30 C
Kochi
Thursday, September 23, 2021

Daily Archives: 6th May 2021

എന്തുകൊണ്ട് സമ്പൂർണ ലോക്കഡൗൺ?
മെയ് എട്ടിന് രാവിലെ 6 മുതൽ മെയ് 16 വരെ സംസ്ഥാനത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. കോവിഡ് 19 രണ്ടാം തരംഗം ശക്തമായ പശ്ചാത്തലത്തിലാണിത്. രോഗവ്യാപനം നിയന്ത്രണ വിധേയമാക്കാനാണ് ഇത്തരമൊരു നീക്കം. ഒമ്പത് ദിവസത്തെ ലോക്ക്ഡൗൺ കൊണ്ട് കാര്യങ്ങൾ അല്പമെങ്കിലും നിയന്ത്രണ വിധേയമാക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.കഴിഞ്ഞ ഒരു മാസമായി കേരളത്തിൽ കോവിഡ് കേസുകൾ വർദ്ധിച്ച സാഹചര്യം ആയിരുന്നു. രാജ്യം മൊത്തം ജീവവായുവിനായി കാത്ത് കിടക്കുന്നതും നമ്മൾ കണ്ടു. എന്തുകൊണ്ടാണ് ഇത്രയും...
തിരുവനന്തപുരം:കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് സംസ്ഥാനത്തെ സ്ഥിതിഗതികള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാകുകയാണ്. കൊവിഡ് മരണങ്ങള്‍ കൂടിയതോടുകൂടി സംസ്ഥാനത്ത് പല ജില്ലകളിലെയും ശ്മാശനങ്ങളിലും മൃതദേഹങ്ങള്‍ സംസ്കരിക്കാന്‍ തിരിക്ക് അനുഭവപ്പെടുന്നു.കൊവിഡ് മരണങ്ങള്‍ കൂടിയതോടുകൂടി തിരുവനന്തപുരത്തെ തെെക്കാട് ശാന്തികവാടം വെെദ്യൂത ശ്മാശാനത്തില്‍ മൃതദേഹങ്ങള്‍ സംസ്കരിക്കുന്നതിനായി സമയം ബുക്ക് ചെയ്ത് കാത്തിരിക്കേണ്ട സാഹചര്യമാണ്. ഒരു ദിവസം ശാന്തികവാടത്തില്‍ സംസ്കരിക്കാനാകുന്നത് 24 മൃതദേഹങ്ങള്‍. എന്നാല്‍ ഇപ്പോള്‍ എല്ലാ ദിവസങ്ങളിലും തുടര്‍ച്ചയായി 24ന് മുകളില്‍ മൃതദേഹങ്ങള്‍ ആണ് ഇവിടെ സംസ്കരിക്കാനായി കൊണ്ടുവരുന്നത്.ഇപ്പോള്‍ 30ലധികം മൃതദേഹങ്ങളാണ്...
Parliament to decide on Bahrain nationalisation in private sector
 ഇന്നത്തെ പ്രധാന ഗൾഫ് വാർത്തകൾ:1 സ്വകാര്യ മേഖലയിൽ സ്വദേശിവൽക്കരണം: ബിൽ പാർലമെന്റിന്റെ പരിഗണനയ്ക്ക്2 കോവിഡ് പ്രതിരോധത്തിൽ മാതൃകയായി യുഎഇയെ 3 ഗൾഫ് രാജ്യങ്ങളുടെ യാത്രാവിലക്ക്: മടങ്ങാൻ വഴിയില്ല, പ്രവാസികൾ ആശങ്കയിൽ4 കുവൈത്തിൽ സെപ്റ്റംബറിൽ സ്കുളുകൾ തുറന്നേക്കും5 വിനോദസഞ്ചാര മേഖലയ്ക്ക് പുതിയ മാർഗനിർദേശങ്ങൾ6 ബഹ്‌റൈനിൽ വാക്സീൻ പാർശ്വഫലം അറിയിക്കാൻ ഇലക്ട്രോണിക് സംവിധാനം7 രണ്ട് ഡോസുകളിലായി വ്യത്യസ്ത വാക്സിൻ: കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിന്‍റെ പഠനം പുരോഗമിക്കുന്നു8 അപ്പീൽക്കോടതി നടപടികളിൽ ഇനി ഇംഗ്ലിഷും9 സ്വകാര്യ...
കോഴിക്കോട്:ലോക്ഡൗൺ നിബന്ധനകൾ കൃത്യമായി പാലിച്ചാൽ രണ്ടാഴ്ചകൊണ്ട് കേസുകൾ കുറച്ചു കൊണ്ടുവരാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മന്ത്രി കെ കെ ശൈലജ. ലോക്ഡൗണുമായി എല്ലാവരും സഹകരിക്കണമെന്നും മന്ത്രി അഭ്യർത്ഥിച്ചു. കൊവിഡ് 19 രണ്ടാം തരംഗം നിയന്ത്രണാതീതമായി മാറുന്നത് തടയണം.സമ്പൂർണ ലോക്ക്ഡൗണിലൂടെ മാത്രമേ രോഗവ്യാപനം നമുക്ക് നിയന്ത്രിക്കുവാൻ കഴിയുകയുള്ളൂ. അതുകൊണ്ട് എല്ലാവരും സഹകരിക്കണം -മന്ത്രി ശൈലജ പറഞ്ഞു. മെയ് എട്ട് മുതൽ 16 വരെയാണ് സംസ്ഥാനത്ത് സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്. അവശ്യ സർവിസുകൾ...
ദുബൈ:ഡിഎച്ച്​എ കേന്ദ്രങ്ങൾക്ക്​ പുറമെ ദുബൈയിലെ 17 സ്വകാര്യ ആശുപത്രികളിൽകൂടി സൗജന്യ വാക്​സിൻ വിതരണം തുടങ്ങുമെന്ന്​ ദുബൈ ഹെൽത്ത്​ അതോറിറ്റി​ അറിയിച്ചു. ആശുപത്രികളിൽ നേരി​ട്ട്​ വിളിച്ച്​ ബുക്ക്​ ചെയ്​തശേഷം വേണം വാക്​സിൻ കേന്ദ്രത്തിൽ എത്താൻ.ആസ്​റ്റർ, ബർജീൽ ആശുപ​ത്രികളിൽ ഉൾപ്പെടെ വാക്​സിൻ വിതരണം ചെയ്യും. രാജ്യത്ത്​ 100 ശതമാനം വാക്​സിനേഷൻ നടപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ്​ കൂടുതൽ കേന്ദ്രങ്ങളിൽ വാക്​സിനെത്തിക്കുന്നത്.
മുംബൈ:കോവിഷീൽഡ് വാക്സിൻ നിർമാതാക്കളായ സിറം ഇൻസ്​റ്റിറ്റ്യൂട്ട്​ സിഇഒ അദാർ പൂനെവാലക്കും കുടുംബത്തിനും ഇസഡ് പ്ലസ് സുരക്ഷ നൽകണമെന്ന് ആവശ്യപ്പെട്ട് മുംബൈ ഹൈക്കോടതിയിൽ ഹരജി. മുംബൈയിലെ അഭിഭാഷകനായ ദത്ത മാനെയാണ് മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ ഹൈക്കോടതിയിൽ ഹർജി നൽകിയത്.പൂനെവാലക്ക് മാത്രമല്ല കുടുംബത്തിനും സ്ഥാപനങ്ങൾക്കും സുരക്ഷ ഏർപ്പെടുത്താൻ ഉത്തരവിടണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട്. കൂടാതെ, പൂനെവാലക്കെതിരെയുള്ള ഭീഷണി കോളുകളിൽ കേസ് രജിസ്റ്റർ ചെയ്യാൻ മഹാരാഷ്ട്ര സർക്കാറിനോടും പുനെ പൊലീസിനോടും നിർദേശിക്കണമെന്നും ഹർജിക്കാരൻ ആവശ്യപ്പെടുന്നു.കോവിഷീൽഡിന്‍റെ...
തിരുവനന്തപുരം:നിയമസഭ തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ പരസ്യവിമര്‍ശനവും ഗ്രൂപ്പ് യോഗങ്ങളും നടത്തുന്ന യുഡിഎഫ് നേതൃത്വത്തിനെതിരെ പരസ്യവിമര്‍ശനവുമായി ഫേസ്ബുക്കില്‍ രംഗത്തെത്തിയ ആർഎസ്പി നേതാവ് ഷിബു ബേബി ജോണിനെ പിന്തുണച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍.തിരഞ്ഞെടുപ്പ് പരാജയം ഉള്‍ക്കൊള്ളാതെ നേതാക്കള്‍ ഗ്രൂപ്പ് യോഗങ്ങള്‍ വിളിച്ചും പരസ്യമായി വിഴുപ്പലക്കിയും പൊതുജനമധ്യത്തില്‍ അപഹാസ്യരാകുകയാണെന്നായിരുന്നു ഷിബു ബേബി ജോണിന്റെ വിമര്‍ശനം. നേതാക്കളുടെ അധ:പതനത്തിനുള്ള മറുപടിയാണ് തിരഞ്ഞെടുപ്പിലൂടെ ജനം തന്നതെന്നും ഇനിയും ജനങ്ങളെക്കൊണ്ട് തല്ലിക്കെരുതെന്നും ഷിബു ബേബി ജോണ്‍ ഫേസ്ബുക്കില്‍ പറഞ്ഞിരുന്നു....
കു​വൈ​ത്ത്​ സി​റ്റി:വി​ദേ​ശി​ക​ളു​ടെ പ്ര​വേ​ശ​ന വി​ല​ക്ക്​ രാ​ജ്യ​ത്തെ വി​ക​സ​ന പ​ദ്ധ​തി​ക​ൾ വൈ​കി​പ്പി​ക്കു​ന്നു. വൈ​ദ്യു​തി, വെ​ള്ളം, ഭ​വ​ന പ​ദ്ധ​തി​ക​ൾ 20 മു​ത​ൽ 25 ശ​ത​മാ​നം വ​രെ വൈ​കി​യാ​ണ്​ പു​രോ​ഗ​മി​ക്കു​ന്ന​ത്. തൊ​ഴി​ലാ​ളി​ക്ഷാ​മ​മാ​ണ്​ കാ​ര​ണം.അ​വ​ധി​ക്ക്​ നാ​ട്ടി​ൽ​പോ​യ തൊ​ഴി​ലാ​ളി​ക​ൾ​ക്ക്​ തി​രി​ച്ചു​വ​രാ​ൻ ക​ഴി​യാ​ത്ത​തും പു​തി​യ തൊ​ഴി​ലാ​ളി​ക​ളെ കൊ​ണ്ടു​വ​രാ​ൻ ക​ഴി​യാ​ത്ത​തും പ്ര​ശ്​​നം സൃ​ഷ്​​ടി​ക്കു​ന്നു. ക​ർ​ഫ്യൂ കാ​ര​ണം ജോ​ലി സ​മ​യം കു​റ​ഞ്ഞ​തും പ​ദ്ധ​തി വൈ​ക​ലി​ന്​ കാ​ര​ണ​മാ​കു​ന്നു. ക​ർ​ഫ്യൂ​കൊ​ണ്ട്​ മെ​ച്ച​മു​ണ്ടാ​യ​ത്​ റോ​ഡ്​ വി​ക​സ​ന പ​ദ്ധ​തി​ക​ൾ​ക്ക്​ മാ​ത്ര​മാ​ണ്.ഇ​ര​ട്ടി വേ​ഗ​ത്തി​ലാ​ണ്​ റോ​ഡ്​ പ​ണി...
ന്യൂഡൽഹി:പശ്ചിമബംഗാൾ നിയമസഭ തിരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് വൻ വിജയം നേടിയതോടെ മമതാ ബാനർജിയെ പ്രകീർത്തിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് കമൽനാഥ്. പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ഏജൻസികളായ സിബിഐ, ഇ ഡി തുടങ്ങിയ എതിരാളികളെയെല്ലാം ശക്തമായി നേരിട്ടാണ് മമതയുടെ തൃണമൂൽ ബംഗാളിൽ വിജയം കൊയ്തതെന്ന് കമൽനാഥ് പറഞ്ഞു.'ഇന്ന് നമ്മുടെ രാജ്യത്തിന്റെ നേതാവ് മമതയാണ്. തുടർച്ചയായ മൂന്നാം തവണയും ബംഗാളിന്റെ മുഖ്യമന്ത്രിയായ അവർ തിരഞ്ഞെടുപ്പിൽ കടുത്ത പോരാട്ടമാണ് കാഴ്ചവച്ചത്. പ്രധാനമന്ത്രിക്കും കേന്ദ്ര...
ന്യൂഡൽഹി:ആര്‍എല്‍ഡി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ അജിത് സിങ് (82) അന്തരിച്ചു. കൊവിഡ് ബാധിച്ച് ഏപ്രില്‍ 20 മുതല്‍ ചികില്‍സയിലായിരുന്നു. മുന്‍ പ്രധാനമന്ത്രി ചൗധരി ചരണ്‍സിങ്ങിന്റെ മകനാണ്. വാജ്പേയി,മന്‍മോഹന്‍സിങ്, നരസിംഹറാവു മന്ത്രിസഭകളില്‍ അംഗമായിരുന്നു. വ്യോമയാനം, കൃഷി,ഭക്ഷ്യം,വ്യവസായം,വാണിജ്യം വകുപ്പുകളുടെ ചുമതല വഹിച്ചു.