28 C
Kochi
Friday, October 22, 2021

Daily Archives: 28th May 2021

തിരുവനന്തപുരം:കേരളത്തില്‍ ഇന്ന് 22,318 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. മലപ്പുറം 3938, തിരുവനന്തപുരം 2545, കൊല്ലം 2368, എറണാകുളം 2237, പാലക്കാട് 2038, തൃശൂര്‍ 1726, കോഴിക്കോട് 1697, ആലപ്പുഴ 1640, കോട്ടയം 1128, കണ്ണൂര്‍ 974, പത്തനംതിട്ട 728, കാസര്‍ഗോഡ് 534, ഇടുക്കി 501, വയനാട് 264 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 1,36,068 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്...
വി ന്യായീകരണങ്ങളും ലക്ഷദ്വീപും
ലക്ഷദ്വീപിന്‌ വേണ്ടി നിരവധി പ്രമുഖകർ രംഗത്ത് വന്നു എങ്കിലും ശക്തമായ പ്രസ്താവനയുമായി അവർക്ക് വേണ്ടി സംസാരിച്ച വ്യക്തിയായിരുന്നു പൃഥ്വിരാജ് സുകുമാരൻ. അതിന് ശേഷം അദ്ദേഹം നേരിടേണ്ടി വന്നത് ഒരു വലിയ സൈബർ ആക്രമണം തന്നെ ആയിരുന്നു കുറച്ച് വ്യക്തമായി പറഞ്ഞാൽ സംഘപരിവാർ ആക്രമണം.ഇതിൽ പൃഥ്വിരാജിന്റെ പോസ്റ്റിനെ വിമർശിച്ച് ബിജെപി നേതാവ് അഡ്വ. ബി ഗോപാലകൃഷ്ണൻ ഒരു പോസ്റ്റ് ഇടുകയുണ്ടായി ഈ പോസ്റ്റിന്റെ അവസാനത്തിൽ ഇദ്ദേഹം പറയുന്ന ഒരു കാര്യമാണ് നമ്മൾ ഇവിടെ...
High Court seeks Centre's stance on anti-Expatriate vaccine policy
 ഇന്നത്തെ പ്രധാന ഗൾഫ് വാർത്തകൾ:1 വാക്സിന്‍ നയം പ്രവാസിവിരുദ്ധം: ഹർജിയില്‍ കേന്ദ്രത്തിന്‍റെ നിലപാട് തേടി ഹൈക്കോടതി2 പ്രവാസികളുടെ വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ പാസ്പോർട്ട് നമ്പർ ചേർത്തു തുടങ്ങി3 പ്രവാസികള്‍ക്കു തിരിച്ചടി; ഒമാനില്‍ വീസ നിരക്ക് വര്‍ധന ജൂണ്‍ ഒന്നു മുതല്‍4 സർക്കാർ ജീവനക്കാരുടെ ഹാജർ കുറച്ചത് പിൻവലിച്ച് കുവൈത്ത്5 ഖത്തറിൽ കോവിഡ് നിയന്ത്രണങ്ങൾ മാറുന്നു; ആദ്യഘട്ടം ഇന്ന്6 വിദേശങ്ങളിൽ നിന്ന് ആദ്യ ഡോസ് വാക്സീൻ സ്വീകരിച്ചവർക്ക് രണ്ടാം ഡോസ് നൽകും:...
തിരുവനന്തപുരം:രണ്ടാം പിണറായി സര്‍ക്കാറിന്‍റെ ആദ്യ നയപ്രഖ്യാപനപ്രസംഗം സഭയില്‍ പുരോഗമിക്കുകയാണ്. നിരവധി ജനക്ഷേമ പദ്ധതികളാണ് നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പരാമര്‍ശിച്ചത്. പ്രകടന പത്രികയിലെ കാര്യങ്ങള്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമാണെന്ന് ഗവര്‍ണര്‍ പറഞ്ഞു.''കഴിഞ്ഞ സര്‍ക്കാറിന്‍റെ ജനക്ഷേമ, വികസനപ്രവര്‍ത്തനങ്ങള്‍ക്ക് പ്രധാന്യം നല്‍കുന്നതായിരിക്കും പുതിയ സര്‍ക്കാര്‍. അതിനുള്ള ജനവിധി നേടിയാണ് പുതിയ സര്‍ക്കാര്‍ അധികാരത്തിലെത്തിയത്.കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമായി തുടരും. കൊവിഡ് ഒന്നാം ഘട്ടത്തില്‍ 200 കോടിയുടെ പാക്കേജ്...
തിരുവനന്തപുരം:സര്‍ക്കാർ വില നിജപ്പെടുത്തിയതോടെ ഗുണമേന്മയുള്ള പിപിഇ കിറ്റിനും മാസ്കുകള്‍ക്കും ക്ഷാമം നേരിട്ടുതുടങ്ങി. സര്‍ക്കാർ നിശ്ചയിച്ച വിലയില്‍ ഗുണമേന്മയുള്ള പിപിഇ കിറ്റുകളും മാസ്കും നല്‍കാനാകില്ലെന്നാണ് മെഡിക്കൽ ഉപകരണ നിര്‍മാതാക്കളുടെ നിലപാട് . നിശ്ചയിച്ച വിലയിൽ മാറ്റം വരുത്തണമെന്നാവശ്യപ്പെട്ട് ഉപകരണ നിര്‍മാതാക്കളും സ്വകാര്യ ആശുപത്രി മാനേജ്മെന്‍റ് അസോസിയേഷനും സര്‍ക്കാരിന് കത്ത് നല്‍കി .ബാക്ടീരിയയേയും വൈറസിനേയും പുറന്തള്ളുന്ന തരത്തിൽ, തുണി ഉൾപ്പെടുത്താതെയാണ് നിലവാരമുള്ള പിപിഇ കിറ്റിന്റെ നിര്‍മാണം. 70 ജി എസ് എം...
ന്യൂഡൽഹി:ലക്ഷദ്വീപിൽ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന ജനവിരുദ്ധ നയങ്ങൾക്കെതിരെ പ്രതിഷേധങ്ങൾ അലയടിക്കുമ്പോഴും ഇളക്കമൊന്നുമില്ലാതെ അഡ്​മിനിസ്​ട്രേറ്ററും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിശ്വസ്​തനുമായ പ്രഫുൽ കെ പട്ടേൽ. തനിക്ക്​ ഗൂഢ ഉദ്ദേശ്യങ്ങൾ ഒന്നുമില്ലെന്നും വികസനത്തിന്​ ആക്കം കൂട്ടുന്ന തീരുമാനങ്ങളാണ്​ ത​ന്റേതെന്നും പ​​ട്ടേൽ അവകാശപ്പെട്ടു.ലോകത്തെ മികച്ച വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒന്നായ മാലദ്വീപിനെ പോലെ ലക്ഷദ്വീപിനെ മാറ്റാനാണ്​ ലക്ഷ്യമിടുന്നത്​. 'ലക്ഷദ്വീപ് ഡെവലപ്മെൻറ് അതോറിറ്റി റെഗുലേഷൻ എന്ന കരട് ദ്വീപി​ന്റെ വികസനത്തിൽ ഏറെ മുന്നേറ്റം ഉണ്ടാക്കും. സാധ്യതകൾ ഉണ്ടായിരുന്നിട്ടും...
ന്യൂഡൽഹി:എല്ലാ ജീവൻ രക്ഷാ മരുന്നുകളുടെയും കൊവിഡ് ചികിത്സാ ഉപകരണങ്ങളുടെയും ജിഎസ്ടി കേന്ദ്രസർക്കാർ ഒഴിവാക്കണമെന്ന് കോൺ​ഗ്രസ് നേതാവ് പ്രിയങ്കാ ​ഗാന്ധി. മഹാമാരി  കാലത്ത് ഇതിലൊക്കെ നികുതി ഈടാക്കുന്നത് ക്രൂരതയാണെന്നും പ്രിയങ്ക അഭിപ്രായപ്പെട്ടു. ജിഎസ്ടി കൗൺസിൽ യോഗം ഇന്ന് ചേരാനിരിക്കെയാണ് പ്രിയങ്കയുടെ പ്രതികരണം.ആംബുലൻസ്, ആശുപത്രി കിടക്ക, വെന്റിലേറ്റർ, ഓക്സിജൻ, മരുന്നുകൾ, വാക്സിൻ തുടങ്ങിയവയ്ക്ക് വേണ്ടി ജനങ്ങൾ ക്ലേശിക്കുന്ന ഈ കൊവിഡ് കാലത്ത് ജീവൻ രക്ഷാ മരുന്നുകൾക്കും കൊവിഡ് ചികിത്സാ ഉപകരണങ്ങൾക്കും ജിഎസ്ടി...
കൊച്ചി:ലക്ഷദ്വീപിലെ  ഭരണപരിഷ്കാരങ്ങള്‍ക്കെതിരായ ഹര്‍ജിയില്‍ നിലപാടറിയിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദേശം. രണ്ടാഴ്ചയ്ക്കകം മറുപടി നല്‍കണം. തുടര്‍നടപടി സ്വീകരിക്കരുതെന്ന് നിര്‍ദേശിക്കണമെന്ന ഹര്‍ജിക്കാരുടെ ആവശ്യം അംഗീകരിച്ചില്ല.അതേസമയം, ദ്വീപിലെ വിവാദ നടപടികള്‍ ന്യായീകരിച്ച് ലക്ഷദ്വീപ് ഭരണകൂടത്തിന്റെ പരസ്യം. രണ്ടു കുട്ടികളില്‍ കൂടുതലുള്ളവര്‍ക്ക് മല്‍സരിക്കാനാവില്ലെന്ന നിബന്ധനയ്ക്ക് മുന്‍കാലപ്രാബല്യമില്ലെന്നാണ് വിശദീകരണം. ഗോവധനിരോധനത്തെ എതിര്‍ക്കുന്നത് കച്ചവടക്കാരും സ്വാർത്ഥതാല്‍പര്യക്കാരുമെന്നും വിമര്‍ശിക്കുന്നു.കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കും, അമുല്‍ ഔട്‌ലെറ്റുകള്‍ തുറക്കും, വൈദ്യുതി ഉല്‍പാദനം സ്വകാര്യവല്‍കരിക്കും.
കു​വൈ​ത്ത്​ സി​റ്റി:ശൈ​ഖ്​ ജാ​ബി​ർ പാ​ല​ത്തി​ലെ ഡ്രൈ​വ്​ ത്രൂ ​കൊവിഡ് വാ​ക്​​സി​നേ​ഷ​ൻ കേ​ന്ദ്രം ഞാ​യ​റാ​ഴ്​​ച മു​ത​ൽ പ്ര​വ​ർ​ത്തി​ക്കും. 30,000 ച​തു​ര​ശ്ര മീ​റ്റ​റി​ൽ വി​ശാ​ല​മാ​യ സൗ​ക​ര്യ​മാ​ണ്​ ഒ​രു​ക്കി​യ​ത്. പ്ര​തി​ദി​നം 4000 മു​ത​ൽ 5000 വ​രെ പേ​ർ​ക്ക്​ ഇ​വി​ടെ വാ​ക്​​സി​ൻ ന​ൽ​കാ​ൻ ക​ഴി​യും.ആ​രോ​ഗ്യ മന്ത്രാലയത്തിന്റെ സ​ഹ​ക​ര​ണ​ത്തോ​ടെ ശൈ​ഖ്​ ജാ​ബി​ർ പാ​ല​ത്തോ​ട​നു​ബ​ന്ധി​ച്ച്​ പെ​ട്രോ​ളി​യം ക​മ്പ​നി​ക​ളാ​ണ്​​ സ​ജ്ജീ​ക​ര​ണ​ങ്ങ​ൾ ഒ​രു​ക്കി​യ​ത്. നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ത്വ​രി​ത​ഗ​തി​യി​ലാ​ണ്​ പൂ​ർ​ത്തി​യാ​ക്കി​യ​ത്​. ശൈ​ഖ്​ ജാ​ബി​ർ പാ​ല​ത്തി​ലെ തെ​ക്ക​ൻ ​ഐലൻഡിലാണ് വാ​ക്​​സി​നേ​ഷ​ന്​ സൗ​ക​ര്യ​മൊ​രു​ക്കി​യ​ത്....
ന്യൂഡൽഹി:രാജ്യത്ത് കൊവിഡ് വ്യാപനത്തിൽ കുറവുണ്ടായെന്ന് കേന്ദ്ര ആരോ​ഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ സൂചിപ്പിക്കുന്നു. 24 മണിക്കൂറിനിടെ 1.86 ലക്ഷം പുതിയ കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ ദിവസം വരെ രണ്ട് ലക്ഷത്തിന് മുകളിലായിരുന്നു പ്രതിദിന രോ​ഗികളുടെ എണ്ണം.കൊവിഡ് ബാധിച്ച് ഒരു ദിവസം മരിക്കുന്നവരുടെ എണ്ണത്തിലും കുറവ് വന്നിട്ടുണ്ട്. 24 മണിക്കൂറിനുള്ളിൽ 3660 പേർ മരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 23, 43,152 പേരാണ് നിലവിൽ‌ ചികിത്സയിലുള്ളത്.അതേസമയം, ഇന്ത്യയിൽ ആദ്യം കണ്ടെത്തിയ...