28 C
Kochi
Friday, October 22, 2021

Monthly Archives: May 2021

തിരുവനന്തപുരം:കേരളത്തില്‍ ഇന്ന് 12,300 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം 1750, മലപ്പുറം 1689, പാലക്കാട് 1300, എറണാകുളം 1247, കൊല്ലം 1200, തൃശൂര്‍ 1055, ആലപ്പുഴ 1016, കോഴിക്കോട് 857, കോട്ടയം 577, കണ്ണൂര്‍ 558, കാസര്‍ഗോഡ് 341, പത്തനംതിട്ട 277, ഇടുക്കി 263, വയനാട് 170 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 89,345 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.77 ആണ്....
തിരുവനന്തപുരം:മൃദുഹിന്ദുത്വം കൂടിയത് കൊണ്ടാണല്ലോ ഭരണപക്ഷത്തെ എംഎൽഎമാർ കൂടിയതെന്ന് മുൻ ആഭ്യന്തര മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ. ഭരണപക്ഷത്തിലെ എംഎൽഎമാരുടെ തല എണ്ണിയാൽ ആരാ മൃദുഹിന്ദുത്വം കാണിച്ചതെന്ന് മനസിലാകും. ജനങ്ങൾക്ക് ബോധ്യപ്പെടുന്ന വാദഗതിയെ പറയാവൂവെന്നും തിരുവഞ്ചൂർ വ്യക്തമാക്കി.കൊവിഡ് പ്രതിരോധ പ്രവർത്തനത്തിൽ ആരോഗ്യ വകുപ്പിനെ രണ്ടായി വിഭജിക്കുകയാണ് സർക്കാർ ചെയ്തത്. ആയുവേദ രംഗത്തെ വിദഗ്ദ്ധ ഡോക്ടർമാരെ ഒഴിവാക്കി. കൊവിഡ് ചികിത്സക്ക് അലോപ്പതിയെ മാത്രമാക്കിയപ്പോൾ ഹോമിയോപ്പതിയെ ഇല്ലാതാക്കി. ആരോഗ്യ വകുപ്പിൽ ശിഥിലീകരണം ഉണ്ടാക്കിയെന്നും തിരുവഞ്ചൂർ...
കൊച്ചി:ലോക്ക്ഡൗണ്‍ ലംഘിച്ച് ആദ്യ കുര്‍ബാന നടത്തിയ സംഭവത്തില്‍ വൈദികന്‍ അറസ്റ്റില്‍. ചെങ്ങമനാട് പുവ്വത്തുശ്ശേരി സെന്റ് ജോസഫ് പള്ളി വികാരി ഫാ ജോര്‍ജ് പാലമറ്റത്താണ് അറസ്റ്റിലായത്. സംഭവത്തില്‍ 22 ഓളം പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിരിക്കുകയാണ്.തിങ്കളാഴ്ച രാവിലെയാണ് പള്ളിയില് ആദ്യ കുര്‍ബാന സംഘടിപ്പിച്ചത്. കുട്ടികളുള്‍പ്പടെ നിരവധി പേരാണ് ചടങ്ങില്‍ പങ്കെടുത്തത്. പ്രദേശവാസികളുടെ പരാതിയെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി നടപടികള്‍ സ്വീകരിക്കുകയായിരുന്നു.വൈദികനുള്‍പ്പടെയുള്ളവര്‍ക്കെതിരെ പകര്‍ച്ചാവ്യാധി പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അറസ്റ്റ് രേഖപ്പെടുത്തിയതിനു ശേഷം...
മുംബൈ:ലക്ഷദ്വീപിൽ നടപ്പാക്കുന്ന ജനദ്രോഹപരമായ പുതിയ നിയന്ത്രണങ്ങൾക്കെതിരെ വ്യാപക പ്രതിഷേധം ഉയരുന്നതിനിടെ വിഷയത്തിൽ കേന്ദ്ര സർക്കാറിനെ വിമർശിച്ച് ശിവസേന. ജനങ്ങളെ വിശ്വാസത്തിലെടുത്ത് വേണം തീരുമാനം കൈക്കൊള്ളാൻ. ലക്ഷദ്വീപിൽ ബീഫ് നിരോധനം നടപ്പാക്കുന്ന കേന്ദ്ര സർക്കാർ എന്തുകൊണ്ട് ഗോവയിലും ബിജെപി ഭരിക്കുന്ന വടക്കു-കിഴക്കൻ സംസ്ഥാനങ്ങളിലും നിരോധനം നടപ്പാക്കുന്നില്ലെന്ന് ശിവസേന എം പി സഞ്ജയ് റാവുത്ത് ചോദിച്ചു.ജനങ്ങളെ വിശ്വാസത്തിലെടുത്ത് മാത്രമേ കേന്ദ്ര ഭരണ പ്രദേശങ്ങളിൽ അഡ്മിനിസ്ട്രേറ്റർമാർ തീരുമാനങ്ങൾ നടപ്പാക്കാവൂ. അല്ലാത്ത പക്ഷം വലിയ...
ന്യൂഡല്‍ഹി:കേന്ദ്രസര്‍ക്കാരിന്റെ സ്വപ്‌ന പദ്ധതിയായ സെന്‍ട്രല്‍ വിസ്തയുടെ നിര്‍മ്മാണം നിര്‍ത്തിവെയ്ക്കണമെന്നാവശ്യപ്പെട്ട ഹർജി തള്ളി ഡല്‍ഹി ഹൈക്കോടതി. ദേശീയ പ്രാധാന്യമുള്ള പദ്ധതിയായതിനാല്‍ നിര്‍ത്തിവെയ്ക്കാന്‍ ഉത്തരവിടാന്‍ കഴിയില്ലെന്നാണ് കോടതി പറഞ്ഞത്. പരാതി നല്‍കിയ ഹർജിക്കാരന് കോടതി ഒരു ലക്ഷം രൂപ പിഴ ചുമത്തി.20,000 കോടി രൂപ ചെലവിലാണ് കേന്ദ്രസര്‍ക്കാര്‍ സെന്‍ട്രല്‍ വിസ്ത പദ്ധതി പൂര്‍ത്തിയാക്കുന്നത്. പുതിയ പാര്‍ലമെന്റ് മന്ദിരം, പ്രധാനമന്ത്രിയുടെയും ഉപരാഷ്ട്രപതിയുടെയും ഔദ്യോഗിക വസതികള്‍ എന്നിവ ഉള്‍പ്പെടുന്നതാണ് സെന്‍ട്രല്‍ വിസ്ത പദ്ധതി.രാജ്യത്ത് കൊവിഡ്...
Malayalees as saviors; Rescued 3 people stranded at sea after boat sank in Doha
 ഇന്നത്തെ പ്രധാന ഗൾഫ് വാർത്തകൾ:1 രക്ഷകരായി മലയാളികൾ; ബോട്ട് മുങ്ങി കടലിൽ കുടുങ്ങിയ 3 പേരെ രക്ഷിച്ചു2 സെക്യൂരിറ്റി ജോലി വാഗ്​ദാനം ചെയ്​ത്​ തട്ടിപ്പ്​; മലയാളി യുവാക്കൾ ദുബായിൽ കുടുങ്ങി3 ഒമാനില്‍ സന്ദര്‍ശക വീസക്കാര്‍ക്ക് തൊഴില്‍ വീസയിലേക്ക് മാറാം; നിയമ ഭേദഗതി4 ഖത്തറിൽ സ്വകാര്യആരോഗ്യ കേന്ദ്രങ്ങളിൽ ഇനി ആന്റിജൻ പരിശോധന5 ഷെയ്ഖ് ജാബർ ബ്രിജിൽ ഡ്രൈവ് ഇൻ വാക്സിനേഷൻ6 കോവിഡിനെതിരെ പുതിയ മരുന്നിന് അംഗീകാരം നൽകി യുഎഇ7 കോവിഡ്...
ന്യൂഡൽഹി:ഇന്ത്യയിൽ പ്രതിദിന കൊവിഡ് കേസുകളുടെ 1.52 ലക്ഷമായി കുറഞ്ഞു. 52 ദിവസ​ത്തിനിടെ റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും താഴ്ന്ന കണക്കാണിത്. 24 മണിക്കൂറിനിടെ 1,52,734 പുതിയ കൊവിഡ് കേസുകളാണ്​ രാജ്യത്ത്​ സ്​ഥിരീകരിച്ചത്. 2.80 കോടിയാളുകൾക്കാണ്​ രാജ്യത്ത്​ ഇതുവരെ രോഗം ബാധിച്ചത്​.3128 പേരാണ്​ കഴിഞ്ഞ ദിവസം കൊവിഡ് ബാധിച്ച്​ മരിച്ചത്​. ഇതോടെ 3,29,100 പേരാണ്​ രാജ്യത്ത്​ കൊവിഡ് ബാധിച്ച്​ മരണത്തിന്​ കീഴടങ്ങിയത്​. തുടർച്ചയായി ഏഴാം ദിവസം ടെസ്​റ്റ്​ പോസിറ്റിവിറ്റി നിരക്ക്​ 10ൽ...
കൊൽക്കത്ത:ബംഗാൾ ചീഫ് സെക്രട്ടറി ആലാപൻ ബന്ദോപാധ്യയയെ കേന്ദ്രത്തിലേക്ക് അയക്കില്ലെന്ന് അറിയിച്ച് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതി. ചീഫ് സെക്രട്ടറി കേന്ദ്രത്തിൽ റിപ്പോർട്ട് ചെയ്യണമെന്ന ഏകപക്ഷീയമായ നിർദേശത്തിൽ താൻ അമ്പരന്നുപോയെന്നും മമത കത്തിൽ പറഞ്ഞു.ഇത്രയും നിർണായകമായ സന്ദർഭത്തിൽ ബംഗാൾ സർക്കാറിന് ചീഫ് സെക്രട്ടറിയെ വിട്ടുതരാൻ കഴിയില്ല. പറഞ്ഞയക്കാൻ ഉദ്ദേശിക്കുന്നുമില്ല. നിയമപരമായി തന്നെയാണ് ബംഗാളിൽ അദ്ദേഹം തുടരുന്നത് എന്നും കത്തിൽ മമത സൂചിപ്പിച്ചു.പ്രധാനമന്ത്രിയുടെ ബംഗാൾ സന്ദർശനവും...
കു​വൈ​ത്ത്​ സി​റ്റി:കു​വൈ​ത്തി​ൽ 19ാമ​ത്​ ബാ​ച്ച്​ ഫൈ​സ​ർ വാ​ക്​​സി​ൻ ഞാ​യ​റാ​ഴ്​​ച എ​ത്തി​ച്ചു. എ​മി​റേ​റ്റ്​​സ്​ വി​മാ​ന​ത്തി​ലാ​ണ്​ ഒ​രു ല​ക്ഷം ഡോ​സ്​ വാ​ക്​​സി​ൻ കൂ​ടി എ​ത്തി​ച്ച​ത്. എ​ത്തി​യ ഉ​ട​ൻ ഷി​പ്പ്​​മെൻറ്​ വാ​ക്​​സി​നേ​ഷ​ൻ കേ​ന്ദ്ര​ത്തി​ലേ​ക്ക്​ മാ​റ്റി. ഫൈ​സ​ർ ബ​യോ​ൺ​ടെ​ക്, ഓക്​​സ്​​ഫോ​ർ​ഡ്​ ആ​സ്​​ട്ര​സെ​ന​ക വാ​ക്​​സി​നു​ക​ളാ​ണ്​ കു​വൈ​ത്തി​ൽ ന​ൽ​കി വ​രു​ന്ന​ത്.ആ​സ്​​ട്ര​സെ​ന​ക വാ​ക്​​സി​ൻ മൂ​ന്ന്​ ബാ​ച്ച്​ ആ​ണ്​ ഇ​റ​ക്കു​മ​തി ചെ​യ്​​ത​ത്​. എ​ല്ലാ ആ​ഴ്​​ച​യും ഫൈ​സ​ർ ഷി​പ്പ്​​മെൻറ്​ ഉ​ള്ള​ത്​ കു​വൈ​ത്തി​ന്​ വ​ലി​യ ആ​ശ്വാ​സ​മാ​ണ്. കു​ത്തി​വെ​പ്പ്​ ദൗ​ത്യം വേ​ഗ​ത്തി​ലാ​ക്കാ​ൻ കു​വൈ​ത്തി​ന്​ കൂ​ടു​ത​ൽ...
തൃശൂർ:കൊടകര കുഴൽപ്പണ കേസിൽ തട്ടിയെടുത്ത പണം കണ്ടെത്താൻ പ്രതികളുടെ വീടുകളിൽ റെയ്ഡ്. പന്ത്രണ്ട് പ്രതികളുടെ കണ്ണൂർ, കോഴിക്കോട് ജില്ലകളിലെ വീടുകളിലാണ് പരിശോധന നടത്തുന്നത്. ആകെ നഷ്ടമായ മൂന്നര കോടിയിൽ ഒരു കോടി രൂപയാണ് ഇതുവരെ കണ്ടെടുത്തിട്ടുള്ളത്.ഇനിയും കണ്ടെത്തേണ്ട രണ്ടരക്കോടി രൂപക്ക് വേണ്ടിയുളള തിരച്ചിൽ തുടരുകയാണ്. ഇരുപത് പേർക്കായി പണം നൽകിയെന്ന് പ്രതികൾ വെളിപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തുന്നത്.കേസിൽ ബിജെപി നേതാക്കളുടെ ചോദ്യം ചെയ്യൽ ഇന്നും തുടരുകയാണ്....