31 C
Kochi
Wednesday, August 12, 2020
Home Authors Posts by webdesk4

webdesk4

1737 POSTS 0 COMMENTS

ഇന്ത്യന്‍ വേരുകളുള്ള കമല ഹാരിസിനെ അറിയാം

വാഷിങ്ടണ്‍ ഡിസി:അമേരിക്കയുടെ ഭരണ തലപ്പത്തേക്ക് മത്സരിക്കുന്ന ആദ്യ ഏഷ്യന്‍ അമേരിക്കന്‍ വംശജയായി ചരിത്രത്തിലേക്ക് ഇടംപിടിക്കാനൊരുങ്ങുകയാണ് കമല ഹാരിസ്. ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രസിഡന്‍റ് സ്ഥാനാര്‍ത്ഥി ജോ ബെെഡന്‍ വെെസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് ഇന്ത്യന്‍ വംശജയായ കമല ഹാരിസിനെ തിരഞ്ഞെടുത്തതോടെ അവരെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അന്വേഷിക്കുകയാണ് സോഷ്യല്‍ മീഡിയ ഒന്നടങ്കം. കമല...

ഒരുമാസം ഡ്യൂട്ടി ചെയ്തിട്ടും ശമ്പളമില്ല; പ്രതിഷേധവുമായി ജൂനിയർ ഡോക്ടർമാർ 

തിരുവനന്തപുരം:ഒരു മാസമായി കൊവിഡ് ഡ്യൂട്ടിയിലേർപ്പെട്ടിട്ടും ശമ്പളം നൽകാത്തതിൽ പരസ്യമായി പ്രതിഷേധമറിയിച്ച് സംസ്ഥാനത്തെ ജൂനിയർ ഡോക്ടർമാർ.  എൻഎച്ച്എം ജീവനക്കാർക്ക് 50,000 രൂപ ശമ്പളവും റിസ്ക് അലവൻസും വരെ നിശ്ചയിച്ചിരിക്കെ, തസ്തിക പോലും  നിർണയിക്കാത്തതിനെതിരെയാണ് പിപിഇ കിറ്റ് ധരിച്ച് നിന്ന് പ്രതിഷേധ വീഡിയോ പുറത്തുവിട്ടത്. സർക്കാർ കൈമലർത്തുകയാണെന്നും ഡോക്ടർമാർ പറയുന്നു. 

കൊവിഡ് നിയന്ത്രണങ്ങൾ ഊർജിതമാക്കാൻ ഡിവൈഎസ്പിമാർ നേരിട്ട് നിരത്തിലേക്ക് 

തിരുവനന്തപുരം:സംസ്ഥാനത്തെ കൊവിഡ് പ്രതിരോധത്തിന് പുതിയ പദ്ധതികളുമായി കേരള പോലീസ്.  റോഡിലും വ്യാപാര സ്ഥാപനങ്ങളിലും ആൾക്കൂട്ടം അനുവദിക്കില്ലെന്നും ഇക്കാര്യത്തിൽ കർശന നിയന്ത്രണങ്ങൾ ഏര്‍പ്പെടുത്തുമെന്നുമാണ് ഡിജിപി വിളിച്ച അവലോകന യോഗത്തിന്‍റെ തീരുമാനം.  നിരത്തുകളിലെ പരിശോധനകൾക്ക് ഡിവൈഎസ്പിമാര്‍ നേരിട്ട് നേതൃത്വം നൽകും. നിരത്തുകളിൽ  കൊവിഡ് നിയന്ത്രണങ്ങൾ നടപ്പാക്കുന്നതിനായി ഡിവൈഎസ്പിമാര്‍ നേരിട്ട് നേതൃത്വം...

പാലക്കാട് കൂടുതൽ കൊവിഡ് ക്ലസ്റ്ററുകൾ രൂപപ്പെടാൻ സാധ്യത 

പാലക്കാട്:പാലക്കാട് ജില്ലയിൽ കൊവിഡ് വ്യാപനം രൂക്ഷമാകുന്നതായി മന്ത്രി എ കെ ബാലൻ.  നിലവിൽ സാമൂഹ്യ വ്യാപനത്തിലെത്തിയില്ലെങ്കിലും രണ്ട് ക്ലസ്റ്റർ കൂടി രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. പട്ടാമ്പിയിലെ നിയന്ത്രണങ്ങൾ നിലവിൽ പൂർണ്ണമായി ഒഴിവാകാൻ സാധിക്കില്ലെന്നും പണിമുടക്കിൽ നിന്ന് വ്യാപാരികൾ പിന്മാറണമെന്നും മന്ത്രി പറഞ്ഞു. പാലക്കാട് ജില്ലയിൽ ഉറവിടമാറിയാത്ത...

സ്വന്തക്കാരുടെ അക്കൗണ്ട് ഹാക്ക് ചെയ്ത് വാട്സ് ആപ്പ് വഴി പണം തട്ടല്‍ വ്യാപകം

എറണാകുളം:വാട്സ്ആപ്പ് വഴിയുള്ള സാമ്പത്തിക തട്ടിപ്പ് വ്യാപകമാകുന്നു. വ്യാജന്‍മാര്‍ കുടുംബക്കാരില്‍ ആരുടെയെങ്കിലും ഫോട്ടോ ഉപയോഗിച്ച് കുടുംബത്തിലെ മറ്റാരുടെയെങ്കിലും വാട്സ് ആപ്പിലേക്ക് പണം ആവശ്യപ്പെട്ട് സന്ദേശം അയക്കുകയാണ് ചെയ്യുന്നത്. തന്‍റെ സുഹൃത്ത് ആശുപത്രിയിലാണെന്നും അടിയന്തിരമായി പണം ആവശ്യമുണ്ടെന്നും പറ‍ഞ്ഞാണ് വ്യാപകമായി സന്ദേശങ്ങള്‍ അയക്കുന്നത്. എറണാകുളം, തിരുവനന്തപുരം സ്വദേശികളില്‍ നിന്നെല്ലാം ഇത്തരത്തില്‍...

ട്രംപിന്റെ വാർത്താ സമ്മേളനത്തിനിടെ വെടിവെയ്പ്

യുഎസ്:യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വാര്‍ത്താസമ്മേളനം നടത്തുന്നതിനിടെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസിന് മുന്നില്‍ വെടിവെയ്പ്. വാര്‍ത്താസമ്മേളനം നിര്‍ത്തി ട്രംപിനെ സുരക്ഷാ ഉദ്യോഗസ്ഥർ സുരക്ഷിത കേന്ദ്രത്തിലേക്കു മാറ്റി. ആയുധധാരിയായ ഒരാളെ വൈറ്റ് ഹൗസിന് പുറത്തുവച്ച് സുരക്ഷാ ഉദ്യോഗസ്ഥര്‍ വെടിവച്ചെന്നും,ഇയാളെ ആശുപത്രിയിലേക്ക് മാറ്റിയെന്നും വെെറ്റ് ഹൗസ് അറിയിച്ചു. വൈറ്റ്...

ജനരോഷം ആളിക്കത്തി: ലെബനന്‍ സര്‍ക്കാര്‍ രാജിവെച്ചു 

ലെബനന്‍:ലെബനനില്‍ ഹസ്സന്‍ ദിയാബ് സര്‍ക്കാര്‍ രാജിവെച്ചു.  ബെയ്‌റൂട്ട് തുറമുഖത്തിലുണ്ടായ സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ ഉയര്‍ന്ന ശക്തമായ ജനരോഷത്തെ തുടര്‍ന്നാണ് സര്‍ക്കാര്‍ രാജിവെച്ചത്. ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്യവെ പ്രധാനമന്ത്രിയാണ് ഇക്കാര്യം അറിയിച്ചത്. ജനങ്ങളുടെ വികാരം ഉള്‍ക്കൊള്ളുന്നതായും അവര്‍ക്കൊപ്പം നില്‍ക്കാന്‍ ആഗ്രഹിക്കുന്നതായും രാജി പ്രഖ്യാപിച്ച് ഹസ്സന്‍ ദിയാബ് പറ‍ഞ്ഞു. ഈ...

ഇന്ത്യക്കാര്‍ക്ക് സന്ദർശകവിസയിൽ യുഎഇയിലേക്ക് പോകാം

യുഎഇ:ഇന്ത്യയിൽ നിന്ന് സന്ദർശകവിസയിൽ യുഎഇയിലേക്ക് പോകാൻ അനുമതി. വന്ദേഭാരത് വിമാനങ്ങളിലടക്കം സന്ദർശകവിസക്കാർക്ക് യാത്ര ചെയ്യാം. ഇന്ത്യക്കാർക്ക് ഏതുതരത്തിലുള്ള വിസ ഉപയോഗിച്ചും യുഎഇയിലേക്ക് യാത്ര ചെയ്യാമെന്ന് യുഎഇയിലെ ഇന്ത്യൻ സ്ഥാനപതി പവൻ കപൂർ പറഞ്ഞു. എന്നാല്‍, 96 മണിക്കൂറിനുള്ളിൽ ലഭിച്ച കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് യാത്രക്ക് നിർബന്ധമാണ്. നേരത്തെ,...

സ്വാതന്ത്ര്യ ദിനത്തില്‍ അമേരിക്കയില്‍ ഇന്ത്യന്‍ പതാക ഉയര്‍ത്തും

ന്യൂയോര്‍ക്ക്:അമേരിക്കയില്‍ ടൈംസ് സ്‌ക്വയറില്‍ ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനത്തില്‍ ത്രിവര്‍ണ പതാക ഉയര്‍ത്തും. യു.എസിലെ ഫെഡറേഷന്‍ ഒഫ് ഇന്ത്യന്‍ അസോസിയേഷനാണ് ഇന്ത്യന്‍ പതാക ഉയര്‍ത്തി സ്വാതന്ത്ര്യ ദിനം ആഘോഷിക്കാന്‍ ഒരുങ്ങുന്നത്. ന്യൂയോര്‍ക്ക്, ന്യൂജേഴ്സി, കണക്രിക്കട്ട് എന്നിവിടങ്ങളിലെ ഫെഡറേഷന്‍ ഒഫ് ഇന്ത്യന്‍ അസോസിയേഷനുകള്‍ സംയുക്തമായാണ് ചടങ്ങ് നടത്തുന്നത്. ഓഗസ്റ്റ് 15...

ചൈനീസ് ഇറക്കുമതിക്കു കസ്റ്റംസ്സ് തീരുവ വര്‍ധിപ്പിക്കും

ന്യൂഡല്‍ഹി:ചെെനയ്ക്കെതിരെ വാണിജ്യയുദ്ധം കടുപ്പിച്ച് ഇന്ത്യ. ചെെനീസ് ഉത്പന്നങ്ങളുടെ ഇറക്കുമതിക്ക് കടിഞ്ഞാണ്‍ ഇടാന്‍ ഇരുപതോളം ഉല്‍പന്നങ്ങളുടെ കസ്റ്റംസ് തീരുവ വര്‍ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാരിന്‍റെ ആലോചന. ലാപ്‌ടോപ്പ്, ക്യാമറ, തുണിത്തരങ്ങള്‍, അലുമിനിയം ഉല്‍പന്നങ്ങള്‍ തുടങ്ങിയവയുടെ കസ്റ്റംസ് തീരുവ വര്‍ധിപ്പിക്കാനാണ് ആലോചിക്കുന്നത്. ചില സ്റ്റീല്‍ ഉല്‍പന്നങ്ങളുടെ ഇറക്കുമതിക്ക് ലൈസന്‍സ് ഏര്‍പ്പെടുത്താനും സാധ്യതയുണ്ട്.