24 C
Kochi
Tuesday, September 21, 2021

Daily Archives: 4th May 2021

കൊന്നവരുടെയും കൊല്ലിച്ചവരുടെയും സഭയിലേക്ക് കെ കെ രമ
ഒമ്പത് വർഷം മുമ്പ് ഈ ദിവസമാണ് കേരളത്തിലെ റെവല്യൂഷണറി മാർക്സിസ്റ്റ് പാർട്ടിയുടെ സ്ഥാപകനായ 51 കാരനായ ടി പി ചന്ദ്രശേഖരനെ കോഴിക്കോട് വെട്ടിക്കൊലപ്പെടുത്തിയത്. കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) വിട്ട് 2009 ൽ ആർ‌എം‌പി സ്ഥാപിച്ച് മൂന്ന് വർഷത്തിന് ശേഷം ടിപിയെ 51 തവണ വെട്ട് ഏല്പിച്ച് കൊലപ്പെടുത്തി. 2012 മെയ് 4 ന് കോഴിക്കോട് ജില്ലയിലെ ഒഞ്ചിയത്തിൽ ഒരു സംഘം ടിപിയെ ക്രൂരമായി വെട്ടിക്കൊന്നത് കേരള ജനതയെ ഒട്ടാകെ...
uae bans travel from india indefinitely
 ഇന്നത്തെ പ്രധാന ഗൾഫ് വാർത്തകൾ:1) അധ്യാപകർക്ക് കുവൈത്തിൽ തിരിച്ചെത്താൻ അനുമതി2) ഇന്ത്യയിൽ നിന്നുള്ള യാത്ര വിലക്ക് യുഎഇ അനിശ്ചിതകാലത്തേക്ക് നീട്ടി3) വാക്സിനെടുത്തവര്‍ക്ക് അബുദാബിയിലെ യാത്രാ നിബന്ധനകളില്‍ മാറ്റം4) സൗദിയിൽ രാജ്യാന്തര വിമാന സർവീസ് പുനരാംഭിക്കുന്നു; സർവീസുകള്‍ ഈ മാസം തുടങ്ങും5) കോവിഡ്: ഇൻഷുറൻസ് നിർബന്ധമാക്കി സൗദി6) ഒമാനില്‍ ആരോഗ്യ മേഖലയില്‍ ജോലി ചെയ്യുന്നവരുടെ രാജി സ്വീകരിക്കേണ്ടെന്ന് ഉത്തരവ്7) ബഹ്റൈന്‍ യാത്രക്ക് കോവിഡ് സർട്ടിഫിക്കറ്റിലെ ക്യൂആർ കോഡ് പ്രവർത്തനക്ഷമമാക്കണമെന്ന് എംബസി8)...
മുംബെെ:ബോളിവുഡ് നടി കങ്കണ റണാവത്തിന്റെ ട്വിറ്റര്‍ അക്കൗണ്ട് സസ്‌പെന്റ് ചെയ്തു. പശ്ചിമ ബംഗാളിലെ തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ അതുമായി ബന്ധപ്പെട്ട് വിവാദപരമായ  നിരവധി ട്വീറ്റുകള്‍ പങ്കുവെച്ചതിനാണ് നടപടി. അക്കൗണ്ട് എന്നന്നേക്കുമായാണ് സസ്പെന്‍ഡ് ചെയ്തത്. ബംഗാളിലെ തെരഞ്ഞെടുപ്പിന് ഫലത്തിന് പിന്നാലെ നിരവധി അക്രമങ്ങള്‍ ബംഗാളില്‍ നടന്നിരുന്നു. ഈ ആക്രമണത്തെക്കുറിച്ചുള്ള ട്വീറ്റാണ് നടപടിക്ക് കാരണമായതെന്നാണ് റിപ്പോര്‍ട്ട്. ആവര്‍ത്തിച്ച് കങ്കണ ട്വിറ്റര്‍ നിയമങ്ങള്‍ ലംഘിച്ചുവെന്നാണ് കണ്ടെത്തല്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍. #Bengal Burning എന്ന ഹാഷ്ടാടിലായിരുന്നു കങ്കണയുടെ...
തിരുവനന്തപുരം:രണ്ടാം പിണറായി സർക്കാരിൻ്റെ സത്യപ്രതിജ്ഞ മെയ് 18-ന് നടക്കും. സിപിഎമ്മിലെ കേരളത്തിലെ പിബി മെബർമാർ തമ്മിലുള്ള യോഗത്തിലാണ് ഇക്കാര്യത്തിൽ തീരുമാനമുണ്ടായത്. 2016 മെയ് 25-നാണ് ഒന്നാം പിണറായി സർക്കാർ അധികാരമേറ്റത്. സത്യപ്രതിജ്ഞയ്ക്ക് മുൻപായി മന്ത്രിസഭാ രൂപീകരണം സംബന്ധിച്ച ഉഭയകക്ഷി ചർച്ചകൾ പൂർത്തിയാക്കാനാണ് സിപിഎമ്മിലെ ധാരണ.17-ന് രാവിലെ എൽഡിഎഫ് യോഗം ചേർന്ന് ഏതൊക്കെ പാർട്ടികൾക്ക് എത്ര മന്ത്രിസ്ഥാനം എന്ന കാര്യത്തിൽ തീരുമാനമെടുക്കും. 18-ന് രാവിലെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റും...
Dead bodies pile up; Bangaluru crematoriums erect 'Housefull' boards
 ഇന്നത്തെ പ്രധാന വാർത്തകൾ:1 സംസ്ഥാനത്ത് ഇന്ന് മുതൽ ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ; അവശ്യ സർവ്വീസുകൾക്ക് മാത്രം അനുമതി2 സംസ്ഥാനത്ത് വാക്‌സിന്‍ ക്ഷാമത്തിന് താല്കാലിക പരിഹാരം; നാല് ലക്ഷം ഡോസ് ഇന്നെത്തും3 മൃതദേഹങ്ങള്‍ കുന്നുകൂടുന്നു, സംസ്കരിക്കാന്‍ ഇടമില്ല; ഹൌസ്ഫുള്‍ ബോര്‍ഡ് വച്ച് ബംഗളൂരുവിലെ ശ്മശാനം4 ശമനമില്ലാതെ കൊവിഡ് വ്യാപനം; രാജ്യത്ത് ഇന്നും മൂവായിരത്തിലധികം മരണം5 രണ്ടാം കോവിഡ് തരംഗം: ഇന്ത്യയിൽ സമ്പൂർണ ലോക്ഡൗൺ വേണമെന്ന് ആന്റണി ഫൗചി6 ലോക്ഡൌണാണ് ഒരേയൊരു...
മുബൈ:ബോളിവുഡ് താരം കങ്കണ റണൗത്തിന്‍റെ അക്കൗണ്ട് ട്വിറ്റര്‍ പിന്‍വലിച്ചു. ഇന്നലെ കുറിച്ച ഒരു ട്വീറ്റില്‍ ഗുജറാത്ത് കലാപത്തേക്കുറിച്ച്  നേരിട്ടല്ലാതെ പരാമര്‍ശിച്ചു എന്ന് വിമര്‍ശിച്ച് കങ്കണയ്ക്കെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നതിനു പിന്നാലെയാണ് നടപടി. തങ്ങളുടെ നിയമങ്ങള്‍ ലംഘിച്ചതിനാല്‍ പ്രസ്‍തുത അക്കൗണ്ട് സസ്‍പെന്‍ഡ് ചെയ്‍തിരിക്കുന്നതായാണ് ട്വിറ്ററിന്‍റെ അറിയിപ്പ്.നിയമസഭ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനു ശേഷം ബംഗാളില്‍ അരങ്ങേറുന്ന അക്രമസംഭവങ്ങളില്‍ ഒരു മതവിഭാഗത്തെ ലക്ഷ്യം വെക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി ബംഗാളില്‍ നിന്നുള്ള ബിജെപി എംപി സ്വപന്‍ദാസ് ഗുപ്‍ത...
കൊച്ചി:കൊവിഡ് പരിശോധനയുടെ പേരിൽ ജനങ്ങളോട് പൊലീസ് അപമര്യാദയായി പെരുമാറരുതെന്ന് ഹൈക്കോടതി. മാസ്ക് ധരിക്കാത്തവർക്കെതിരെ നിയമ നടപടി ആകാം, എന്നാൽ ശാരീരിക ഉപദ്രവും ഉണ്ടാക്കാനോ അപമര്യാദയായി പെരുമാറാനോ പാടില്ലെന്ന് ഡിവിഷൻ ബ‌‌ഞ്ച് വ്യക്തമാക്കി. മാസ്ക് ധരിച്ചില്ലെന്നാരോപിച്ച് എറണാകുളം മുനമ്പം പൊലീസ് കസ്റ്റഡിയിലെടുത്ത് പീഡിപ്പിച്ചെന്ന് ചൂണ്ടികാട്ടി കോഴിക്കോട് സ്വദേശിയായ കാർ ഡൈവർ വൈശാഖ് ആണ് കോടതിയെ സമീപിച്ചത്.ഏപ്രിൽ പതിനാറിന് രണ്ട് പൊലീസുകാർ മുനമ്പം സ്റ്റേഷനിൽ വെച്ച് മർദ്ദിച്ചെന്നും ഇവർക്കെതിരെ കേസ്...
തൃപ്പൂണിത്തുറ:നിയമസഭ തിരഞ്ഞെടുപ്പില്‍ ബിജെപി വോട്ടുകള്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ ബാബുവിന് പോയതുകൊണ്ടാണ് താന്‍ തോറ്റതെന്ന് ബിജെപി സ്ഥാനാര്‍ത്ഥി കെ എസ് രാധാകൃഷ്ണന്‍. തൃപ്പൂണിത്തുറയില്‍ സിറ്റിംഗ് എംഎൽഎ ആയിരുന്ന എം സ്വരാജിന്റെ തോല്‍വിയ്ക്ക് പിന്നില്‍ കോണ്‍ഗ്രസ് – ബിജെപി വോട്ടു കച്ചവടമാണെന്ന എൽഡിഎഫിന്റെ ആരോപണങ്ങളെ ശരിവെയ്ക്കുന്നതാണ് കെ എസ് രാധാകൃഷ്ണന്റെ പ്രസ്താവന.ബിജെപിയ്ക്ക് തൃപ്പൂണിത്തുറ നഗരസഭയില്‍ മാത്രം 19,000ത്തിലേറെ വോട്ടുള്ളതാണ്. ഉദയംപേരൂര്‍, കുമ്പളം, മരട്, ഇടക്കൊച്ചി മുതല്‍ പള്ളുരുത്തി വരെയുള്ള ഭാഗങ്ങള്‍...
ന്യൂഡൽഹി:നിയമസഭ തിരഞ്ഞെടുപ്പിൽ കേരളത്തിൽ യുഡിഎഫിനുണ്ടായ കൂട്ടത്തോല്‍വിയുടെ കാരണം തേടി ഹൈക്കമാന്‍ഡ്. ഒരാഴ്ചക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കെപിസിസിക്ക് നിര്‍ദ്ദേശം നല്‍കി. മുല്ലപ്പള്ളിയെ നീക്കിയേക്കുമെന്ന സൂചനകള്‍ക്കിടെ പ്രതിപക്ഷ സ്ഥാനത്ത് നിന്ന് മാറാന്‍ രമേശ് ചെന്നിത്തലയോട് ആവശ്യപ്പെട്ടേക്കില്ലെന്നാണ് വിവരം.രാഹുല്‍ഗാന്ധിയും, പ്രിയങ്കഗാന്ധിയും നടത്തിയ പ്രചാരണത്തോടെ കേരളം ഒപ്പം നില്‍ക്കുമെന്ന പ്രതീക്ഷ പാളിയത് ഹൈക്കമാന്‍ഡിനേറ്റ കനത്ത പ്രഹരമാണ്. ദേശീയ നേതാക്കള്‍ വിയര്‍പ്പൊഴുക്കിയിട്ടും പരാജയപ്പെട്ടത് സംസ്ഥാന ഘടകത്തിന്‍റെ വീഴ്ചയെന്നാണ് വിലയിരുത്തല്‍.കെപിസിസി അധ്യക്ഷനെ മാറ്റണമെന്ന മുറവിളികള്‍ക്കിടെയാണ് പരാജയ...
കണ്ണൂർ:തിരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെ ബിജെപി നേതൃത്വത്തെ ശക്തമായി വിമര്‍ശിച്ച് ദേശീയ സമിതി അംഗം സി കെ പത്മനാഭന്‍. സംസ്ഥാന രാഷ്ട്രീയത്തിന്റെ മര്‍മ്മം മനസിലാക്കുന്നതില്‍ നേതൃത്വം പരാജയപ്പെട്ടുവെന്ന് സി കെ പത്മനാഭന്‍ ആരോപിച്ചു. ബിജെപി സംഘടനാ സംവിധാനത്തില്‍ അടിസ്ഥാനപരമായ മാറ്റം വേണം.എല്‍ഡിഎഫ് വിജയത്തില്‍ പിണറായി വിജയന്റെ വ്യക്തിപ്രഭാവത്തിന് വലിയ പങ്കുണ്ടെന്നും പത്മനാഭന്‍ പറഞ്ഞു. കെ സുരേന്ദ്രന്‍ രണ്ടിടത്ത് മത്സരിച്ചതിനേയും സി കെ പത്മനാഭന്‍ വിമര്‍ശിച്ചു. വടക്കേന്ത്യയിലെ ജനങ്ങള്‍ക്ക് ഇടയില്‍...