24 C
Kochi
Tuesday, September 21, 2021

Daily Archives: 3rd May 2021

ഷാഫിയുടെയും ശിവൻകുട്ടിയുടെയും ജയം എന്തുകൊണ്ട് ആഘോഷിക്കുന്നു
കേരളത്തിൽ LDF രണ്ടാം തരംഗം പ്രതിഫലിക്കുമ്പോൾ രാഷ്ട്രീയ പാർട്ടി ഭേദമന്യേ പാലക്കാട്ടെ ഷാഫി പറമ്പിലിനും നേമത്തെ വി ശിവന്കുട്ടിക്കും അഭിനന്ദന പ്രവാഹം. സാമൂഹിക മാധ്യമങ്ങളിൽ എമ്പാടും ഇവർക്ക് പ്രത്യേക നന്ദി അറിയിച്ചുകൊണ്ടുള്ള പോസ്റ്റുകളാണ്. എന്തുകൊണ്ടാണ് ഇവർ ഇപ്പോൾ ഹീറോസ് ആകുന്നത്. ബിജെപിയുടെ ഏക സീറ്റായ നേമം കയ്യിലെടുത്ത് ശിവൻകുട്ടി താരമാകുമ്പോൾ ഫോട്ടോഫിനിഷിലൂടെ മെട്രോമാൻ ഈ ശ്രീധരനെ അവസാന നിമിഷം കടത്തിവെട്ടി പാലക്കാട് സ്വന്തം ആക്കിയിരിക്കുകയാണ് ഷാഫി. നേമത്തും തൃശൂരിലും പാലക്കാടുമാണ്...
Kuwait stops passenger flights to India
 ഇന്നത്തെ പ്രധാന ഗൾഫ് വാർത്തകൾ:1) കു​വൈ​ത്ത്​ ഇ​ന്ത്യ​യി​ലേ​ക്ക്​ യാ​ത്രാ​വി​മാ​നം നി​ർ​ത്തി2) നേപ്പാളിൽ നിന്നും കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി ബഹ്‌റൈൻ3) കൊവിഡ് ഒമാനില്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ ശക്തമാക്കി4 ) ഒമാനില്‍ ചെറിയ പെരുന്നാള്‍ അവധി പ്രഖ്യാപിച്ചു5) അൽ സറൂജിൽ ഡ്രൈവ്-ത്രൂ വാക്സിനേഷൻ കേന്ദ്രം തുടങ്ങി6) വിമാന സർവീസ് 17ന് പുനരാരംഭിക്കുമെന്ന് സൗദി അറേബ്യ7) 4 ലക്ഷം ചൈനീസ് - റഷ്യൻ കോവിഡ് വാക്സിനുകൾ കൂടി ഗൾഫ് എയറിലൂടെ ബഹ്റൈനിലെത്തി8)...
ന്യൂഡല്‍ഹി:തമിഴ്‌നാട് നിയമസഭയിലേക്ക് എം കെ സ്റ്റാലിന്‍ നേതൃത്വം കൊടുക്കുന്ന ഡിഎംകെ മുന്നണി തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ വിമര്‍ശനവുമായി സുപ്രീം കോടതി മുന്‍ ജഡ്ജി മാര്‍ക്കണ്ഡേയ കട്ജു. രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് കരുണാനിധിയുടെ പക്കല്‍ എത്ര പണം ഉണ്ടായിരുന്നെന്നും ഇപ്പോള്‍ മാരന്‍ അടക്കമുള്ള അദ്ദേഹത്തിന്റെ കുടുംബത്തിന് എത്ര പണമുണ്ടെന്നും കട്ജു ചോദിച്ചു.ആയിരക്കണക്കിന് കോടി രൂപ കൈവശം ഉണ്ടെന്നാണ് താന്‍ കരുതുന്നതെന്നും ഈ കുടുംബം ഇന്ന് വീണ്ടും അധികാരത്തില്‍ എത്തിയിരിക്കുകയാണെന്നും കട്ജു പറഞ്ഞു....
ന്യൂഡൽഹി:കൊവിഡ് ബാധിതർ ഓക്​സിജൻ കിട്ടാതെ മരിച്ചുവീഴുന്നത്​ തുടർക്കഥയായ ഡൽഹിയിൽ അടിയന്തരമായി ​ ഓക്​സിജൻ എത്തിക്കണമെന്ന്​ കേ​ന്ദ്രത്തിന്​ താക്കീത്​ നൽകി സുപ്രീം കോടതി. തിങ്കളാഴ്ച അർദ്ധരാത്രിയോടെ എത്തിക്കണം. അടിയന്തര ഘട്ടങ്ങളിൽ പ്രയോജന​പ്പെടുത്താൻ സംസ്​ഥാനങ്ങളുമായി സഹകരിച്ച്​ ഓക്​സിജൻ അധിക സ്​റ്റോക് സംഘടിപ്പിക്കണമെന്നും കോടതി നിർദ്ദേശിച്ചു.ജസ്റ്റീസുമാരായ​ ഡി വൈ ചന്ദ്രചൂഡ്​, എൽ എൻ റാവു, എസ്​ രവീന്ദ്ര ഭട്ട്​ എന്നിവരടങ്ങിയ ബെഞ്ചാണ്​ ഓക്​സിജൻ ക്ഷാമം പരിഹരിക്കാൻ 64 പേജടങ്ങിയ ഉത്തരവ്​ നൽകിയത്​. കുട്ടികളുടെ...
വയനാട്:നിയമസഭ തിരഞ്ഞെടുപ്പിൽ പാര്‍ട്ടിക്ക് പ്രതീക്ഷിച്ച വിജയം നേടാനായില്ലെന്ന് എം വി ശ്രേയാംസ് കുമാര്‍. വടകരയിലെയും കൽപ്പറ്റയിലേയും തോൽവി പ്രത്യേകം പരിശോധിക്കും. കൽപ്പറ്റയിൽ ഇടത് ശക്തി കേന്ദ്രങ്ങളിൽ പോലും വോട്ട് ചോര്‍ച്ച ഉണ്ടായി. ഇതേക്കുറിച്ച് അന്വേഷണം നടത്തുമെന്നും എം വി ശ്രേയാംസ് കുമാര്‍ പറഞ്ഞു.കുറ്റ്യാടിയിലെയും പേരാമ്പ്രയിലേതും അടക്കം മിക്ക മണ്ഡലങ്ങളിലെയും ഇടതുമുന്നണിയുടെ വിജയത്തിൽ എൽജെഡി നിർണായക പങ്കു വഹിച്ചു. മന്ത്രിസ്ഥാനം ചോദിക്കുമെന്നും കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എൽജെഡി സംസ്ഥാന...
മസ്കറ്റ്:കൊവിഡ് വ്യാ​പ​ന പ​ശ്ചാ​ത്ത​ല​ത്തി​ൽ മേ​യ് എ​ട്ടു​ മു​ത​ൽ 15 വ​രെ വാ​ണി​ജ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൂ​ർ​ണ​മാ​യും നി​ർ​ത്തി​വെ​ക്കാ​നും ക​ർ​ഫ്യൂ സ​മ​യം വൈ​കു​ന്നേ​രം ഏ​ഴു മു​ത​ൽ രാ​വി​ലെ നാ​ലു വ​രെ​യാ​ക്കാ​നും സു​പ്രീം​ക​മ്മി​റ്റി തീ​രു​മാ​നി​ച്ചു. അ​വ​ശ്യ​വ​സ്​​തു​ക്ക​ളൊ​ഴി​കെ എ​ല്ലാ വാ​ണി​ജ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും നി​രോ​ധി​ക്കാ​നാ​ണ്​ തീ​രു​മാ​നി​ച്ച​ത്.ഭ​ക്ഷ്യ​ക​ട​ക​ൾ, എ​ണ്ണ പ​മ്പു​ക​ൾ, ആ​രോ​ഗ്യ ക്ലി​നി​ക്കു​ക​ളും ആ​ശു​പ​ത്രി​ക​ളും, ഫാ​ർ​മ​സി​ക​ൾ, ഹോം ​ഡെ​ലി​വ​റി സേ​വ​ന​ങ്ങ​ൾ എ​ന്നി​വ​യെ​യാ​ണ്​ നി​രോ​ധ​ന​ത്തി​ൽ​നി​ന്ന്​ ഒ​ഴി​വാ​ക്കി​യ​ത്. ഈ​ദു​ൽ ഫി​ത്തർ ക​ട​ന്നു​വ​രു​ന്ന ആ​ഴ്​​ച​യി​ലാ​ണ്​ ശ​ക്ത​മാ​യ നി​യ​ന്ത്ര​ണം​ സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച​ത്....
കോട്ടയം:പുതിയ ഇടതുമുന്നണി സർക്കാരിൽ കേരളാ കോൺഗ്രസ്-എമ്മിന് അർഹതപ്പെട്ട മന്ത്രിസ്ഥാനം ലഭിക്കുമെന്ന് ജോസ് കെ മാണി. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ പാർട്ടിയും മുന്നണിയും ചർച്ച ചെയ്യുമെന്നും ജോസ്  പറഞ്ഞു. ഇടതുപക്ഷം ഒറ്റക്കെട്ടായാണ് തിരഞ്ഞെടുപ്പിനെ നേരിട്ടത്.എന്നാൽ പാലായിൽ തനിക്കെതിരേ വ്യക്തിഹത്യയും കള്ള പ്രചാരണങ്ങളുമാണ് യുഡിഎഫ് നടത്തിയത്. ബിജെപിയുമായി അവർ വോട്ട് കച്ചവടം നടത്തിയെന്നും ജോസ് കെ മാണി പറഞ്ഞു.
തമിഴ്നാട്:വാദപ്രചാരണങ്ങള്‍ കൊണ്ടും ആരോപണ പ്രത്യാരോപണങ്ങള്‍ കൊണ്ടും പ്രക്ഷുബ്ദമായ നാല് വര്‍ഷങ്ങള്‍ക്ക് ശേഷവും തമിഴ്നാട്ടില്‍ ഒരു സീറ്റുപോലും നേടാനാവാതെ ദിനകരന്‍. ഡിഎംകെയും എഐഎഡിഎംകെയും വെല്ലുവിളിച്ച് ആരംഭിച്ച അമ്മാ മക്കള്‍ മുന്നേട്ര കഴകം(എഎംഎംകെ) നിയമസഭ തിരഞ്ഞെടുപ്പില്‍ തകര്‍ന്നടിഞ്ഞു.പാര്‍ട്ടി സ്ഥാപകനായ ടിടിവി ദിനകരന്‍ കോവില്‍പ്പെട്ടി നിയോജക മണ്ഡലത്തില്‍ പരാജയപ്പെടുകയും ചെയ്തു. ടിടിവി ദിനകരന്‍റെ രാഷ്ട്രീയ പ്രതീക്ഷകള്‍ക്ക് കാര്യമായി മങ്ങലേല്‍പ്പിച്ചാണ് ഞായറാഴ്ച തിരഞ്ഞെടുപ്പ് ഫലമെത്തിയത്. എഐഎഡിഎംകെയില്‍ നിന്ന് പുറത്താക്കിയതിന് പിന്നാലെയാണ് ടിടിവി ദിനകരന്‍ 2018ല്‍...
കോവിഡ് കണക്കുകൾ ഉയരുന്നു: സംസ്ഥാനത്ത് ലോക്ക്ഡൗൺ നീട്ടിയേക്കും?
 ഇന്നത്തെ പ്രധാന വാർത്തകൾ:1) കേരളത്തില്‍ ഞായറാഴ്ച വരെ ലോക്ഡൗണിന് സമാന നിയന്ത്രണം: ലംഘിച്ചാൽ കേസ്2) രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷം: 3.68 ലക്ഷം പേര്‍ക്കൂടി രോഗം3) ഗുരുതര വീഴ്ച; മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം കാണാനില്ല4) കർണാടക കേരള അതിർത്തി ജില്ലയിൽ 24 പേര്‍ ഓക്സിജൻ കിട്ടാതെ മരിച്ച5) കേരളാ കോൺഗ്രസ് ബി ചെയർമാൻ  ആര്‍ ബാലകൃഷ്ണപ്പിള്ള അന്തരിച്ചു6) സംസ്ഥാനങ്ങള്‍ ലോക്ക്ഡൗണ്‍ പരിഗണിക്കണം: സുപ്രീം കോടതി7) കേന്ദ്ര വാക്‌സിന്‍ നയം...
തിരുവനന്തപുരം:ഇനി തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന് അനില്‍ അക്കര. താന്‍ ഉന്നയിച്ച ആരോപണങ്ങള്‍ ജനങ്ങള്‍ക്ക് മുന്‍പില്‍ തെളിയിക്കാനായില്ലെന്നും അദ്ദേഹം പറഞ്ഞു. സ്വന്തം മണ്ഡലത്തിലെ ജനങ്ങള്‍ തനിക്കെതിരെ വിധി എഴുതി. ഉയര്‍ത്തികൊണ്ടു വന്ന ആരോപണങ്ങളില്‍ നിന്നും പിറകോട്ടില്ല. സംഘടനാ പ്രവര്‍ത്തനവുമായി മുന്നോട്ട് പോകുമെന്നും അനില്‍ അക്കര പറഞ്ഞു.അഭിമാന പോരാട്ടം നടന്ന വടക്കാഞ്ചേരിയില്‍ ദയനീയ പരാജയമാണ് യുഡിഎഫിന് ഏറ്റുവാങ്ങേണ്ടി വന്നത്. എല്‍ഡിഎഫിന്റെ സേവ്യര്‍ ചിറ്റിലപ്പള്ളി ഇവിടെ നിന്ന് വിജയിച്ചു.