30 C
Kochi
Thursday, December 2, 2021

Daily Archives: 30th May 2021

ബെംഗളൂരുവിലെ BBMPയിൽ നടന്ന ബെഡ് കോഴയിൽ അവിടുത്തെ 140 ജീവനക്കാരിലെ 17 മുസ്ലിംകളാണ് പ്രതികളെന്ന് പറഞ്ഞ് കോവിഡ് വാര്‍ റൂമില്‍ എത്തി മുസ്ലിം വിഭാഗത്തില്‍ നിന്നുള്ളവര്‍ക്കെതിരെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശനം ഉന്നയിച്ച്  അവിടെ ജോലി ചെയ്യുന്ന ഇസ്ലാം വിഭാഗത്തില്‍ നിന്നുള്ള തൊഴിലാളികളുടെ പേരുകൾ ഉറക്കെ വായിച്ച എന്തിനാണ് ഇവിടെ ജോലി ചെയ്യുന്നത് എന്ന് ചോദിച്ച ബിജെപി എംപി തേജസ്വി സൂര്യ.അന്ന് അദ്ദേഹത്തിന് ഒപ്പമുണ്ടായിരുന്ന ഒരു എം.എൽ.എ സതീഷ് റെഡ്ഢിയുടെ സഹായിയെ കഴിഞ്ഞദിവസം...
“തിഹാർ ജയിലിനുള്ളിൽ എന്റെ കോവിഡ് -19 ക്വാറൻ്റൈൻ അവസാനിച്ച് രണ്ട് ദിവസത്തിന് ശേഷമാണ്, സഹപ്രതിയായ നതാഷയുടെ പിതാവ് മഹാവീർ നർവാൾ കൊവിഡ് 19 ബാധിച്ച് മരിച്ചുവെന്ന വാർത്ത ഞാൻ അറിയുന്നത്.എനിക്ക് ശ്രീ മഹാവീറിനെ അറിയില്ലായിരുന്നു. പക്ഷേ, കഴിഞ്ഞ വേനൽക്കാലത്ത് നതാഷ അറസ്റ്റിലായതിനുശേഷം അദ്ദേഹം നൽകിയ ചില അഭിമുഖങ്ങൾ ഞാൻ കണ്ടു. തന്റെ കുടുംബത്തെ സംബന്ധിച്ചിടത്തോളം വളരെ പ്രയാസകരമായ സമയത്ത് അദ്ദേഹം തികഞ്ഞ ഒതുക്കത്തോടെയും മാന്യതയോടെയുമാണ് സംസാരിച്ചത്. നതാഷ അറസ്റ്റുചെയ്യപ്പെട്ടതിൻ്റെ...
തിരുവനന്തപുരം:പഠിക്കാന്‍ മൊബൈല്‍ ഫോണില്ലെന്ന് മന്ത്രിയോട് പരാതിയുമായി നാലാംക്ലാസുകാരന്‍, പരിഹാരവുമായി എംഎല്‍എ. അടുത്ത അധ്യയന വര്‍ഷം ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിക്കുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പാണ് ക്ലാസുകളില്‍ പങ്കെടുക്കാന്‍ ഒരു സ്മാര്‍ട്ട് ഫോണില്ലെന്ന പരാതിയുമായി അജിന്‍ ഭാസ്കര്‍ എന്ന നാലാം ക്സാുകാരനെത്തിയത്.പിതാവിന് കൂലിപ്പണിയാണെന്നും ക്ലാസില്‍ പങ്കെടുക്കാന്‍ ഫോണില്ലെന്നും അജിന്‍ മന്ത്രിയോട് വ്യക്തമാക്കി. മന്ത്രി കുട്ടിയുടെ പിതാവിനോട് കാര്യങ്ങള്‍ ചോദിച്ച് മനസിലാക്കി സഹായം ഉറപ്പുനല്‍കി. ഇതിനിടയിലാണ് ചീക്കോട് ഉള്‍പ്പെടുന്ന കൊണ്ടോട്ടി എംഎല്‍എ ടി വി...
തിരുവനന്തപുരം:കേരളത്തില്‍ ഇന്ന് 19,894 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 3015, തിരുവനന്തപുരം 2423, തൃശൂര്‍ 2034, എറണാകുളം 1977, പാലക്കാട് 1970, കൊല്ലം 1841, ആലപ്പുഴ 1530, കോഴിക്കോട് 1306, കണ്ണൂര്‍ 991, കോട്ടയം 834, ഇടുക്കി 675, കാസര്‍ഗോഡ് 532, പത്തനംതിട്ട 517, വയനാട് 249 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 1,24,537 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.97...
മുംബൈ:അക്ഷയ് കുമാർ നായകനാകുന്ന 'പൃഥ്വിരാജ്' എന്ന ചിത്രത്തിന്‍റെ പേര് മാറ്റണമെന്ന ആവശ്യവുമായി കർണി സേന. 'പൃഥ്വിരാജ് ചൗഹാൻ' എന്ന് പേരിട്ടാൽ കുഴപ്പമില്ലെന്നാണ് കർണി സേനയുടെ നിലപാട്. റിലീസിന് മുമ്പ് തങ്ങളെ കാണിച്ച് അനുവാദം വാങ്ങണമെന്നും ഇവർ ആവശ്യപ്പെടുന്നു.രാജാവായിരുന്ന പൃഥ്വിരാജ് ചൗഹാന്‍റെ ജീവിതം പറയുന്ന ചരിത്ര സിനിമയാണ് 'പൃഥ്വിരാജ്'. എന്നാൽ, 'പൃഥ്വിരാജ്' എന്ന് മാത്രം പേരിട്ടാൽ അദ്ദേഹത്തെ അപമാനിക്കലാകുമെന്നും 'പൃഥിരാജ് ചൗഹാൻ' എന്ന് പേരിട്ടാൽ കുഴപ്പമില്ലെന്നും കർണി സേന പറയുന്നു....
തിരുവനന്തപുരം:സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥികള്‍ക്ക് മൂന്ന് വര്‍ഷത്തെ പ്രകടനം കണക്കിലെടുത്ത് മാര്‍ക്ക് നല്‍കുന്നത് പരിഗണനയില്‍. കൊവിഡ് വ്യാപനം മൂലം ബോര്‍ഡ് പരീക്ഷ നടത്താന്‍ കഴിയാതെ വന്നാല്‍ 9,10,11 ക്ലാസുകളിലെ മാര്‍ക്ക് പരിഗണിച്ച് സ്കോര്‍ നിശ്ചയിക്കാനാണ് ആലോചന.പരീക്ഷ നടത്തിപ്പ് സംബന്ധിച്ച് രണ്ടു ദിവസത്തിനകം തീരുമാനമുണ്ടാകുമെന്നാണ് വിദ്യാഭ്യാസമന്ത്രാലയം നല്‍കുന്ന സൂചന. പരീക്ഷ നടത്തണം എന്ന നിലപാടാണ് ഭൂരിഭാഗം സംസ്ഥാനങ്ങള്‍ക്കും. വിദ്യാർത്ഥികള്‍ക്കും അധ്യാപകര്‍ക്കും വാക്സീന്‍ നല്‍കണമെന്ന് ആവശ്യം ഉയര്‍ന്നിട്ടുണ്ട്.പരീക്ഷ നടത്തിപ്പിന് രണ്ട്...
കൊച്ചി:കഴിഞ്ഞ ദിവസം കൊച്ചിയില്‍ നിന്ന് കാണാതായ എറണാകുളം ഹാർബർ സ്റ്റേഷൻ എഎസ്ഐ ഉത്തംകുമാർ മടങ്ങിയെത്തി. ഇന്ന് രാവിലെയാണ് ഇടക്കൊച്ചിയിലെ വീട്ടില്‍ മടങ്ങിയെത്തിയത്. ഗുരുവായൂരിലേക്ക് പോയതാണെന്ന് ഉത്തംകുമാർ പൊലീസിനോട് വ്യക്തമാക്കി.പള്ളുരുത്തി പൊലീസ് സ്‌റ്റേഷനിലെത്തിയ ഉത്തംകുമാറിന്‍റെ മൊഴി രേഖപ്പെടുത്തുമെന്ന് സി ഐ അറിയിച്ചു. വെള്ളിയാഴ്ച രാവിലെയാണ് ഉത്തംകുമാറിനെ കാണാതായത്. ഡ്യൂട്ടിക്ക് ഹാജരാകാത്തതിന് സി ഐ ഉത്തംകുമാറിന്‌ നേരത്തെ കാരണംകാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. ഇതില്‍ വിശദീകരണം നല്‍കാന്‍ സറ്റേഷനിലേക്ക് ഇറങ്ങിയ ഉത്തംകുമാറിനെ...
മ​നാ​മ:കൊവിഡ് പ്ര​തി​രോ​ധ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി വെ​ള്ളി​യാ​ഴ്​​ച മു​ത​ൽ ന​ട​പ്പാ​ക്കി​യ നി​യ​ന്ത്ര​ണ​ങ്ങ​ൾ പാ​ലി​ക്ക​പ്പെ​ടു​ന്നു​വെ​ന്ന്​ ഉ​റ​പ്പാ​ക്കാ​ൻ​ പൊ​ലീ​സ്​ പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി. വി​വി​ധ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലെ പൊലീസ് ഡ​യ​റ​ക്​​ട​റേ​റ്റു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ്​ മാ​ർ​ക്ക​റ്റു​ക​ളും വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളും കേ​ന്ദ്രീ​ക​രി​ച്ച്​ പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്.അ​വ​ശ്യ സേ​വ​ന​ങ്ങ​ള​ല്ലാ​ത്ത വ്യാ​പാ​ര, വാ​ണി​ജ്യ സ്ഥാ​പ​ന​ങ്ങ​ൾ ജൂ​ൺ 10 വ​രെ അ​ട​ച്ചി​ടാ​നാ​ണ്​ സ​ർ​ക്കാ​ർ എ​ക്​​സി​ക്യൂ​ട്ടി​വ്​ ക​മ്മി​റ്റി തീ​രു​മാ​നം. ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റു​ക​ൾ, സൂ​പ്പ​ർ മാ​ർ​ക്ക​റ്റു​ക​ൾ, കോ​ൾ​ഡ്​ സ്​​റ്റോ​റു​ക​ൾ തു​ട​ങ്ങി ഏ​താ​നും മേ​ഖ​ല​ക​ൾ​ക്ക്​ ഇ​ള​വു​ണ്ട്​.പ​ള്ളി​ക​ളി​ൽ കൊവിഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ പാ​ലി​ച്ചാ​ണ്​...
മലപ്പുറം:മലപ്പുറം ജില്ലയിലേക്ക് കൂടുതല്‍ കൊവിഡ് വാക്സിന്‍ വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യം ശക്തമാവുന്നു. ജനസംഖ്യയ്ക്ക് ആനുപാതികമായി ജില്ലയിലേക്ക് കൊവിഡ് വാക്സിൻ അനുവദിക്കണമെന്നാവശ്യപെട്ട് ജനപ്രതിനിധികള്‍ സര്‍ക്കാരിനെ സമീപിച്ചു.മറ്റു ജില്ലകളെ അപേക്ഷിച്ച് കൊവിഡ് വാക്സിൻ എടുത്തവരുടെ എണ്ണത്തില്‍ ജനസംഖ്യാനുപാതികമായി മലപ്പുറം ജില്ല ഇപ്പോള്‍ തന്നെ പിറകിലാണ്. വാക്സിൻ ലഭ്യത കുറവാണ് ഇതിനുകാരണമായി ആരോഗ്യവകുപ്പ് പറയുന്നത്.അമ്പതു ലക്ഷത്തോളം ജനസംഖ്യയുള്ള മലപ്പുറത്ത് 6.7 ലക്ഷം പേര്‍ക്കാണ് രണ്ട് ഡോസ് ഇതുവരെ നല്‍കിയിട്ടുള്ളത്. അതായത് 13 ശതമാനം മാത്രം. മറ്റ്...
ലണ്ടന്‍:ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ വിവാഹിതനായി. ക്യാരി സിമെണ്‍സാണിനെയാണ് വിവാഹംകഴിച്ചത്. മാധ്യമങ്ങളെ ഒഴിവാക്കി വെസ്റ്റ് മിനിസ്റ്റര്‍ കത്ത്രീഡലില്‍ വെച്ചായിരുന്നു വിവാഹം.അതേസമയം വിവാഹത്തെപ്പറ്റിയുള്ള മാധ്യമറിപ്പോര്‍ട്ടുകളോട് ഔദ്യോഗികമായി പ്രതികരിക്കാന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് തയ്യാറായിട്ടില്ല. സണ്‍ ആന്റ് മെയില്‍ പത്രമാണ് ബോറിസ് വിവാഹിതനായ വിവരം റിപ്പോര്‍ട്ട് ചെയ്യുന്നത്. പെട്ടെന്ന് തീരുമാനിച്ച വിവാഹമായിരുന്നുവെന്നും അതിനാല്‍ തന്നെ പ്രധാനമന്ത്രിയുടെ ഓഫീസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കും ഇതേപ്പറ്റി അറിവില്ലായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.