25 C
Kochi
Tuesday, August 3, 2021

Daily Archives: 5th May 2021

മസ്കറ്റ്:യുഎഇയ്ക്ക് പിന്നാലെ ഒമാനും ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് ഏർപ്പെടുത്തിയ പ്രവേശനവിലക്ക് നീട്ടി. ഇനിയൊരറിയിപ്പുണ്ടാകും വരെ ഇന്ത്യ ഉള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ നിന്ന് ഒമാനിലേക്കെത്തുന്നതിന് പ്രഖ്യാപിച്ച പ്രവേശനവിലക്ക് തുടരുമെന്ന് ഒമാൻ സുപ്രീം കമ്മിറ്റി വ്യക്തമാക്കി.ഇന്ത്യയിൽ നിന്ന് നേരിട്ട് യുഎഇയിലേക്കു പ്രവേശിക്കുന്നതിനുള്ള വിലക്കും വീണ്ടും നീട്ടിയിരുന്നു. ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെ ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് വിലക്ക് ഏർപ്പെടുത്തിയതായി ന്യൂസ് ഏജൻസി വാം റിപ്പോർട്ട് ചെയ്തു. മെയ് 14ന് വിലക്ക് അവസാനിക്കാനിരിക്കെയാണ് അനിശ്ചിതകാലത്തേക്ക്  നീട്ടിയത്.ഇന്ത്യയില്‍ കൊവിഡ് രൂക്ഷമായ...
പശ്ചിമബംഗാൾ:പശ്ചിമബംഗാളിൽ രാഷ്‌ട്രപതി ഭരണം ഏർപ്പെടുത്തണമെന്നാവശ്യപ്പെട്ട് സുപ്രിംകോടതിയിൽ പൊതുതാത്പര്യ ഹർജി. സംസ്ഥാനത്തെ ഭരണഘടനാ സംവിധാനം തകർന്നതായി സുപ്രിംകോടതി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ഇൻഡിക് കളക്റ്റിവ് ട്രസ്റ്റ് എന്ന സന്നദ്ധസംഘടനയാണ് ഹർജി സമർപ്പിച്ചത്.തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷം അക്രമങ്ങൾ വ്യാപകമായി നടക്കുന്നുവെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടി. റിട്ടയേർഡ് സുപ്രിംകോടതി ജഡ്ജിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിക്കണം. അക്രമങ്ങൾ അടിച്ചമർത്താൻ സൈന്യത്തെയും കേന്ദ്രസേനയെയും നിയോഗിക്കണമെന്ന് കേന്ദ്രസർക്കാരിന് നിർദേശം നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടു.അതേസമയം, പശ്ചിമബംഗാളിലെ ആക്രമണങ്ങളിൽ സിബിഐ...
ആലപ്പുഴ:2019ലെ പാർലമെന്‍റ്  ഫലത്തിന്‍റെ തനിയാവർത്തനം സ്വപ്നം കണ്ട് ശബരിമല തെരഞ്ഞെടുപ്പു വിഷയമാക്കിയ യുഡിഎഫിനും ബിജെപിയ്ക്കും മുഖമടച്ച പ്രഹരമാണ് കേരളജനത നൽകിയതെന്ന് സിപിഎം നേതാവ് ടിഎം തോമസ് ഐസക്. ഈ തകർച്ചയിൽ നിന്ന് രക്ഷപെടണമെങ്കിൽ പരിഷ്കൃത ജനാധിപത്യ സമൂഹത്തിന് ബാധ്യതയാകുന്ന നിലപാടുകൾ ത്യജിക്കാൻ യുഡിഎഫ് തയ്യാറാകണമെന്ന് തോമസ് ഐസക്ക് ആവശ്യപ്പെട്ടു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് തോമസ് ഐസക്കിന്‍റെ വിമര്‍ശനം.ശ്വാസവും ആചാരവുമൊന്നും രാഷ്ട്രീയക്കളിയ്ക്കുള്ള കരുക്കളല്ലെന്ന് അവർക്ക് ഇപ്പോൾ ബോധ്യമായിക്കാണും. പൊതുബോധത്തിൽ നഞ്ചുകലക്കി മീൻപിടിക്കാനിറങ്ങിയവരെ...
പത്തനംതിട്ട:മാർത്തോമ്മാ സഭ മുൻ അധ്യക്ഷൻ ഡോ ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത (103) കാലം ചെയ്തു. കുമ്പനാട് ഫെലോഷിപ് ആശുപത്രിയിൽ പുലർച്ചെ 1.15നായിരുന്നു അന്ത്യം. ഭൗതിക ശരീരം തിരുവല്ല അലക്സാണ്ടർ മാർത്തോമ്മാ സ്മാരക ഹാളിലേക്കു മാറ്റും. കബറടക്കം നാളെ.ശാരീരിക ക്ഷീണത്തെ തുടർന്ന് വെള്ളിയാഴ്ച തിരുവല്ല ബിലീവേഴ്സ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഡോ ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത ഇന്നലെയാണ് ആശുപത്രി വിട്ടത്. ലോകത്തിലെ ഏറ്റവും...
തിരുവനന്തപുരം:കൊവിഡ് വ്യാപനം തടയാൻ ഇന്നലെ മുതൽ ലോക്ഡൗണിനു സമാനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിനൊപ്പം കൂടുതൽ നിർദേശങ്ങളും നടപടികളുമായി സർക്കാർ. കൊവിഡ് രണ്ടാം തരംഗത്തിൽ ഗ്രാമീണ മേഖലകളിലും വ്യാപനം ശക്തമായതിനാൽ നിയന്ത്രണങ്ങൾ അവിടെയും ശക്തമായി നടപ്പാക്കണമെന്നും തദ്ദേശ സ്ഥാപനങ്ങൾ അക്കാര്യം ഉറപ്പു വരുത്തണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചു.നടപ്പ്, ഓട്ടം, വിവിധതരം കായിക വിനോദങ്ങൾ മുതലായ വ്യായാമ മുറകൾക്കായി പൊതുസ്ഥലങ്ങൾ ഉപയോഗിക്കുന്നത് കർശനമായി ഒഴിവാക്കണം. കൂലിപ്പണിക്കാർ, വീട്ടുജോലിക്കാർ മുതലായവരുടെ യാത്ര ചില...