30 C
Kochi
Thursday, September 23, 2021

Daily Archives: 10th May 2021

കോട്ടയം:  തിരക്കഥാകൃത്തും സംവിധായകനുമായ ഡെന്നിസ് ജോസഫ് അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് കോട്ടയത്തെ കാരിത്താസ് ആശുപത്രിയിലായിരുന്നു അന്ത്യം.കോട്ടയം ജില്ലയിലെ ഏറ്റുമാനൂരിലായിരുന്നു ജനനം. മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങിയവരെ സൂപ്പര്‍ താരങ്ങളാക്കി മാറ്റിയത് ഡെന്നിസിന്റെ സിനിമകളായിരുന്നു.1985ല്‍ ജേസി സംവിധാനംചെയ്ത ‘ഈറന്‍ സന്ധ്യയ്ക്ക്’ എന്ന ചിത്രത്തിനു തിരക്കഥ എഴുതിയാണ് ഡെന്നിസ് ചലച്ചിത്രരംഗത്ത് പ്രവേശിച്ചത്. സംവിധായകരായ ജോഷി, തമ്പി കണ്ണന്താനം തുടങ്ങിയവരുടെ എക്കാലത്തെയും ഹിറ്റ് സിനിമകള്‍ എഴുതിയത് ഡെന്നീസ് ജോസഫ് ആയിരുന്നു.നിറക്കൂട്ട്, ന്യൂദല്‍ഹി, രാജാവിന്റെ മകന്‍, കോട്ടയം...
Kuwait to open cinemas from Ramdan
 ഇന്നത്തെ പ്രധാന ഗൾഫ് വാർത്തകൾ:1 കുവൈത്തിൽ പെരുന്നാളിന് തിയറ്ററുകൾ തുറക്കും2 നേപ്പാൾ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങള്‍ക്കും യുഎഇ പ്രവേശന വിലക്കേർപ്പെടുത്തി3 കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചില്ല; ബഹ്‌റൈനിൽ സ്‌കൂളും പള്ളിയും പൂട്ടിച്ചു4 പ്രചാരണം തള്ളി; കുവൈത്തിൽ എത്താൻ പിസിആർ നിർബന്ധം5 കുവൈത്തിലെ മാളുകളിലും ഇനി വാക്സീൻ6 ഖത്തറില്‍ മെയ് 28 മുതല്‍ നാല് ഘട്ടങ്ങളിലായി കോവിഡ് നിയന്ത്രണങ്ങള്‍ നീക്കുന്നു7 അജ്‍മാനിലെ സ്‍കൂളുകളില്‍ നേരിട്ടുള്ള ക്ലാസുകള്‍ ആരംഭിക്കുന്നു; 50 ശതമാനം പേര്‍ക്ക്...
ലക്നൗ:കൊവിഡ് വ്യാപനം അനിയന്ത്രിതമായി തുടരുന്ന സാഹചര്യത്തിൽ ഭീതി പരത്തി ഉത്തർപ്ര​ദേശിലെ യമുനാ നദിയിലൂ‍ടെ ഒഴുകി വരുന്നത് നിരവധി മൃതദേഹങ്ങളാണ്. ഇതോടെ പ്രദേശത്തെ ജനങ്ങൾ കൊവിഡ് പരക്കുമോ എന്ന പേടിയിലാണ്. ഒഴുകി വരുന്ന മൃതദേഹങ്ങൾ കൊവിഡ് ബാധിച്ച് മരിച്ചവരുടേതാണോ എന്ന ആശങ്ക നിലനിൽക്കുന്നുണ്ട്. ശ്മശാനങ്ങളിൽ മൃതദേഹങ്ങൾ കുമിഞ്ഞുകൂടിയതോടെ ഇവ നദിയിൽ ഒഴുക്കിയതാകാമെന്ന സംശയം ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.ഒഴുകിയെത്തിയ മൃതദേഹങ്ങൾ കണ്ടെത്തി സംസ്കരിക്കാനുള്ള ശ്രമത്തിലാണ് അധികൃതരെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. മരിച്ചവരുടെ...
തിരുവനന്തപുരം:എൽഡിഎഫ് സര്‍ക്കാരില്‍ രണ്ട് മന്ത്രിസ്ഥാനത്തിന് അവകാശവാദമുന്നയിച്ച് കേരള കോണ്‍ഗ്രസ് എം. എകെജി സെന്ററില്‍ തിങ്കളാഴ്ച നടന്ന സിപിഐഎം-കേരള കോണ്‍ഗ്രസ് എം ഉഭയകക്ഷി ചര്‍ച്ചയിലാണ് ചെയര്‍മാന്‍ ജോസ് കെ മാണി ഇക്കാര്യം ആവശ്യപ്പെട്ടത്.അതേസമയം രണ്ട് മന്ത്രിസ്ഥാനം നല്‍കാന്‍ സിപിഐഎം ബുദ്ധിമുട്ട് അറിയിച്ചെന്നാണ് സൂചന. മന്ത്രിസ്ഥാനം സംബന്ധിച്ച് ചര്‍ച്ചകള്‍ തുടരുമെന്ന് ജോസ് കെ മാണി പറഞ്ഞു. തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണി ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചുവെന്നും സിപിഐഎം ഒരിടത്തും വോട്ട് മറിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.
ന്യൂഡൽഹി:കോൺ​ഗ്രസിനുണ്ടായ തിരഞ്ഞെടുപ്പ് തോൽവി ​ഗൗരവമായി കാണണമെന്ന് പാർട്ടി ഇടക്കാല അധ്യക്ഷ സോണിയാ ​ഗാന്ധി. തിരുത്തലുകൾ വേണമെന്നാണ് തിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്. കോൺഗ്രസ് അധ്യക്ഷനെ നിശ്ചയിക്കുന്നതിലും ചർച്ചയുണ്ടാകുമെന്നും സോണിയാ ​ഗാന്ധി പറഞ്ഞു.കോൺ​ഗ്രസ് പ്രവർത്തക സമിതി യോ​ഗത്തിൽ സംസാരിക്കുകയായിരുന്നു സോണിയാ ​ഗാന്ധി. കേരളത്തിലേതടക്കമുള്ള തിരഞ്ഞെടുപ്പ് തോൽവിയുടെ യഥാർത്ഥ്യം തിരിച്ചറിയണം. തോൽവിയുടെ കാരണം സൂക്ഷ്മമായി പരിശോധിച്ച് റിപ്പോർട്ട് നൽകണം. നിരാശയെന്ന് വെറുതെ പറഞ്ഞ് പോയിട്ട് കാര്യമില്ലെന്നും സോണിയാ ​ഗാന്ധി അഭിപ്രായപ്പെട്ടു.തിര‍ഞ്ഞെടുപ്പുകളിലെ തിരിച്ചടി...
കൊച്ചി:കേന്ദ്ര സർക്കാർ സൗജന്യവാക്​സിൻ നൽകുന്നത്​ പരിമിതപ്പെടുത്തിയതിനാൽ സംസ്​ഥാന സർക്കാർ വിലകൊടുത്തുവാങ്ങിയ മൂന്നരലക്ഷം ഡോസ് വാക്സിന്‍ ​കൊച്ചിയിലെത്തി. സെറം ഇന്‍സ്ററിറ്റ്യൂട്ടില്‍ നിന്ന് വാങ്ങിയ കോവിഷീല്‍ഡ് വാക്സിനാണ്​ ഇത്​. ഉച്ചയ്ക്ക് 12 മണിയോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലാണ്​ വാക്​സിൻ വഹിച്ചുള്ള വിമാനം എത്തിയത്.തുടര്‍ന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ വാഹനത്തിൽ മഞ്ഞുമ്മലിലെ കെഎംസിഎൽ വെയർഹൗസിലേക്ക്​ മാറ്റിത്തുടങ്ങി. ഇവിടെ നിന്ന്​ വിവിധ ജില്ല ആസ്​ഥാനങ്ങളിലേക്ക്​ കൊണ്ടുപോകും. സ്വകാര്യ ആശുപത്രികളിലും വാക്​സിൻ വിതരണം തുടങ്ങി.1250രൂപയാണ്​...
ഇന്ത്യയെ ആക്ഷേപിച്ച് ചൈനയുടെ പോസ്റ്റ്ഇന്ത്യയെ ആക്ഷേപിച്ച് ചൈനയുടെ പോസ്റ്റ്
ഇന്ത്യയുടെ കോവിഡ് -19 പ്രതിസന്ധിയെ പരിഹസിച്ച കഴിഞ്ഞ ആഴ്ച ചൈനീസ് സർക്കാരിന്റെ രാഷ്ട്രീയ നിയമകാര്യ സമിതിയുടെ ഒരു സോഷ്യൽ മീഡിയ പോസ്റ്റ് പുറത്തുവന്നു .ചൈനയിലെ ഒരു യിറോക്കറ്റ് വിക്ഷേപണത്തിന്റെയും ഇന്ത്യലെ ഒരു ശ്‌മശാനത്തിന്റെയും ചിത്രങ്ങൾ അടുത്തടുത്ത് കൊടുത്തിട്ട് ആ പോസ്റ്റിൽ ഇങ്ങനെ എഴുതിയിരുന്നു ":ചൈന തീ കൊളുത്തുന്നു .ഇന്ത്യയും തീ കൊളുത്തുന്നു ".  “Whenസന്ദേശം തുടക്കത്തിൽ വൈറലാകുകയും ചൈനീസ് മാധ്യമപ്രവർത്തകർ, സംസ്ഥാന മാധ്യമങ്ങളിൽ പ്രവർത്തിക്കുന്നവർ ഉൾപ്പെടെ, പോസ്റ്റിനെ വിമർശിച്ചു, അത് പിന്നീട് ഇല്ലാതാക്കി. ശനിയാഴ്ച...
ന്യൂഡൽഹി:കൊവിഡ് വ്യാപനത്തിന്റെ സാഹചര്യത്തിൽ കേന്ദ്രസർക്കാരിൻറെ സത്യവാങ്മൂലം ചോർന്നതിൽ സുപ്രീംകോടതിക്ക് അതൃപ്തി. വാക്സീൻ നയത്തിൽ കോടതി ഇടപെടരുത് എന്നായിരുന്നു സർക്കാരിന്റെ സത്യവാങ്മൂലം. കോടതി നടപടികൾ തുടങ്ങിയപ്പോൾ തന്നെ സുപ്രീംകോടതി വാക്കുകളിലൂടെ അതൃപ്തി രേഖപ്പെടുത്തുകയായിരുന്നു.വാക്സീൻ നയം സംബന്ധിച്ചുള്ള കേന്ദ്രത്തിന്റെ വിശദമായ സത്യവാങ്മൂലം ഇന്ന് രാവിലെയാണ് കിട്ടിയതെന്ന് ജസ്റ്റിസ് ചന്ദ്രചൂഢിന്റെ നേതൃത്വത്തിലുള്ള ബഞ്ച് പറഞ്ഞു. സത്യവാങ്മൂലം വൈകിയാണ് കിട്ടിയതെങ്കിലും തനിക്ക് വിവരങ്ങളറിയാൻ പ്രയാസമുണ്ടായില്ല, രാവിലെ ഒരു ഇം​ഗ്ലീഷ് ദിനപത്രത്തിൽ വിശദമായ വിവരങ്ങളുണ്ടായിരുന്നു...
ബംഗളൂരു:ശ്​മശാനങ്ങളിൽ കൊവിഡ് ബാധിച്ച്​ മരിച്ചവരുടെ മൃതദേഹം കുന്നുകൂടിയതോടെ കരിങ്കൽ ക്വാറി ശ്​മശാനമാക്കി അധികൃതർ. ബംഗളൂരുവിൽ പ്രധാനമായി ഏഴു ശ്മശാനങ്ങളാണുള്ളത്​. ഇവിടെയെല്ലാം മൃതദേഹം ദഹിപ്പിക്കാനായി ആംബുലൻസുകളുടെ നീണ്ട നിര പ്രത്യക്ഷപ്പെട്ടതോടെയാണ്​ അധികൃതരുടെ തീരുമാനം.കൊവിഡ് ബാധിതരുടെ മൃതദേഹം ദഹിപ്പിക്കാനായി വലിയ കരിങ്കൽ ക്വാറിയിൽ താൽക്കാലിക ശ്​മശാനം ഒരുക്കുകയായിരുനു. ഗെദ്ദനഹള്ളിയിലാണ്​ താൽകാലിക ശ്​മശാനം. ക്വാറിയുടെ അടിഭാഗം പരന്നതായിരുന്നു.അവി​ടം വൃത്തിയാക്കി 15 മൃതദേഹങ്ങൾ ഒരേസമയം ദഹിപ്പിക്കാൻ സൗകര്യമൊരുക്കുകയായിരുന്നുവെന്ന്​ ബംഗളൂരു അർബർ ജില്ല കമ്മീഷണർ...
ഇടുക്കി:സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുമ്പോഴും ഒരാള്‍ക്ക് പോലും രോഗം ബാധിക്കാതെ ഇടമലക്കുടി ഗ്രാമപഞ്ചായത്ത്. ഗോത്രവര്‍ഗ പഞ്ചായത്തായ ഇടമലക്കുടി കൃത്യമായ ക്വാറന്റീനിലൂടെയാണ് കൊവിഡിനെ അകറ്റി നിര്‍ത്തുന്നത്. സംസ്ഥാന സര്‍ക്കാര്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നതിനും മുന്‍പ് ഇടമലക്കുടിയില്‍ സെല്‍ഫ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരുന്നു. ഏപ്രില്‍ 26 നാണ് ഇവിടെ ലോക്ക്ഡൗണ്‍ ആരംഭിച്ചത്.മൂന്നാറിനെ ആശ്രയിച്ചാണ് ഇവിടെയുള്ളവരുടെ ജീവിതം. റേഷന്‍ ഒഴികെയുള്ള സാധനങ്ങളെല്ലാം ആഴ്ചയിലൊരിക്കല്‍ നാട്ടുകാര്‍ ജീപ്പ് വിളിച്ച് പോയി മൂന്നാറില്‍ നിന്ന് വാങ്ങി വരും. പുറത്തുനിന്ന്...