28 C
Kochi
Friday, October 22, 2021

Daily Archives: 16th May 2021

തിരുവനന്തപുരം:കേരളത്തില്‍ ഇന്ന് 29,704 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 4424, എറണാകുളം 3154, പാലക്കാട് 3145, തൃശൂര്‍ 3056, തിരുവനന്തപുരം 2818, കൊല്ലം 2416, കോഴിക്കോട് 2406, കോട്ടയം 1806, ആലപ്പുഴ 1761, കണ്ണൂര്‍ 1695, ഇടുക്കി 1075, പത്തനംതിട്ട 798, വയനാട് 590, കാസര്‍ഗോഡ് 560 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 1,15,982 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25.61...
ബിഗ് ബോസ് തമിഴ് സീസണ്‍ 3 ഫെയിം മുഗന്‍ റാവുവിന്‍റെ അരങ്ങേറ്റ ചിത്രമാണ് 'വേലന്‍'. നവാഗതനായ കെവിന്‍ സംവിധാനം ചെയ്യുന്ന ചിത്രം ഷൂട്ടിംഗ് പൂര്‍ത്തിയാക്കി ഇപ്പോള്‍ പോസ്റ്റ് പ്രൊഡക്ഷനിലാണ്. സ്കൈ മാന്‍ ഫിലിംസിന്‍റെ ബാനറില്‍ കലൈമകന്‍ മുബാറക് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ സൂരിയാണ് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.കോയമ്പത്തൂരില്‍ നിന്നുള്ള ഒരു മമ്മൂട്ടി ആരാധകനെയാണ് സൂരി ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ദിനേശന്‍ എന്ന കഥാപാത്രത്തിന്‍റെ വിളിപ്പേര് മമ്മൂക്ക ദിനേശന്‍ എന്നാണ്. പ്രഭു,...
തിരുവനന്തപുരം:18നും 45 നും ഇടയിൽ പ്രായമുള്ളവർക്ക് വാക്സിൻ നൽകാൻ മർഗ്ഗരേഖയായി. ലഭ്യത കുറവായതിനാൽ മുൻഗണനാ ഗ്രൂപ്പുകൾക്കായിരിക്കും ആദ്യം വാക്സിൻ നല്‍കുക. മറ്റസുഖങ്ങൾ സംബന്ധിച്ച സർട്ടിഫിക്കേറ്റ് അടക്കം രേഖകൾ ഹാജരാക്കി നടപടികൾ പൂർത്തിയാക്കണം.വാക്സിൻ കേന്ദ്രങ്ങളില്‍ 18-45 വിഭാഗത്തിന് പ്രത്യേകം ക്യൂ ഉണ്ടാകും. രണ്ടാം ഡോസുകാർക്കും വാക്സിന് വേണ്ടി ഓൺലൈൻ സൗകര്യം ലഭ്യമാക്കും. സ്പോട് രജിസ്‌ട്രേഷൻ ഉണ്ടാകില്ല. കേരളം വിലകൊടുത്ത് വാങ്ങിയ വാക്സിനാണ് വിതരണം തുടങ്ങുന്നത്.
യുണൈറ്റഡ് നേഷൻസ്:ഇസ്രായേൽ ​ഗസ്സയിലെ ജനതക്ക് മേൽ നടത്തുന്ന ആക്രമണങ്ങളിൽ നടുക്കം രേഖപ്പെടുത്തി യു എൻ സെക്രട്ടറി ജനറൽ അന്‍റോണിയോ ​ഗുട്ടറസ്. പലസ്തീനിലെ അന്താരാഷ്ട്ര മാധ്യമങ്ങൾ സ്ഥിതി ചെയ്യുന്ന കെട്ടിടങ്ങൾ തകർത്ത നടപടി അറിഞ്ഞപ്പോൾ സെക്രട്ടറി ജനറൽ അസ്വസ്ഥനായെന്നും യു എൻ വക്താവ് പറഞ്ഞതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.മാധ്യമ സ്ഥാപനങ്ങൾക്ക് നേരെയും സിവിലിയൻമാർക്ക് നേരെയും നടത്തുന്ന ആക്രമണങ്ങൾ അന്താരാഷ്ട്ര നിയമങ്ങൾക്കെതിരാണെന്നും ഇരുകൂട്ടരും ഇത് ഒഴിവാക്കണമെന്നും യു എൻ സെക്രട്ടറി...
കോഴിക്കോട്:കോഴിക്കോട് ബേപ്പൂരിൽ നിന്നും മത്സ്യ ബന്ധനത്തിന് കടലിൽ പോയ അജ്മീര്‍ഷ എന്ന ബോട്ടിനെ കുറിച്ച് വിവരമില്ലാത്തത് ആശങ്കയാകുന്നു. ബേപ്പൂരിൽ നിന്ന് ഈ മാസം അഞ്ചാം തീയതി കടലിൽ പോയ ബോട്ടിൽ 15 പേരാണുള്ളത്. കെ പി ഷംസു എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് ബോട്ട്.അതേ സമയം എറണാകുളം പോഞ്ഞിക്കരയിൽ നിന്ന് മത്സ്യബന്ധനത്തിന് പോയി കാണാതായ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. കൊല്ലം കോയിവിള സ്വദേശി ആന്റപ്പന്റെ മൃതദേഹമാണ് ബോൾഗാട്ടി ജെട്ടിക്ക് അടുത്ത് കണ്ടെത്തിയത്....
കോഴിക്കോട്:ഗുജറാത്തിലെ കൊവിഡ് വ്യാപനത്തിന്റെ തീവ്രത മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്ത് തുടങ്ങിയെന്ന് തോമസ് ഐസക്. ഗ്രാമീണ മേഖലയില്‍ കൊവിഡ് വ്യാപിക്കുന്നു എന്ന് മോദിക്ക് സമ്മതിക്കേണ്ടി വന്നെന്നും അദ്ദേഹം പറഞ്ഞു.‘മാര്‍ച്ച് 1 മുതല്‍ മെയ് 10 വരെയുള്ള 71 ദിവസത്തിനിടയില്‍ ഗുജറാത്തില്‍ 1.23 ലക്ഷം മരണ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. തലേവര്‍ഷം ഇതേ കാലയളവില്‍ ഉണ്ടായതിനേക്കാള്‍ 58,000 മരണം കൂടുതലാണ് ഉണ്ടായത്,’ ദിവ്യ ഭാസ്‌കര്‍ എന്ന ദിനപത്രത്തെ ഉദ്ധരിച്ച് തോമസ് ഐസക്...
പലസ്​തീന്‍ പതാകയുയര്‍ത്തി ലെസ്റ്റര്‍ താരങ്ങളുടെ എഫ് എ കപ്പ് ലെസ്റ്റർ സിറ്റി കളിക്കാര്‍ പലസ്തീൻ പതാക ഉയർത്തി എഫ് എ കപ്പ് ഫൈനൽ ജയം ആഘോഷിച്ചു. 20000 കാണികളെ സാക്ഷി നിര്‍ത്തിയാണ് ലെസ്റ്റർ സിറ്റിയുടെ കളിക്കാരായ ഹംസ ചൌധരിയും വെസ്ലി ഫോഫാനയും വിജയാഘോഷത്തിനിടെ പലസ്തീൻ പതാക ഉയർത്തിയത്. കഴിഞ്ഞ ദിവസങ്ങളിൽ ഇസ്രായേൽ സേനയിൽ നിന്നുള്ള ബോംബാക്രമണങ്ങളും വ്യോമാക്രമണങ്ങളും നേരിട്ട പലസ്തീനികളുമായുള്ള ഐക്യദാര്‍ഢ്യ പ്രകടനമായിരുന്നു.ഐക്യദാർഢ്യം പ്രകടിപ്പിച്ചതിനും പലസ്തീനികളുടെ ശബ്ദം കൂടുതല്‍...
മുംബൈ:കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന കോണ്‍ഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ രാജീവ് സാതവ് അന്തരിച്ചു. ഏപ്രിൽ 20-നാണ് അദ്ദേഹത്തിന്‌ കൊവിഡ് സ്ഥിരീകരിച്ചത്. കൊവിഡ് മുക്തനായതിന് പിന്നാലെ ആരോഗ്യനില വഷളാവുകയായിരുന്നു.പുണെയിലെ ജഹാംഗീർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു രാജീവ് സാതവ്. കൊവിഡ് മുക്തനായെങ്കിലും മറ്റ് ആരോഗ്യപ്രശ്നങ്ങളുണ്ടാവുകയും ഗുരുതരാവസ്ഥയിലായതിനെ തുടർന്ന് വെന്റിലേറ്ററിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയോട് വളരെയധികം അടുപ്പമുളള നേതാക്കളിലൊരാളായിരുന്നു രാജീവ് സാതവ്.കോൺഗ്രസിന് മുൻ‌നിര യോദ്ധാവും പ്രിയ സുഹൃത്തുമാണ് വിടവാങ്ങിയതെന്ന് കോണ്‍ഗ്രസ് നേതാവ്...
ലഖ്നൗ:കൊവിഡ്ബാധ രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ യു പിയിൽ ഏർപ്പെടുത്തിയ കർഫ്യു നീട്ടി. മെയ്​ 24 വരെയാണ്​ കർഫ്യു നീട്ടാൻ തീരുമാനിച്ചത്​. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലായിരുന്നു തീരുമാനം.കൊവിഡ് ടെസ്​റ്റ്​ പൂർണമായും സൗജന്യമാക്കുമെന്ന്​ യു പി സർക്കാർ പ്രഖ്യാപിച്ചു. വാക്​സിൻ വിതരണവും സൗജന്യമായിരിക്കും. ഇത്​ കൂടാതെ ബി പി എൽ കുടുംബങ്ങൾക്ക്​ അടുത്ത മൂന്ന്​ മാസത്തേക്ക്​ മൂന്ന്​ കിലോ ഗോതമ്പും രണ്ട്​ കിലോ അരിയും നൽകുമെന്നും യോഗി...
ന്യൂഡൽഹി:രാജ്യത്ത് കൊവിഡ് രോഗ വ്യാപനത്തിൽ നേരിയ കുറവ്. 24 മണിക്കൂറിനിടെ 3, 11, 170 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. മരണസംഖ്യ വീണ്ടും നാലായിരം കടന്നു. 24 മണിക്കൂറിനിടെ 4077 പേരാണ് മരണത്തിന് കീഴടങ്ങിയത്.ചികിത്സയിലുള്ളവരുടെ എണ്ണവും കുറയുന്നുവെന്നാണ് ഔദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നത്. 36,18,458 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. കൊവിഡ് വ്യാപനത്തിന് പിന്നാലെ പശ്ചിമബംഗാളിലും ഇന്ന് മുതൽ രണ്ടാഴ്ചത്തേക്ക് ലോക്ഡൌൺ പ്രഖ്യാപിച്ചിട്ടുണ്ട്.അവശ്യസർവീസുകൾ മാത്രം പ്രവർത്തിക്കും. പൊതുഗതാഗത സംവിധാനങ്ങൾ ഉണ്ടാകില്ല....