി.വിദേശ രാജ്യത്തെ കമ്പനികളുമായി ഇതിനുള്ള ചര്‍ച്ചകള്‍ തുടങ്ങി. ഇന്ത്യയിലെ പ്രതിവര്‍ഷ ഉല്‍പാദനം 70 കോടിയാക്കി ഉയര്‍ത്താനുള്ള ശ്രമത്തിലാണ് ഭാരത് ബയോടെക്. ബ്രിട്ടീഷ് കമ്പനിയായ അസ്ട്രാസെനകയില്‍നിന്ന് സാങ്കേതിക വിദ്യ വാങ്ങിയാണ് സീറം ഇന്‍സ്റ്റിറ്റ്യൂട്ട് ഇന്ത്യയില്‍ കോവിഷീല്‍ഡ് വാക്സീന്‍ ഉല്‍പാദിപ്പിക്കുന്നത്.
മസ്കറ്റ്:ഒ​മാ​നി​ലെ ദി​നം​പ്ര​തി​യു​ള്ള കൊവിഡ് കേ​സു​ക​ളു​ടെ​യും മ​ര​ണ​ത്തിന്റെയും എ​ണ്ണം കു​റ​ഞ്ഞെ​ങ്കി​ലും ജാ​ഗ്ര​ത കൈ​വി​ടു​ന്ന​ത്​ അ​പ​ക​ട​ത്തി​ലേ​ക്ക്​ ന​യി​ക്കു​മെ​ന്ന്​ വി​ദ​ഗ്​​ദ്ധർ. സു​പ്രീം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യ​തി​നു​​ശേ​ഷ​മാ​ണ്​ രാ​ജ്യ​ത്ത്​ രോ​ഗ​വ്യാ​പ​ന​ത്തി​ൽ നേ​രി​യ കു​റ​വ്​ രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ക​ഴി​ഞ്ഞ ര​ണ്ടു​ ദി​വ​സ​ങ്ങ​ളി​ൽ രോ​ഗി​ക​ളു​ടെ എ​ണ്ണം ആ​യി​ര​ത്തി​ൽ കു​റ​വും മ​ര​ണം പ​ത്തി​ൽ കു​റ​വു​മാ​ണ്​ റി​പ്പോ​ർ​ട്ട്​ ചെ​യ്യു​ന്ന​ത്.മു​ൻ ദി​വ​സ​ങ്ങ​ളി​ലെ ക​ണ​ക്കു​ക​​ളേ​ക്കാ​ൾ കു​റ​വാ​ണി​ത്. ആ​ശ്വാ​സം ന​ൽ​കു​ന്ന കാ​ര്യ​മാ​ണി​തെ​ങ്കി​ലും മാ​ന​ദ​ണ്ഡം ലം​ഘി​ക്കാ​ൻ തു​ട​ങ്ങി​യാ​ൽ കാ​ര്യ​ങ്ങ​ൾ കൈ​വി​ടു​മെ​ന്നാ​ണ്​ ആ​രോ​ഗ്യ-​ദു​ര​ന്ത​നി​വാ​ര​ണ രം​ഗ​ത്തെ...