26.2 C
Kochi
Thursday, September 23, 2021

Daily Archives: 9th May 2021

ഗുവാഹത്തി:ചര്‍ച്ചകള്‍ക്കും തര്‍ക്കത്തിനും ഒടുവില്‍ അസം മുഖ്യമന്ത്രിയെ പ്രഖ്യാപിച്ച് ബിജെപി. മുതിര്‍ന്ന ബിജെപി നേതാവ് ഹിമന്ത ബിശ്വ ശര്‍മ്മ ആയിരിക്കും അസമിന്റെ പുതിയ മുഖ്യമന്ത്രിയെന്നാണ് ബിജെപി വൃത്തങ്ങള്‍ പറയുന്നത്.നിലവിലെ അസം മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാളും ഹിമന്ത ബിശ്വ ശര്‍മ്മയും കഴിഞ്ഞദിവസം പാര്‍ട്ടി അധ്യക്ഷന്‍ ജെ പി നദ്ദയെയും ആഭ്യന്തരമന്ത്രി അമിത് ഷായെയും ഡല്‍ഹിയിലെത്തി സന്ദര്‍ശിച്ചിരുന്നു.രണ്ട് പേരും മുഖ്യമന്ത്രിയാവണമെന്ന ആവശ്യം ഉന്നത നേതൃത്വത്തെ അറിയിച്ചിരുന്നു. ഇതോടെ മുഖ്യമന്ത്രിപദത്തില്‍ തീരുമാനമെടുക്കാന്‍ പറ്റാത്ത അവസ്ഥയിലായിരുന്നു ബിജെപി.
കോഴിക്കോട്​:മെഡിക്കൽ കോളജ്​ ആശുപത്രിയിൽ ഓക്സിജൻ പ്ലാൻറ്​ സ്ഥാപിച്ചു. ഓക്സിജൻ ആവശ്യമുള്ള കൊവിഡ് രോഗികളുടെ എണ്ണം ഉയരുന്ന സാഹചര്യത്തിലാണ് പി കെ സ്റ്റീൽ കോംപ്ലക്സിൽനിന്നുള്ള 13 കിലോ ലിറ്റർ ശേഷിയുള്ള പ്ലാൻറ്​ മെഡിക്കൽ കോളജ് കോമ്പൗണ്ടിലേക്ക് മാറ്റി സ്ഥാപിച്ചത്.ദുരന്ത നിവാരണ നിയമപ്രകാരമുള്ള കലക്ടറുടെ ഉത്തരവിൻമേലാണ് നടപടി. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോപ്പറേറ്റീവ് സൊസൈറ്റി (ULCCS) ആണ് പ്ലാൻറ്​ മാറ്റി സ്ഥാപിച്ചത്. സംസ്ഥാനത്ത് ഏറ്റവുമധികം കൊവിഡ് രോഗികളുള്ള ജില്ലകളിൽ ഒന്നാണ് കോഴിക്കോട്.രോഗം...
ന്യൂഡല്‍ഹി:ഫേസ്ബുക്കിനെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് എം പി ശശി തരൂര്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായേയും വിമര്‍ശിച്ചതിന് പിന്നാലെ കവി സച്ചിദാനന്ദന് വിലക്ക് ഏര്‍പ്പെടുത്തിയ ഫേസ്ബുക്കിന്റെ നടപടിയെയാണ് തരൂര്‍ വിമര്‍ശിച്ചത്.ബിജെപിയുടെ പരാജയത്തെക്കുറിച്ചുള്ള വീഡിയോ പോസ്റ്റ് ചെയ്തതിന് സച്ചിദാനന്ദന്റെ അക്കൗണ്ട് സസ്‌പെന്റ് ചെയ്ത ഫേസ്ബുക്കിന്റെ നടപടി പരിതാപകരമാണെന്ന് തരൂര്‍ പറഞ്ഞു. നമ്മുടെ രാഷ്ട്രീയത്തിന് സെന്‍സെര്‍ഷിപ്പ് ഏര്‍പ്പെടുത്താന്‍ അനുവദിക്കരുതെന്നും തരൂര്‍ പറഞ്ഞു.കേരളത്തിലെ ബിജെപിയുടെ പരാജയത്തെ കുറിച്ചുള്ള നര്‍മ്മം കലര്‍ന്ന...
തിരുവനന്തപുരം:തുടര്‍ച്ചയായി ഇന്ധന വില വർദ്ധിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍ ജനങ്ങളെ കൊള്ളയടിക്കുന്നുവെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ കുറ്റപ്പെടുത്തി. കുത്തിച്ചുയരുന്ന ഇന്ധനവില അവശ്യസാധനങ്ങളുടെ വില വർദ്ധനവിന് വഴിവെക്കും. ജനം ദുരിതമനുഭിക്കുമ്പോള്‍ ഇന്ധനവിലയിലെ നികുതി കുറച്ച് ആശ്വാസം നല്‍കാനുള്ള ഉത്തരവാദിത്തം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കുണ്ടെന്നും മുല്ലപ്പള്ളി പ്രസ്താവനയില്‍ പറഞ്ഞു.കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ നിയമസഭ തിരഞ്ഞെടുപ്പിന് തൊട്ടുപിന്നാലെയാണ് കേന്ദ്ര സര്‍ക്കാരിന്റെ ഇരുട്ടടി. കൊവിഡ് വ്യാപനം രൂക്ഷമാവുകയും മിക്ക സംസ്ഥാനങ്ങളും ലോക്ഡൗണിലേക്ക് പോകുകയും ചെയ്യുമ്പോഴാണ് എണ്ണ...
ന്യൂഡൽഹി:കൊവിഡ് വ്യാപന സാഹചര്യത്തിൽ രാജ്യതലസ്ഥാനമായ ഡൽഹിയിലെ ലോക്ഡൗൺ മേയ് 17 വരെ നീട്ടി. തിങ്കളാഴ്ച മുതൽ ഡൽഹി മെട്രോ സർവീസ് നടത്തില്ലെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കഴിഞ്ഞ മൂന്നു ദിവസത്തെ കണക്കുപ്രകാരം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 35 ശതമാനത്തിൽ നിന്ന് 23 ശതമാനമായി കുറഞ്ഞതായി കെജ് രിവാൾ പറഞ്ഞു.വിവിധ ഭാഗങ്ങളിലെ മെഡിക്കൽ സൗകര്യങ്ങളും ഒാക്സിജൻ ലഭ്യതയുള്ള കിടക്കകളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിന്‍റെ ഭാഗമായുമാണ് ലോക്ഡൗൺ...
ന്യൂഡൽഹി:സിദ്ദീഖ് കാപ്പനെ ജയിലിലേയ്ക്ക് മാറ്റിയതിനെതിരെ കോടതിയലക്ഷ്യ നോട്ടിസുമായി അഭിഭാഷകന്‍. യു പി ചീഫ് സെക്രട്ടറിക്കും ഡിജിപിക്കും കോടതിയലക്ഷ്യത്തിന് നോട്ടിസ് അയച്ചു. ചികില്‍സ പൂര്‍ത്തിയാക്കാതെയാണ് ജയിലിലേക്ക് മാറ്റിയതെന്ന് ആരോപണം. എംയ്സിൽ ചികിത്സിക്കാൻ അനുവദിക്കണമെന്ന് സുപ്രീംകോടതി നിർദേശിച്ചിരുന്നു.
കൊച്ചി:കൊവിഡ് ചികിത്സയ്ക്ക് കഴുത്തറപ്പൻ ഫീസ് ഇടാക്കിയ സ്വകാര്യ ആശുപത്രിക്കെതിരെ പരാതികളുമായി രോഗികൾ രംഗത്ത്. ആലുവ അൻവർ മെമ്മോറിയൽ ആശുപത്രിക്കെതിരെയാണ് പരാതി ഉയരുന്നത്. തൃശ്ശൂർ സ്വദേശിയായ രോഗിയിൽ നിന്ന് പിപിഇ കിറ്റിന് അഞ്ച് ദിവസത്തേക്ക് 37, 352 രൂപയാണ് ആശുപത്രി ഈടാക്കിയത്. പത്ത് ദിവസം കിടന്ന ആൻസൻ എന്ന രോഗിയ്ക്ക് നൽകേണ്ടിവന്നത് 44,000 രൂപ.ഹൈക്കോടതി നിർദ്ദേശങ്ങൾ പാലിക്കാതെ സ്വകാര്യ ആശുപത്രികളുടെ കൊള്ള തുടരുകയാണ്. പത്ത് ദിവസം കിടന്ന ആൻസന് 1,67,...
തിരുവനന്തപുരം:പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെയും വിമര്‍ശിക്കുന്ന വീഡിയോ പോസ്റ്റ് ചെയ്തതിന്റെ പേരില്‍ കവി സച്ചിദാനന്ദനെ ഫേസ്ബുക്ക് വിലക്കിയ സംഭവം അപലപനീയമാണെന്ന് ഡിവൈഎഫ്ഐ. ലോകത്തെവിടെയുമുള്ള സാഹിത്യ പ്രേമികള്‍ക്ക് ഏറെ പ്രിയപ്പെട്ട മഹാ പ്രതിഭയാണ് സച്ചിദാനന്ദന്‍. അദ്ദേഹത്തിന് നേരെ പോലും ഇത്തരത്തില്‍ ജനാധിപത്യവിരുദ്ധ നീക്കമുണ്ടായത് ഇന്ത്യയില്‍ അഭിപ്രായ സ്വാതന്ത്ര്യം അത്രമേല്‍ ഭീഷണി നേരിടുന്നു എന്നതിന്റെ തെളിവാണാണെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു.‘അഭിപ്രായം സ്വതന്ത്രമായി പറയാനും,...
ന്യൂഡൽഹി:കൊവിഡിന്റെ രണ്ടാം തരംഗം ഇന്ത്യയുടെ സമ്പദ്​വ്യവസ്ഥയിലും പ്രതിസന്ധി സൃഷ്​ടിക്കുന്നു. പ്രതിസന്ധി രൂക്ഷമായതോടെ ജിഎസ്​ടിയിലും ആദായ നികുതിയിലും ഇളവ്​ വേണമെന്ന ആവശ്യവുമായി കോൺഫെഡറേഷൻ ഓഫ്​ ഓൾ ഇന്ത്യ ട്രേഡേഴ്​സ്​ രംഗത്തെത്തി. ധനമന്ത്രി നിർമല സീതാരാമന്​ എഴുതിയ കത്തിലാണ്​ സംഘടന ഇത്തരമൊരു ആവശ്യം ഉന്നയിച്ചത്​.കഴിഞ്ഞ 40 ദിവസത്തിനിടെ ഏഴ്​ ലക്ഷം കോടിയുടെ നഷ്​ടമുണ്ടായെന്നും സംഘടന വ്യക്​തമാക്കുന്നു. തെരവുകച്ചവടക്കാർ, ചെറിയ കടകൾ എന്നിവർക്കെല്ലാം കനത്ത നഷ്​ടമുണ്ടായിട്ടുണ്ട്​. ഗതാഗത മേഖലയിലും വലിയ തിരിച്ചടിയുണ്ടായി....
തിരുവനന്തപുരം:യാത്രാപാസിനായി അപേക്ഷിക്കുന്നവര്‍ക്കെല്ലാം പാസ് നല്‍കാനാകില്ലെന്ന് ഡിജിപി ലോക്നാഥ് ബഹ്റ. നാളെ മുതല്‍ കൂടുതല്‍ പൊലീസിനെ വിന്യസിക്കേണ്ടിവരും. നിര്‍മാണ മേഖലയിലെ ആളുകളെ ജോലിക്കെത്തിക്കേണ്ടത് ഉടമ പ്രത്യേക വാഹനത്തിലാണ്.അത്യാവശ്യത്തിന് പുറത്തിറങ്ങാന്‍ സത്യവാങ്മൂലം ആവശ്യമാണ്. ജോലിക്ക് പോകാന്‍ പാസ് നിർബന്ധമെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ, ലോക്ഡൗണ്‍ ഡ്യൂട്ടിക്കിറങ്ങുന്ന പൊലീസുകാർക്ക് സുരക്ഷയൊരുക്കാന്‍ നടപടിയെടുക്കുമെന്ന് ഡിജിപി ഉറപ്പുനൽകി.നടപടി പൊലീസുകാര്‍ക്കിടയിൽ കൊവിഡ് വർദ്ധിക്കുന്നുവെന്ന വാര്‍ത്തയെത്തുടര്‍ന്നാണ്. പൊലീസിന്‍റെ യാത്രാപാസിനായി വന്‍തിരക്കാണ്. ഒരു രാത്രികൊണ്ട് അപേക്ഷിച്ചത് നാൽപ്പതിനായിരത്തോളംപേരാണ്. അപേക്ഷകരില്‍ ഭൂരിഭാഗവും...