28 C
Kochi
Friday, October 22, 2021

Daily Archives: 29th May 2021

ചെന്നൈ:ഒഎന്‍വി സാഹിത്യ പുരസ്കാരം വേണ്ടെന്നുവെച്ച് തമിഴ് കവിയും ഗാനരചയിതാവുമായ വൈരമുത്തു. വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് തീരുമാനം. ഒഎന്‍വി പുരസ്കാരത്തിന് പരി​ഗണിച്ചതിന് നന്ദിയെന്നും വൈരമുത്തു പറഞ്ഞു.വൈരമുത്തുവിന് എതിരായ മീടൂ ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ അദ്ദേഹത്തിന് അവാര്‍ഡ് നല്‍കുന്നതില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. തീരുമാനം പുനപരിശോധിക്കുമെന്ന് അവാര്‍ഡ് നിര്‍ണ്ണയക  സമിതി അറിയിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് വൈരുമുത്തുവിന്‍റെ പ്രതികരണം.
തിരുവനന്തപുരം:അടുത്ത അധ്യയന വര്‍ഷത്തെ സൗജന്യ കൈത്തറി യൂണിഫോമിന്റെയും ഒന്നാം ക്ലാസിലെ വിദ്യാര്‍ത്ഥികള്‍ക്കുള്ള പാഠപുസ്തക വിതരണത്തിന്റേയും സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് നടന്നു. ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയില്‍ മണക്കാട് ഗവണ്മെന്റ് ടി ടി ഐ സ്‌കൂളിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്.ചടങ്ങില്‍ പാഠപുസ്തക വിതരണത്തിന്റെ ഉദ്ഘാടനം വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയും യൂണിഫോം വിതരണോദ്ഘാടനം ഓണ്‍ലൈന്‍ വഴി വ്യവസായ വകുപ്പ് മന്ത്രി പി രാജീവും നിര്‍വഹിച്ചു. വിദ്യാര്‍ത്ഥികളെ പ്രതിനിധികരിച്ച് മാതാപിതാക്കള്‍ പുസ്തകവും...
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 23513 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. 141759 പരിശോധനകളാണ് നടന്നത്. മരണപ്പെട്ടത് 198 പേരാണ്. ഇപ്പോൾ ആകെ ചികിത്സയിലുള്ളത് 234033 പേരാണ്.രോഗവ്യാപനം സംസ്ഥാനത്ത് കുറയുന്നുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. മെയ്‌ 31 മുതൽ ജൂൺ 9 വരെ ലോക് ഡൌൺ തുടരും. ഇളവുകൾ ഉണ്ടാകും. മലപ്പുറത്ത്‌ ട്രിപ്പിൾ ലോക് ഡൌൺ 30 മുതൽ ഒഴിവാക്കും. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 139 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 22,016 പേര്‍ക്ക്...
Complaint against Keralite for Marriage Fraud
 ഇന്നത്തെ പ്രധാന ഗൾഫ് വാർത്തകൾ:1 വിവാഹത്തട്ടിപ്പ്​ നടത്തി മലയാളി കടന്നുകളഞ്ഞതായി പരാതി2 കു​വൈ​ത്തിൽ കുത്തിവെപ്പെടുത്തവരും ആരോഗ്യ മാർഗനിർദേശം പാലിക്കണം3 അബുദാബിയില്‍ സിനോഫാം വാക്സിന്‍ സ്വീകരിച്ചവര്‍ക്ക് സൗജന്യ ബൂസ്റ്റര്‍ ഡോസ്4 യു.എ.ഇ അടക്കം 11 രാജ്യങ്ങളിൽ നിന്നും സൗദിയിലേക്ക് പ്രവേശനം5 ഷെയ്ഖ് ജാബർ ബ്രിജിൽ നാളെ വാക്സിനേഷൻ കേന്ദ്രം തുടങ്ങും6 സർക്കാർ ജീവനക്കാർ എല്ലാ ആഴ്ചയും ആന്റിജൻ ടെസ്റ്റ് നടത്തണം: ബഹ്‌റൈൻ7 കോവിഡ് ചട്ടലംഘനം: ദുബായിൽ 49 കടകൾക്ക് പിഴ8...
ഒരു പുതുമുഖ താരത്തിന് സിനിമയില്‍ കിട്ടേണ്ട പ്രാധാന്യം തന്റെ കഥാപാത്രത്തിന് വണ്‍ എന്ന സിനിമയില്‍ കിട്ടിയിട്ടുണ്ടെന്നും മമ്മൂട്ടി സാറാണ് പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നതെങ്കില്‍ പോലും ഓരോ കഥാപാത്രത്തിനും അവരവരുടേതായ പ്രധാന്യം ചിത്രത്തില്‍ ഉണ്ടെന്നും നടി ഇഷാനി.താനവതരിപ്പിച്ച കഥാപാത്രം സിനിമയുടെ കഥയുമായി വളരെയടുത്ത് നില്‍ക്കുന്നതുകൊണ്ട് ഒരു ശ്രദ്ധിക്കുന്ന കഥാപാത്രം അവതരിപ്പിച്ച ഫീല്‍ തന്നെയാണ് തനിക്കുള്ളതെന്നും ഇഷാനി വെള്ളിനക്ഷത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.സിനിമയാണ് ആഗ്രഹമെങ്കില്‍ പോലും എനിക്ക് ഇങ്ങനെയുള്ള ഒരു കഥാപാത്രമാണ് ആദ്യ...
ബാഴ്‌സലോണ:യൂറോപ്യന്‍ സൂപ്പർ ലീഗ് വിഷയത്തിൽ യുവേഫയ്‌ക്കെതിരെ നിയമ പോരാട്ടത്തിന് ഒരുങ്ങി സ്‌പാനിഷ് ക്ലബ് ബാഴ്‌സലോണ. ചാമ്പ്യൻസ് ലീഗിൽ നിന്ന് വിലക്കിയാൽ കായിക തർക്കപരിഹാര കോടതിയെ സമീപിക്കുമെന്ന് ബാഴ്‌സലോണ പ്രസിഡന്റ് യുവാൻ ലപ്പോർട പറഞ്ഞു.യുവേഫയെ വെല്ലുവിളിച്ച് 12 വമ്പൻ ക്ലബുകളാണ് സൂപ്പർ ലീഗ് പ്രഖ്യാപിച്ചത്. ബാഴ്‌സലോണ, റയൽ മാഡ്രിഡ്, യുവന്റസ് ക്ലബുകൾ ഒഴികെ ഒൻപത് ടീമുകളും പിന്മാറി. എ സി മിലാന്‍, ഇന്‍റര്‍ മിലാന്‍, അത്‌ലറ്റിക്കോ മാഡ്രിഡ്, ആഴ്‌സണല്‍, ലിവര്‍പൂള്‍,...
തിരുവനന്തപുരം:സംസ്ഥാനത്തെ ന്യൂനപക്ഷ ക്ഷേമ പദ്ധതികളുടെ വിതരണത്തിലെ 80:20 അനുപാതം റദ്ദാക്കിയ ഹൈക്കോടതി നടപടിയ്‌ക്കെതിരെ മുസ്‌ലീം ലീഗ് അപ്പീല്‍ നല്‍കും. ഇ ടി മുഹമ്മദ് ബഷീറാണ് ഇക്കാര്യം അറിയിച്ചത്.വിധി പുനപരിശോധിക്കണമെന്ന് ആവശ്യപ്പെടുമെന്നും സര്‍ക്കാരും അപ്പീല്‍ നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. സച്ചാര്‍ കമ്മിറ്റി ശുപാര്‍ശയിലാണ് ആനുകൂല്യങ്ങള്‍ നല്‍കുന്നത്. ഇതില്‍ 100 ശതമാനവും മുസ്‌ലീങ്ങള്‍ക്ക് അവകാശപ്പെട്ടതാണെന്നും ഇ ടി മുഹമ്മദ് ബഷീര്‍ പറഞ്ഞുഇപ്പോള്‍ 18 ശതമാനം ക്രിസ്ത്യാനികളും 27 ശതമാനം മുസ്‌ലീം വിഭാഗക്കാരുമാണ്....
ലക്ഷദ്വീപ്:ലക്ഷദ്വീപിലെ അഡ്മിനിസ്ട്രേറ്റര്‍ പ്രഫുൽ പട്ടേലിന്‍റെ നീക്കങ്ങളെ രൂക്ഷമായി വിമർശിച്ച് ദ്വീപ് മുൻ അഡ്മിസ്ട്രേറ്റർ ഉമേഷ് സൈഗാൾ. അഡ്മിനിസ്ട്രേറ്ററുടെ ജനവിരുദ്ധ പരിഷ്കാരങ്ങൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഉമേഷ് സൈഗാൾ അമിത് ഷാക്ക് കത്തയച്ചു.പ്രഫുൽ പട്ടേൽ നടത്തുന്നത് ദ്വീപ് ജനതയെ ബുദ്ധിമുട്ടിലാക്കുന്ന പരിഷ്കാരങ്ങളാണെന്ന് കത്തിൽ പറയുന്നു. ഗുണ്ടാ നിയമം ഉൾപ്പെടെ പുതിയ നിയമങ്ങളെല്ലാം അനാവശ്യമാണ്. അഞ്ച് മാസം കൊണ്ട് കൊണ്ടുവന്ന പരിഷ്കാരങ്ങളൊക്കെ ലക്ഷദ്വീപിന് ചേരാത്തതാണ്.ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതാണ് പരിഷ്കാരങ്ങള്‍. കൂട്ടപിരിച്ചുവിടല്‍ കൊണ്ട് എന്താണ്...
തിരുവനന്തപുരം:നിയമസഭ തിരഞ്ഞെടുപ്പിനുള്ള മേൽനോട്ടസമിതിയുടെ അധ്യക്ഷനായി ഉമ്മൻ ചാണ്ടിയെ നിയമിച്ചത് തിരിച്ചടിയായെന്ന് രമേശ് ചെന്നിത്തല. കോൺ​ഗ്രസ് അധ്യക്ഷ സോണിയാ ​ഗാന്ധിക്ക് അയച്ച കത്തിലാണ് രമേശ് ഇക്കാര്യങ്ങൾ പറയുന്നത്.ഹൈക്കമാൻഡ് തീരുമാന പ്രകാരമാണ് ഉമ്മൻ ചാണ്ടിയെ തിരഞ്ഞെടുപ്പ് മേൽനോട്ട സമിതിയുടെ അധ്യക്ഷനായി തിരഞ്ഞെടുത്തത്. പ്രതിപക്ഷ നേതാവെന്ന നിലയിൽ അഞ്ച് വ‍ർഷം താൻ പ്രവർത്തിച്ചെങ്കിലും തിരഞ്ഞെടുപ്പിന് തൊട്ടുമുൻപ് ഉമ്മൻചാണ്ടിയെ തെരഞ്ഞെടുപ്പ് മേൽനോട്ട സമിതിയുടെ അധ്യക്ഷനായി കൊണ്ടു വന്നത്. അദ്ദേഹം പോലും ഈ പദവി ആ​ഗ്രഹിച്ചിരുന്നില്ല.ഈ...
ദോഹ:പലസ്തീനികളെ തൃപ്തിപ്പെടുത്തുന്ന സമാധാന പ്രക്രിയയിൽ പുരോഗതിയുണ്ടാകുന്നതുവരെ ഇസ്രായേലുമായുള്ള ഖത്തറിൻറ നിലപാടിൽ മാറ്റമുണ്ടാകി​ല്ലെന്ന് ഖത്തർ ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്​ദുറഹ്മാൻ ആൽഥാനി പറഞ്ഞു. പലസ്തീൻ വിഷയത്തിൽ പരിഹാരം അറബ് സമാധാന കരാറിനെയും നിലവിലെ അന്താരാഷ്​ട്ര പ്രമേയങ്ങളെയും ആശ്രയിച്ചായിരിക്കും.ഈജിപ്തുമായി സഹകരിച്ച് ഗാസയിൽ വെടിനിർത്തൽ സാധ്യമായിരിക്കുകയാണ്​. നിലവിൽ സമാധാനത്തിലെത്തിയിരിക്കുന്നു. പലസ്തീൻ ഘടകങ്ങൾക്കും ഇസ്രായേലിനുമിടയിലുള്ള വെടിനിർത്തലിൽ ഒരു ആനുകൂല്യത്തിനും ഇടനൽകിയിട്ടില്ലെന്നും വിദേശകാര്യമന്ത്രി ചൂണ്ടിക്കാട്ടി. വെടിനിർത്തലിന് ശേഷം ഇതുവരെ സമാധാന പ്രക്രിയയുമായി ബന്ധപ്പെട്ട...