26.2 C
Kochi
Thursday, September 23, 2021

Daily Archives: 12th May 2021

Bahrain raises air fare
 ഇന്നത്തെ പ്രധാന ഗൾഫ് വാർത്തകൾ:1 ജോലി പോകും, പ്രവാസികളെ മുതലെടുത്ത് വിമാനക്കമ്പനികൾ ബഹ്‌റൈൻ ടിക്കറ്റിന് 70,000 രൂപ2 നേപ്പാൾ യാത്രാവിലക്ക് നീട്ടി; അയ്യായിരത്തോളം സൗദി പ്രവാസികൾ കാഠ്മണ്ഡുവില്‍ കുടുങ്ങി3 ചെറുവിമാനയാത്രയ്ക്കും യുഎഇ നിയന്ത്രണം ഏർപ്പെടുത്തി; ഇന്ത്യക്കാർക്ക് തിരിച്ചടി4 ഒറ്റ ഡോസ്​ സ്​പുട്​നിക്​ ലൈറ്റ് വാക്​സിന്​ ബഹ്​റൈൻ അനുമതി നൽകി5 യാത്രക്കാർക്ക് കോവിഡ് ഇൻഷുറൻസുമായി ഗൾഫ് എയർ6 കുട്ടികൾക്ക്​ വാക്​സിൻ: ഖത്തറിൽ അംഗീകാരത്തിനായി ​ഫൈസറും മൊഡേണയും7 ഡിസംബറോടെ 100 ശതമാനം...
2014-ലിന് ശേഷം ഇസ്രായേലും പലസ്തീനും തമ്മിലുള്ള ഏറ്റവും വലിയ സംഘർഷമാണ് ഇപ്പോൾ അതിർത്തിയിൽ നടക്കുന്നത്. എന്തുകൊണ്ടാണ് യുദ്ധ സമാനമായ സാഹചര്യം ഇവിടെ ഉടലെടുത്തത്
ഗാസയിൽനിന്നുള്ള റോക്കറ്റാക്രമണത്തിൽ ഇസ്രയേൽ പട്ടണമായ അഷ്കെലോണിൽ മലയാളി നഴ്സ് ഇടുക്കി കീരിത്തോട് കാഞ്ഞിരന്താനം സ്വദേശി സൗമ്യ സന്തോഷ് ഉൾപ്പെടെ കൊല്ലപ്പെട്ടതു കേരളം ഞെട്ടലോടെയാണു അറിഞ്ഞത്2014-ലിന് ശേഷം ഇസ്രായേലും പലസ്തീനും തമ്മിലുള്ള ഏറ്റവും വലിയ സംഘർഷമാണ് ഇപ്പോൾ അതിർത്തിയിൽ നടക്കുന്നത്. ഇസ്ലാം മത വിശ്വാസികളുടെ മൂന്നാമത്തെ വിശുദ്ധ ആരാധനാ കേന്ദ്രമായ അൽ അഖ്സയിലെ ഇസ്രായേൽ പൊലീസിന്റെ നടപടിക്ക് പിന്നാലെയായിരുന്നു സംഘർഷം. മൂന്ന് ദിവസത്തിനിടെ ഇസ്രായേൽ തൊടുത്തത് ആയിരത്തിലധികം റോക്കറ്റുകളാണ്.  ഗാസയിലെ...
പട്‌ന:ഗംഗാനദിയില്‍ കൊവിഡ് രോഗികളുടെ മൃതദേഹങ്ങള്‍ ഒഴുകിയെത്തിയ പശ്ചാത്തലത്തില്‍ റാണിഘട്ടിലെ ഗംഗാ അതിര്‍ത്തിയില്‍ വല സ്ഥാപിച്ച് ബീഹാര്‍. ഉത്തര്‍പ്രദേശുമായി അതിര്‍ത്തി പങ്കിടുന്ന സ്ഥലമാണ് റാണിഘട്ട്. യു പിയിലെ ഗാസിപുരില്‍ നിന്നാണ് മൃതദേഹങ്ങള്‍ ഗംഗയില്‍ ഒഴുക്കിവിട്ടതെന്നാണ് ബീഹാറിലെ ബക്സാര്‍ ഡി എം അമന്‍ സമിര്‍ പറയുന്നത്.71 മൃതദേഹങ്ങള്‍ നദിയില്‍ നിന്നെടുത്ത് സംസ്‌കരിച്ചെന്ന് ബീഹാര്‍ അധികൃതര്‍ അറിയിച്ചു. ഉത്തര്‍പ്രദേശുമായി അതിര്‍ത്തി പങ്കിടുന്ന ബീഹാറിലെ ബക്‌സാര്‍ ജില്ലയില്‍ നിന്നാണ് കൂട്ടത്തോടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
കോഴിക്കോട്:മുൻ മന്ത്രി കെആർ ഗൗരിയമ്മയുടെ സംസ്കാര ചടങ്ങിന് വേണ്ടി കൊവിഡ് മാനദണ്ഡത്തിൽ ഇളവ് വരുത്തിയ സർക്കാർ നടപടിയെ രൂക്ഷമായി വിമർശിച്ച് ഡോ സി ജെ ജോൺ. സംസ്കാര ചടങ്ങിലെ ജനപ്രാതിനിധ്യം 300 ആയി ഉയർത്തിയത് ഗൗരിയമ്മയോട് കാണിച്ച അനാദരവാണ്. ഇളവുകളോട് എന്നും മുഖം തിരിച്ചിരുന്ന മഹനീയ വനിതയായിരുന്നു ഗൗരിയമ്മ എന്നും ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.കൂട്ടംകൂടരുതെന്ന പൊതുബോധ നിര്‍മ്മിതിക്കായി ആരോഗ്യ പ്രവര്‍ത്തകര്‍ പാടുപെടുകയാണ്‌. കൊവിഡ് തീവ്ര വ്യാപന നാളുകളില്‍ ഇത്തരമൊരു...
ബെംഗളൂരു:കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കര്‍ണാടക ഹൈക്കോടതി നീട്ടിവെച്ചു. ഈ മാസം 19ാം തീയതിയിലേക്കാണ് മാറ്റിവെച്ചത്.ഏഴ് മാസത്തെ ജയില്‍വാസം ബിനീഷിന് ജാമ്യം നല്‍കാനുള്ള കാരണമല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. കര്‍ണാടക ഹൈക്കോടതിയുടെ അവധിക്കാല ബെഞ്ചാണ് ഹരജി പരിഗണിച്ചത്. വിശദമായ രേഖകള്‍ പരിശോധിച്ചതിന് ശേഷം മാത്രമേ ഹരജിയില്‍ വിധി പറയാനാകൂവെന്ന് ജഡ്ജി വ്യക്തമാക്കി.
പത്തനംതിട്ട:ജില്ലയിലെ കാനറാ ബാങ്ക് ശാഖയില്‍ ജീവനക്കാരന്റെ കോടികളുടെ തട്ടിപ്പ്. കൊല്ലം സ്വദേശി വിജീഷ് വര്‍ഗീസാണ് വിവിധ ഇടപാടുകാരുടെ പണം തട്ടിയെടുത്ത് മുങ്ങിയത്. 14 മാസത്തിനിടെ ഏകദേശം 8.13 കോടി രൂപ ഇയാള്‍ വിവിധ അക്കൗണ്ടുകളില്‍നിന്ന് തട്ടിയെടുത്തതായാണ് കണ്ടെത്തല്‍.വിവിധ സമയങ്ങളിലായി പണം നഷ്ടമായതിനെ തുടര്‍ന്നു ബാങ്ക് നടത്തിയ ഓഡിറ്റിലാണ് കോടികള്‍ നഷ്ടമായതായി കണ്ടെത്തിയത്. പണം പിന്‍വലിക്കാത്ത ദീര്‍ഘകാല നിക്ഷേപ അക്കൗണ്ടുകളില്‍ നിന്നാണ് വിജീഷ് വര്‍ഗീസ് പണം തട്ടിയെടുത്തത്.ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ കംപ്യൂട്ടറുകള്‍...
ന്യൂഡൽഹി:നിയമസഭ തിരഞ്ഞെടുപ്പിലുണ്ടായ കനത്ത പരാജയത്തിന് പിന്നാലെ പ്രതിപക്ഷ നേതാവ് സ്ഥാനത്ത് നിന്നും രമേശ് ചെന്നിത്തലയെ മാറ്റാൻ സാധ്യത. സംസ്ഥാന രാഷ്ട്രീയത്തിൽ നിന്നും ദേശീയ രാഷ്ട്രീയത്തിലേക്ക് ചെന്നിത്തലയെ കൊണ്ടു വരാനാണ് എഐസിസി നേതൃത്വം ആലോചിക്കുന്നത്. സംസ്ഥാനങ്ങളുടെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറിയായോ കോൺ​ഗ്രസ് പ്രവർത്തക സമിതി അം​ഗത്വം നൽകിയോ ചെന്നിത്തലയെ ദേശീയ നേതൃത്വത്തിലേക്ക് കൊണ്ടു വരാനാണ് പാ‍ർട്ടി തലപ്പത്തെ ആലോചന.യൂത്ത് കോൺ​ഗ്രസ് ദേശീയ അധ്യക്ഷനായും എംപിയായും ദില്ലി കേന്ദ്രീകരിച്ചു പ്രവ‍ർത്തന...
ന്യൂഡൽഹി:സിബിഎസ് ഇ പത്താം ക്ലാസ് വിദ്യാർത്ഥികളുടെ റിസൽട്ട് ജൂണിലെത്തുമെന്ന് അറിയിപ്പ്. വിദ്യാർത്ഥികളുടെ മാർക്ക് സ്കൂളുകൾക്ക് നേരിട്ട് അപ്​ലോഡ് ചെയ്യാൻ സാധിക്കുന്ന ഇ-പരീക്ഷ പോർട്ടൽ സംവിധാനവും സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ സജ്ജീകരിച്ചു. എല്ലാ സ്കൂളുകൾക്കും 10-ാം ക്ലാസ്സ് വിദ്യാർത്ഥികളുടെ മാർക്കുകൾ https://www.cbse.gov.in/newsite/reg2021.html എന്ന വിലാസം വഴി പോർട്ടലിൽ അപ്ലോഡ് ചെയ്യാം. മേയ് ഒന്നാം തീയ്യതി ഇതിനായി പ്രത്യേക മാർ​ഗനിർദ്ദേശങ്ങൾ പുറത്തിറക്കിയിരുന്നു.കൊവിഡ് വ്യാപനത്തെ തുടർന്ന് പത്താം ക്ലാസ് വിദ്യാർത്ഥികളുടെ...
ടെല്‍ അവീവ്:ഫലസ്തീനിലെ മസ്ജിദുല്‍ അഖ്‌സ പ്രദേശങ്ങളിലും ജറുസലേമിലും തുടരുന്ന സൈന്യത്തിന്റെ പ്രവര്‍ത്തനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്ന് മാധ്യമങ്ങളെ വിലക്കി ഇസ്രയേല്‍. ഗാസ മുനമ്പിലേക്ക് വിദേശ മാധ്യമപ്രവര്‍ത്തകര്‍ പ്രവേശിക്കുന്നതിനാണ് ഇസ്രയേല്‍ വിലക്ക് ഏര്‍പ്പെടുത്തിയത്. ഇസ്രയേല്‍ പ്രതിരോധ മന്ത്രാലയമായ ക്രോസിങ് പോയിന്റ് അതോറിറ്റിയാണ് ഈ ഉത്തരവ് പുറത്തിറക്കിയത്.വെള്ളിയാഴ്ച മുതലാണ് മസ്ജിദുല്‍ അഖ്സ ശക്തമായ സംഘര്‍ഷത്തിലേക്ക് നീങ്ങിയത്. ഇവിടെ പ്രാര്‍ത്ഥിക്കാനായി എത്തിച്ചേര്‍ന്നവര്‍ക്ക് നേരെ ഇസ്രയേല്‍ സേന നടത്തിയ ആക്രമണത്തില്‍ വെള്ളിയാഴ്ച മാത്രം നൂറിലേറെ...
സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്കും കാറ്റിനും കടലാക്രമണത്തിനും സാധ്യത
സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്കും കാറ്റിനും കടലാക്രമണത്തിനും സാധ്യത തുടർച്ചയായ മഴയിൽ തലസ്ഥാനം മുങ്ങി മീന്‍പിടുത്ത തുറമുഖങ്ങള്‍ അടച്ചതോടെ വറുതി; മത്സ്യ ക്ഷാമത്തിന് സാധ്യത ഹമാസ് ഷെല്ലാക്രമണത്തില്‍ മരിച്ച സൗമ്യയുടെ മൃതദേഹം നാട്ടില്‍ എത്തിക്കാനുള്ള ശ്രമം ആരംഭിച്ചു കനറാ ബാങ്ക് പത്തനംതിട്ട ബ്രാഞ്ചിൽ 8.13 കോടിയുടെ തട്ടിപ്പ് ഫോണിൽ വിളിച്ച എഎസ്ഐയെ ശകാരിച്ച മജിസ്ട്രേട്ടിനു സ്ഥലംമാറ്റം കവലയൂർ മിഷൻ കോളനി ജോഷി വധം: നാലുപേർ അറസ്​റ്റിൽ കോവിഡ് ചികിത്സ, വയോധിക ദമ്പതികൾക്ക് മുറി...