കേന്ദ്രസഹായം തേടി പ്രധാനമന്ത്രിക്ക് കത്തയച്ച് പിണറായി വിജയന്‍

കൊവിഡ് പ്രതിസന്ധി കടുത്ത സാഹചര്യത്തില്‍ വെന്‍റിലേറ്റര്‍ അടക്കമുള്ള സഹായം ആവശ്യപ്പെട്ടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തിയച്ചിരിക്കുന്നത്.

0
66
Reading Time: < 1 minute

തിരുവനന്തപുരം:

കൊവിഡ് രണ്ടാം തരംഗം രൂക്ഷമാകുമ്പോള്‍ കേന്ദ്രസഹായം അഭ്യര്‍ത്ഥിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തയച്ചു. വെന്‍റിലേറ്റര്‍ അടക്കമുള്ള സഹായം ആവശ്യപ്പെട്ടാണ് നരേന്ദ്ര മോദിക്ക് കത്തിയച്ചിരിക്കുന്നത്.

50 ലക്ഷം ഡോസ് കോവിഷീൽഡ് വാക്സീനും 25 ലക്ഷം കോവാക്സീനും 500 മെട്രിക് ടണ്‍ ലിക്വിഡ് മെഡിക്കൽ ഓക്സിജനും മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.

സര്‍ക്കാര്‍ മേഖലയില്‍ കൊവി‍ഡ് ചികില്‍സയ്ക്കായി മാറ്റിയ ഐസിയുകളും വെന്‍റിലേറ്ററുകളും നിറഞ്ഞ സ്ഥിതിയാണുള്ളത്. സ്വകാര്യ മേഖലയിലാകട്ടെ 85 ശതമാനത്തിലേറെ കിടക്കകളും നിറഞ്ഞു. കോഴിക്കോട് ജില്ലയില്‍ കിടക്കകള്‍ ലഭിക്കാന്‍ സ്വാധീനമുള്ളവരെ കണ്ടെത്തി ശുപാര്‍ശ ചെയ്യുകയാണ്. ഇനിയും കൊവിഡ് രോഗികള്‍ കൂടിയാല്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പാളുമെന്നതിനാല്‍ കൂടിയാണ് സര്‍ക്കാര്‍ കേന്ദ്രസഹായം തേടിയത്.

C

 

Advertisement