Thu. Apr 18th, 2024
എറണാകുളം:

 
പുതുവർഷത്തിൽ കൊച്ചി നഗരത്തിന് പുതിയ പോലീസ് നേതൃത്വം. കമ്മീഷണറായി സി എച്ച് നാഗരാജു ചുമതലയേറ്റു.

കമ്മീഷണറായിരുന്ന വിജയ് സാക്കരെ എഡിജിപി റാങ്കിലേക്ക് ഉയർന്നതോടെയാണ് പുതിയ കമ്മീഷണർ ചുമതലയേറ്റത്. 2003 ബാച്ചിലെ ഐപിഎസ് ഉദ്യോഗസ്ഥനാണ്. പോലീസ് ആസ്ഥാനത്ത് ഡ‍ിഐജിയായിരുന്ന സി എച്ച് നാഗരാജു. മെട്രോ നഗരത്തിൽ ജനസൗഹൃദ പൊലീസിങ് തുടരുമെന്ന് നാഗരാജു പറഞ്ഞു.

2017 ഐപിഎസ് ബാച്ചുകാരിയായ ഐശ്വര്യ പ്രശാന്ത് ഡോങ്‌രെയാണ് പുതിയ അസിസ്റ്റന്റ് കമ്മീഷണർ. ശംഖുമുഖം എ സി പിയുടെ ചുമതലയിൽ നിന്നാണ് സ്ഥാനക്കയറ്റത്തോടെ കൊച്ചിയിൽ എത്തിയത്. ലഹരിമരുന്ന് കേസുകളിലും സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ കേസുകളിലും കൂടുതൽ ശ്രദ്ധപതിപ്പിക്കും എന്ന് ഡി സി പി വ്യക്തമാക്കി.