28 C
Kochi
Friday, October 22, 2021

Daily Archives: 13th May 2021

അല്ലു അര്‍ജുന്‍ നായകനാവുന്ന സുകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം പുഷ്പ റിലീസ് ചെയ്യുന്നത് രണ്ട് ഭാഗങ്ങളായി. രണ്ടര മണിക്കൂറില്‍ കഥ പറഞ്ഞു തീര്‍ക്കാന്‍ പ്രയാസമാണെന്നും അതിനാല്‍ ചര്‍ച്ച നടത്തിയതിന് ശേഷം രണ്ട് ഭാഗങ്ങളായി റിലീസ് ചെയ്യാന്‍ തീരുമാനിച്ചുവെന്നുമാണ് വിവരം.ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ പത്ത് ശതമാനത്തോളം ഷൂട്ടിങ്ങ് പൂര്‍ത്തികരിച്ച് കഴിഞ്ഞിട്ടുണ്ട്. മലയാളികളുടെ പ്രിയതാരം ഫഹദ് ഫാസില്‍ വില്ലന്‍ വേഷത്തിലെത്തുന്ന ചിത്രം കൂടിയാണ് പുഷ്പ.രണ്ട് ഭാഗങ്ങളായി എടുക്കുന്നത് കൊണ്ട് ചിത്രീകരണത്തിനൊപ്പം എഡിറ്റിങ്ങും...
തിരുവനന്തപുരം: സംസ്ഥാനത്ത് പുതുതായി 39,955 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. മലപ്പുറം 5044, എറണാകുളം 5026, തിരുവനന്തപുരം 4050, കൊല്ലം 3731, തൃശൂര്‍ 3587, കോഴിക്കോട് 3346, പാലക്കാട് 3223, കോട്ടയം 2771, ആലപ്പുഴ 2709, കണ്ണൂര്‍ 2261, പത്തനംതിട്ട 1301, ഇടുക്കി 1236, കാസര്‍ഗോഡ് 883, വയനാട് 787 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 1,39,656 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി...
ന്യൂഡൽഹി:രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ ലോക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ അതിഥി തൊഴിലാളികളുടെ ദുരിതത്തിൽ ആശങ്ക പ്രകടിപ്പിച്ച് സുപ്രീംകോടതി. കൊവിഡ് രോഗവ്യാപനം തുടരുന്ന പശ്ചാത്തലത്തിൽ തൊഴിൽ ഇല്ലാതെ ബുദ്ധിമുട്ടിലായിരിക്കുന്ന അതിഥി തൊഴിലാളികൾക്ക് സഹായം ഉറപ്പാണമെന്ന് സുപ്രീം കോടതി നിർദ്ദേശിച്ചു.ജോലിയോ പണമോ ഇല്ലാതെ കുടിയേറ്റക്കാർ ഈ പ്രതിസന്ധി എങ്ങനെ അതിജീവിക്കും”? തൽക്കാലം ചില ഉപജീവന മാർഗ്ഗങ്ങൾ അവർക്ക് നൽകണമെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്തക്ക് സുപ്രീം കോടതി നിർദ്ദേശം നൽകി.ഡൽഹിയിൽ തങ്ങുന്ന...
തിരുവനന്തപുരം:സംസ്ഥാനത്തെ കൊവിഡ് ആശുപത്രികളില്‍ അടിയന്തര സുരക്ഷാ ഓഡിറ്റ് നടത്തണമെന്ന് സംസ്ഥാന സര്‍ക്കാര്‍. ആശുപത്രികളില്‍ സുരക്ഷാ വീഴ്ചയുണ്ടെങ്കില്‍ പരിഹരിക്കണമെന്ന് ചീഫ് സെക്രട്ടറി അറിയിച്ചു. രണ്ടോ- മൂന്നോ ദിവസങ്ങള്‍ക്കുള്ളില്‍ ഇതിനായുള്ള നടപടികള്‍ പൂര്‍ത്തിയാക്കണം.സര്‍ക്കാര്‍ ആശുപത്രികള്‍ക്കും സ്വകാര്യ ആശുപത്രികള്‍ക്കും ഇഎസ്‌ഐ ആശുപത്രികള്‍ക്കും നിര്‍ദേശം ബാധകമാണ്. ഓഡിറ്റിന്റെ ചുമതല ജില്ലാ ദുരന്ത നിവാരണ അതോറിറ്റികള്‍ക്കായിരിക്കും. ഇതിനായി പ്രത്യേക സംഘത്തെ രൂപീകരിക്കണം. ന്യൂനതകള്‍ കണ്ടെത്തി ഉടന്‍ തന്നെ പരിഹാരം കാണണമെന്നും നിര്‍ദേശം.അതേസമയം സംസ്ഥാനത്ത് ആന്റിജന്‍ പരിശോധന...
Patient misbehaves with nurse in Domiciliary care centre
 ഇന്നത്തെ പ്രധാന മധ്യകേരള വാർത്തകൾ:1 ഡൊമിസിലിയറി കെയർ സെൻററിൽ നഴ്സിനോട് കൊവിഡ് രോ​ഗി അപമര്യാദയായി പെരുമാറി2 സംസ്ഥാനത്ത് ലോക്ഡൌണ്‍ നീട്ടിയേക്കും; എറണാകുളത്ത് സ്ഥിതി അതീവ ഗുരുതരം3 കനത്ത മഴ തുടരുന്നു, ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്4 അനുമതിയില്ലാതെ കോവിഡ് ചികിത്സ; ആശുപത്രി പൂട്ടാൻ ഉത്തരവ്5 ഓക്സിജൻ ലഭ്യത ഉറപ്പാക്കാൻ എറണാകുളത്ത് അതിവേഗ നടപടി; ഇൻഡസ്ട്രിയൽ സിലിണ്ടറുകൾ തരംമാറ്റുന്നു6 കൊവിഡ് പ്രതിരോധത്തിൽ ആശയക്കുഴപ്പം; ട്വന്റി20-ക്കെതിരെ പി വി ശ്രീനിജൻ7 തൃശ്ശൂര്‍...
തിരുവനന്തപുരം:സംസ്ഥാനത്ത് മഴയും കടലാക്രമണവും. നാളെയോടെ അറബിക്കടലില്‍ ന്യൂനമര്‍ദം രൂപമെടുക്കുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കേരളതീരത്ത് മത്സ്യബന്ധനം നിരോധിച്ചു. ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും നാളെ ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു. അതീവജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി ആവശ്യപ്പെട്ടു.ഇന്ന് രാത്രിയോ നാളെ രാവിലെയോ അറബിക്കടലില്‍ന്യൂനമര്‍ദം രൂപമെടുക്കുമെന്നാണ് കേന്ദ്രകാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നത്.  ഇത് കൂടുതല്‍ ശക്തിപ്രാപിച്ച് ചുഴലിക്കാറ്റായി മാറാന്‍ ഇടയുണ്ട്. കേരളതീരത്തിന് വളരെ അടുത്തുകൂടിയാവും ചുഴലിക്കാറ്റിന്‍റെ പാത...
ഐസിസി ടെസ്റ്റ് ടീം റാങ്കിംഗിൽ കഷ്ട്ടിച്ച് ഒന്നാം സ്ഥാനം നിലനിർത്തി ടീം ഇന്ത്യ. 121 റേറ്റിംഗ് പോയിന്റ് നേടിയാണ് ഇന്ത്യ ഒന്നാമതുള്ളത്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇന്ത്യയുടെ എതിരാളികളായ ന്യൂസിലൻഡിൻറെ രണ്ടാം റാങ്കിനും കോട്ടമില്ല. വെറും ഒരു പോയിൻറ് മാത്രം പിന്നിലാണ് കീവികൾ.ഓസ്ട്രേലിയയെ പിന്തള്ളി ഇംഗ്ലണ്ട് മൂന്നാം സ്ഥാനത്തേക്ക് ഉയർന്നു. മൂന്നാമതുള്ള ഇംഗ്ലണ്ടിന് 109 ഉം നാലാമൻ ഓസ്ട്രേലിയക്ക് 108 ഉം റേറ്റിംഗ് പോയിൻറാണുള്ളത്. മൂന്ന് പോയിൻറ്...
തിരുവനന്തപുരം:പൂജപ്പുര സെൻട്രൽ ജയിലിൽ കൊവിഡ് വർദ്ധിച്ചുവെന്ന കാരണം ചൂണ്ടിക്കാട്ടി‍ സിസ്റ്റർ അഭയ കൊലക്കേസിലെ ഒന്നാം പ്രതി ഫാ തോമസ് കോട്ടൂരിന് 90 ദിവസത്തെ പരോൾ അനുവദിച്ചതായി സാമൂഹിക പ്രവർത്തകൻ ജോമോൻ പുത്തൻപുരയ്‌ക്കൽ അറിയിച്ചു. കൊവിഡ് വർദ്ധിച്ചുവെന്ന കാരണം ചൂണ്ടിക്കാട്ടി‍യാണ് ജയിലിലെ ഹൈപവർ കമ്മിറ്റി 90 ദിവസം പരോൾ അനുവദിച്ചത്. തുടർന്ന്, കഴിഞ്ഞ ദിവസം പ്രതി ഫാ തോമസ് കോട്ടൂർ ജയിലിൽ നിന്നിറങ്ങി.ഹൈക്കോടതി ജഡ്ജി സി ടി രവികുമാർ, ആഭ്യന്തര...
മുംബൈ:കൊവിഡ് രോഗികളുയരുന്ന സാഹചര്യത്തില്‍ നിലവിലെ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ജൂണ്‍ വരെ നീട്ടി മഹാരാഷ്ട്ര. ജൂണ്‍ ഒന്ന് രാവിലെ ഏഴ് മണിവരെ നിലവില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളുണ്ടാകുമെന്ന് ചീഫ് സെക്രട്ടറി സീതാറാം കുന്തെ അറിയിച്ചു.സംസ്ഥാനത്തേക്ക് വരുന്നവര്‍ നിര്‍ബന്ധമായും കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കൈയ്യില്‍ കരുതണമെന്നും യാത്രകള്‍ക്കും മറ്റും നിയന്ത്രണം പാലിക്കണമെന്നുമാണ് ഉത്തരവിലുള്ളത്. ‘പാലുല്‍പ്പാദനം, ഗതാഗതം, എന്നീ സേവനങ്ങള്‍ക്ക് നിയന്ത്രണങ്ങളോടെ പ്രവര്‍ത്തിക്കാവുന്നതാണ്.ചെറുകിട വ്യാപാരങ്ങള്‍ക്ക് പ്രവര്‍ത്തിക്കുന്നതിന് നിയന്ത്രണങ്ങളുണ്ടാകുമെങ്കിലും പ്രവര്‍ത്തനാനുമതി നല്‍കും. ഇവയ്ക്ക് ഹോം ഡെലിവറി...
ന്യൂഡൽഹി:കൊവിഷീൽഡ് വാക്സീൻ സ്വീകരിക്കുന്നതിന്റെ ഇടവേള കൂട്ടണമെന്ന് ശുപാർശ. കേന്ദ്രസർക്കാർ നിയോഗിച്ച സമിതിയുടേതാണ് ശുപാർശ. 12 മുതൽ 16 ആഴ്ചവരെ വാക്സീൻ സ്വീകരിക്കുന്നതിന്റെ ഇടവേള നീട്ടണമെന്നാണ് ആവശ്യം.കൊവിഡ് ബാധിച്ചവർക്ക് വാക്സീൻ ഡോസ് എടുക്കുന്നത് ആറ് മാസത്തിന് ശേഷം മതിയെന്നും ശുപാർശയിലുണ്ട്. ഗർഭിണികൾ വാക്സീൻ സ്വീകരിക്കണോയെന്ന തീരുമാനം അവർക്ക് തന്നെ വിട്ടുനൽകണം. മുലയൂട്ടുന്ന അമ്മമാർക്ക് വാക്സീൻ സ്വീകരിക്കാൻ തടസ്സമില്ല.നിലവിൽ കൊവിഷീൽഡ് വാക്സീൻ സ്വീകരിക്കുന്നതിനുള്ള ഇടവേള നാല് മുതൽ എട്ടാഴ്ച വരെയാണ്....