28 C
Kochi
Friday, October 22, 2021

Daily Archives: 21st May 2021

Stranded passengers in Nepal including Keralites reach Riyadh
 ഇന്നത്തെ പ്രധാന ഗൾഫ് വാർത്തകൾ:1 നേപ്പാളിൽ കുടുങ്ങിയ മലയാളികൾ ഉൾപ്പെടെ റിയാദിലെത്തി2 ഇന്ത്യയിൽ നിന്ന് ബഹ്‌റൈനിൽ പ്രവേശിക്കാൻ റസിഡന്റ് വീസ നിർബന്ധം3 വീസ തട്ടിപ്പ്: അജ്മാനിൽ ദുരിതത്തിലായ എൽസി ജോർജ് നാളെ നാട്ടിലേക്ക് മടങ്ങും4 റിക്രൂട്മെന്റ് തട്ടിപ്പ്: യുഎഇയിൽ തങ്ങുന്ന നഴ്സുമാർ ജോലി നേടാനുള്ള ശ്രമത്തിൽ5 ഫൈസർ വാക്സീൻ കൂടുതൽ കേന്ദ്രങ്ങളിൽ6 ഖത്തറിൽ ഒരു ദിനം 40,000ൽ ഏറെ ഡോസ് വാക്സീൻ7 അൽ ദഫ്റയിൽ പുതിയ രക്തദാന കേന്ദ്രം...
തിരുവനന്തപുരം:പിണറായി സർക്കാരിന്‍റെ സത്യപ്രതിജ്ഞാ വേദിയായ തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ കൊവിഡ് വാക്സിനേഷൻ തുടങ്ങി. 150 പേർക്കാണ് ഇന്ന് വാക്സിനേഷൻ നല്‍കുക. 18- 44 വയസ്സ് വരെയുള്ള മുന്നണി പോരാളികൾക്ക് ആണ് വാക്സിനേഷൻ കൊടുക്കുന്നത്.കൂറ്റൻ പന്തലൊരുക്കിയുളള സത്യപ്രതിജ്ഞയ്ക്കെതിരെ സാമൂഹിക മാധ്യമങ്ങളിലൂടെ നിരവധിപ്പേർ രംഗത്തെത്തിയിരുന്നു. സർക്കാർ പക്ഷേ തീരുമാനവുമായി മുന്നോട്ട് പോയി. കോടതിയിൽ 500 ൽ താഴെ പേരെ പങ്കെടുപ്പിക്കുമെന്ന് അറിയിച്ചു. ഒടുവിൽ രണ്ടാം പിണറായി സർക്കാരിന്‍റെ സത്യപ്രതിജ്ഞ പൂർത്തിയായി.വിവാദങ്ങൾ ശക്തമായ...
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 29,673 കൊവിഡ് കേസുകള്‍ സ്ഥിരീകരിച്ചു. അതേസമയം കൊവിഡ് മരണ നിരക്ക് 142 ആയി ഉയര്‍ന്നു. 41032 പേരാണ് രോഗമുക്തരായത്.22.22 ശതമാനമാണ് സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. മലപ്പുറം ജില്ലയിലാണ് കൂടുതല്‍ ടിപിആര്‍ രേഖപ്പെടുത്തിയത്.അതേസമയം ലോക്ക്ഡൗണ്‍ മെയ് 30 വരെ നീട്ടിയിട്ടുണ്ട്. മലപ്പുറമൊഴികെയുള്ള ജില്ലകിളില്‍ നാളെ മുതല്‍ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ ഒഴിവാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
തിരുവനന്തപുരം:രണ്ടാം പിണറായി സർക്കാരിൽ സിപിഎം മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിലേക്ക് പാർട്ടി നേതാക്കളെ തന്നെ നിയമിക്കാൻ തീരുമാനം. മന്ത്രിമാരുടെ പ്രൈവറ്റ് സെക്രട്ടറിമാരെ പാർട്ടിയിൽ നിന്ന് തന്നെ നിയമിക്കും. ഇതിന് പുറമെ പേഴ്സണൽ സ്റ്റാഫിലും പാർട്ടി അംഗങ്ങളിൽ നിന്ന് നിയമനം മതിയെന്നാണ് തീരുമാനം.മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫുകളുടെ എണ്ണം വർദ്ധിപ്പിക്കേണ്ടതില്ലെന്നും ഇന്ന് ചേർന്ന സംസ്ഥാന സെക്രട്ടേറിയേറ്റ് തീരുമാനിച്ചിട്ടുണ്ട്. നിലവിലെ അംഗസംഖ്യയായ 25 തന്നെ തുടരാനാണ് തീരുമാനം. ഡെപ്യൂട്ടേഷനിൽ സ്റ്റാഫുകളിലേക്ക് വരുന്നവരുടെ പരമാവധി പ്രായപരിധി...
തിരുവനന്തപുരം:പിറന്നാള്‍ ദിനത്തില്‍ തന്റെ പുതിയ ചിത്രമായ മരക്കാര്‍ അറബിക്കടലിലെ സിംഹത്തിലെ ലിറിക്ക് സോങ്ങ് പുറത്തുവിട്ട് മോഹന്‍ലാല്‍. ‘ചെമ്പിന്റെ ചേലുള്ള മോറാണ്, ചെത്തിപ്പൂ കത്തണ കണ്ണാണ്, ചായുന്ന ചന്ദന തോളാണ്, ചാമരം പോലൊരു നെഞ്ചാണ്’ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ വീഡിയോയില്‍ സിനിമയിലെ നല്ല സ്റ്റില്‍ ഫോട്ടോഗ്രാഫ്‌സും ഉള്‍പ്പെടുത്തിയാണ് പ്രേക്ഷകരിലെത്തിച്ചിരിക്കുന്നത്.സംവിധായകന്‍ പ്രിയദര്‍ശന്‍ എഴുതിയ വരികള്‍ വിഷ്ണു രാജ് ആണ് ആലപിച്ചിരിക്കുന്നത്. ഹാപ്പി ബര്‍ത്ത് ഡേ ലാലേട്ടാ എന്ന ഹാഷ് ടാഗുമായി സൈനാ...
പിണറായി 2.0 ; മന്ത്രിമാരെ പരിചയപ്പെടാം
മുഖ്യമന്ത്രിയായ പിണറായി വിജയന്റെയും മുൻ ആരോഗ്യമന്ത്രിയായ കെ കെ ഷൈജ ടീച്ചറുടെയും മറ്റ് മന്ത്രിസഭാഗങ്ങളുടെയും  ഭരണമികവ് കൊണ്ട് കേരളത്തിൽ ഇടത് തരംഗം ശക്തമായി പ്രതിഫലിച്ച് പിണറായി സർക്കാർ രണ്ടാമതും മന്ത്രിസഭയിൽ. പിണറായി വിജയന്റെ നേതൃത്വത്തിൽ 21 അംഗ ഇടതുപക്ഷ ജനാധിപത്യ മുന്നണി മന്ത്രിസഭ വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്തു.പുതിയ മന്ത്രിസഭയിൽ സിപിഐ (എം) ന് 12 മന്ത്രിമാരും സിപിഐ നാല് മന്ത്രിമാരും കേരള കോൺഗ്രസ് (എം), ഇന്ത്യൻ നാഷണൽ ലീഗ്...
ബാരൻക്വില (കൊളംബിയ):രാജ്യത്ത്​ സർക്കാർ വിരുദ്ധ പ്രക്ഷോഭം കൊടുമ്പിരികൊണ്ട സാഹചര്യത്തിൽ കൊളംബിയക്ക്​ കോപ അമേരിക്ക ടൂർണമെന്‍റിന്‍റെ ആതിഥേയത്വം നഷ്​ടമായി. അർജന്‍റീനയും കൊളംബിയയും സംയുക്തമായാണ്​ കോപ അമേരിക്കയുടെ 2021 എഡിഷന്​ ആതിഥേയത്വം വഹിക്കാനിരുന്നത്​. 105 വർഷത്തിനിടെ ആദ്യമായിട്ടായിരുന്നു കൊളംബിയക്ക്​ വൻകരയുടെ ടൂർണമെന്‍റിന്​ വേദിയാകാൻ അവസരം ലഭിച്ചിരുന്നത്​.ജൂൺ 13 മുതൽ ജൂലൈ 10 വരെ നീണ്ടു നിൽക്കുന്ന ഫുട്​ബോൾ മാമാങ്കത്തിന്‍റെ ഫൈനൽ തലസ്​ഥാന നഗരമായ ബാറൻക്വില്ലയിലാണ്​ നടത്താൻ നിശ്ചയിച്ചിരുന്നത്​.ടൂർണമെന്‍റ്​ നവംബറിലേക്ക്​ മാറ്റണമെന്ന കൊളംബിയയുടെ...
പനാജി:മാധ്യമപ്രവര്‍ത്തകനും തെഹല്‍ക്ക മുന്‍ എഡിറ്റര്‍ ഇന്‍ ചീഫുമായ തരുണ്‍ തേജ്പാലിനെ ബലാത്സംഗക്കേസില്‍ കുറ്റവിമുക്തനാക്കി. ഗോവയിലെ സെഷന്‍സ് കോടതിയുടേതാണ് വിധി.സഹപ്രവര്‍ത്തകയെ റിസോര്‍ട്ടിന്റെ ലിഫ്റ്റില്‍ വെച്ച് ലൈംഗികമായി ആക്രമിച്ചുവെന്നാണ് തേജ്പാലിനെതിരായ കേസ്. 2013 നവംബര്‍ 30-നാണ് തരുണ്‍ തേജ്പാല്‍ അറസ്റ്റിലായത്.2017-ല്‍ ഇയാള്‍ക്കെതിരേ ബലാത്സംഗം, ലൈംഗികാതിക്രമം ഉള്‍പ്പെടെയുള്ള കുറ്റങ്ങളും കോടതി ചുമത്തി. പിന്നീട് തനിക്കെതിരായ കുറ്റപത്രം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് തരുണ്‍ തേജ്പാല്‍ സുപ്രീം കോടതിയെ സമീപിച്ചു.
നാഗ്പൂർ:മഹാരാഷ്ട്രയിൽ പൊലീസും മാവോവാദികളും തമ്മിലുണ്ടായ ഏറ്റുമുട്ടിൽ 13 മാവോവാദികൾ കൊല്ലപ്പെട്ടു. വെള്ളിയാഴ്ച പുലർച്ചെ 5.30നായിരുന്നു സംഭവം. കിഴക്കൻ വിദർഭയിലെ ഗാഡ്ചിറോളിയിൽ പായ്ഡി - കോത്മി വനമേഖലകൾക്കിടയിലാണ് ഏറ്റുമുട്ടലുണ്ടായത്.മാവോവാദികളുടെ കസൻസൂർ ദളം ഗ്രാമീണരുടെ യോഗം വിളിച്ചതായുള്ള വിവരം ലഭിച്ചതോടെ പൊലീസ് ഗാഡ്ചിറോളി, പ്രണിത ഹെഡ്ക്വാർട്ടേഴ്സിലെ കമാൻഡോകളുമായി സ്ഥലത്തെത്തുകയായിരുന്നു. 13 മാവോവാദികളുടെ മൃതദേഹം കണ്ടെടുത്തതായും തിരച്ചിൽ തുടരുകയാണെന്നും ഡിഐജി സന്ദീപ് പാട്ടീൽ അറിയിച്ചു.
തിരുവനന്തപുരം:നിപ്പ വൈറസ് ബാധിച്ചവരെ ശുശ്രൂഷിക്കുന്നതിനിടെ രോ​ഗം ബാധിച്ച് മരിച്ച സിസ്റ്റർ ലിനിയെ സ്മരിച്ച് ആരോ​ഗ്യമന്ത്രി വീണാ ജോർജ്. അതി ജാഗ്രതയോടെ ഈ കാലഘട്ടത്തില്‍ നമുക്ക് ലിനിയുടെ ഓര്‍മ്മകള്‍ പുതുക്കാം. വിശ്രമമില്ലാതെ കരുതലോടെ പ്രവര്‍ത്തിക്കുന്ന കേരളത്തിലെ മുഴുവന്‍ ആരോഗ്യ പ്രവര്‍ത്തകരെയും അഭിവാദ്യം ചെയ്യുന്നുവെന്ന് വീണാ ജോർജ് ഫേസ്ബുക്കിൽ കുറിച്ചു.