26.2 C
Kochi
Thursday, September 23, 2021

Daily Archives: 7th May 2021

No jobs for those who are not vaccinated: Saudi
 ഇന്നത്തെ പ്രധാന ഗൾഫ് വാർത്തകൾ:1 കൊവിഡ് വാക്സിനെടുത്തില്ലെങ്കിൽ സൗദിയിൽ ജോലി ചെയ്യാനാവില്ല2 അബുദാബിയിൽ ഫൈസർ വാക്സീൻ രണ്ടിടത്തുകൂടി3 ജൂ​ണി​ൽ പ​ത്തു​ല​ക്ഷം വാ​ക്​​സി​നെ​ത്തും; 45 ക​ഴി​ഞ്ഞ​വ​ർ​ക്ക്​ ഒമാനിൽ കു​ത്തി​വെ​പ്പെ​ടു​ക്കാം4 ആ​സ്ട്ര​സെ​ന​ക ആ​ദ്യ ഡോ​സ്​ സ്വീ​ക​രി​ച്ച​വ​ർ​ക്കും സ​ർ​ട്ടി​ഫി​ക്ക​റ്റ്​: കു​വൈത്ത്5 മ​സ്​​ക​ത്തിൽ പൂ​ർ​ണ അ​ട​ച്ചി​ട​ൽ നാ​ളെ​മു​ത​ൽ; ഹോ​ട്ട​ലു​ക​ൾ​ക്ക്​ ഇ​ള​വ്​6 ഹമർ വിമാനത്താവളത്തിൽ  ചെക് ഇൻ ഓൺലൈനിൽ7 കുവൈത്തിലേക്ക് 5 ഇടത്താവളങ്ങൾ കൂടി8 നെക്സ്റ്റ് ജനറേഷൻ നഴ്സസ് പരിശീലനവുമായി അബുദാബി
ശ്വാസതടസമുണ്ടായ കോവിഡ് രോഗിയെ ബൈക്കിന് നാടുവിലിരുത്തി ആശുപത്രിയിൽ എത്തിച്ചു 
ആലപ്പുഴ: ആലപ്പുഴ പുന്നപ്രയിലെ പഞ്ചായത്തിന് കീഴിൽ പ്രവർത്തിക്കുന്ന കോവിഡ് കേന്ദ്രമായ ഡോമിസിലറി കോവിഡ് സെന്ററിലെ പ്രാണവായുവിന് വേണ്ടി പിടയുന്ന കോവിഡ് രോഗിയെയും കൊണ്ട് ബൈക്കിന് നടുവിലിരുത്തി രണ്ട് പേർ. അശ്വിൻ കുഞ്ഞുമോനും രേഖയുമാണ് കോവിഡ് രോഗിയെ ബൈക്കിൽ ഇരുത്തി ആശുപത്രിയിലെത്തിച്ചത്. ആംബുലൻസ് ഇല്ലാത്തതിനാലാണ് ഇവർ ഇത്തരമൊരു തീരുമാനം എടുത്തത്.ഹോം ക്വാറന്റീനിൽ ഇരിക്കാൻ പറ്റുന്ന കൊവിഡ് രോഗികൾക്ക് വീട്ടിൽ സൌകര്യമില്ലെങ്കിൽ താമസിക്കാൻ സൌകര്യമൊരുക്കാൻ മാത്രമാണ് ഡൊമിസിലറി കേയർ സെന്റർ. പഞ്ചായത്തിന്റെ കീഴിലാണ് ഇത് പ്രവർത്തിക്കുന്നത്....
മാള:സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുന്നതിന് പിന്നാലെ തൃശൂര്‍ മാളയില്‍ മുസ്ലിം മോസ്ക് കൊവിഡ് കെയര്‍ സെന്‍ററാക്കാന്‍ വിട്ടുനല്‍തി. ഇസ്ലാമിക് സര്‍വ്വീസ് ട്രെസറ്റ് ജുമാ മസ്ജിദാണ് മോസ്ക് കൊവിഡ് ചികിത്സാ കേന്ദ്രമാക്കിയത്. നേരത്തെ ഗുജറാത്തിലും ഡൽഹിയിലും സമാന സംഭവങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലു കേരളത്തില്‍ ആദ്യമാണ് ഇത്തരമൊരു നടപടി.റമദാന്‍ മാസത്തിലെ പ്രാര്‍ത്ഥനകള്‍ പോലും വേണ്ടെന്ന് വച്ചാണ് മോസ്ക് കൊവിഡ് ചികിത്സാ കേന്ദ്രമാക്കിയത്. ഡോക്ടറും നഴ്സും സന്നദ്ധ പ്രവര്‍ത്തകരും കെയര്‍ ടേക്കറും...
കാഠ്​മണ്​ഡു:കഴിഞ്ഞ സീസൺ കൊവിഡിൽ മുങ്ങിയ എവറസ്റ്റിൽ ഇത്തവണ പർവതാരോഹണം സജീവമായതിനിടെ നിരവധി പേർക്ക്​ വൈറസ്​ ബാധ. നേപാളിലെ ബേസ്​ ക്യാമ്പിൽ നടന്ന പരിശോധനയിലാണ്​ നിരവധി പേർ കൊവിഡ് ബാധിതരാണെന്ന്​ സ്​ഥിരീകരിച്ചത്​.നേപ്പാൾ പർവതാരോഹണ ഏജൻസി ഇതുവരെ നാലു പേർക്കേ കൊവിഡ്സ്ഥി രീകരിച്ചിട്ടുള്ളൂവെങ്കിലും 30ലേറെ പേരെ കഴിഞ്ഞ ദിവസം ഹെലികോപ്​റ്റർ വഴി കാഠ്​മണ്​ഡുവിലേക്ക്​ മാറ്റിയതായി റിപ്പോർട്ടുകൾ പറയുന്നു.നേപ്പാളിൽ അടുത്തിടെയായി കൊവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയരുകയാണ്​. മേയ്​ അഞ്ചിന്​ 6,700 പേരിലായിരുന്നു...
കൊച്ചി:ആര്‍ടിപിസിആര്‍ നിരക്ക് കുറച്ച സർക്കാർ ഉത്തരവിന് സ്റ്റേ ഇല്ല. ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ലാബ് ഉടമകളുടെ ആവശ്യം ഹൈക്കോടതി തള്ളി. പരിശോധനയ്ക്ക് 135 രൂപ മുതൽ 245 രൂപ വരെ മാത്രമാണ് ചിലവ് വരുന്നതെന്ന് കോടതി നിരീക്ഷിച്ചു.മാർക്കറ്റ് സ്റ്റഡി നടത്തിയ ശേഷമാണ് സർക്കാർ നിരക്കുകൾ നിശ്ചയിച്ചിട്ടുള്ളതെന്ന് നിരീക്ഷിച്ച കോടതി, കുറഞ്ഞ നിരക്കിൽ പരിശോധന നടത്താൻ വിസമ്മതിക്കുന്ന ലാബുകൾക്കെതിരെ നിയമനടപടി പാടില്ലെന്ന ആവശ്യവും അംഗീകരിക്കാനും തയാറായില്ല.
ന്യൂഡൽഹി:മലയാളി മാധ്യമ പ്രവർത്തകൻ സിദ്ദിഖ് കാപ്പനെ ഡല്‍ഹി എയിംസില്‍ നിന്ന് രഹസ്യമായി ഡിസ്ചാര്‍ജ് ചെയ്ത് യു പിയിലേക്ക് കൊണ്ടുപോയതായി ഭാര്യ റൈഹാനത്ത്. കുടുംബത്തെയോ അഭിഭാഷകനെയോ അറിയിക്കാതെ അതീവ രഹസ്യമായി യു പിയിലെ മഥുര ജയിലിലേക്ക് മാറ്റിയെന്ന് റൈഹാനത്ത് പറഞ്ഞു.കാപ്പൻ ഫോൺ ചെയ്താണ് യു പിയിലെ ജയിലിലേക്ക് മാറ്റിയെന്ന വിവരം പറഞ്ഞത്. കഴിഞ്ഞ ദിവസം നടത്തിയ ടെസ്റ്റിലും കാപ്പൻ കൊവിഡ് മുക്തനായിരുന്നില്ല. ചികിത്സ പൂർത്തിയാക്കാതെ തിരക്കിട്ട് യു പിയിലേക്ക് കൊണ്ടുപോയതെന്തിനെന്ന്...
ന്യൂഡൽഹി:കേരളത്തിലെ നിയമസഭ തിരഞ്ഞെടുപ്പിലെ വിജയം പിണറായി വിജയന്റെ മാത്രം ജയമായി ചുരുക്കാൻ മാധ്യമ ശ്രമമെന്ന് സിപിഎം. പിണറായിയുടെ വ്യക്തി പ്രഭാവമാണ് കേരളത്തിലെ വിജയത്തിന് കാരണമെന്നും പാർട്ടിയിലും സർക്കാരിലും പിണറായി ആധിപത്യം എന്ന് വരുത്തിത്തീർക്കാൻ മാധ്യമങ്ങൾ ശ്രമിക്കുന്നുവെന്നുമാണ് സിപിഎമ്മിന്റെ ദില്ലിയിലെ മുഖപത്രമായ പിപ്പിൾസ് ഡെമോക്രസിയിലെ മുഖപ്രസംഗത്തിലെ കുറ്റപ്പെടുത്തൽ.കേരളത്തിലെ വിജയം പിണറായി വിജയന്റെ മാത്രം ജയമായി ചിത്രീകരിക്കുന്നതിനെതിരെ സിപിഎം കേന്ദ്ര നേതൃത്വത്തിന്റെ നിലപാടായാണ് മുഖപ്രസംഗം വിലയിരുത്തപ്പെടുന്നത്. കേരളത്തിലെ ഫലത്തിൽ സിപിഎം കേന്ദ്രനേതൃത്വത്തിനറെ...
ന്യൂഡൽഹി:അ​ഗ്നിശമന ഉപകരണങ്ങളിൽ പെയിന്റടിച്ച് ഓക്സിജൻ സിലിണ്ടറുകളെന്ന വ്യാജേന വിൽപന നടത്തിയതിന്റെ പേരിൽ ഡൽഹിയിൽ മൂന്നു പേരെ അറസ്റ്റ് ചെയ്തു. കൊവിഡ് 19 രോ​ഗബാധിതരുടെ ബന്ധുക്കൾക്കാണ് ഈ വ്യാജ സിലിണ്ടറുകൾ വിറ്റത്. രവി ശർമ്മ (40), മുഹമ്മദ് അബ്ദുൾ (38), ശംഭു ഷാ (30) എന്നിവരാണ് അറസ്റ്റിലായത്. ഇവർ മൂവരും ഡൽഹി അലിപൂർ സ്വദേശികളാണ്.റെയ്ഡിനിടെ 530ലധികം അഗ്നിശമനയന്ത്ര വാതക സിലിണ്ടറുകളും 25ലധികം ഓക്സിജൻ ഗ്യാസ് സിലിണ്ടർ നോസലുകളും പൊലീസ് പിടിച്ചെടുത്തു....
കൊച്ചി:നിയമസഭയില്‍ ഏറ്റ പരാജയത്തിന് പിന്നാലെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും നേതൃത്വത്തിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി ഭാരവാഹി യോഗം. ബിജെപി സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ വീഴ്ച പറ്റിയെന്നും സുരേന്ദ്രന്റെ ഹെലികോപ്റ്റര്‍ യാത്ര തിരിച്ചടിയായെന്നും യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു. സ്വര്‍ണക്കടത്തില്‍ ഉള്‍പ്പെടെ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം വഴിമുട്ടിയത് തിരിച്ചടിയായെന്നും യോഗം വിലയിരുത്തി.എന്നാല്‍ യോഗത്തില്‍ നിന്ന് ശോഭ സുരേന്ദ്രന്‍, പി കെ കൃഷ്ണദാസ്, എ എന്‍ രാധാകൃഷ്ണന്‍ തുടങ്ങിയ നേതാക്കളടക്കം പലരും വിട്ടുനിന്നു. തിരഞ്ഞെടുപ്പില്‍...
ന്യൂഡല്‍ഹി:കൊവിഡ് സാഹചര്യത്തെക്കുറിച്ച് സംസാരിക്കാന്‍ വിളിച്ച പ്രധാനമന്ത്രി പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാതെ ഫോണില്‍ 'മന്‍ കി ബാത്ത്' നടത്തുകയായിരുന്നെന്ന് ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി ഏതാനും സംസ്ഥാനങ്ങളിലെ കൊവിഡ് സാഹചര്യത്തെക്കുറിച്ച് അന്വേഷിച്ച് മുഖ്യമന്ത്രിമാര്‍ക്ക് ഫോണ്‍ വിളിച്ചിരുന്നു. ഇതില്‍ തങ്ങളുടെ പ്രശ്‌നങ്ങള്‍ അവതരിപ്പിക്കാന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് ഹേമന്ത് സോറന്‍ വിമര്‍ശനവുമായി രംഗത്തെത്തിയത്.പ്രധാനമന്ത്രി ഫോണില്‍ വിളിച്ചു. പ്രശ്‌നങ്ങള്‍ കേട്ട് കാര്യങ്ങള്‍ സംസാരിച്ചാല്‍ അത് നന്നായിരുന്നു. എന്നാല്‍, ഫോണിലൂടെ മന്‍...