29 C
Kochi
Monday, August 2, 2021

Daily Archives: 5th May 2021

മസ്കറ്റ്:ഈ​ജി​പ്​​ത്, ഫി​ലി​പ്പീ​ൻ​സ്​ എ​ന്നീ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള യാ​ത്ര​ക്കാ​ർ​ക്ക്​ ഒ​മാ​ൻ വി​ല​ക്കേ​ർ​പ്പെ​ടു​ത്തി. ​ കൊവിഡ് വ്യാപനത്തിന്റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഇ​ന്ത്യ​യ​ട​ക്ക​മു​ള്ള രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള യാ​ത്ര​ക്കാ​ർ​ക്ക്​ നേ​ര​ത്തെ വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു. ഇതിന്റെ തു​ട​ർ​ച്ച​യാ​യാ​ണ്​ ഒ​മാ​നി​ൽ നി​ര​വ​ധി യാ​ത്ര​ക്കാ​രെ​ത്തു​ന്ന ഈ​ജി​പ്​​തി​നെ​യും ഫി​ലി​പ്പീ​ൻ​സി​നെ​യും വി​ല​ക്കി​യ​ത്.മേ​യ്​ ഏ​ഴ്​ വെ​ള്ളി​യാ​ഴ്​​ച രാ​വി​ലെ ഒ​മ്പ​തു മു​ത​ൽ ആ​രം​ഭി​ക്കു​ന്ന യാ​ത്ര നി​രോ​ധ​നം ഇ​നി​യൊ​ര​റി​യി​പ്പ്​ വ​രെ തു​ട​രു​മെ​ന്നും സു​പ്രീം​ക​മ്മി​റ്റി പ്ര​സ്​​താ​വ​ന​യി​ൽ അ​റി​യി​ച്ചു.
ന്യൂഡൽഹി:കൊവിഡ് രണ്ടാം തരംഗത്തില്‍ ഇന്ത്യ ശ്വാസം മുട്ടി പിടയുമ്പോള്‍ മൂന്നാം തരംഗത്തെയും രാജ്യം നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പുമായി എയിംസ് മേധാവി എയിംസ് മേധാവി രണ്‍ദീപ് ഗുലേറിയ. കൊവിഡ് വ്യാപനം തടയുന്നതിനായ വിവിധ സംസ്ഥാനങ്ങള്‍ പരീക്ഷിക്കുന്ന വാരാന്ത്യ ലോക്ഡൗണ്‍, രാത്രികാല കര്‍ഫ്യൂ എന്നിവ ഫലപ്രദമാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.രാജ്യവ്യാപകമായി അടച്ചുപൂട്ടല്‍ കൊണ്ട് കൊവിഡ് നിയന്ത്രിക്കാനാവുമോ എന്ന ചോദ്യത്തിന് ഇപ്പോഴുള്ള ഗുരുതരമായ സാഹചര്യം കുറച്ച് നാളത്തേയ്ക്ക് പരിഹരിക്കുന്നതിന് അത് സഹായകരമായിരിക്കും എന്നായിരുന്നു മറുപടി....
ന്യൂഡല്‍ഹി:കൊവിഡിന്‍റെ രണ്ടാം തരംഗം രൂക്ഷമാകുമ്പോള്‍ രാജ്യത്ത്​ തൊഴിലില്ലായ്​മയും രുക്ഷമാകുന്നു.പല സംസ്ഥാനങ്ങളും കൊവിഡിനെ തുടർന്ന്​ പ്രാദേശിക ലോക്​ഡൗണുകൾ പ്രഖ്യാപിച്ചതാണ്​ സ്ഥിതി രൂക്ഷമാക്കിയത്​.പ്രാദേശിക ലോക്​ഡൗണുകളെ തുടർന്ന്​ 70 ലക്ഷം പേർക്കെങ്കിലും തൊഴിൽ നഷ്​ടമായെന്നാണ്​ കണക്കാക്കുന്നത്​. തൊഴിലില്ലായ്​മ നിരക്ക്​ നാല്​ മാസത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയിലാണ് എത്തിയിരിക്കുന്നത്.മെയ്​ മാസത്തിനുള്ളിൽ കൊവിഡിനെ പിടിച്ചുകെട്ടാൻ കഴിഞ്ഞില്ലെങ്കിൽ സ്ഥിതി രൂക്ഷമാകുമെന്ന്​ സാമ്പത്തിക വിദഗ്​ധർ മുന്നറിയിപ്പ്​ നൽകുന്നു. മുംബെെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സാമ്പത്തിക മേഖലയിലെ പ്രതിസന്ധികളെ കുറിച്ച് പഠനം...
തിരുവനന്തപുരം:ചി​കി​ത്സ​യി​ലു​ള്ള രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ (ആ​ക്​​റ്റീവ്​ കേ​സു​ക​ളി​ൽ) കേരളം ഉത്തര്‍പ്രദേശിനെ മറികടന്ന് മൂന്നാം സ്ഥാനത്തേക്ക്. മഹാരാഷ്ട്രയും കര്‍ണാടകയുമാണ് ഒന്നും രണ്ടും സ്ഥാനത്ത്. മൂന്നാം സ്ഥാനത്തുണ്ടായിരുന്ന യുപിയെ മറികടന്ന് കേരളം മൂന്നാംസ്ഥാനത്തേക്ക്. ഡി​സ്ചാ​ർ​ജ് മാ​​ർ​ഗ​രേ​ഖ​യി​ൽ സു​പ്ര​ധാ​ന മാ​റ്റം വ​രു​ത്തി​യിതിന് ശേഷമാണിത്.ഒന്നാംസ്ഥാനത്തുള്ള മ​ഹാ​രാ​ഷ്​​ട്ര​യില്‍ (6,59,013) ആണ് ആക്റ്റീവ് കേസുകള്‍, കര്‍ണാടകയില്‍  (4,44,754).  തി​ങ്ക​ളാ​ഴ്​​ച​വ​രെ​യു​ള്ള ക​ണ​ക്ക​നു​സ​രി​ച്ച്​ കേ​ര​ള​ത്തി​ലെ ആ​ക്​​ടീ​വ്​ കേ​സു​ക​ൾ 3,46,230 ആ​ണ്.മഹാരാഷ്ട്ര, കർണാടക, കേരളം, ഉത്തർപ്രദേശ്, തമിഴ്നാട് എന്നീ അഞ്ച് സംസ്ഥാനങ്ങളിലാണ് ഏറ്റവും...
കൊച്ചി:കൊച്ചിയിലെ വൈഗ കൊലക്കേസ് പ്രതി സനുമോഹനെ സാമ്പത്തിക തട്ടിപ്പ് കേസിലെ അന്വേഷണത്തിനായി മുംബൈ പൊലീസ് കൊണ്ടുപോയി. പൂനൈയിൽ സ്റ്റീൽ വ്യാപാരം നടത്തിയിരുന്ന സമയത്താണ് സനുമോഹൻ സാമ്പത്തിക തട്ടിപ്പ് നടത്തിയത്. എട്ട് പേരിൽ നിന്നായി ആറ് കോടിയിലധികം രൂപ തട്ടിയെടുത്തെന്നാണ് കേസ്.വൈഗ കൊലക്കേസിൽ അറസ്റ്റിലായ സനുമോഹനെ തെളിവെടുപ്പിനുശേഷം കോടതി റിമാൻഡ് ചെയ്തിരുന്നു. കഴിഞ്ഞ ദിവസമാണ് മുംബൈ പൊലീസ് ജയിലിലെത്തി സനുമോഹൻ്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. മുംബൈ ചീഫ് മെട്രോപ്പളിറ്റൻ്റ് കോടതിയുടെ...
ന്യൂഡൽഹി:കേന്ദ്ര-സംസ്ഥാന സർക്കാറിൽ നിന്ന്​ സഹായം ലഭിക്കാതെ വന്നതോടെ സ്വന്തമായി ഓക്​സിജൻ ഉൽപാദിപ്പിച്ച്​ ഡൽഹിയിലെ ആശുപത്രികൾ. സ്വന്തമായുള്ള ഓക്​സിജൻ പ്ലാൻറുകളിലൂടേയും ജനറേറ്ററുകളിലൂടെയും ക്ഷാമം മറികടക്കാനാണ്​ ശ്രമം. ബിഎൽകെ, മാക്​സ്​ മൾട്ടി സ്​​പെഷ്യാലിറ്റി ആശുപത്രികൾ ഫ്രാൻസിൽ നിന്ന്​ ഓക്​സിജൻ ജനറേറ്റർ സിസ്​റ്റവും സിലിണ്ടറുകൾ നിറക്കാനുള്ള ഉപകരണവും വാങ്ങി സ്വന്തംനിലക്ക്​ ഓക്​സിജൻ കണ്ടെത്താൻ തുടങ്ങി.ആശുപത്രിയിലേക്ക്​ വേണ്ട ഓക്സിജന്റെ 15 ശതമാനം ഇത്തരത്തിൽ നൽകാനാവുമെന്നാണ്​ കണക്കാക്കുന്നത്​. ഓക്സിജന്റെ ആവശ്യകതയും വിതരണവും തമ്മിൽ വലിയ അന്തരമുണ്ട്​....
തിരുവനന്തപുരം:തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ കോണ്‍ഗ്രസില്‍ അതൃപ്തി പുകയുന്നു. പരാജയത്തിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് കെപിസിസി പ്രസിഡന്റിന് മാറി നില്‍ക്കാനാകില്ലെന്ന് പേരാവൂര്‍ എംഎൽഎ സണ്ണി ജോസഫ് പറഞ്ഞു. കെ സുധാകരന്‍ കെപിസിസി പ്രസിഡന്റ് ആകണമെന്നതാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വികാരമെന്നും സണ്ണി ജോസഫ് പറഞ്ഞു.ജനങ്ങളെ ആകര്‍ഷിക്കാന്‍ കഴിവുള്ള കോണ്‍ഗ്രസിലെ നേതാവാണ് കെ സുധാകരന്‍. ജനാധിപത്യപരമായാണ് അദ്ദേഹത്തിന്റെ പെരുമാറ്റം. ശരിയല്ലാത്തൊരു നിലപാട് പറഞ്ഞാലും അദ്ദേഹമത് ഉള്‍കൊള്ളും. സുധാകരന്റെ വരവില്‍...
ന്യൂഡല്‍ഹി:രാജ്യത്ത് കൊറോണ പരിശോധനാ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുതുക്കി ഐസിഎംആര്‍. രോഗം സ്ഥിരീകരിച്ചവര്‍ക്ക് വീണ്ടും ആര്‍ടിപിസിആര്‍ പരിശോധന നിര്‍ബന്ധമില്ലെന്നതടക്കമുളള മാറ്റങ്ങളാണ് വരുത്തിയിരിക്കുന്നത്. കൊറോണയുടെ രണ്ടാം തരംഗം രൂക്ഷമായിരിക്കെ രാജ്യത്തെ ലബോറട്ടറികളുടെ ജോലി ഭാരം കുറയ്ക്കാന്‍ ലക്ഷ്യമിട്ടാണ് മാര്‍ഗനിര്‍ദ്ദേശങ്ങളിലെ മാറ്റം.ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന രോഗികള്‍ക്ക് ഡിസ്ചാര്‍ജ് ചെയ്യുമ്പോള്‍ നിര്‍ബന്ധമായി പരിശോധന നടത്തണമെന്ന വ്യവസ്ഥ ഒഴിവാക്കി. ആരോഗ്യ പ്രശ്നങ്ങള്‍ ഇല്ലാത്തവര്‍ക്ക് ഇതര സംസ്ഥാനങ്ങളില്‍ യാത്ര ചെയ്യുന്നതിന് ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തണമെന്ന നിബന്ധന ഇനി ഉണ്ടാകില്ല.പരിശോധനാ...
ചെന്നൈ:തമിഴ്നാട്ടിൽ ഓക്സിജൻ കിട്ടാതെ 11 പേര്‍ മരിച്ചു. സർക്കാർ ആശുപത്രിയിൽ ചികിത്സയിലുള്ളവരാണ് മരിച്ചത്. ചെങ്കൽപ്പേട്ട് സർക്കാർ ആശുപത്രിയിലാണ് സംഭവം. പുലർച്ചെ രണ്ട് മണിക്കൂറോളം ഓക്സിജൻ ക്ഷാമം നേരിട്ടെന്ന് ബന്ധുക്കൾ പറയുന്നു. മരിച്ചവരിൽ കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളവരും ഉള്‍പ്പെടുന്നു.കർണാടകയിലും ഓക്സിജൻ ക്ഷാമം അതിരൂക്ഷമാണ്. ഇന്നലെ മാത്രം ബെംഗളുരുവിലെയും കലബുര്ഗിയിലെയും ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്ന ആറ് രോഗികൾ ശ്വാസം കിട്ടാതെ മരിച്ചു. നഗരത്തിലെ നിരവധി ആശുപത്രികൾ ഓക്സിജൻ അഭ്യർത്ഥന പുറത്തിറക്കിയതിനെ തുടർന്നാണ് പലയിടത്തും ഓക്സിജൻ സ്റ്റോക്കെത്തിയത്.മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമെതിരെ ശക്തമായി വിമർശനവുമായി പ്രതിപക്ഷം...
കോട്ടയം:സിപിഎമ്മുമായി താഴെത്തട്ടിൽ യോജിക്കാനാകാത്തതാണ് പാലായിലെ ജോസ് കെ മാണിയുടെ തോൽവിക്ക് കാരണമെന്ന് കേരളാ കോണ്‍ഗ്രസ്. പ്രാദേശികമായി ഉണ്ടായിരുന്ന അഭിപ്രായ വ്യത്യാസം തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചോയെന്നാണ് സംശയമെന്ന് തോമസ് ചാഴിക്കാടൻ എംപി പറഞ്ഞു. ഇത് ഇരുപാര്‍ട്ടികളും ഗൗരവമായി പരിശോധിക്കണം. മാണി സി കാപ്പനുമായി ഇടത് പ്രാദേശിക പ്രവര്‍ത്തകര്‍ക്ക് നല്ല ബന്ധമെന്നും തോമസ് ചാഴികാടൻ കൂട്ടിച്ചേര്‍ത്തു.