Wed. Oct 16th, 2024

ലെബനാനില്‍ നിന്ന് 400,000 കുട്ടികളെ മാറ്റിപ്പാര്‍പ്പിച്ചു; യുനിസെഫ്

  ബെയ്‌റൂത്ത്: മൂന്നാഴ്ചയ്ക്കിടെ ലെബനാനില്‍ നിന്ന് 400,000 കുട്ടികളെ മാറ്റിപ്പാര്‍പ്പിച്ചതായി യുനിസെഫ്. ഇസ്രായേല്‍ നടത്തുന്ന വ്യോമാക്രമണത്തില്‍ നിരവധി കുട്ടികള്‍ കൊല്ലപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് നടപടി. ലെബനനില്‍ നിന്ന് 1.2 ദശലക്ഷം ആളുകള്‍ക്ക് വീടുകള്‍ ഉപേക്ഷിക്കേണ്ടതായി വന്നു. മൂന്നാഴ്ചക്കിടെ രാജ്യത്തിന്റെ വിവിധയിടങ്ങളിലേക്ക് ഇവര്‍…

ഗാസയിലുള്ളവര്‍ സങ്കല്‍പിക്കാനാവാത്ത ഭയത്തിലാണ്; റെഡ് ക്രസന്റ് മേധാവി

  ഗാസ: ഗാസ മുനമ്പിലുടനീളം ചൊവ്വാഴ്ച ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ 40 ഫലസ്തീനികള്‍ കൊല്ലപ്പെട്ടു. ഏറ്റവും വലിയ അഭയാര്‍ഥി ക്യാമ്പായ ജബാലിയയിലെ അല്‍-ഫലൂജയ്ക്ക് സമീപം ഇസ്രായേല്‍ നടത്തിയ വെടിവയ്പ്പില്‍ 11 പേരെങ്കിലും കൊല്ലപ്പെട്ടതായി ഫലസ്തീന്‍ ആരോഗ്യ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഖാന്‍ യൂനിസിലെ…

ലെബനാനില്‍ ക്രിസ്ത്യന്‍ ഭൂരിപക്ഷ പ്രദേശത്ത് ഇസ്രായേല്‍ ആക്രമണം; 21 പേര്‍ കൊല്ലപ്പെട്ടു

  ബെയ്റൂത്ത്: വടക്കന്‍ ലെബനാനില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 21 പേര്‍ കൊല്ലപ്പെട്ടു. ക്രിസ്ത്യന്‍ ഭൂരിപക്ഷ പ്രദേശമായ ഐതൂവിലാണ് ആക്രമണം നടന്നത്. സംഭവത്തില്‍ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഹിസ്ബുള്ളയ്ക്ക് സ്വാധീനമില്ലാത്ത മേഖലയിലാണ് ഇസ്രായേല്‍ ആക്രമണമുണ്ടായത്. ക്രിസ്ത്യന്‍ ഭൂരിപക്ഷ ജില്ലയായ സഗര്‍ത്തയിലാണ്…

അബ്ദുന്നാസര്‍ മഅ്ദനിയെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു

  കൊച്ചി: പിഡിപി ചെയര്‍മാന്‍ അബ്ദുന്നാസര്‍ മഅ്ദനിയെ രോഗം മൂര്‍ഛിച്ചതിനെ തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ഉച്ചക്ക് 12 മണിയോടെ കടുത്ത ശ്വാസതടസ്സം നേരിടുകയും ഓക്‌സിജന്റെ സഹായത്തോടെ ആശുപത്രിയില്‍ എത്തിക്കുകയുമായിരുന്നുവെന്ന് പിഡിപി സംസ്ഥാന ജനറല്‍ സെക്രട്ടറി വിഎം…

കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞു; നിരവധി പേർക്ക് പരിക്ക്

അടിമാലി: കൊച്ചി, ധനുഷ്കോടി ദേശീയ പാതയിൽ അടിമാലി വാളറയ്ക്ക് സമീപം കെഎസ്ആർടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞു. 18 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. നേര്യമംഗലം വനമേഖലയിൽ ആറാം മൈലിനും വാളറക്കും ഇടയിലാണ് അപകടം നടന്നത്. അടൂരിലേക്ക് പോയ ബസ് വാളറയ്ക്കും നേര്യമംഗലത്തിനുമിടയ്ക്കാണ് അപകടത്തിൽപ്പെട്ടത്. യാത്രക്കാരിൽ പലർക്കും…

ഉപതിരഞ്ഞെടുപ്പുകള്‍ നവംബര്‍ 13ന്; വോട്ടെണ്ണല്‍ ഒരുമിച്ച്

  ന്യൂഡല്‍ഹി: വയനാട് ലോക്സഭാ മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് നവംബര്‍ 13ന്. ഇതിനൊപ്പം പാലക്കാട്, ചേലക്കര നിയമസഭ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പും നടക്കും. മൂന്നിടത്തും ഒന്നിച്ച് നവംബര്‍ 23നാണ് വോട്ടെണ്ണല്‍. വയനാട്, റായ്ബറേലി എന്നീ ലോക്സഭാ മണ്ഡലങ്ങളില്‍ രാഹുല്‍ ഗാന്ധി വിജയിച്ചതിനെ തുടര്‍ന്ന് അദ്ദേഹം…

ഡയറി എഴുതിയില്ല; അഞ്ച് വയസുകാരന് മര്‍ദ്ദനം; അധ്യാപിക ഒളിവില്‍

  തൃശൂര്‍: ഡയറി എഴുതിയില്ലെന്നാരോപിച്ച് തൃശൂരില്‍ അഞ്ച് വയസുകാരനെ ക്ലാസ് ടീച്ചര്‍ തല്ലി ചതച്ചതായി പരാതി. തൃശൂര്‍ കുര്യച്ചിറ സെന്റ് ജോസഫ് യുപി സ്‌കൂളിലെ യുകെജി വിദ്യാര്‍ഥിക്കാണ് മര്‍ദ്ദനമേറ്റത്. ക്ലാസ് ടീച്ചറായ സെലിനാണ് കുട്ടിയുടെ ഇരു കാല്‍മുട്ടിനും താഴെ ക്രൂരമായി തല്ലിയതെന്ന്…

വഖഫ് ഭേദഗതി ബിൽ പിൻവലിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ട് കേരളം

തിരുവനന്തപുരം: ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങൾ ലംഘിക്കുന്ന വ്യവസ്ഥകളുള്ള 2024ലെ വഖഫ് ഭേദഗതി ബിൽ പിൻവലിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ട് കേരളം. മന്ത്രി വി അബ്ദുറഹ്മാൻ അവതരിപ്പിച്ച പ്രമേയം നിയമസഭ ഐകകണ്ഠ്യേന പാസാക്കി. ഭരണഘടന അനുവദിക്കുന്ന മൗലികാവകാശങ്ങൾ, വിശ്വാസം, വിശ്വാസത്തിനുള്ള സ്വാതന്ത്ര്യം, ഫെഡറലിസം, മതനിരപേക്ഷത,…

തൂണേരി ഷിബിന്‍ വധക്കേസ്: ആറ് ലീഗ് പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം

  കൊച്ചി: നാദാപുരം തൂണേരിയിലെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ഷിബിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ക്ക് ജീവപര്യന്തം കഠിനതടവ് വിധിച്ച് ഹൈക്കോടതി. മുനീര്‍, സിദ്ദിഖ്, മുഹമ്മദ് അനീസ്, ഷുഹൈബ്, ജാസിം, സമദ് അബ്ദുള്‍ സമദ് എന്നിവര്‍ക്കാണ് ശിക്ഷ വിധിച്ചത്. ആറുപേരും മുസ്ലീം ലീഗിന്റെ പ്രവര്‍ത്തകരാണ്.…

‘എഡിഎം സത്യസന്ധനായ ഉദ്യോഗസ്ഥന്‍, ജനപ്രതിനിധികള്‍ പക്വത കാണിക്കണം; റവന്യൂ മന്ത്രി

  തിരുവനന്തപുരം: ആത്മഹത്യ ചെയ്ത കണ്ണൂര്‍ എഡിഎം സത്യസന്ധനായ ഉദ്യോഗസ്ഥനാണെന്നും അദ്ദേഹത്തിനെതിരെ പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും റവന്യൂ മന്ത്രി കെ രാജന്‍. പൊതുസമൂഹത്തില്‍ ഇടപെടുമ്പോള്‍ ജനപ്രതിനിധികള്‍ പക്വത കാണിക്കണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. ‘വളരെ ദുഖകരമായ സംഭവമാണ്. റവന്യൂ വകുപ്പിന് വലിയ നഷ്ടമാണ്. നവീന്‍…