28 C
Kochi
Friday, October 22, 2021

Daily Archives: 22nd May 2021

Seven covid positive indians flying to oman sent back
 ഇന്നത്തെ പ്രധാന ഗൾഫ് വാർത്തകൾ:1 കോവിഡ്; ഇന്ത്യയില്‍ നിന്ന് ഒമാനിലെത്തിയ ഏഴ് പേരെ തിരിച്ചയച്ചെന്ന് റിപ്പോര്‍ട്ടുകള്‍2 വിചിത്രമായ ക്വാറന്‍റീൻ വ്യവസ്ഥകൾ; മാലദ്വീപിൽ നിരവധി ഗൾഫ് പ്രവാസികൾ കുടുങ്ങി കിടക്കുന്നു3 ജിസിസി രാജ്യങ്ങളില്‍ നിന്ന് ഖത്തറിലെത്താന്‍ തടസ്സമില്ല4 ബഹ്‌റൈനിൽ പുതിയ നിയന്ത്രണം നാളെമുതൽ5 കുവെത്തിൽ റസ്റ്ററന്റുകൾ രാവിലെ 5 മുതൽ 8 വരെ6 ഷുവൈഖ് വ്യവസായ മേഖലയിൽ വൻ അഗ്നിബാധ7 ദുബായ് റിക്രൂട്ടിങ് തട്ടിപ്പ്; നഴ്സുമാരെ സഹായിക്കാൻ കൂടുതൽ ആശുപത്രികൾ8...
തിരുവനന്തപുരം:കേരളത്തില്‍ ഇന്ന് 28,514 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 3932, തിരുവനന്തപുരം 3300, എറണാകുളം 3219, പാലക്കാട് 3020, കൊല്ലം 2423, തൃശൂര്‍ 2404, ആലപ്പുഴ 2178, കോഴിക്കോട് 1971, കോട്ടയം 1750, കണ്ണൂര്‍ 1252, ഇടുക്കി 987, പത്തനംതിട്ട 877, കാസര്‍ഗോഡ് 702, വയനാട് 499 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 1,26,028 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 22.63...
തിരുവനന്തപുരം:അനൂപ് മേനോന്‍ രചനയും സംവിധാനവും നിര്‍മ്മാണവും നിര്‍വ്വഹിച്ച് നായകനായി അഭിനയിക്കുന്ന ചിത്രം 'പദ്‍മ'യുടെ ടീസര്‍ പുറത്തെത്തി. സുരഭി ലക്ഷ്‍മിയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. അനൂപ് മേനോന്‍ സ്റ്റോറീസ് എന്ന ബാനറിലാണ് നിര്‍മ്മാണം.മഹാദേവന്‍ തമ്പിയാണ് ഛായാഗ്രാഹകന്‍. എഡിറ്റിംഗ് സിയാന്‍ ശ്രാകാന്ത്. സംഗീതം നിനോയ് വര്‍ഗാസ്. ചീഫ് അസോസിയേറ്റ് ഡയറക്റ്റര്‍ വരുണ്‍ ജി പണിക്കര്‍.അനൂപ് മേനോന്‍ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് ഇത്. അനൂപിന്‍റെ തന്നെ തിരക്കഥയില്‍ ഒരുക്കിയ കിംഗ് ഫിഷ്...
തിരുവനന്തപുരം:മുഖ്യമന്ത്രി പിണറായി വിജയന്‍റെ നേതൃത്വത്തിലുള്ള എൽഡിഎഫ്​ മന്ത്രിസഭയിൽ രണ്ടാമനില്ലെന്ന്​ എക്​സൈസ്​ മന്ത്രി എം വി ഗോവിന്ദൻ. മുഖ്യമന്ത്രി കഴിഞ്ഞാൽ മറ്റെല്ലാവരും തുല്യരാണ്​. ​പ്രതിപക്ഷ നേതാവിനെ മാറ്റിയത്​ കൊണ്ട്​ കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.ഒന്നാം എൽഡിഎഫ്​ സർക്കാറിൽ ഇ പി ജയരാജനായിരുന്നു രണ്ടാമൻ. വ്യവസായ വകുപ്പാണ്​ ജയരാജൻ കൈാര്യം ചെയ്​തിരുന്നത്​. എന്നാൽ, രണ്ടാം എൽഡിഎഫ്​ സർക്കാറിൽ താരതമ്യേന ജൂനിയറായ പി രാജീവിനാണ്​ വ്യവസായ വകുപ്പിന്‍റെ ചുമതലയുള്ളത്​.ഈയൊരു സാഹചര്യത്തിൽ വകുപ്പിന്‍റെ അടിസ്ഥാനത്തിൽ മന്ത്രിസഭയിലെ...
ന്യൂഡൽഹി:സിറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മ്മിക്കുന്ന കൊവിഡ് പ്രതിരോധ വാക്‌സിനായ കൊവിഷീല്‍ഡിന്റെ ആദ്യ ഡോസിന് ഭാരത് ബയോടെക്കിന്റെ കൊവാക്‌സിന്റെ ആദ്യ ഡോസിനേക്കാള്‍ കൂടുതല്‍ ഫലപ്രാപ്തിയെന്ന് ഐസിഎംആര്‍.അതുകൊണ്ടാണ് കൊവിഷീല്‍ഡ് വാക്‌സിന്റെ ആദ്യ ഡോസ് എടുത്ത ശേഷം രണ്ടാമത്തെ ഡോസിന് മൂന്ന് മാസം വരെ ഇടവേള നീട്ടിയത്. ഇടവേള നീട്ടിയത് ആദ്യ ഡോസിൻ്റെ ശക്തി വർദ്ധിക്കാനും കൂടുതൽ രോഗപ്രതിരോധ ശേഷി കൈവരിക്കാനും സഹായകമാകുമെന്ന് ടെെംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.മൂന്ന് മാസത്തെ ഇടവേളയ്ക്ക് ശേഷം അടുത്ത...
കൊച്ചി:പ്രതിപക്ഷ നേതൃസ്ഥാനം പുഷ്​പകിരീടമല്ലെന്ന ഉറച്ച ​ബോധ്യമുണ്ടെന്ന്​ കോൺഗ്രസ്​ നേതാവ്​​ വി ഡി സതീശൻ. യു ഡിഎഫിനെ അധികാരത്തിലേക്ക്​ തിരികെ കൊണ്ടു വരും. പ്രതിപക്ഷ നേതാവായി തിരഞ്ഞെടുത്തതിൽ ഹൈക്കമാൻഡി​നോട്​​ നന്ദിയുണ്ടെന്ന്​ അദ്ദേഹം പറഞ്ഞു.പ്രവർത്തനത്തിൽ കാലാനുസൃതമായ മാറ്റം കൊണ്ടുവരും. വെല്ലുവിളികൾ ഏറ്റെടുക്കുന്നു. തലമുറമാറ്റം എല്ലാ മേഖലയിലും വേണം. പ്രവർത്തനങ്ങൾക്ക്​ എല്ലാവരുടേയും പിന്തുണ അഭ്യർത്ഥിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.മുമ്പ്​ പ്രതിപക്ഷ നേതൃസ്ഥാനം വഹിച്ച രമേശ്​ ചെന്നിത്തല ഉൾപ്പടെയുള്ളവരുടെ പ്രവർത്തനം മോശമായിരുന്നില്ല. കോൺ​ഗ്രസിന്​ അടിത്തറയുണ്ടാക്കുന്നതിൽ കെ...
തിരുവനന്തപുരം:പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട വി ഡി സതീശന് തിളങ്ങാനാകട്ടെ എന്ന് ആശംസിച്ച് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് വിഡി സതീശന്‍റെ പേരിലേക്ക് എത്തിയത് എങ്ങനെയെന്ന് അറിയില്ല,കേന്ദ്ര തീരുമാനം അറിയിക്കുകയായിരുന്നു എന്ന് മുല്ലപ്പള്ളി കെപിസിസി ആസ്ഥാനത്ത് പ്രതികരിച്ചു.വിഡി സതീശൻ നിയമസഭയിൽ സാമാജികനെന്ന നിലയിൽ പാടവം തെളിച്ചിട്ടുണ്ട്. എഐസിസി തീരുമാനം അനുസരിച്ച് പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് വിഡി സതീശന്റെ പേര് നിര്‍ദ്ദേശിച്ച് സ്പീക്കര്‍ക്ക് കത്ത് നൽകും.പ്രതിപക്ഷ നേതാവ് എന്ന...
നേപ്പാൾ:നേപ്പാള്‍ ജനപ്രതിനിധി സഭ പിരിച്ച് വിട്ട് പ്രസിഡന്‍റ് ബിദ്യാ ദേവി ഭണ്ഡാരി. നവംബര്‍ 12നും19നും ഇടയില്‍ തിരഞ്ഞെടുപ്പ് നടത്താനാണ് നിര്‍ദ്ദേശം. കടുത്ത ഭരണ പ്രതിസന്ധി നിലനില്‍ക്കെ കെ പി ശര്‍മ്മ ഒലിയുടേയും പ്രതിപക്ഷ നേതാവ് ഷേര്‍ ബഹാദൂര്‍ ദേബുവായുടേയും അവകാശവാദങ്ങള്‍ തള്ളിയാണ് പ്രസിഡന്‍റിന്‍റെ നടപടി.ഇരുവിഭാഗവും സര്‍ക്കാര്‍ രൂപീകരിക്കാനുള്ള സ്ഥിതിയില്‍ അല്ലെന്നാണ് പ്രസിഡന്‍റ് ബിദ്യാ ദേവി ഭണ്ഡാരിയുടെ വിലയിരുത്തല്‍. അർദ്ധരാത്രിയില്‍ പ്രധാനമന്ത്രി ഒലിയുടെ നേതൃത്വത്തില്‍ നടന്ന ക്യാബിനറ്റ് യോഗത്തിന്...
ന്യൂഡൽഹി/തിരുവനന്തപുരം:വി ഡി സതീശൻ പ്രതിപക്ഷനേതാവ്. പതിനഞ്ചാം കേരള നിയമസഭയിൽ രമേശ് ചെന്നിത്തലയ്ക്ക് പകരം വി ഡി സതീശനെ പ്രതിപക്ഷനേതാവായി തിരഞ്ഞെടുത്തതായി ഹൈക്കമാൻഡ് പ്രഖ്യാപിച്ചു. ഇക്കാര്യം ഹൈക്കമാൻഡ് പ്രതിനിധിയായ മല്ലികാർജുൻ ഖാർഗെ സംസ്ഥാനഘടകത്തെ അറിയിച്ചു. ഔദ്യോഗിക വാർത്താക്കുറിപ്പ് അൽപസമയത്തിനകം ഇറങ്ങും.സംസ്ഥാനത്തെ കോൺഗ്രസിൽ തലമുറമാറ്റം വേണമെന്ന് രാഹുൽ ഗാന്ധിയും നിലപാടെടുത്തുവെന്നാണ് ദില്ലി ബ്യൂറോ റിപ്പോർട്ട് ചെയ്യുന്നത്. സംഘടനാചുമതലയുള്ള ജനറൽ സെക്രട്ടറി കൂടിയായ കെ സി വേണുഗോപാലിന്‍റെ നിലപാടും വി ഡി സതീശന്...
ന്യൂദല്‍ഹി:കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് പുതുതായി 2,57,299 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 4,194 പേരാണ് ഇന്ത്യയില്‍ കൊവിഡ് മൂലം മരിച്ചത്. 3,57,630 പേര്‍ രോഗമുക്തരായതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.രാജ്യത്ത് ഇതുവരെ 2,62,89,290 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതില്‍ 2,30,70,365 പേര്‍ രോഗമുക്തരായി. രോഗം ബാധിച്ച് ഇതുവരെ 2,95,525 പേരുടെ മരണമാണ് സ്ഥിരീകരിച്ചത്. നിലവില്‍ 29,23,400 സജീവ രോഗികളുണ്ട്. ഇതുവരെ 19,33,72,819 വാക്സിന്‍ നല്‍കിയതായും ആരോഗ്യ...