32 C
Kochi
Saturday, October 24, 2020

Latest News

സിദ്ദിഖ് കാപ്പൻ ഇപ്പോഴും അഴിക്കുള്ളിൽ; നീതി കാത്ത് കുടുംബം 

 ഡൽഹിയിലേക്ക് ജോലിയുടെ ഭാഗമായി പോയ മകൻ അറസ്റ്റിലായതറിയാതെ ഇപ്പോഴും കാത്തിരിക്കുകയാണ് ഒരു ഉമ്മ. തൊണ്ണൂറ് വയസ്സിന്റെ ഓർമ്മക്കുറവിലും വാർദ്ധക്യ സഹജമായ അസുഖങ്ങൾ പിന്തുടരുമ്പോഴും മകൻ വരുന്നതും സംസാരിക്കുന്നതും ഒപ്പമിരിക്കുന്നതും സ്വപ്നം കണ്ടുകൊണ്ട് അവർ ഓരോ ദിവസവും കഴിച്ചുകൂട്ടുന്നു.ഉത്തർ പ്രദേശിലെ...

എന്തും വിളിച്ചുപറയുന്ന മുരളീധരനും എവിടെ എങ്കിലും എന്തെങ്കിലും കണ്ട് വിമർശിക്കുന്ന ചെന്നിത്തലയും: എകെ ബാലൻ

തിരുവനന്തപുരം: രാഷ്ട്രീയ അഴിമതികൾ പുറത്തുവരാതിരിക്കാനാണ് സംസ്ഥാനം സിബിഐ അന്വേഷണത്തെ എതിര്‍ക്കുന്നതെന്ന വിദേശ സഹമന്ത്രി വി മുരളീധരന്റെ പ്രസ്താവന തള്ളി മന്ത്രി എകെ ബാലൻ. മുരളീധരന് എന്തും പറയാമെന്നും നിയമപരമായി മാത്രമാണ് സംസ്ഥാനത്തിന്റെ ഇടപെടലെന്നും മന്ത്രി പ്രതികരിച്ചു. സ്വന്തം...

കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​യാ​ളു​ടെ മു​ഖം കാ​ണാം; പു​തി​യ മാ​ർ​ഗ​നി​ർ​ദ്ദേ​ശം

  തിരുവനന്തപുരം: കോ​വി​ഡ് 19 മാ​ർ​ഗ​നി​ർ​ദ്ദേ​ശ​ങ്ങ​ൾ സ​ർ​ക്കാ​ർ വീ​ണ്ടും പു​തു​ക്കി. കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ക്കു​ന്ന വ്യ​ക്തി​യു​ടെ മു​ഖം ബ​ന്ധു​ക്ക​ൾ​ക്ക് കാ​ണാ​ൻ അ​നു​മ​തി ന​ൽ​കു​ന്ന​താ​ണ് പു​തി​യ നി​ർ​ദ്ദേ​ശം. മൃ​ത​ദേ​ഹ​ത്തി​ന്‍റെ മു​ഖം വ​രു​ന്ന ഭാ​ഗ​ത്തെ ക​വ​റി​ന്‍റെ സി​ബ് തു​റ​ന്ന്...

സ്വർണ്ണക്കടത്ത് കേസ് തന്നിലേക്ക് നീണ്ടപ്പോൾ സിബിഐയെ വിലക്കുന്നു, അധാർമികം: ചെന്നിത്തല

തിരുവനന്തപുരം: സംസ്ഥാനത്ത് സി ബി ഐ അന്വേഷണം വിലക്കാനുള്ള സർക്കാർ തീരുമാനം അധാർമികമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ലൈഫ് കേസിൽ മുഖ്യമന്ത്രിയെ രക്ഷിക്കാനാണ് ഈ തീരുമാനമെന്ന് ആരോപിച്ചു. രാഷ്ട്രീയ പ്രേരിതമായ കേസുകളിലാണ് മറ്റ് സംസ്ഥാനങ്ങളിൽ സിബിഐയെ...

സിദ്ദിഖ് കാപ്പൻ പോയത് റിപ്പോർട്ടിങ്ങിന്, രാജ്യദ്രോഹം ചുമത്തിയതെന്തിനെന്ന് അറിയില്ല- റെയ്ഹാനത്ത്

 ഉത്തർ പ്രദേശിലെ ഹാഥ്റസിൽ സവർണ്ണരുടെ പീഡനത്തിനിരയായി കൊല്ലപ്പെട്ട ദളിത് യുവതിയുടെ വീട് സന്ദർശിക്കാൻ പോകുന്നതിനിടെ അറസ്റ്റിലായ ‘അഴിമുഖം’ പോർട്ടൽ ലേഖകനും കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ഡല്‍ഹി യൂണിറ്റ് സെക്രട്ടറിയുമായ സിദ്ദിഖ് കാപ്പൻ 20 ദിവസത്തിലേറെയായി ജയിലിൽ കഴിയുകയാണ്....

എന്റെ മക്കളുടെ വിവാഹത്തിന് ഒരു തരി പൊന്ന് പോലും നൽകില്ല; കാത് പോലും കുത്തിച്ചിട്ടില്ല; വൈറലായി ഒരു പിതാവിന്റെ കുറിപ്പ്

മലപ്പുറം: സ്വർണ്ണാഭരണങ്ങളില്ലാതെ ഒരു വിവാഹത്തെ പറ്റി സങ്കൽപ്പിക്കാൻ എത്ര പേർക്ക് സാധിക്കും? അധികമാർക്കും സാധിക്കില്ല എന്ന് തന്നെയാണ് ഉത്തരം. ഭൂരിഭാഗം മാതാപിതാക്കളും അവരുടെ ഒരു ആയുഷ്ക്കാലം മുഴുവനുള്ള സമ്പാദ്യം നീക്കിവെയ്ക്കുന്നത് പെണ്മക്കളുടെ വിവാഹത്തിന് വേണ്ടിയാണ്....

യുഡിഎഫുമായി സഹകരിക്കാൻ താത്പര്യം: പി സി ജോർജ്

കോട്ടയം: യുഡിഎഫുമായി സഹകരിക്കാനാണ് താത്പര്യമെന്ന് വെളിപ്പെടുത്തി പി. സി ജോർജ്. കഴിഞ്ഞ തവണ ജനപക്ഷം സംസ്ഥാന കമ്മിറ്റി ചേർന്നപ്പോൾ ഭൂരിപക്ഷം പേരും അഭിപ്രായപ്പെട്ടത് യുഡിഎഫുമായി സഹകരിച്ചു പോകണമെന്നാണ്. യുഡിഎഫിന്റെ തീരുമാനം കൂടി കണക്കിലെടുത്തായിരിക്കും അക്കാര്യത്തിൽ...

സി.പി.ഐ.എം നേതാക്കളുടെ ഭാഷ അമ്മ പെങ്ങന്മാര്‍ക്ക് കേള്‍ക്കാനാവാത്തതെന്ന് തിരുവഞ്ചൂര്‍

കോട്ടയം: സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ. തനിക്കെതിരായ കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന സി.പി.ഐ.എമ്മിന്റെ നിലവാരത്തകര്‍ച്ചയാണ് സൂചിപ്പിക്കുന്നതെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.ഏത് ആര്‍എസ്എസ് നേതാവുമായാണ് കൂടിക്കാഴ്ച നടത്തിയതെന്ന്...

ഇന്ത്യ മലിനമെന്ന് ട്രംപ്; അത് ‘ഹൗഡി മോഡി’യിൽ പോയി പറയാൻ ട്രംപിനോട് സോഷ്യൽ മീഡിയ

ഡൽഹി: ഇന്ത്യയിലെ വായു മലിനമാണെന്ന ഡൊണാൾഡ് ട്രംപിന്റെ പരാമർശത്തിന് പിന്നാലെ സോഷ്യൽ മീഡിയയിൽ ഇപ്പോൾ ട്രെൻഡിങ്ങാകുന്നത് 'ഹൗഡി മോഡി'യാണ്. "FilthyIndia HowdyModi" ഹാഷ്ടാഗാണ് ട്രെൻഡിങ്ങാകുന്നത്.കഴിഞ്ഞ ദിവസം നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള അവസാനവട്ട സംവാദത്തിലാണ്...

സ്ത്രീകളെ പൂര്‍ണ്ണ നഗ്നരാക്കി നിര്‍ത്തി;സുമയ്യയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

തൃശ്ശൂർ: കഞ്ചാവ് കേസിൽ പിടികൂടുകയും പിന്നീട് പൊലീസ് കസ്റ്റഡിയിൽ മരിക്കുകയും ചെയ്ത ഷെമീർ നേരിട്ടത് കൊടിയ ക്രൂരതയെന്ന് വെളിപ്പെടുത്തി ഭാര്യ സുമയ്യ. ഭർത്താവിനെ പൊലീസ് ക്രൂരമായി മർദിച്ചുവെന്ന് സുമയ്യ വെളിപ്പെടുത്തി. അവശനായ ഷെമീറിനോട് കെട്ടിടത്തിന്...

പഞ്ചരത്‌നങ്ങളിൽ മൂന്ന് രത്‌നങ്ങൾക്ക് മാംഗല്യം

തൃശ്ശൂർ: ഒറ്റ പ്രസവത്തിൽ അഞ്ചു മക്കൾക്ക് ജന്മം നൽകിയ തിരുവനന്തപുരം നന്നാട്ടുകാവിലെ രമാദേവിയെ നമ്മൾ മറന്നു കാണില്ല. പഞ്ചരത്‌നങ്ങളിൽ മൂന്ന് പേരുടെ കല്യാണം ഗുരുവായൂർ ക്ഷേത്രത്തിൽ നടന്നു . ഉത്തര, ഉത്തമ, ഉത്ര എന്നിവരുടെ...

വീടുകളിൽ കേക്ക് ഉണ്ടാക്കിയാൽ ഇനി അഞ്ച് ലക്ഷം പിഴ; ആറ് മാസം തടവ്!

കൊവിഡിനെ പ്രതിരോധിക്കാൻ അപ്രതീക്ഷിതമായി ഏർപ്പെടുത്തിയ ലോക്ക്ഡൗൺ എല്ലാവരെയും വീടുകൾക്കുള്ളിലാക്കിയപ്പോഴാണ് പലരും പാചകകലയിൽ അഭിരുചി തേടിയത്. ഡാൽഗോന കോഫീ അടക്കം നിരവധി വ്യത്യസ്ത വിഭവങ്ങളാണ് ഈ കാലയളവിൽ ഹിറ്റായത്. ഇതിൽ ഏറ്റവും കൂടുതൽ ആളുകൾ...