Wed. Apr 24th, 2024
തിരുവനന്തപുരം:

ലോട്ടറി അടിച്ചെന്ന് കരുതി പിണറായി വിജയൻ അഹങ്കരിക്കേണ്ടെന്ന്​ കെ മുരളീധരൻ​. പത്ത് വര്‍ഷം പ്രതിപക്ഷത്ത് ഇരുന്നാൽ തകർന്ന്​ പോവുന്ന പാർട്ടിയല്ല കോൺഗ്രസ്​. ഇതിലും വലിയ വീഴ്ചകളിൽ നിന്ന് കോൺഗ്രസ് കരകയറിയിട്ടുണ്ട്. തിരഞ്ഞെടുപ്പിൽ ബിജെപിക്ക്​ വോട്ട്​ കുറഞ്ഞതിൽ മുഖ്യമന്ത്രിക്കാണ്​ വലിയ ദുഃഖമെന്നും മുരളീധരൻ പരിഹസിച്ചു. ബിജെപി വോട്ട് കുറഞ്ഞ ഇടങ്ങളിൽ എൽഡിഎഫ് ആണ് ജയിച്ചത് എന്ന് ഓര്‍ക്കണം.

തിരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച്​ വാർത്താ സമ്മേളനത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കോൺഗ്രസ്​ വീഴ്ചകൾ തിരുത്തി മുന്നോട്ട് പോകും. ന്യൂനപക്ഷ വോട്ടുകൾ എന്തുകൊണ്ട്​ യുഡിഎഫിന്​ എതിരായി കേന്ദ്രീകരിച്ചുവെന്ന്​ പരിശോധിക്കും. വീഴ്ചകൾ വിലയിരുത്താൻ രാഷ്​ട്രീയ കാര്യ സമിതി ഉടൻ ചേരുന്നുണ്ട്​. കോൺഗ്രസും യുഡിഎഫും ഒറ്റക്കെട്ടായി മുന്നോട്ട്​ പോകുമെന്നും കോൺഗ്രസിന്‍റെ തകർച്ച ആരും സ്വപ്​നം കാണ്ടേണ്ടെന്നും മുരളീധരൻ പറഞ്ഞു.

By Divya