28 C
Kochi
Friday, October 22, 2021

Daily Archives: 27th May 2021

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 24,166 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. മലപ്പുറം 4212, തിരുവനന്തപുരം 3210, എറണാകുളം 2779, പാലക്കാട് 2592, കൊല്ലം 2111, തൃശൂര്‍ 1938, ആലപ്പുഴ 1591, കോഴിക്കോട് 1521, കണ്ണൂര്‍ 1023, കോട്ടയം 919, പത്തനംതിട്ട 800, കാസര്‍ഗോഡ് 584, ഇടുക്കി 571, വയനാട് 315 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 1,35,232 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്...
Covishield vaccinated Indians can come to Saudi soon, Kuwait likely to permit
 ഇന്നത്തെ പ്രധാന ഗൾഫ് വാർത്തകൾ:1 കോവിഷീൽഡ് എടുത്തവർക്ക് ഉടൻ സൗദിയിൽ വരാനാകും,കുവൈത്തിലും അംഗീകാരം കിട്ടിയേക്കും2 ജൂൺ മധ്യത്തോടെ ഇന്ത്യയിൽ നിന്ന് യു.എ.ഇയിലേക്കുള്ള യാത്രാവിലക്ക് പിൻവലിച്ചേക്കും3 ബഹ്​റൈനിൽ വെള്ളിയാഴ്​ച മുതലുള്ള നിയന്ത്രണങ്ങൾ: വ്യക്​തത വരുത്തി മന്ത്രാലയം4 ഖത്തർ അൽ വക്റ, റാസ് ലഫാൻ ആശുപത്രികളിലെ അവസാന കോവിഡ് രോഗിയും ഡിസ്ചാർജായി5 നിയന്ത്രണങ്ങളിൽ ഇളവുമായി ഖത്തർ6 ഗവ. ഓഫിസുകളിൽ കൂടുതൽ പേർക്ക് ജോലിക്കെത്താൻ അനുമതി നൽകി അബുദാബി7 ഒമാൻ പൗരന്മാർക്ക് ഈ...
തിരുവനന്തപുരം:അഡ്മിനിസ്ട്രേറ്ററുടെ വിവാദനടപടികളെ തുടർന്ന് പ്രതിഷേധം നടത്തുന്ന ലക്ഷദ്വീപുകാർക്ക് പിന്തുണയുമായി കേരളം. കേരള നിയമസഭയുടെ നിലവിൽ നടക്കുന്ന സമ്മേളനത്തിനിടയിൽ ലക്ഷദ്വീപ് ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് പ്രമേയം പാസാക്കിയേക്കും. ഇതിനുള്ള നടപടി ക്രമങ്ങൾ സ്പീക്കറുടെ ഓഫീസ് പരിശോധിച്ചു തുടങ്ങി.ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിനായി അടുത്ത ദിവസം കേരള നിയമസഭ വീണ്ടും ചേരുന്നുണ്ട്. അതിന് അടുത്ത ദിവസം നയപ്രഖ്യാപന പ്രസംഗത്തിൻമേൽ ചർച്ച നടക്കും. ഇതിന് ശേഷം ലക്ഷദ്വീപുകാർക്ക് പിന്തുണ പ്രഖ്യാപിച്ചു കൊണ്ടുള്ള പ്രമേയം...
ദോ​ഹ:രാ​ജ്യ​ത്ത്​ കൊവിഡ് രോ​ഗി​ക​ൾ കു​റ​ഞ്ഞു​വ​രു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ നിലവിലെ കൊവിഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ നീക്കുന്നതിന്റെ ആ​ദ്യ​ഘ​ട്ടം മേ​യ്​ 28 മു​ത​ൽ തു​ട​ങ്ങും. വാ​ക്​​സി​ൻ ര​ണ്ടു​ഡോ​സും എ​ടു​ത്ത​വ​ർ​ക്ക്​​ നി​ര​വ​ധി ഇ​ള​വു​ക​ളാ​ണ്​ വെ​ള്ളി​യാ​ഴ്​​ച മു​ത​ൽ വ​രാ​ൻ പോ​കു​ന്ന​ത്.ഇതിന്റെ ഭാ​ഗ​മാ​യി വാ​ക്​​സി​ൻ എ​ടു​ത്ത​വ​രെ മാ​ത്രം പ്ര​വേ​ശി​പ്പി​ച്ച്​ തു​റ​ന്നു​പ്ര​വ​ർ​ത്തി​ക്കാ​ൻ ബാ​ർ​ബ​ർ ഷോ​പ്പ്, ജിം​നേ​ഷ്യം, സി​നി​മ തി​യ​റ്റ​ർ, മ​സ്സാ​ജ്​ പാ​ർ​ല​റു​ക​ൾ എ​ന്നി​വ​ക്ക്​ മ​ന്ത്രി​സ​ഭ അം​ഗീ​കാ​രം ന​ൽ​കി. ഈ ​സ്​​ഥാ​പ​ന​ങ്ങ​ൾ ആ​കെ ശേ​ഷി​യു​ടെ 30 ശ​ത​മാ​ന​ത്തി​ലാ​ണ്​ പ്ര​വ​ർ​ത്ത​നം പു​ന​രാ​രം​ഭി​ക്കേ​ണ്ട​ത്....
തിരുവനന്തപുരം:മന്ത്രിസഭ രൂപീകരണ വിവാദത്തിൽ വിശദീകരണവുമായി സിപിഎം. സ്ഥാനമില്ലെങ്കിൽ അവഗണിച്ചെന്ന തോന്നൽ പാർട്ടി ബോധത്തിന്റെ കുറവെന്ന് വിശേഷിപ്പിച്ച് എസ് രാമചന്ദ്രൻ പിള്ള രംഗത്തെത്തി. ദേശാഭിമാനി ലേഖനത്തിലാണ് പരാമർശം.പാർലമെന്ററി വ്യാമോഹങ്ങൾക്ക്‌ കീഴ്‌പ്പെടുന്നതിനാലാണ് അത്തരം തോന്നൽ ഉണ്ടാകുന്നത്. ഇത്തരം പാർലമെന്ററി വ്യാമോഹങ്ങളാണ് പാർട്ടിയിൽ വിഭാഗീയത വളർത്തുന്നതെന്നും ലേഖനത്തിൽ പറയുന്നു. വനിതകളെ അവഗണിച്ചുവെന്നത് മാധ്യമങ്ങളുടെ പ്രചാരവേലയാണെന്നും എസ്ആർപി ആരോപിക്കുന്നു.മികവിന്റെ പേരിൽ ഒരാളെ മാത്രം പരിഗണിച്ചാൽ പാർട്ടിയിൽ അനൈക്യമുണ്ടാകുമെന്നാണ് എസ് രാമചന്ദ്രൻപിളള വിശദീകരിക്കുന്നത്. ഒരേ...
ന്യൂഡൽഹി:ടോൾ പ്ലാസകളിൽ ഒരു വാഹനത്തിന് 10 സെക്കന്‍റിലധികം കാത്തുനിൽക്കേണ്ടി വരരുതെന്ന് നാഷണൽ ഹൈവേ അതോറിറ്റി ഉത്തരവ്. വ്യാഴാഴ്ചയാണ് ഇതുസംബന്ധിച്ച നിർദേശം നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ പുറത്തിറക്കിയത്. ദേശീയപാതകളിൽ ഉൾപ്പടെ ഏറ്റവും തിരക്കുള്ള സമയങ്ങളിൽ പോലും ഈ നിർദേശം പാലിക്കപ്പെടണമെന്നും ഉത്തരവിൽ പറയുന്നു.ടോൾ പ്ലാസകളിൽ 100 മീറ്ററിൽ കൂടുതൽ ദൈർഘ്യത്തിൽ വാഹനങ്ങളുടെ നിര ഉണ്ടാകരുത്. ടോൾ ബൂത്തിൽ നിന്നും 100 മീറ്ററിൽ കൂടുതൽ നീളത്തിൽ വാഹനങ്ങളുണ്ടെങ്കിൽ ടോൾ...
കനത്ത മഴ: നദികൾ കരകവിയുന്നു, പലയിടത്തും ജാഗ്രത നിർദേശം: ജില്ല വാർത്തകൾ
തിരുവനന്തപുരത്ത് നദികൾ കരകവിയുന്നു അസീസിയ മെഡിക്കൽ കോളേജ് പരീക്ഷ ക്രമക്കേട്, രേഖകൾ ശേഖരിക്കും പമ്പാനദിയിൽ വെള്ളം അപകട നിരപ്പിനും മുകളിൽ കോട്ടയം ജില്ലയിൽ നദികളിൽ ജലനിരപ്പ് ഉയരുന്നു, പടിഞ്ഞാറൻ മേഖല വെള്ളത്തിൽ ഇടുക്കിയിൽ കനത്ത മഴ, 2 മരണം, 7പേർക്ക് പരുക്ക്കോവിഡ് കണക്കുകൾ ഇന്നലെ സംസ്ഥാനത്ത്: 28,798 തിരുവനന്തപുരം: 2829 കൊല്ലം: 2886 കോട്ടയം: 1473 പത്തനംതിട്ട: 906 ഇടുക്കി: 1012 കോവിഡ് സേവനങ്ങൾ തിരുവനന്തപുരം ആശുപത്രികൾ: 159 കിടക്കകൾ: 42.9% ഐസിയു: 7.3% വെൻറ്റിലെറ്റർ: 8.5% കൊല്ലം ആശുപത്രികൾ: 64 കിടക്കകൾ: 30.7% ഐസിയു: 6.6% വെൻറ്റിലെറ്റർ: 0.8 % കോട്ടയം ആശുപത്രികൾ: 134 കിടക്കകൾ: 44.2% ഐസിയു:...
ന്യൂ‍ഡൽഹി:രാജ്യത്ത് വ്യാപകമായ ബി 1.617 എന്ന വൈറസ് വകഭേദത്തെ പ്രതിരോധിക്കാനാകുമെന്ന് കേന്ദ്ര സർക്കാരിനോട് വാക്സീൻ നിർമാതാക്കളായ ഫൈസർ. വാക്സീന് അടിയന്തര ഉപയോഗാനുമതി നൽകണമെന്നും ആവശ്യപ്പെട്ടു. രാജ്യത്ത് രണ്ടാം തരംഗം രൂക്ഷമാകാൻ കാരണം ഈ വൈറസ് വകഭേദമാണെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്.ജൂലൈ മുതൽ ഒക്ടോബറിനുള്ളിൽ അഞ്ചു കോടി ഡോസ് വാക്സീൻ പുറത്തിറക്കാനാകുമെന്ന് പറഞ്ഞ അമേരിക്കൻ ഫാർമ ഭീമൻ 12 വയസ്സിനു മുകളിലുള്ളവരിൽ വാക്സീൻ ഫലപ്രദമാണെന്നും അറിയിച്ചു. 2 മുതൽ 8 ഡിഗ്രി...
മലപ്പുറം:ട്രിപ്പിൾ ലോക് ഡൗൺ തുടരുന്ന മലപ്പുറത്ത് കൊവിഡ് വ്യാപനവും ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റും കുറയുന്നു. 4,751 പേർക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഇന്നലെ 21.62 ശതമാനത്തിലെത്തി.ചൊവ്വാഴ്ച ഇത് 26.57 ശതമാനമായിരുന്നു. ഹോം ക്വാറന്‍റീന് ജില്ലാ ഭരണകൂടം പുതിയ മാര്‍ഗ നിര്‍ദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. പത്തില്‍ കൂടുതല്‍ അംഗങ്ങളുള്ള വീടുകളില്‍ രോഗം സ്ഥിരീകരിച്ചാല്‍ നിര്‍ബന്ധമായും ഡിസിസി, സിഎഫ്എല്‍ടിസി കേന്ദ്രങ്ങളില്‍ കഴിയണമെന്നതടക്കമുള്ള നിര്‍ദ്ദേശങ്ങളാണ് പുറത്തിറക്കിയിട്ടുള്ളത്.ട്രിപ്പിൾ ലോക്ഡൗണിൽ ഇന്നലെ...
തിരുവനന്തപുരം:സംസ്ഥാനത്തെ വില്ലേജ് ഓഫീസുകൾ പൂർണമായും ഡിജിറ്റലൈസ് ചെയ്യുമെന്ന് റവന്യൂ മന്ത്രി കെ രാജൻ. സർട്ടിഫിക്കറ്റിന്റെ കാര്യത്തിൽ ഉൾപ്പെടെ ജനങ്ങളോടുള്ള സമീപനത്തിന്റെ കാര്യത്തിലും വില്ലേജ് ഓഫീസുകളിൽ വ്യത്യസ്തങ്ങളായ അഭിപ്രായങ്ങളാണുള്ളത്. ഈ അഭിപ്രായങ്ങളെ മാറ്റിയെടുക്കുമെന്നും മന്ത്രി പറഞ്ഞു.‘സംസ്ഥാനത്ത് പതിനെട്ട് വയസ് കഴിഞ്ഞ മുഴുവൻ പേർക്കും പല വിധത്തിലും ബന്ധപ്പെടേണ്ടി വരുന്ന പ്രധാനപ്പെട്ട വകുപ്പാണ് റവന്യൂ വകുപ്പ്. സാധാരണക്കാർക്ക് മുന്നിൽ റവന്യൂ വകുപ്പിന്റെ പ്രതീകവും പ്രതീക്ഷയുമായി നിലകൊള്ളുക എന്നതിനാണ് പ്രാമുഖ്യം നൽകുന്നത്. റവന്യൂ...