28 C
Kochi
Friday, October 22, 2021

Daily Archives: 18th May 2021

രാഷ്ട്രിയക്കാർക്ക് എന്താ കൊമ്പുണ്ടോ? കോവിഡ് സമയത്തെ സത്യപ്രതിജ്ഞ
പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ മെയ് 20 വ്യാഴാഴ്ച  മൂന്ന് മണിക്ക് നടക്കും. സെൻട്രൽ സ്റ്റേഡത്തിൽ ഒരുക്കുന്ന വേദിയിൽ ​ഗവർണർമുൻപാകെ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. സത്യപ്രതിജ്ഞാ ചടങ്ങിൽ‌ 500 പേർ മാത്രം പങ്കെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കൊവിഡ് മഹാമാരി കണക്കിലെടുത്ത് ആഘോഷം ഒഴിവാക്കുന്നു. 500 ഇത്തരം ഒരു കാര്യത്തിന് വലിയ സംഖ്യ അല്ല. കഴിഞ്ഞ സത്യപ്രതിജ്ഞ 40000 പേരുടെ സാന്നിധ്യത്തിൽ ആയിരുന്നു. 140 എംഎൽഎമാരും, കേരളത്തിൽ...
ധാക്ക:കൊവിഡ് കാലത്തെ ബംഗ്ലാദേശ് ആരോഗ്യ മന്ത്രാലയത്തിലെ അഴിമതി പുറത്തുവിട്ട അന്വേഷണാത്മക മാധ്യമപ്രവർത്തക അറസ്റ്റിൽ. ബംഗ്ലാദേശിൽ ഏറ്റവും കൂടുതൽ പ്രചാരമുള്ള പ്രോതോം അലോ പത്രത്തിന്‍റെ ലേഖിക റോസിന ഇസ് ലാമിനെയാണ് അറസ്റ്റ് ചെയ്തത്. റോസിന പുറത്തുവിട്ട അഴിമതി രേഖകൾ മോഷ്ടിച്ചതാണെന്ന് ആരോപിച്ച് ഔദ്യോഗിക രഹസ്യ നിയമ പ്രകാരമാണ് കേസെടുത്തത്.രേഖകൾ മോഷ്ടിച്ച കേസിൽ ചൊവ്വാഴ്ച കോടതിയിൽ ഹാജരാക്കിയ റോസിനയുടെ വിചാരണ വ്യാഴാഴ്ച ആരംഭിക്കും. കുറ്റം തെളിഞ്ഞാൽ റോസിനക്ക് 14 വർഷം തടവുശിക്ഷയോ...
തിരുവനന്തപുരം:കേരളത്തില്‍ ഇന്ന് 31,337 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 4320, എറണാകുളം 3517, തിരുവനന്തപുരം 3355, കൊല്ലം 3323, പാലക്കാട് 3105, കോഴിക്കോട് 2474, ആലപ്പുഴ 2353, തൃശൂര്‍ 2312, കോട്ടയം 1855, കണ്ണൂര്‍ 1374, പത്തനംതിട്ട 1149, ഇടുക്കി 830, കാസര്‍ഗോഡ് 739, വയനാട് 631 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 1,34,553 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 23.29...
തിരുവനന്തപുരം:പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങ് ബഹിഷ്കരിക്കുമെന്ന് യുഡിഎഫ്. യുഡിഎഫ് നേതാക്കളാരും ചടങ്ങിൽ നേരിട്ട് പങ്കെടുക്കില്ലെന്ന് കൺവീനർ എം എം ഹസ്സൻ അറിയിച്ചു. കൊവിഡ് സാഹചര്യത്തിൽ സത്യപ്രതിജ്ഞാ മാമാങ്കം നടത്തുന്നത് ശരിയല്ലെന്നും ടിവിയിൽ മാത്രമേ ചടങ്ങ് കാണൂവെന്നുമാണ് ഹസ്സൻ്റെ പ്രതികരണം.മന്ത്രിമാർ മാത്രം പങ്കെടുക്കുന്ന ലളിതമായ ചടങ്ങാണ് നടത്തേണ്ടത്. ബഹിഷ്കരിക്കുകയല്ല,മുഖ്യമന്ത്രി പറഞ്ഞത് പോലെ ടിവിയിൽ കാണുമെന്നാണ് ഹസ്സൻ്റെ പ്രതികരണം.140 എംഎൽഎമാരെയും 20 എംപിമാരെയും അടക്കം 500 പേരെ പങ്കെടുപ്പിച്ച് സത്യപ്രതിജ്ഞ ചടങ്ങ്...
തിരുവനന്തപുരം:രണ്ടാം പിണറായി മന്ത്രിസഭയില്‍ കെ കെ ശൈലജ ഇല്ല. പി എ മുഹമ്മദ് റിയാസ് മന്ത്രിസ്ഥാനത്തേക്ക്, എം ബി രാജേഷ് സ്പീക്കറാകും. വ്യാഴാഴ്ച അധികാരമേല്‍ക്കുന്ന പിണറായി വിജയന്‍ സര്‍ക്കാരിലെ മന്ത്രിമാരുടെ പൂര്‍ണചിത്രം ഇന്നറിയാം.സി പി എമ്മില്‍നിന്ന് കെ കെ ശൈലജ ഒഴിച്ചുള്ള അംഗങ്ങളെല്ലാം പുതുമുഖങ്ങളാകുമെന്നായിരുന്നു സൂചന. വീണ ജോര്‍ജും ആർ ബിന്ദുവും വി ശിവന്‍കുട്ടിയും മന്ത്രിമാരാകും.രണ്ടാം പിണറായി മന്ത്രിസഭയിൽ സിപിഐയില്‍ നാലു മന്ത്രിമാരും ഡപ്യൂട്ടി സ്പീക്കറും പുതുമുഖങ്ങള്‍‍....
മനോജ് ബാജ്പേയ്, ഷരിബ് ഹഷ്മി, പ്രിയാമണി, നീരജ് മാധവ് എന്നിവർ പ്രധാനവേഷത്തിലെത്തിയ ഫാമിലിമാൻ സീരീസിന്റെ രണ്ടാം സീസൺ ജൂൺ നാലിന് ആമസോൺ പ്രൈമിലൂടെ റിലീസ് ചെയ്യും. രണ്ടാം സീസണിൽ പ്രധാനവേഷത്തിൽ സാമന്തയും എത്തുന്നുണ്ട്.രാജ് നിധിമോരു, ഡികെ കൃഷ്ണ എന്നിവർ സംവിധായകരും നിർമാതാക്കളുമായ സീരീസിന്റെ ആദ്യ സീസണിൽ 10 എപ്പിസോഡുക‌ളാണുള്ളത്. നാഷനൽ ഇൻവസ്റ്റിഗേഷൻ ഏജൻസി(എൻഐഎ)യുടെ സാങ്കൽപിക ബ്രാ‌‍ഞ്ചായ ത്രട്ട് അനാലിസിസ് ആൻഡ് സർവേലൻസ് സെല്ലിലെ ​അന്വേഷണ ഉദ്യോഗസ്ഥനായ ശ്രീകാന്ത് തിവാരി...
ന്യൂഡൽഹി:ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിൻ്റെ ബാറ്റിംഗ് പരിശീലകനായി മുൻ ഇന്ത്യൻ താരം ശിവ് സുന്ദർ ദാസിനെ നിയമിച്ചു. മുൻ പരിശീലകൻ രമേഷ് പവാറിനെ വീണ്ടും പരിശീലകനായി നിയമിച്ചതിനു പിന്നാലെയാണ് ബാറ്റിംഗ് പരിശീലകനെയും ബിസിസിഐ തിരഞ്ഞെടുത്തത്. നേരത്തെ ഇന്ത്യ എ ടീമിനൊപ്പം പ്രവർത്തിച്ചിട്ടുള്ളയാളാണ് ശിവ് സുന്ദർ ദാസ്.“വനിതാ ദേശീയ ടീമിനൊപ്പം ആദ്യമായാണ് ജോലി ചെയ്യുന്നത്. ആവേശകരമായ ഒരു ദൗത്യമാണത്. ചുമതലയിലേക്ക് ആകാംക്ഷയോടെ കാത്തിരിക്കുന്നു. ഇംഗ്ലണ്ടിൽ മത്സരങ്ങൾ കളിച്ചിട്ടുള്ളതുകൊണ്ട് അവിടുത്തെ പിച്ചിനെപ്പറ്റിയൊക്കെ...
ന്യൂഡൽഹി:കൊവിഡ് രണ്ടാം തരംഗം രാജ്യത്ത്​ നാശം വിതച്ചുകൊണ്ടിരിക്കേ കേന്ദ്രത്തിന്​ മുന്നറിയിപ്പുമായി കോൺഗ്രസ്​ നേതാവ്​ രാഹുൽ ഗാന്ധി. കുട്ടികളെ​ കൊവിഡ് രൂക്ഷമായി ബാധിക്കുമെന്നും ചികിത്സ സൗകര്യങ്ങൾ ഉടൻ വർദ്ധിപ്പിക്കണമെന്നും രാഹുൽ കേന്ദ്ര സർക്കാറിനോട്​ ആവശ്യപ്പെട്ടു.''വരാനിരിക്കുന്ന നാളുകളിൽ കുട്ടികളെ ​​കൊറോണയിൽ നിന്നും സംരക്ഷിക്കണം​. ശിശുരോഗ ആരോഗ്യ കേന്ദ്രങ്ങൾ, വാക്​സിൻ, ചികിത്സ സൗകര്യങ്ങൾ എന്നിവ ഇപ്പോൾ മുതൽ തയ്യാറാക്കേണ്ടതുണ്ട്​.രാജ്യത്തിന്‍റെ ഭാവിക്കായി ഈ ഉറക്കത്തിൽ നിന്നും നിലവിലുള്ള ​മോദി 'സിസ്റ്റം' അടിയന്തിരമായി ഉണരേണ്ടതുണ്ട്​'' -രാഹുൽ...
ഡൽഹി:ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ മുൻ പ്രസിഡൻ്റ് പത്​​മശ്രീ ഡോ കെ കെ അഗർവാൾ കൊവിഡ്​ ബാധിച്ച്​ മരിച്ചു. 62 വയസ്സായിരുന്നു. കഴിഞ്ഞ കുറേ ദിവസങ്ങളായി അദ്ദേഹം കൊവിഡ് ബാധിതനായിരുന്നു.ഡൽഹി എയിംസിലായിരുന്നു അദ്ദേഹത്തിന് ചികിത്സ നൽകിയിരുന്നത്. കൊവിഡ് ​ബാധ രൂക്ഷമായതിനെ തുടർന്ന് അദ്ദേഹത്തെ കഴിഞ്ഞ ആഴ്ച വെൻ്റിലേറ്ററിലേക്ക് മാറ്റിയിരുന്നു.​ ഇന്നലെ രാത്രി 11.30യോടെ എയിംസിൽ വച്ചായിരുന്നു അദ്ദേഹത്തിൻ്റെ അന്ത്യം.ഹൃദോഗ വിദഗ്ദ്ധനായ അഗർവാൾ ഹാർട്ട് കെയർ ഫൗണ്ടേഷൻ തലവനായിരുന്നു. 2010ൽ...
ലഖ്​നൗ:ഉത്തർപ്രദേശ്​ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ രൂക്ഷ വിമർശനമുയർത്തി ബിജെപി എംഎൽഎ രംഗത്ത്​. കൊവിഡിനെ നേരിടുന്നതിൽ യോഗി സർക്കാർ പരാജയമാണെന്നും ഇതിനെക്കുറിച്ച്​ കൂടുതൽ പറഞ്ഞാൽ രാജ്യദ്രോഹം ചുമത്തിയേക്കാമെന്നും സീതാപൂർ എംഎൽഎ രാകേഷ്​ റാത്തോഡ്​ പ്രതികരിച്ചു.ഇതിന്‍റെ വിഡിയോ വൈറലായതോടെ വിശദീകരണവുമായി രാകേഷ്​ എത്തി. ''സീതാപൂർ ജില്ലയിലെ ജമയ്യത്​പൂരിൽ ഞാനൊരു ട്രോമ സെന്‍റർ ആവശ്യപ്പെട്ടിരുന്നു​. അതിനായി ഒരു ബിൽഡിങ്​ അനുവദിച്ചെങ്കിലും ട്രോമ സെൻർ ആരംഭിച്ചിട്ടില്ല. ഇത്​ സംബന്ധിച്ച്​ ഞാൻ യോഗിക്ക്​ കത്തെഴുതിയിരുന്നു. ഇങ്ങനെയാണെങ്കിൽ...