28 C
Kochi
Friday, October 22, 2021

Daily Archives: 24th May 2021

ലക്ഷദ്വീപിലെ ജനങ്ങളുടെ ദുരിതത്തിന് ആക്കം കൂട്ടി ഡയറി ഫാർമകളും കേന്ദ്രം പൂട്ടി. ലക്ഷദ്വീപിൽ നിവാസികൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളും അവരുടെ രാഷ്ട്രീയ സാഹചര്യവും ഇന്നലെ വോക്ക് മലയാളത്തിലൂടെ പുറത്തു വിട്ടിരുന്നു. ഇന്ന് ക്യാമ്പയ്‌ജിനുകൾക്ക് കൂടുതൽ ജന ശ്രദ്ധ ലഭിച്ച് തുടങ്ങി.ഡയറി ഫാമുകൾ അടച്ചുപൂട്ടാൻ ഉത്തരവിട്ടതാണ് ഏറ്റവും ഒടുവിലുത്തേത്. ഡയറി ഫാർമകൾ പൂട്ടുക എന്ന തീരുമാനാം വന്നതോടെ പ്രതിഷേധം കനത്തു. അമുൽ ഉൽപ്പന്നങ്ങൾ ഇന്ന് മുതൽ ലക്ഷദ്വീപിൽ എത്തിച്ചേരുന്നു. മൂന്ന് ദിവസം...
Indian vaccine- Uncertainty in approval by foreign countries
 ഇന്നത്തെ പ്രധാന ഗൾഫ് വാർത്തകൾ:1 ഇന്ത്യൻ വാക്സീൻ: വിദേശ രാജ്യങ്ങളിൽ അംഗീകരിക്കുന്ന കാര്യത്തിൽ അവ്യക്തത2 സൗദിയിൽ വീണ്ടും സ്വദേശിവൽക്കരണം; അടുത്ത ഘട്ടം പ്രഖ്യാപിച്ചു3 തൊഴിൽ തട്ടിപ്പിൽ കുടുങ്ങിയ നഴ്സുമാർ: 90 പേർക്ക് വിപിഎസ് ജോലി നൽകി4 സൗദിയിൽ രണ്ടാം ഡോസ് വാക്‌സീൻ നിർത്തിവച്ചതായുള്ള വാർത്ത തെറ്റ്5 സിനോഫാം: ബൂസ്റ്റർ ഡോസ് നിർബന്ധമല്ല6 ഒമാനില്‍ ബ്ലാക്ക് ഫംഗസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല7 ഒമാനില്‍ പന്ത്രണ്ടാം തരം വിദ്യാര്‍ഥികള്‍ക്ക് കോവിഡ് വാക്സീനേഷന്‍ മേയ്...
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 17,821  പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കൊവിഡ് ബാധിച്ച് ഇന്ന് 196 പേർ മരണമടഞ്ഞു. 2,59,179 പേരാണ് ആകെ ചികിത്സയിലുള്ളത്. 36,039 പേർ രോഗമുക്തരായി. രോഗികളുടെ എണ്ണം കുറയുന്ന സ്ഥിതിയുണ്ട്. മൂന്ന് ദിവസത്തെ ശരാശരി ടിപിആർ 22.6 ശതമാനമാണ്. സംസ്ഥാനത്തെ ആക്ടീവ് കേസുകളുടെ എണ്ണം പത്ത് ദിവസം മുൻപ് നാലര ലക്ഷത്തിനടുത്തായിരുന്നു. ഇന്നലത്തെ കണക്കനുസരിച്ച് 277598 ആയി കുറഞ്ഞു. ഇന്ന് 259179 ആണ്.മുഖ്യമന്ത്രിയുടെ വാക്കുകൾ: രോഗവ്യാപനം കുറയാൻ ലോക്ഡൗൺ...
കൊച്ചി:ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിന്റെ നിയമപരിഷ്‌ക്കാരങ്ങള്‍ക്കെതിരെ നടന്‍മാരായ സണ്ണി വെയ്‌നും ആന്റണി വര്‍ഗീസും. ഫേസ്ബുക്കിലാണ് ഇരുവരുടേയും പ്രതികരണം.എന്റെ സഹോദരങ്ങള്‍ക്കും സഹോദരിമാര്‍ക്കുമൊപ്പം എന്നാണ് സണ്ണി വെയ്ന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞത്. സേവ് ലക്ഷദ്വീപ് എന്ന ഹാഷ്ടാഗാണ് ആന്റണി ഫേസ്ബുക്കില്‍ പങ്കുവെച്ചത്. നേരത്തെ ലക്ഷദ്വീപിന് ഐക്യദാര്‍ഢ്യവുമായി പൃഥ്വിരാജും റിമ കല്ലിങ്കലും അടക്കമുള്ള താരങ്ങളും രംഗത്തെത്തിയിരുന്നു.കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയതും ബീഫ് നിരോധനവും കുടിയൊഴിപ്പിക്കലും ഗുണ്ടാ ആക്ട് നടപ്പിലാക്കിയതുമടക്കം സംഘപരിവാര്‍ അജണ്ടകളുമായി മുന്നോട്ടുപോകുന്ന...
ലക്ഷദ്വീപ്:ലക്ഷദ്വീപിലെ കേന്ദ്രസർക്കാരിന്‍റെ വിവാദ നടപടികൾക്കെതിരെ ദ്വീപിന് പുറത്തും പ്രതിഷേധം ശക്തമാകുന്നു. കേരളത്തിലെ ജനപ്രതിനിധികളും വിവിധ സംഘടനകളും ദ്വീപ് നിവാസികൾക്കായിപ്രതിഷേധവുമായി രംഗത്തെത്തി. ലക്ഷദ്വീപില്‍ ഫാസിസ്റ്റ് അജണ്ട നടപ്പാക്കാനുള്ള പുതിയ അഡ്മിനിസ്ടേറ്ററര്‍ പ്രഫുൽ പട്ടേലിന്റെ നയങ്ങള്‍ക്കെതിരെ കേരളത്തിലും വ്യാപക പ്രതിഷേധമാണുയരുന്നത്.ആരാണ് പ്രഫുൽ പട്ടേൽ?ഗുജറാത്തിൽ നരേന്ദ്ര മോദി മുഖ്യമന്ത്രിയായിരുന്ന സമയത്ത് ആഭ്യന്തര മന്ത്രിയായിരുന്നു പ്രഫുൽ ഖോദ പട്ടേൽ. 2016 ൽ എൻഡിഎ സർക്കാർ അദ്ദേഹത്തെ കേന്ദ്ര ഭരണ പ്രദേശങ്ങളായ ദാദ്ര-നഗർ ഹവേലിയുടെയും ദാമൻ-ദിയു...
കൊച്ചി:പാലാരിവട്ടം പാലം അഴിമതിക്കേസില്‍ മുന്‍ മന്ത്രി ഇബ്രാഹിംകുഞ്ഞ് ഉള്‍പ്പെടെയുള്ള പ്രതികള്‍ക്കെതിരെ വിജിലന്‍സ് പ്രോസിക്യൂഷന് അനുമതി തേടി. അനുമതി ലഭിച്ചാലുടന്‍ കുറ്റപത്രം നല്‍കുമെന്ന് വിജിലന്‍സ് അറിയിച്ചു.സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥര്‍, കരാറുകാര്‍ എന്നിവരും പ്രതി പട്ടികയിലുണ്ട്. ഗുഢാലോചന, അഴിമതി, വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദനം, ഔദ്യോഗിക പദവി ദുരപയോഗം എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
ലക്ഷദ്വീപ്:ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ക്കെതിെര മുഹമ്മദ് ഫൈസല്‍ എംപി. അദ്ദേഹത്തിന്റേത് ഏകാധിപതിയുടെ നിലപാടാണ്. യാത്രാനിയന്ത്രണം നീക്കിയത് ദ്വീപില്‍ രോഗം കൂടാന്‍ കാരണമായി.ഒരുവര്‍ഷം മുഴുവന്‍ ലക്ഷദ്വീപ് സുരക്ഷിത മേഖലയായിരുന്നുവെന്ന് എംപി പറഞ്ഞു. കേസുകളില്ലാത്ത ലക്ഷദ്വീപില്‍  അഡ്മിനിസ്ട്രേറ്റര്‍ ഗുണ്ടാ ആക്ട് നടപ്പാക്കിയെന്നും എംപി കുറ്റപ്പെടുത്തി. രോഗം കൂടാന്‍ കാരണം പരിഷ്കാരങ്ങളാണ്.ദ്വീപ് പഞ്ചായത്തിന്റെ പ്രവര്‍ത്തനങ്ങളിലും പ്രഫുല്‍ പട്ടേല്‍ വഴിവിട്ട് ഇടപെടുന്നു. വികസന അതോറിറ്റിക്ക് ദ്വീപന്റെ പൂര്‍ണ അധികാരം നല്‍കാനുള്ള നീക്കം നിയമവിരുദ്ധമാണെന്നും അദ്ദേഹം...
ലക്‌നൗ:വാക്‌സിനേഷനില്‍ നിന്ന് ‘രക്ഷപ്പെടാന്‍’ നദിയില്‍ ചാടി ഗ്രാമവാസികള്‍. ഉത്തര്‍പ്രദേശിലെ ബാരബങ്കിയിലാണ് സംഭവം. ബാരബങ്കിയിലെ ജനങ്ങള്‍ വാക്‌സിനേഷനോട് വിമുഖത കാണിച്ചതോടെ ആരോഗ്യപ്രവര്‍ത്തകര്‍ ഗ്രാമത്തിലെത്തി ഇവരെ ബോധവല്‍ക്കരണം നടത്താന്‍ ശ്രമിച്ചിരുന്നു. ഗ്രാമത്തില്‍ വാക്‌സിനേഷന്‍ നടത്താന്‍ അധികൃതര്‍ എത്തിയതോടെയാണ് ഒരുകൂട്ടമാളുകള്‍ സരയൂ നദിയിലേക്ക് ചാടിയത്.വാക്‌സിന്‍ എന്ന പേരില്‍ വിഷം കുത്തിവെക്കുകയാണ് ചെയ്യുന്നതെന്നാണ് ഇവരുടെ തെറ്റിദ്ധാരണ. എന്നാല്‍ അധികൃതരുടെ ബോധവല്‍ക്കരണത്തിന്റെ ഫലമായി ഗ്രാമത്തിലെ 14 പേര്‍ വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്.
കൊച്ചി:രാജ്യത്തെ പൗരന്മാർക്ക് എന്തു കൊണ്ട് സൗജന്യ വാക്സിൻ നൽകുന്നില്ലെന്ന് കേന്ദ്ര സർക്കാറിനോട് ഹൈക്കോടതി. എല്ലാവർക്കും വാക്സിൻ നൽകാൻ ഏകദേശം 34,000 കോടി രൂപ മതി. അതേസമയം, 54,000 കോടി രൂപ ആർബിഐ ഡിവെഡന്‍റായി നൽകിയിട്ടുണ്ട്. ഈ തുക സൗജന്യ വാക്സിനേഷന് വേണ്ടി ഉപയോഗിച്ചു കൂടെയെന്നും കോടതി ചോദിച്ചു.വാക്സിൻ പോളിസിയിൽ മാറ്റം വരുത്തിയതോടെ വാക്സിനേഷന്‍റെ എണ്ണം കുറഞ്ഞതായി ഹരജിക്കാർ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനോട് പ്രതികരിച്ച കോടതി സംസ്ഥാനത്തിന് സൗജന്യമായി വാക്സിൻ കൊടുക്കണമെന്ന്...
തിരുവനന്തപുരം:എംഎൽഎമാരുടെ സത്യപ്രതിജ്ഞയോടെ കേരള നിയമസഭയുടെ പതിനഞ്ചാം സമ്മേളനത്തിന് തുടക്കമായി. 136 എംഎൽഎമാർ ഇന്ന് പ്രോ ടേം സ്പീക്കർ പിടിഎ റഹീമിന് മുമ്പിൽ സത്യപ്രതിജ്ഞ ചെയ്തു. മന്ത്രി വി അബ്ദുറഹമാൻ അടക്കം മൂന്ന് പേർക്ക് ഇന്ന് സഭയിലെത്തി സത്യപ്രതിജ്ഞ ചെയ്യാൻ ആയില്ല.നാളെയാണ് സ്പീക്കർ തിര‍ഞ്ഞെടുപ്പ്. 28ന് നയപ്രഖ്യാപന പ്രസംഗം. ജൂൺ നാലിനാണ് ബജറ്റ്. 14 വരെയാണ് സഭാ സമ്മേളനം.സ്പീക്കർ തിരഞ്ഞെടുപ്പിൽ സിപിഎമ്മിന്റെ എം ബി രാജേഷിനെതിരെ കോൺഗ്രസ് പി...