25 C
Kochi
Tuesday, September 21, 2021

Daily Archives: 1st January 2021

തിരുവനന്തപുരം:   സംസ്ഥാനത്തെ സിനിമ തിയേറ്ററുകൾ ജനുവരി 5 മുതൽ തുറക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഒരു വര്‍ഷത്തോളമായി തിയേറ്ററുകള്‍ പൂര്‍ണമായി അടഞ്ഞുകിടക്കുകയാണ്. ചലച്ചിത്ര രംഗവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന ആയിരക്കണക്കിനാളുകള്‍ ഇതുമൂലം വലിയ പ്രതിസന്ധിയിലാണ്. ഇതു കണക്കിലെടുത്ത് നിയന്ത്രണങ്ങളോടെ തിയേറ്ററുകള്‍ തുറക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.
ജോഹന്നാസ്ബർഗ്:   ദക്ഷിണാഫ്രിക്കയിലെ മൊക്വൊപാനെ പീറ്റ് പോട്ട്ഹീറ്റർ ഹൈസ്കൂളിലെ ഏക മലയാളി വിദ്യാർത്ഥി എയ്റൊൺ വൈദ്യന്‍ ക്രിക്കറ്റ് സൗത്ത് ആഫ്രിക്കയുടെ ലെവൽ വൺ അമ്പയർ ആയി. ജോഹന്നാസ്ബർഗ് ഇംപീരിയൽ വാണ്ടററേഴ്സ് സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ ആണ് സർട്ടിഫിക്കറ്റ് ലഭിച്ചത്. തേവലക്കര സ്വദേശി ജെറി വൈദ്യന്റെയും മെറീന വൈദ്യന്റെയും മകനായ എയ്റൊൺ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണു്.
Oxford-AstraZeneca Covid vaccine gets approved in India
 ഇന്നത്തെ പ്രധാന വാർത്തകൾ:രാജ്യത്ത് കൊവിഷീൽഡ് വാക്സിന്റെ അടിയന്തര ഉപയോ​ഗത്തിന് അനുമതി നൽകി. കേരളത്തില്‍ ഇന്ന് 4991 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.   രാജ്യത്ത് കൊവിഡ് ആര്‍ടിപിസിആർ ടെസ്റ്റിന് 1500 രൂപയാക്കി കുറച്ചു.  ആന്റിജെന്‍ ടെസ്റ്റിന് 300 രൂപയും. കൊവിഡ്‌ വാക്സിൻ വിതരണം കുറ്റമറ്റതാക്കുന്നതിന്‍റെ ഭാഗമായി നടത്തുന്ന ഡ്രൈ റൺ സംസ്ഥാനത്ത് നാളെ നടക്കും. പതിനാലാം കേരള നിയമസഭയുടെ ഇരുപത്തിരണ്ടാമത് സമ്മേളനം ജനുവരി...
മസ്കറ്റ്:   2021ലേക്കുള്ള 10.88 ബില്യൺ റിയാലിന്റെ ബജറ്റിന് ഒമാന്‍ ഭരണാധികാരി ഹൈതം ബിൻ  താരിക്ക് അൽ സൈദ് അംഗീകാരം നല്‍കി. കഴിഞ്ഞ വർഷത്തേക്കാൾ 14 ശതമാനത്തിന്റെ കുറവാണ് ഇത്തവണ. 8.64 ബില്യൺ ഒമാനി റിയാലാണ് വരുന്ന സാമ്പത്തിക വര്‍ഷം സർക്കാർ  പ്രതീക്ഷിക്കുന്ന വരുമാനം. 2.2 ബില്യന്‍ റിയാലിന്റെ കമ്മിയാണ് ബജറ്റില്‍ പ്രതീക്ഷിക്കുന്നത്.
ന്യൂഡൽഹി:   കേന്ദ്രസര്‍ക്കാര്‍ കര്‍ഷകരുമായി ചര്‍ച്ച നടത്തിയതിന് പിന്നാലെ രൂക്ഷ വിമര്‍ശനവുമായി മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍.കേന്ദ്രറയില്‍വേ മന്ത്രി പീയൂഷ് ഗോയല്‍ ചര്‍ച്ചയ്ക്ക് ശേഷം കര്‍ഷകരെ ഭീഷണിപ്പെടുത്തുന്ന വീഡിയോ പങ്കുവെച്ചുകൊണ്ടാണ് ഭൂഷന്റെ വിമര്‍ശനം.”അടിച്ചമര്‍ത്തലിലൂടെയും അപമാനിക്കുന്നതിലൂടെയും കര്‍ഷകരുടെ പ്രതിഷേധ പ്രസ്ഥാനത്തെ ഇല്ലാതാക്കുന്നതില്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്നും പ്രതിഷേധം ദിവസം തോറും വളരുന്നത് കണ്ടപ്പോള്‍ സര്‍ക്കാര്‍ കര്‍ഷകരോട് ക്ഷമ ചോദിക്കാന്‍ രാജ്‌നാഥ് സിങ്ങിനെ അയയ്ക്കാന്‍ നിര്‍ബന്ധിതരായി. എന്നാല്‍ ഇവിടെ വലിയ വായയില്‍ പിയൂഷ് ഗോയല്‍ കര്‍ഷക നേതാക്കളെ...
IFFK
തിരുവനന്തപുരം:ഇരുപത്തിയഞ്ചാമത് കേരള രാജ്യാന്തര ചലച്ചിത്ര മേള ഫെബ്രുവരിയില്‍ പതിവില്‍ നിന്ന് വിഭിന്നമായി നടക്കും. കൊവിഡ് സാഹചര്യം പരിഗണിച്ച് നാലു മേഖലകളിലായി ആയിരിക്കും ഇത്തവണചലച്ചിത്ര മേള നടക്കുക. ഐഎഫ്എഫ്കെയില്‍ സംസ്ഥാനത്തെ മുഴുവന്‍ ജില്ലകളില്‍ നിന്നും ആളുകള്‍ ഒഴുകിയെത്താറുണ്ട്. അതുകൊണ്ട് ഒരിടത്തു തന്നെ ആളുകള്‍ കൂടുന്നത് ഒഴിവാക്കാനാണ് ഇത്.തിരുവനന്തപുരം, എറണാകുളം, പാലക്കാട്, തലശ്ശേരി എന്നിവിടങ്ങളിലായാണ് മേള നടത്തുക. ഓരോ മേഖലയിലെയും അഞ്ചു തീയറ്ററുകളില്‍ അഞ്ചു ദിവസം വീതം പ്രദര്‍ശനമുണ്ടാവും.തിരുവനന്തപുരത്ത് ഫെബ്രുവരി പത്തു മുതല്‍ 14...
തിരുവനന്തപുരം:   കൊവിഡ് കാരണം മുടങ്ങിയ 2020-ലെ രാജ്യാന്തരചലച്ചിത്രമേള 2021 ഫെബ്രുവരി 10-ന് നടത്തുമെന്ന് സാംസ്കാരികവകുപ്പ് മന്ത്രി എ കെ ബാലൻ. തിരുവനന്തപുരത്തിന് പകരം നാല് മേഖലകളിലായിട്ടാകും ഇത്തവണ ഐഎഫ്എഫ്കെ നടക്കുക. തിരുവനന്തപുരം, എറണാകുളം, പാലക്കാട്, തലശ്ശേരി എന്നിവിടങ്ങളിൽ പ്രത്യേകം മേളകൾ നടക്കും.പങ്കെടുക്കുന്നവർക്കെല്ലാം കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്. ആന്‍റിജൻ ടെസ്റ്റ് നടത്തിയാൽ മതി. ഡെലിഗേറ്റ് ഫീ കുറച്ച് 750 രൂപയാക്കിയിട്ടുണ്ട്. അതത് മേഖലകളിൽത്തന്നെ ആളുകൾ പ്രവേശനം നേടണം.
എറണാകുളം:   പുതുവർഷത്തിൽ കൊച്ചി നഗരത്തിന് പുതിയ പോലീസ് നേതൃത്വം. കമ്മീഷണറായി സി എച്ച് നാഗരാജു ചുമതലയേറ്റു.കമ്മീഷണറായിരുന്ന വിജയ് സാക്കരെ എഡിജിപി റാങ്കിലേക്ക് ഉയർന്നതോടെയാണ് പുതിയ കമ്മീഷണർ ചുമതലയേറ്റത്. 2003 ബാച്ചിലെ ഐപിഎസ് ഉദ്യോഗസ്ഥനാണ്. പോലീസ് ആസ്ഥാനത്ത് ഡ‍ിഐജിയായിരുന്ന സി എച്ച് നാഗരാജു. മെട്രോ നഗരത്തിൽ ജനസൗഹൃദ പൊലീസിങ് തുടരുമെന്ന് നാഗരാജു പറഞ്ഞു.2017 ഐപിഎസ് ബാച്ചുകാരിയായ ഐശ്വര്യ പ്രശാന്ത് ഡോങ്‌രെയാണ് പുതിയ അസിസ്റ്റന്റ് കമ്മീഷണർ. ശംഖുമുഖം എ സി പിയുടെ ചുമതലയിൽ നിന്നാണ് സ്ഥാനക്കയറ്റത്തോടെ കൊച്ചിയിൽ എത്തിയത്. ലഹരിമരുന്ന് കേസുകളിലും...
വാഷിങ്ടൺ:   അമേരിക്കയില്‍ വാക്സിനുകളുടെ വിതരണം പ്രതീക്ഷിച്ചതിലും മന്ദഗതിയില്‍. ഫെഡറല്‍ ഹെല്‍ത്ത് അധികൃതര്‍ ബുധനാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ ഇക്കാര്യം തുറന്നു സമ്മതിച്ചു, വരും ആഴ്ചകളില്‍ വേഗത വർധിക്കുമെന്ന വിശ്വാസവും അവര്‍ പ്രകടിപ്പിച്ചെങ്കിലും അതിനു സാധ്യതയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. വാക്സിന്‍ വിതരണം സംസ്ഥാനങ്ങള്‍ അട്ടിമറിക്കുകയാണെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആരോപിച്ചു. എന്നാല്‍ വ്യക്തമായ പദ്ധതിയില്ലാത്തതാണ് കാര്യങ്ങളെ തകര്‍ക്കുന്നതെന്ന് നിയുക്ത പ്രസിഡന്റ് ജോ ബൈഡന്‍ അഭിപ്രായപ്പെട്ടു.
ലണ്ടൻ:   യൂറോപ്യൻ യൂണിയൻ വിട്ടതിനുശേഷമുള്ള വ്യാപാരബന്ധം സംബന്ധിച്ച കരാറിന് ബ്രിട്ടിഷ് പാർലമെന്റിന്റെ അംഗീകാരം. ജനസഭയിൽ 73ന് എതിരെ 521 വോട്ടിനാണു ബ്രെക്സിറ്റ് വ്യാപാരക്കരാർ പാസ്സായത്. ബ്രെക്സിറ്റ് അവസാനമല്ല, പുതിയ തുടക്കമാണെന്നു പ്രധാനമന്ത്രി ബോറിസ് ജോൺസൻ പാർലമെന്റിൽ പറഞ്ഞു.വ്യാപാരം, ഗതാഗതം, മത്സ്യബന്ധനം തുടങ്ങി എല്ലാ മേഖലകളിലും ഇന്നു മുതൽ പുതിയ നിയമങ്ങൾ നടപ്പിലാകുകയാണ്. യൂറോപ്യൻ പാർലമെന്റ് അംഗീകാരം നൽകുന്നതു ഫെബ്രുവരിയിലാണ്. ബ്രിട്ടൻ യൂറോപ്യൻ യൂണിയൻ വിട്ടെങ്കിലും ബ്രിട്ടിഷ് അധീനതയിലുള്ള ജിബ്രാൾട്ടറിന്റെ അതിർത്തി...