Mon. Sep 9th, 2024
കൊൽക്കത്ത:

തൃണമൂൽ കോണ്‍ഗ്രസ് അധ്യക്ഷ മമതാ ബാനര്‍ജി പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയായി ചുമതലയേറ്റു. രാജ് ഭവനിൽ വളരെ ലളിതമായാണ് ചടങ്ങുകൾ നടന്നത്. ഗവര്‍ണര്‍ ജഗദീപ് ധൻകര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. സത്യപ്രതിജ്ഞ ചടങ്ങിൽ സൗരവ് ഗാംഗുലി മുഖ്യാതിഥിയായി പങ്കെടുത്തു.

അക്രമങ്ങൾ നേരിടാനുള്ള എല്ലാ നടപടികളുമെടുക്കുമെന്ന് മുഖ്യമന്ത്രി മമതാ ബാനർജി ഉറപ്പുനൽകിയതായി ഗവർണർ സത്യ പ്രതിജ്ഞാ ചടങ്ങില്‍ പറഞ്ഞു. അക്രമങ്ങള്‍‌ക്കെതിരെ നടപടിയെടുക്കുമെന്നും ബംഗാളിൽ സമാധാനം കൊണ്ടുവരേണ്ടതാണ് മുഖ്യമന്ത്രിയുടെ ആദ്യ ചുമതലയെന്നും ഗവര്‍ണര്‍ പറഞ്ഞു. ഇപ്പോൾ തന്റെ കയ്യിൽ അധികാരമില്ല, തിരഞ്ഞെടുപ്പ് കമ്മീഷനാണ് ക്രമസമാധാനം സംരക്ഷിക്കേണ്ടതെന്നും മമത പറഞ്ഞു.

2011 ൽ മൂന്നര പതറ്റാണ്ട് പിന്നിട്ട ഇടത് ഭരണത്തിന് വിരാമമിട്ട് അധികാരം പിടിച്ച മമത ബാനര്‍ജി ബിജെപി ഉയര്‍ത്തിയ വലിയ പോരാട്ടത്തെ അതിജീവിച്ചാണ് മമത പശ്ചിമ ബംഗാളിൽ ഭരണം നിലനിര്‍ത്തിയത്. പാര്‍ട്ടി ഭരണത്തിലേറിയെങ്കിലും പരാജയമായിരുന്നു മമതയുടെ വിധി. നന്ദിഗ്രാമിൽ ബിജെപിയോട് തോറ്റ മമതക്ക് മുഖ്യമന്ത്രി സ്ഥാനത്ത് തുടരണമെങ്കിൽ ആറ് മാസത്തിനിടെ വീണ്ടും ജനവിധി തേടണം.

By Divya