25 C
Kochi
Tuesday, September 21, 2021

Daily Archives: 2nd May 2021

അരൂർ:ഇടതു നേതാക്കളുടെ ആത്മവിശ്വാസം പോലെ തന്നെ ദലീമ അരൂർ മണ്ഡലത്തിൽ പാട്ടുംപാടി വിജയിച്ചു. മണ്ഡലത്തിലെ ഇടത് അണികൾക്ക് തന്നെ സർപ്രൈസ് സ്ഥാനാർഥിയായിരുന്നു ദലീമ ജോജോ. പിന്നണി ഗായികയായിരുന്ന ദലീമ ആദ്യം മത്സരിക്കുമ്പോൾ പാർട്ടിക്കാർക്ക് പോലും സംശയം വന്നെങ്കിലും വിജ‍യം പ്രതീക്ഷകൾക്കപ്പുറമായി. 5091 വോട്ടുകൾക്കാണ് ഷാനിമോൾ ഉസ്മാനെ പരാജയപ്പെടുത്തിയത്.
തിരുവനന്തപുരം:ജനകീയ വികസനപ്രവർത്തനങ്ങളും എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിച്ച പാർട്ടി സംവിധാനവും ഒപ്പം എതിർചേരിയിലെ അപശബ്ദങ്ങളുമെല്ലാം ചേർന്നതോടെ കാട്ടാക്കടയിൽ ഇടത് സ്ഥാനാർഥി ഐ ബി സതീഷിന് രണ്ടാം മിന്നും വിജയം. കോൺഗ്രസിലെ മലയിൻകീഴ് വേണുഗോപാലിനെയും ബി ജെ പിയുടെ പി കെ കൃഷ്ണദാസിനെയുമാണ് ഐ ബി സതീഷ് പരാജയപ്പെടുത്തിയത്.തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കും മുൻപ് മുതൽ തന്നെ ഇടതുമുന്നണി ശക്തമായ മുന്നൊരുക്കങ്ങൾ തുടങ്ങിയിരുന്നു. പ്രഖ്യാപനം മുതൽ വിധിയെഴുത്ത് ദിനംവരെ ചിട്ടയായ പ്രവർത്തനവും മണ്ഡലത്തിെൻറ...
വിജയത്തിളക്കത്തിൽ സ്ത്രീശക്തി  
സ്ത്രീകൾക്ക് മികച്ച ഒരു മുന്നേറ്റം കാഴ്ച വെച്ച തിരഞ്ഞെടുപ്പ് ആയിരുന്നു ഇത് എന്നതാണ് ഫലപ്രഖ്യാപനത്തിലൂടെ നാം കാണുന്നത്. 1  സംസ്ഥാനത്തെ ഇടതുതരംഗത്തിന് മാറ്റ് കൂട്ടി മട്ടന്നൂരിൽ കെ.കെ.ശൈലജയുടെ ചരിത്രവിജയം. 61,035 വോട്ടുകൾക്കാണ് ആരോഗ്യമന്ത്രി വീണ്ടും ജയിച്ചു കയറുന്നത്. യുഡിഎഫ് സ്ഥാനാർഥി ഇല്ലിക്കൽ അഗസ്തിയെയാണ് റെക്കോഡ് ലീഡോടെ ശൈലജ തോൽപ്പിച്ചിരിക്കുന്നത്.സംസ്ഥാന ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഭൂരിപക്ഷം ലഭിക്കുന്ന സ്ഥാനാർഥിയാണ് കെ.കെ ശൈലജ. 2016-ൽ ആലത്തൂർ മണ്ഡലത്തിൽ സിപിഎമ്മിലെ എം ചന്ദ്രൻ 47,...
ചെറുവത്തൂർ:ഇടതു കോട്ട ഇളക്കം കാട്ടാതെ നിലയുറപ്പിച്ചപ്പോൾ തൃക്കരിപ്പൂരിൽ എം രാജഗോപാലന് വിജയം. രണ്ടാമൂഴത്തിനിറങ്ങിയ രാജഗോപാലൻ 12,945 വോട്ടിന്‍റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. ഭൂരിപക്ഷത്തിൽ ഇടിവുണ്ടായെങ്കിലും ഇടതുതരംഗത്തോടൊപ്പം നിലയുറപ്പിക്കുകയായിരുന്നു തൃക്കരിപ്പൂർ. കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന്‍റെ എംപി ജോസഫായിരുന്നു യുഡിഎഫ് സ്ഥാനാർത്ഥി.
കൊച്ചി:വടകര നിയോജകമണ്ഡലത്തില്‍ നിന്നും യുഡിഎഫ് പിന്തുണയോടെ മത്സരിച്ച ആര്‍എംപിഐ നേതാവ് കെകെ രമയുടെ ചിത്രം പങ്കുവെച്ച് റിമ കല്ലിങ്കല്‍. ഫേസ്ബുക്കിലാണ് റിമ രമയുടെ ചിത്രം പങ്കുവെച്ചത്.ടി പി ചന്ദ്രശേഖരന്റെ പ്രതിമയ്ക്ക് മുന്നില്‍ നില്‍ക്കുന്ന രമയുടെ ചിത്രമാണ് റിമ പോസ്റ്റ് ചെയ്തത്. ചിത്രത്തോടൊപ്പം ക്യാപ്ഷനോ മറ്റു എഴുത്തുകളോ നല്‍കിയിട്ടില്ല. 7,491 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് കെകെ രമ വടകരയില്‍ വിജയിച്ചിരിക്കുന്നത്.
ഡൽഹി:സൻറൈസേഴ്സ് ഹൈദരാബാദിനെതിരെ രാജസ്ഥാൻ റോയൽസിന് തകർപ്പൻ ജയം. 55 റൺസിനാണ് മുൻ ചാമ്പ്യന്മാരെ രാജസ്ഥാൻ കീഴ്പ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ നിശ്ചിത 20 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 220 റൺസാണ് നേടിയത്. 124 റൺസടിച്ച ജോസ് ബട്‌ലറാണ് രാജസ്ഥാൻ്റെ ടോപ്പ് സ്കോറർ.മറുപടി ബാറ്റിംഗിൽ ഹൈദരാബാദിന് നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 165 റൺസെടുക്കാനേ സാധിച്ചുള്ളൂ. 31 റൺസെടുത്ത മനീഷ് പാണ്ഡെയാണ് ഹൈദരാബാദിൻ്റെ...
തിരുവനന്തപുരം:ഈ തിരഞ്ഞെടുപ്പിലെ വിജയം ഈ നാട്ടിലെ ജനങ്ങളുടെ വിജയമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഞങ്ങള്‍ ജനത്തെയും ജനം ഞങ്ങളെയും വിശ്വസിക്കുന്നുണ്ട്. അതുകൊണ്ട് തന്നെയാണ് ഇത്തവണ കൂടുതല്‍ സീറ്റ് എല്‍ഡിഎഫ് നേടുമെന്ന് ഞങ്ങള്‍ പറഞ്ഞത്. അത് അന്വര്‍ത്ഥമാക്കും വിധമാണ് തിരഞ്ഞെടുപ്പ് ഫലം. ഇതിന്റെ നേരവകാശികള്‍ കേരള ജനതയാണെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ സംസ്ഥാനത്തിന്റെ സമാധാനം തകര്‍ക്കുന്ന തരത്തില്‍ ബോധപൂര്‍വമായ ശ്രമങ്ങളും ആക്രമണങ്ങളുമുണ്ടായി. നേരിടേണ്ടി വന്ന ഒരുപാട് പ്രതിസന്ധികളുണ്ട്. അതിനെയെല്ലാം...
തമിഴ്നാട്:കേരളത്തില്‍ തുടര്‍ഭരണം ഉറപ്പാക്കിയ മുഖ്യമന്ത്രി പിണറായി വിജയനെ അഭിനന്ദിച്ച് നടൻ സിദ്ധാർഥ്‌. ‘പിണറായ വിജയന്‍’ എന്നായിരുന്നു സിദ്ധാര്‍ത്ഥ് ആദ്യം ട്വീറ്റ് ചെയ്തത്. എന്നാല്‍ ഇതിന് പിന്നാലെ നിങ്ങളുടെ നല്ല വാക്കുകള്‍ക്ക് നന്ദിയെന്നും എന്നാല്‍ കേരള മുഖ്യമന്ത്രിയുടെ പേര് എഴുതിയതില്‍ തെറ്റുപറ്റിയെന്നും ചൂണ്ടിക്കാണിച്ച് നിരവധി പേരെത്തി.https://twitter.com/Actor_Siddharth/status/1388810998711160834?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1388821668475277312%7Ctwgr%5E%7Ctwcon%5Es2_&ref_url=https%3A%2F%2Fwww.thecue.in%2Felection-2019%2F2021%2F05%2F02%2Fsidhardh-pinarayi-vijayanഇതിന് തൊട്ടുപിന്നാലെ അത് അക്ഷരത്തെറ്റല്ലെന്ന മറുപടിയുമായി സിദ്ധാർഥും എത്തി. ‘സ്‌പെല്ലിംഗ് ഒക്കെ എനിക്ക് അറിയാം മക്കളേ, ഞാന്‍ പിണറായി വിജയനെ പുകഴ്ത്തുകയായിരുന്നു’ എന്ന് നടന്‍...
കൊൽക്കത്ത:പശ്ചിമ ബംഗാളിൽ മുഖ്യമന്ത്രി മമത ബാനർജിക്ക്​ തോൽവി. തൃണമൂൽ വിട്ട്​ ബിജെപിയിലെത്തിയ സുവേന്ദു അധികാരിയോട് 1957 വോട്ടിനാണ്​ പരാജയം ഏറ്റുവാങ്ങിയത്​. സുവേന്ദുവിന്‍റെ സിറ്റിങ്​ മണ്ഡലമാണ്​ നന്ദിഗ്രാം.നന്ദിഗ്രാമിലെ ജനങ്ങളുടെ വിധിയെ അംഗീകരിക്കുന്നു. പക്ഷേ, തിരഞ്ഞെടുപ്പ്​ കമ്മീഷനെതിരെ കോടതിയെ സമീപിക്കുമെന്ന്​ മമത അറിയിച്ചു. മണിക്കൂറുകൾക്ക്​ മുമ്പ്​ 1200 വോട്ടിന്​ മമത ജയിച്ചുവെന്ന്​ പ്രഖ്യാപിച്ചതിനു​ ശേഷം സുവേന്ദു അധികാരിയുടെ വിജയം പ്രഖ്യാപിക്കുകയായിരുന്നു. വിധിയിലെ ആശയക്കുഴപ്പത്തെ തുടർന്നാണ്​ മമത ബാനർജി കോടതിയെ സമീപിക്കാൻ തീരുമാനിച്ചത്.
ആലപ്പുഴ:നിയമസഭ തെരഞ്ഞെടുപ്പിൽ തോൽവി ഉറപ്പിച്ചതിനു പിന്നാലെ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഈ പരാജയം പ്രതീക്ഷിച്ചില്ല. ജനവിധി അംഗീകരിക്കുന്നു. കേരളത്തിലെ നിലനിൽക്കുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ അഴിമതിയും കൊള്ളയും ഞങ്ങൾ എടുത്തുപറഞ്ഞിരുന്നു. അത് ഇല്ലാതായെന്നൊന്നും ഈ വിജയം കൊണ്ട് ആരും കരുതേണ്ട എന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.“ജനവിധി അംഗീകരിക്കുന്നു. അപ്രതീക്ഷിതമായ ഒരു പരാജയമാണ് ഉണ്ടായിരിക്കുന്നത്. ഈ പരാജയം ഉണ്ടാവുമെന്ന് ഞങ്ങൾ കരുതിയതല്ല. ഏതായാലും ജനങ്ങൾ നൽകിയിരിക്കുന്ന വിധിയെ...