30 C
Kochi
Monday, October 3, 2022

ശ്രീലങ്കൻ പ്രധാനമന്ത്രി മഹിന്ദ രജപക്‌സെ രാജിവെച്ചു

കൊളംബോ:ശ്രീലങ്കൻ പ്രസിഡന്റ് ഗൊട്ടബയ രജപക്‌സെയുടെ ആവശ്യത്തെ തുടർന്ന് പ്രധാനമന്ത്രി മഹിന്ദ രജപക്‌സെ രാജിവെച്ചു. രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി രാജിവെയ്ക്കണമെന്ന ആവശ്യം ശക്തമായിരുന്നു. പ്രതിസന്ധി കാരണം സർക്കാർ അനുകൂലികളും പ്രതിപക്ഷവും തമ്മിലുള്ള യുദ്ധം ആ​ഗോളതലത്തിൽ വരെ വലിയ ചർച്ചയാവുകയും തുടർന്ന് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും,...

1132 കടകൾ പരിശോധിച്ചു; 110 കടകള്‍ പൂട്ടി, 347 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ്

തിരുവനന്തപുരം:  ഭക്ഷ്യ വസ്തുക്കളിലെ മായം കണ്ടെത്താന്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് നടത്തുന്ന കാമ്പയിന്റെ ഭാഗമായി ഈ മാസം 1132 കടകൾ പരിശോധിച്ചു. 'നല്ല ഭക്ഷണം നാടിന്റെ അവകാശം' എന്ന പേരില്‍ നടത്തുന്ന കാമ്പയിന്റെ കീഴിൽ പരിശോധനകള്‍ ശക്തമാക്കിയിരുന്നു. പരിശോധനകളില്‍ പിഴവ് കണ്ടെത്തിയാല്‍ വിട്ടുവീഴ്ചയില്ലെന്നും കര്‍ശന നടപടി സ്വീകരിക്കുമെന്നും...

നടിയെ ആക്രമിച്ച കേസ്; മേൽനോട്ട ചുമതല ആർക്കെന്ന് ഹൈക്കോടതി

കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ മേൽനോട്ട ചുമതല ആർക്കാണെന്ന് ചോദിച്ച് ഹൈക്കോടതി. ഈ മാസം 19ന് ഡിജിപി ഇതിന് മറുപടി പറയണമെന്നും ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. എസ് ശ്രീജിത്തിനെ ക്രൈംബ്രാഞ്ച് മേധാവി സ്ഥാനത്ത് നിന്ന് മാറ്റിയതിനെതിരായ ഹര്‍ജിയിലാണ് കോടതിയുടെ ഇടക്കാല ഉത്തരവ്.  കേസിന്റെ മേൽനോട്ട ചുമതലയിൽ നിന്ന്...

എലോണ്‍ മസ്‌കിന്റെ കടന്നുവരവ്; ട്വിറ്ററിന്റെ ഭാവിയിൽ ആശങ്ക അറിയിച്ച് ബില്‍ഗേറ്റ്‌സ്

വാഷിങ്ങ്ടണ്‍: എലോണ്‍ മസ്‌കിന്റെ കടന്നുവരവ് ട്വിറ്ററിന്റെ അവസ്ഥ മോശമാക്കുമെന്ന് മെക്രോസോഫ്റ്റ് സഹസ്ഥാപകന്‍ ബില്‍ഗേറ്റ്‌സ്. വാള്‍ സ്ട്രീറ്റ് ജേര്‍ണലിന്റെ സിഇഒ കൗണ്‍സില്‍ ഉച്ചകോടിയിലില്‍ സംസാരിക്കുമ്പോഴാണ്   ട്വിറ്ററിന്റെ ഭാവിയെ കുറിച്ച് ആശങ്ക പ്രകടിപ്പിച്ചത്.  എലോണ്‍ മസ്‌കിന്റെ സ്‌പേയ്‌സ് എക്‌സ്, ടെസ്ല എന്നീ കമ്പനികളുടെ പ്രവര്‍ത്തനങ്ങള്‍ മറ്റ് കമ്പനികളെ അപേക്ഷിച്ച് പ്രശംസനാര്‍ഹമാണ്....

ശാസ്ത്രം നുണ പറയില്ല, മോദി പറയുമെന്ന് രാഹുൽ ഗാന്ധി

ശാസ്ത്രം നുണ പറയുന്നില്ലെന്നും, എന്നാൽ മോദി പറയുമെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം സംബന്ധിച്ച സർക്കാർ കണക്കുകളെ ചോദ്യം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകാരോഗ്യ സംഘടന പുറത്തുവിട്ട കണക്കിൽ ഇന്ത്യയിൽ 47 ലക്ഷം പേർ കോവിഡ് ബാധിച്ച് മരിച്ചെന്നാണ് പറയുന്നത്. പക്ഷെ...

വിദേശ ഉത്പന്നങ്ങളുടെ ഉപയോഗം കുറയ്ക്കണമെന്ന് പ്രധാനമന്ത്രി

വിദേശ ഉത്പന്നങ്ങളുടെ ഉപയോഗം കുറച്ച് പ്രാദേശിക ഉത്പന്നങ്ങളെ പിന്തുണയ്ക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഓൺലൈൻ വഴി ജെയിൻ ഇന്റർനാഷണൽ ട്രേഡ് ഓർഗനൈസേഷന്റെ ജിറ്റോ കണക്റ്റ് ബിസിനസ് മീറ്റിംഗ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.  നൂതന സാങ്കേതിക വിദ്യയെയും വ്യവസായത്തെയും രാജ്യം പരമാവധി പ്രോത്സാഹിപ്പിക്കുന്നുണ്ട്. ഇന്ന് ഓരോ ദിവസവും ഡസൻ...

ബാലന്‍ ദ്യോര്‍ ബെന്‍സേമക്കുള്ളതെന്ന് വിനീഷ്യസ്

റയൽ മാഡ്രിഡ് സൂപ്പർ താരം കരീം ബെൻസേമ ബാലൻ ദ്യോര്‍ അർഹിക്കുന്നുണ്ടെന്ന് സഹതാരം വിനീഷ്യസ് ജൂനിയർ. ചാമ്പ്യൻസ് ലീഗിൽ ഒന്നാം പാദ മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റിയോട് റയല്‍ മാഡ്രിഡ് തോല്‍വി വഴങ്ങിയതിന് ശേഷം സംസാരിക്കുകയായിരുന്നു വിനീഷ്യസ്. മത്സരത്തിൽ റയൽ മാഡ്രിഡ് 4-3 ന് പരാജയപ്പെട്ടെങ്കിലും ഇരട്ട ഗോളുകളുമായി...

മുസ്ലിം പള്ളികളിലെ ഉച്ചഭാഷിണി നീക്കം ചെയ്ത നടപടി അഭിനന്ദിച്ച് രാജ് താക്കറെ

മുംബൈ: ഉത്തർപ്രദേശിലെ മുസ്ലിം പള്ളികളിൽ നിന്ന് ഉച്ചഭാഷിണി നീക്കം ചെയ്ത നടപടിയിൽ യോഗി സർക്കാറിനെ അഭിനന്ദിച്ച് മഹാരാഷ്ട്ര നവനിർമാൺ സേന നേതാവ് രാജ് താക്കറെ. നിർഭാഗ്യവശാൽ മഹാരാഷ്ട്രയിൽ തങ്ങൾക്ക് യോഗിമാരില്ലെന്നും പകരം 'ഭോഗികൾ' മാത്രമാണുള്ളതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഏപ്രിൽ തുടക്കം മുതൽ മെയ് മൂന്നിനകം മഹാരാഷ്ട്രയിലെ എല്ലാ മുസ്ലിം പള്ളികളിൽ...

മുഹമ്മദ്‍പൂർ മാധവപുരമായെന്ന് ദില്ലി കോർപ്പറേഷൻ

ന്യൂഡൽഹി: ഹനുമാൻ ജയന്തിക്കിടെ സംഘർഷമുണ്ടായ ദില്ലി ജഹാംഗീർപുരിയിൽ ചേരികൾ ഒഴിപ്പിക്കൽ നടപടികൾക്ക് പിന്നാലെ ദില്ലിയിൽ പേര് മാറ്റൽ വിവാദം. മുഗൾഭരണക്കാലത്തെ സ്ഥലപ്പേരുകൾ മാറ്റണമെന്നാവശ്യപ്പെട്ട് ദില്ലി ബിജെപി ഘടകം രംഗത്തെത്തി. തെക്കൻ ദില്ലിയിലെ മുഹമ്മദ്‌പൂർ, മാധവപുരമായി പേര് മാറ്റിയെന്ന് ബിജെപി ഭരിക്കുന്ന മുനസിപ്പൽ കോർപ്പറേഷൻ അറിയിച്ചു. ദില്ലി ബിജെപി അധ്യക്ഷന്‍ അദേഷ്...

മികച്ച പ്രതികരണം നേടി ‘ജന ഗണ മന’

പൃഥ്വിരാജ് നായകനായ ചിത്രം 'ജന ഗണ മന' ഇന്ന് തിയറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തി. ജന ഗണ മന ചിത്രത്തില്‍ സുരാജ് വെഞ്ഞാറമൂടാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് തിയറ്ററുകളില്‍ നിന്ന് ലഭിക്കുന്നത്. പൃഥ്വിരാജും സുരാജും മികച്ച പ്രകടനമാണ് ചിത്രത്തില്‍ നടത്തിയിരിക്കുന്നത് എന്നാണ് തിയറ്ററുകളില്‍...