28 C
Kochi
Friday, October 22, 2021

Daily Archives: 25th May 2021

Qatar wind to cause blowing dust from tomorrow
 ഇന്നത്തെ പ്രധാന ഗൾഫ് വാർത്തകൾ:1 ഖത്തറില്‍ നാളെ മുതല്‍ ശക്തമായ പൊടിക്കാറ്റിന് സാധ്യത2 ബഹ്റൈനിലേക്ക് യാത്ര: കൃത്യമായ താമസ രേഖയില്ലാത്തവരുടെ യാത്ര മുടങ്ങി3 സൗദിയിലേക്ക് മടങ്ങാനാകാത്ത പ്രവാസികളുടെ ഇഖാമ, റീഎൻട്രി വിസ സൗജന്യമായി പുതുക്കും 4 സിബിഎസ്ഇ പരീക്ഷ; വിദ്യാർഥികളുടെ ഭാവി തകിടം മറിക്കുന്നുവെന്നു രക്ഷിതാക്കൾ5 ദുബായിൽ കുട്ടികൾക്കുള്ള വാക്സീൻ റജിസ്ട്രേഷൻ തുടങ്ങി6 സൗദിയിൽ വാക്സീൻ സ്വീകരിച്ചവരുടെ മരണ നിരക്ക് പൂജ്യം ശതമാനം7 ഫുജൈറയിൽ നേരിയ ഭൂചലനം8 പരാതി നൽകാനുള്ള...
ലക്ഷദ്വീപിലെ കേന്ദ്ര സർക്കാർ നീക്കം ബാബ രാംദേവിനോ?
ലക്ഷദ്വീപിലെ കേന്ദ്ര സർക്കാർ നീക്കങ്ങൾക്ക് എതിരെ ദ്വീപ് നിവാസികൾ സഹിതം പ്രതിഷേധം കനക്കുമ്പോൾ നിങ്ങളുടെ ശ്രദ്ധ 2015യിലേക്ക് കൊണ്ട് പോകുകയാണ് 2015 നവംബർ 29ന് പുറത്ത് വന്ന മാധ്യമ റിപോർട്ടുകൾ പ്രകാരംബാബാ രാംദേവിന് കടൽത്തീരത്ത് വിളക്കുമാടവും യോഗയും ഉള്ള മനോഹരമായ ഒരു ദ്വീപ് വാഗ്ദാനം കേന്ദ്രം വാഗ്ദാനം ചെയ്തു. ഷിപ്പിംഗ് മന്ത്രി നിതിൻ ഗഡ്കരിയാണിത്  അന്ന് അറിയിച്ചത്. ആഭ്യന്തര, വിദേശ സന്ദർശകർക്കായി യോഗയ്‌ക്കൊപ്പം ഹ്രസ്വകാല താമസത്തിനായി അനുയോജ്യമായ വിനോദസഞ്ചാര കേന്ദ്രമാക്കി...
ന്യൂഡല്‍ഹി:ടൂള്‍ക്കിറ്റ് ആരോപണത്തില്‍ ബ ജെ പി ഐ ടി സെല്‍ മേധാവി സംപിത് പത്രക്കെതിരേയുള്ള അന്വേഷത്തില്‍ സഹകരിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഡല്‍ഹി പൊലീസ് നോട്ടീസ് അയച്ചു. രാജീവ് ഗൗഢ, റോഹന്‍ ഗുപ്ത എന്നിവര്‍ക്കാണ് ഡല്‍ഹി പൊലീസ് നോട്ടീസയച്ചത്.അതേസമയം തങ്ങളുടെ പരാതി നിലവില്‍ ഛത്തീസ്ഗഢ് പൊലീസ് അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്നും അതുമായി മുന്നോട്ടുപോകാനാണ് താല്പ്പര്യമെന്നുമാണ് രാജീവ് ഗൗഢ ഡല്‍ഹി പൊലീസിനെ അറിയിച്ചത്.മെയ് 18ലെ ട്വീറ്റുമായി ബന്ധപ്പെട്ടാണ് സംപിത് പത്രക്കെതിരേ ഛത്തിസ്ഗഢിലും രാജസ്ഥാനിലും...
പാട്യാല:ഓരോ പഞ്ചാബിയും നിർബന്ധമായും കർഷകരെ പിന്തുണക്കണമെന്നാവശ്യപ്പെട്ട്​ മുൻ ഇന്ത്യൻ ക്രിക്കറ്റ്​ താരവും കോൺഗ്രസ്​ നേതാവുമായ നവ്​ജോത്​ സിങ്​ സിധു. ഡൽഹി അതിർത്തിയിൽ തുടരുന്ന കർഷക സമരത്തിന്​ നാളെ ആറുമാസം തികയു​ന്ന സാഹചര്യത്തിലാണ്​ സിധുവിന്‍റെ അഭ്യർത്ഥന.കർഷക സമര​ത്തോടുള്ള ഐക്യദാർഢ്യത്തിന്‍റെ ഭാഗമായും കരിനിയമങ്ങൾ പിൻവലിക്കണമെന്ന്​ ആവശ്യപ്പെട്ടും പാട്യാലയിലെ തന്‍റെ വീടിനുമുകളിൽ​ സിധു കറുത്ത കൊടി ഉയർത്തി. 'കഴിഞ്ഞ മൂന്നു ദശകങ്ങളായി വരുമാനം കുറയുകയും കടം പെരുകുകയും ചെയ്യുന്നതിനാൽ രാജ്യത്തെ കർഷകർ...
തിരുവനന്തപുരം:ലക്ഷദ്വീപിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കേരള നിയമസഭ പ്രമേയം പാസാക്കണമെന്ന് മുഖ്യമന്ത്രിയോട് ഷാഫി പറമ്പില്‍ എംഎൽഎ. ഇക്കാര്യമാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശനും സ്പീക്കര്‍ എംബി രാജേഷിനും ഷാഫി കത്തയച്ചിട്ടുണ്ട്.‘കേന്ദ്രസര്‍ക്കാരിന്റെ അഡ്മിനിസ്‌ട്രേറ്റീവ് ഭരണത്തണലില്‍ നടപ്പിലാക്കുന്ന സംഘപരിവാര്‍ അജണ്ടയ്‌ക്കെതിരെ ലക്ഷദ്വീപ് ജനത നടത്തുന്ന പോരാട്ടത്തിന് മലയാളി സമൂഹത്തിന്റെ ഐക്യദാര്‍ഢ്യം എന്ന നിലയ്ക്ക് കേരള നിയമസഭ ഐക്യകണ്‌ഠേന പ്രമേയം പാസാക്കണം’, ഷാഫി കത്തില്‍ ആവശ്യപ്പെട്ടു.സംഘപരിവാര്‍ അജണ്ടകളുമായി മുന്നോട്ടുപോകുന്ന അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിനെതിരെ...
ഇന്ത്യയിൽ ഫേസ്ബുക്ക്, ട്വിറ്റർ എന്നിവയുടെ പ്രവർത്തനം നാളെ മുതൽ അവസാനിക്കുമോ?
നാളെ മുതൽ വാട്ട്സ് ആപ്പ്, ഫേസ്ബുക്ക്, ട്വിറ്റർ എന്നിവ ഇന്ത്യയിൽ ലഭ്യമായേക്കില്ല. കേന്ദ്ര സർക്കാർ മുന്നോട്ടുവച്ച മാർ​ഗ നിർദേശങ്ങൾക്കനുസരിച്ച് ഫേസ്ബുക്ക് അടക്കമുള്ള സമൂഹമാധ്യമങ്ങൾ നയം മാറ്റാത്തതാണ് ഇന്ത്യയിലെ നിരോധനത്തിന് കാരണം. ഇന്നാണ് വാട്ട്സ് ആപ്പ്, ഫോസ്ബുക്ക്, ട്വിറ്റർ എന്നീ സമൂ​ഹമാധ്യമങ്ങൾക്ക് കേന്ദ്രസർക്കാർ നിർദേശം നടപ്പിലാക്കാനുള്ള അവസാന ദിവസം. ഇന്ന് നിലപാട് മാറ്റിയില്ലെങ്കിൽ ഇന്ത്യയിൽ ഈ പ്ലാറ്റ്ഫോമുകൾ ഉപയോ​ഗിക്കാൻ സാധിക്കില്ലെന്നാണ് റിപ്പോർട്ട്.2021 ഫെബ്രുവരിയിലാണ് കേന്ദ്ര ഐ.ടി മന്ത്രാലയം പുതിയ ഐടി...
ക്രൈസ്റ്റ് ചര്‍ച്ച്:ടെസ്റ്റ് ക്രിക്കറ്റിന് ടീം ഇന്ത്യ ജീവന്‍ തിരിച്ചുനല്‍കിയെന്ന് ഇതിഹാസ ന്യൂസിലന്‍ഡ് പേസ് ഓള്‍റൗണ്ടര്‍ റിച്ചാര്‍ഡ് ഹാഡ്‌ലി. ഇന്ത്യയെ കൂടാതെ ലോക ക്രിക്കറ്റിനെ സങ്കല്‍പിക്കുക അസാധ്യമെന്നും മുന്‍താരം.'ക്രിക്കറ്റില്‍ നിന്ന് ടീം ഇന്ത്യ ഏറെ വരുമാനമുണ്ടാക്കുന്നു എന്നതില്‍ സംശയമില്ല. ഇന്ത്യയില്ലാത്ത ലോക ക്രിക്കറ്റിനെ സങ്കല്‍പിക്കുക വളരെ പ്രയാസമാണ്. എല്ലാ ഫോര്‍മാറ്റുകളിലേയും പോലെ ടെസ്റ്റ് ക്രിക്കറ്റിലും വിസ്‌മയകരമായ സംഭാവനകള്‍ ഇന്ത്യ നല്‍കിയിട്ടുണ്ട്.36 റണ്‍സിന് പുറത്തായത് ഒഴിച്ചുനിര്‍ത്തിയാല്‍ ഓസ്‌ട്രേലിയയിലെ പ്രകടനം അവിസ്‌മരണീയമാണ്. ഇന്ത്യ...
തിരുവനന്തപുരം:മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങളെ നിയമിച്ച് സർക്കാർ ഉത്തരവിറങ്ങി. സിഎം രവീന്ദ്രനെ അടക്കം നിലനിർത്തി കാര്യമായ മാറ്റങ്ങളില്ലാതെയാണ് പേഴ്സണൽ സ്റ്റാഫ് സംഘം. ശാസ്ത്ര സാങ്കേതിക വിഭാഗം ഉപദേശകനായിരുന്ന എംസി ദത്തനെ സയൻസ് വിഭാഗം മെന്റർ എന്ന നിലയിലാണ് നിലനിർത്തിയിരിക്കുന്നത്.എൻ പ്രഭാവർമ മുഖ്യമന്ത്രിയുടെ മീഡിയ വിഭാഗം സെക്രട്ടറിയായി. ഒന്നാം പിണറായി സർക്കാരിൽ മുഖ്യമന്ത്രിയുടെ മാധ്യമ വിഭാഗം ഉപദേഷ്ടാവായിരുന്നു ഇദ്ദേഹം. പി എം മനോജാണ് ഇത്തവണയും പ്രസ് സെക്രട്ടറി.അഡ്വ എ...
തിരുവനന്തപുരം:നടൻ രാജൻ പി ദേവിന്റെ മകൻ ഉണ്ണി രാജൻ പി ദേവ് അറസ്റ്റിൽ. ഭാര്യയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിലാണ് അറസ്റ്റ്. ഭാര്യ പ്രിയങ്കയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാനാണ് നടപടി.മരിക്കുന്നതിന് മുൻപ് ഉണ്ണിക്കും കുടുംബത്തിനും എതിരെ പ്രിയങ്ക പൊലീസിൽ പരാതി നൽകിയിരുന്നു. പ്രിയങ്കയെ മർദ്ദിച്ചതിന്റെ ദ്യശ്യങ്ങളടക്കം ബന്ധുക്കൾ പൊലീസിന് കൈമാറിയിരുന്നു.ഭര്‍ത്താവ് ഉണ്ണി പി ദേവുമായുള്ള പ്രശ്നത്തെത്തുടര്‍ന്ന് അങ്കമാലിയിലെ വീട്ടില്‍ നിന്നും വെമ്പായത്തെ വീട്ടിലെത്തിയാണ് പ്രിയങ്ക ആത്മഹത്യ ചെയ്തത്....
മനാമ:ഇന്ത്യ ഉൾപ്പെടെ റെഡ് ലിസ്റ്റ് രാജ്യങ്ങളിൽ നിന്ന് ബഹ്റൈനിലേക്ക് വരുന്നവർ ക്വറന്റീൻ താമസത്തിനു സ്വന്തം പേരിലോ അടുത്ത കുടുംബാംഗത്തിന്റെ പേരിലോ ഉള്ള താമസ രേഖയോ നാഷണൽ ഹെൽത്ത്‌ റെഗുലേറ്ററി അതോറിറ്റി (എൻഎച്ച്ആർഎ) അംഗീകാരമുള്ള ഹോട്ടലിലെ റിസർവഷൻ രേഖയോ ഹാജരാക്കിയില്ലെങ്കിൽ യാത്ര അനുമതി ലഭിക്കില്ല.പുതിയ നിയന്ത്രണം നടപ്പാക്കിയ ആദ്യ ദിവസം ചില ഇളവുകൾ അനുവദിച്ചിരുന്നു. ഏതെങ്കിലും വിലാസം കാണിച്ചവരെയും ബഹ്‌റൈനിൽ ഇറങ്ങാൻ അനുവദിച്ചിരുന്നു. എന്നാൽ, ഇന്നലെ മുതൽ നിയന്ത്രണം കർശനമായി...