28 C
Kochi
Friday, October 22, 2021

Daily Archives: 14th May 2021

Heavy Rainfall predicted in Oman coast
 ഇന്നത്തെ പ്രധാന ഗൾഫ് വാർത്തകൾ:1 ന്യൂനമര്‍ദ്ദം; ഒമാന്‍ തീരത്ത് കനത്ത മഴയ്ക്ക് സാധ്യത2 നേപ്പാളില്‍ കുടുങ്ങിയ പ്രവാസികള്‍ക്ക് ആശ്വാസം; സൗദിയിലേക്ക് ചാര്‍ട്ടേഡ് വിമാന സര്‍വീസ്3 60 കഴിഞ്ഞവരുടെ വിസ: ഡിഗ്രി സര്‍ട്ടിഫിക്കറ്റ് രജിസ്റ്റര്‍ ചെയ്യണമെന്ന്   കുവൈത്ത്4 ഒമാനില്‍ രാത്രി സഞ്ചാരവിലക്ക് പിന്‍വലിക്കുന്നു; 50% സർക്കാർ ജീവനക്കാർ ഓഫീസുകളിലേക്ക് 5 കോവിഡ് വാക്സിന്‍: 12- 15 വയസ്സുകാർക്ക് അനുമതി നൽകി യുഎഇയും ഖത്തറും  6 ഖത്തറില്‍ കോവിഡ് വാക്സിനുകളുടെ വാലിഡിറ്റി 9...
തിരുവനന്തപുരം:കേരളത്തില്‍ ഇന്ന് 34,694 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം 4567, മലപ്പുറം 3997, എറണാകുളം 3855, തൃശൂര്‍ 3162, കൊല്ലം 2992, പാലക്കാട് 2948, കോഴിക്കോട് 2760, കണ്ണൂര്‍ 2159, ആലപ്പുഴ 2149, കോട്ടയം 2043, ഇടുക്കി 1284, പത്തനംതിട്ട 1204, കാസര്‍ഗോഡ് 1092, വയനാട് 482 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 1,31,375 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 26.41...
കൊച്ചി:ഗായകൻ വിജയ് യേശുദാസ് നായകനാകുന്ന പുതിയ സിനിമയാണ് സാല്‍മണ്‍. ഏഴ് ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുക.  കൊവിഡ് കാരണമാണ് സിനിമയുടെ റിലീസ് നീളുന്നത്. ഇപോഴിതാ സിനിമയുടെ മലയാള ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ്.സിത്താര കൃഷ്‍ണകുമാറും സൂരജ് സന്തോഷുമാണ് ഗാനം ആലപിച്ചിരിക്കുന്നത്. ശ്രീജിത്ത് എടവനയാണ് സംഗീതം നല്‍കിയിരിക്കുന്നത്. നവീര്‍ മാരാരാണ് വരികള്‍ എഴുതിയിരിക്കുന്നത്. രാവില്‍ വിരിയും എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്.നേരത്തെ സിനിമയിലെ തമിഴ് ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോയും പുറത്തുവിട്ടിരുന്നു. ഷാലില്‍...
മാഞ്ചസ്റ്റർ:ജർമൻ പരിശീലകൻ യൂർഗൻ ക്ലോപ്പിനു കീഴിൽ ഓൾഡ് ട്രാഫഡിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ ആദ്യ വിജയവുമായി ലിവർപൂൾ. യൂറോപ്യൻ സൂപ്പർ ലീഗ് പ്രഖ്യാപനവുമായി ബന്ധപ്പെട്ട് ആരാധകർ ഉയർത്തിയ പ്രതിഷേധം മൂലം പുതുക്കിയ ഷെഡ്യൂൾ പ്രകാരം നടത്തിയ മത്സരത്തിൽ, രണ്ടിനെതിരെ നാലു ഗോളുകൾക്കാണ് ലിവർപൂളിന്റെ ജയം.സന്ദർശകർക്കായി ബ്രസീൽ താരം റോബർട്ടോ ഫിർമീനോ ഇരട്ടഗോൾ നേടി. 45+3, 47 മിനിറ്റുകളിലായിരുന്നു ഫിർമീനോയുടെ ഗോളുകൾ. ഡീഗോ ജോട്ട (34), മുഹമ്മദ് സലാ (90)...
ഓസ്‌ട്രേലിയ:കൊവിഡ് പശ്ചാത്തലത്തിൽ ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങൾക്ക് ഏർപ്പെടുത്തിയ താത്ക്കാലിക വിലക്ക് ഇന്ന് അർദ്ധരാത്രിയോടെ അവസാനിക്കുമെന്ന് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി സ്‌കോട്ട് മോറിസൺ. വാണിജ്യാടിസ്ഥാനത്തിലുള്ള വിമാനങ്ങളുടെ യാത്രയും നേരത്തെ ചാർട്ട് ചെയ്തതനുസരിച്ച് പുനരാരംഭിക്കും.കൊവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിൽ കർശന പരിശോധനകൾ നടത്തിയായിരിക്കും യാത്ര. ഇന്ത്യയിൽ നിന്നുള്ള യാത്രകൾക്ക് ഏർപ്പെടുത്തിയ വിലക്ക് ഓസ്‌ട്രേലിയയിലെ കൊവിഡിന്റെ മൂന്നാം തരംഗത്തെ തടയാൻ സാധിച്ചു എന്നും പ്രധാനമന്ത്രി പറഞ്ഞു.കൊവിഡ് രണ്ടാം തരംഗം ഇന്ത്യയിൽ രൂക്ഷമായതോടെ മെയ് 3...
തിരുവനന്തപുരം:മൂന്ന് ജില്ലകളിൽ ഇന്ന് പ്രഖ്യാപിച്ചിരുന്ന റെഡ് അലർട്ട് പിൻവലിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ അലർട്ടാണ് പിൻവലിച്ചത്. തിരുവനന്തപുരത്ത് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.ആലപ്പുഴ മുതൽ വയനാട് വരെ ഒമ്പത് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നത്തെ അലർട്ടിൽ മാത്രമാണ് മാറ്റം വരുത്തിയിട്ടുള്ളത്. മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലും ഐഎംഡി നാളെ റെഡ് അലർട്ട് പ്രഖ്യാപിച്ചു.അറബിക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം അടുത്ത 12 മണിക്കൂറിനുള്ളിൽ തീവ്ര ന്യൂനമർദ്ദമായി...
ജറൂസലം:ഇടവേളക്കുശേഷം വീണ്ടും ഗാസക്കു മേൽ ​അഗ്​നി വർഷിച്ച പ്രധാനമ​ന്ത്രി ​ബിൻയമിൻ നെതന്യാഹു അതുവഴി എളുപ്പം ഭരണം ഉറപ്പാക്കുകയായിരുന്നുവെന്ന്​ റിപ്പോർട്ടുകൾ. 12 വർഷമായി പ്രധാനമന്ത്രി പദത്തിലിരിക്കുന്ന ലിക്കുഡ്​ പാർട്ടി നേതാവിന്​ രണ്ടുവർഷത്തിനിടെ തുടർച്ചയായ നാലു തിരഞ്ഞെടുപ്പുകൾ കഴിഞ്ഞും ഭൂരിപക്ഷമില്ലാതെ മന്ത്രിസഭ രൂപവതക്​രണം പ്രതിസന്ധിയിലായിരുന്നു. ഇതിനിടെ പ്രസിഡന്‍റ്​ പ്രതിപക്ഷത്തെ സർക്കാറുണ്ടാക്കാൻ ക്ഷണിക്കുകയും ചെയ്​തു.പ്രതിപക്ഷ നേതാവ്​ യായർ ലാപിഡ്​ മന്ത്രിസഭ രൂപവത്​കരണ നീക്കങ്ങൾ തകൃതിയാക്കുന്നതിനിടെ ഗാസക്കു മേൽ പതിച്ച ബോംബുകൾ കാര്യങ്ങൾ കീഴ്​മേൽ...
കൊച്ചി:സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. എയർ ഇന്ത്യ സാറ്റ്സിലെ കേസുമായി ബന്ധപ്പെട്ടാണ് തിരുവനന്തപുരത്തെ ജയിലിലെത്തി സ്വപ്നയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. അറസ്റ്റിന് പിന്നാലെ സ്വപ്നയെ 10 ദിവസത്തെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ അപേക്ഷയും നൽകിയിട്ടുണ്ട്.എയർ ഇന്ത്യാ ഉദ്യോഗസ്ഥനായ എൽഎസ് സിബുവിനെതിരെ വ്യാജ ലൈംഗിക പീഡന പരാതിയുണ്ടാക്കിയ കേസിൽ സ്വപ്നയും എയർ ഇന്ത്യാ സാറ്റ്സ് മുൻ വൈസ്...
തിരുവനന്തപുരത്ത് താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലായി, നെയ്യാർ ഡാമിന്റെ ഷട്ടറുകൾ തുറന്നു തീരമേഖലകളിൽ കടൽക്ഷോഭം രൂക്ഷം: കൺട്രോൾ റൂമുകൾ തുറന്നു കനത്ത മഴയിലും കാറ്റിലും ആലപ്പാട് കടൽകയറ്റം രൂക്ഷം അഴിമുഖത്ത്  മത്സ്യബന്ധന യാനങ്ങൾ കായലിൽ അകപ്പെട്ടു ചിറയിൻകീഴിൽ മാധ്യമപ്രവർത്തകൻ കോവിഡ് ബാധിച്ചു മരിച്ചു ലോക്‌ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ് പാറശ്ശാലയിൽ തിരക്കേറി പാറശ്ശാല ശ്മശാനത്തിൽ തിരക്ക്, പുതിയ യൂണിറ്റ് തുടങ്ങാൻ നിർദേശം വിതുരയിൽ ഡൊമിസിലറി സെന്റർ തയ്യാറായി വർക്കലയിൽ ആശാവർക്കറുടെ വീടിനുനേരേ...
ഖത്തര്‍:ഖത്തറില്‍ ഇതുവരെ 35 വയസ്സായിരുന്ന കൊവിഡ് വാക്സിന്‍ യോഗ്യതാ പ്രായപരിധിയാണ് മുപ്പത് വയസ്സാക്കി കുറയ്ക്കുന്നത്. മുപ്പത് വയസ്സിന് മുകളിലുള്ള ഏതൊരാള്‍ക്കും ഇനി വാക്സിന്‍ ലഭിക്കാന്‍ യോഗ്യതയുണ്ടാകും.ഈദ് അവധി ദിനങ്ങള്‍ക്ക് ശേഷം തീരുമാനം പ്രാബല്യത്തില്‍ വരും. മുതിര്‍ന്നവരില്‍ അമ്പത് ശതമാനം പേര്‍ക്കും ഇതിനകം ഒരു ഡോസ് വാക്സിനെങ്കിലും നല്‍കാന്‍ കഴിഞ്ഞതോടെയാണ് പ്രായപരിധി കുറച്ചത്. ഇതോടെ രാജ്യത്തെ കുത്തിവെപ്പ് ക്യാംപയിന് വേഗത കൂടും.അര്‍ഹരായ ഓരോരുത്തര്‍ക്കും അതത് താമസകേന്ദ്രങ്ങളിലെ പിഎച്ച്സിസികളില്‍...