Daily Archives: 20th January 2021
വാഷിങ്ടൺ:
മുൻ കാലിഫോർണിയ സെനറ്ററായ കമല ദേവി ഹാരിസ് അമേരിക്കയിലെ ആദ്യത്തെ വനിത വൈസ് പ്രസിഡന്റായി ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്തു.യുഎസ് വൈസ് പ്രസിഡന്റാവുന്ന ആദ്യത്തെ കറുത്ത വനിതയും ദക്ഷിണേഷ്യൻ വംശജയായ ആദ്യ വനിതയുമാണ് അവർ.കഴിഞ്ഞ വർഷം ഉപരാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ട ആദ്യ പ്രസംഗത്തിൽ കമല ഹാരിസ് അമ്മയെ അനുസ്മരിച്ചു, ഈ പദവി വഹിക്കുന്ന ആദ്യ വനിതയായിരിക്കുമെന്നും എന്നാൽ അവസാനത്തെയല്ലെന്നും പറഞ്ഞു.കമലയ്ക്ക് സത്യപ്രതിജ്ഞ ചൊല്ലി കൊടുത്തത് ലാറ്റിനമേരിക്കൻ വംശജ്ഞയായ അമേരിക്കൻ സുപ്രീംകോടതി ജഡ്ജി...
ബീജിങ്:
മാസങ്ങള്‍ക്കു ശേഷം ചൈനീസ് കോടീശ്വരന് ജാക്ക് മാ പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടു. ഒക്ടോബറില്‍ പൊതുരംഗത്ത് നിന്ന് ജാക്ക് മായുടെ അപ്രത്യക്ഷമാകല്‍ ഏറെ അഭ്യൂഹങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ജാക്ക് മായുടെ സ്ഥാപനങ്ങള്‍ക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചതോടെയാണ് അദ്ദേഹത്തെ കാണാതാകുന്നത്.പിന്നീട് അദ്ദേഹത്തെക്കുറിച്ച് വിവരമൊന്നുമുണ്ടായിരുന്നില്ല. ബുധനാഴ്ച അധ്യാപകരുടെ ഓണ്‍ലൈന്‍ കോണ്‍ഫറന്‍സിലാണ് ജാക്ക് മാ പങ്കെടുത്തത്. ഗ്രാമീണ മേഖലയിലെ അധ്യാപനത്തെ സംബന്ധിച്ച് നടത്തിയ പരിപാടിയെയാണ് ജാക്ക് മാ അഭിസംബോധന ചെയ്തത്. 100ഓളം അധ്യാപകര്‍ പരിപാടിയില്‍ പങ്കെടുത്തു
തിരുവനന്തപുരം:
സർക്കാർ ജീവനക്കാരുടെ ശമ്പള പരിഷ്കരണം നടപ്പാക്കി ഉടന്‍ ഉത്തരവിടുമെന്ന് ധനമന്ത്രി തോമസ് ഐസക്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം വരുന്നതിന് മുന്‍പ് ഉത്തരവിടും. യുജിസി അധ്യാപക ശമ്പളപരിഷ്കരണം അടുത്തമാസം നടപ്പാക്കും. കുടിശ്ശിക പിഎഫില്‍ ലയിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മനാമ:അമേരിക്കയുമായുള്ള സഹകരണം മേഖലയിൽ സമാധാനം പുലരാൻ കാരണമാകുമെന്ന് രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ വ്യക്തമാക്കി. അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപിനയച്ച പ്രത്യേക സന്ദേശത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. മേഖലയുടെയും ലോകത്തിൻ്റെയും സമാധാനത്തിന് കൂടുതൽ ഫലവത്തായ ശ്രമങ്ങൾ ഉണ്ടാകേണ്ടതുണ്ട്.ഹമദ് രാജാവിന് സുപ്രീം കമാൻഡർ പദവിയുള്ള അവാർഡ് നൽകിയതിലുള്ള സന്തോഷം പ്രകടിപ്പിച്ചാണ് അദ്ദേഹം കത്തയച്ചത്. ബഹ്റൈനും അമേരിക്കയും തമ്മിലെ ബന്ധം ശക്തമാക്കാൻ കഴിഞ്ഞ കാലയളവിൽ സാധിച്ചതായി അദ്ദേഹം വിലയിരുത്തുകയും...
ഒ ടി ടി പ്ലാറ്റ്ഫോമിലൂടെ റിലീസ് ചെയ്ത ചിത്രം ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ വലിയ ചര്‍ച്ചകള്‍ക്കാണ് തുടക്കമിട്ടത്. വീടിന്റെ അകത്തളങ്ങളില്‍ നിന്നുള്‍പ്പടെ സ്ത്രീകള്‍ നേരിടുന്ന അസമത്വവും അടിച്ചമര്‍ത്തലുകളും ചൂണ്ടിക്കാട്ടുന്ന ചിത്രത്തിലെ ഓരോ രംഗങ്ങളും സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായി. ജിയോ ബേബിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
ഗൂഗിള്‍ സെര്‍ച്ചിന്റെ കണക്കുകള്‍ പ്രകാരം കഴിഞ്ഞ ഒരാഴ്ചയായി ഇന്ത്യയില്‍ ഫോര്‍പ്ലേ സെര്‍ച്ച് ചെയ്യുന്നതില്‍ മുന്നില്‍ നില്‍ക്കുന്നത് കേരളമാണ്. വാട്ട് ഈസ് ഫോര്‍പ്ലേ, മലയാളം മീനിങ്...
ന്യൂദല്‍ഹി:എഴുത്തുകാരന് കെ.എസ് ഭഗവാന്റെ രാമക്ഷേത്രത്തെപ്പറ്റിയുള്ള പുസ്തകം പൊതു ലൈബ്രറികളില്‍ നിന്ന് ഒഴിവാക്കി കര്‍ണ്ണാടക സര്‍ക്കാര്‍. രാമ മന്ദിര യെകെ ബേഡാ (എന്തുകൊണ്ട് രാം മന്ദിര്‍ ആവശ്യമില്ല) എന്ന അദ്ദേഹത്തിന്റെ പുസ്തകത്തിനാണ് സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയതെന്ന് ഇന്ത്യന്‍ എക്സപ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.പൊതു ജനവികാരത്തെ അപമാനിക്കുന്ന രീതിയിലാണ് പുസ്തകം. ഇത്തരത്തിലുള്ള പുസ്തകം വാങ്ങാന്‍ ജനങ്ങളെ പ്രേരിപ്പിക്കില്ലെന്നും വിദ്യാഭ്യാസ മന്ത്രി എസ് സുരേഷ് കുമാര്‍ പറഞ്ഞു.
മഡ്ഗാവ്:ഐഎസ്എല്ലില്‍ ഇഞ്ചുറി ടൈമില്‍ കെ പി രാഹുല്‍ നേടിയ ഇഞ്ചുറി ടൈം ഗോളിന്റെ മികവില്‍ ബംഗലൂരു എഫ്സിയെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് കീഴടക്കി കേരളാ ബ്ലാസ്റ്റേഴ്സ്. ആദ്യ പകുതിയില്‍ ഒരു ഗോളിന് മുന്നിലായിരുന്ന ബംഗലൂരുവിനെ രണ്ടാം പകുതിയില്‍ പൂട്ടിയയുടെ ഗോളിലാണ് ബ്ലാസ്റ്റേഴ്സ് സമനിലയില്‍ പൂട്ടിയത്.
സഞ്ജു സാംസണ് രാജസ്ഥാന് റോയല്‍സ് ക്യാപ്റ്റന്‍. മുന്‍ ക്യാപ്റ്റനും ഓസ്ട്രേലിയന്‍ താരവുമായ സ്റ്റീവ് സ്മിത്തിനെ ടീമില്‍ നിന്ന് ഒഴിവാക്കി. താരലേലത്തിന് മുന്നോടിയായാണ് നീക്കം. ഒരു ഐപിഎല്‍ ടീമിന്റെ ക്യാപ്റ്റനാകുന്ന ആദ്യ മലയാളിയാണ് സഞ്ജു. പന്ത് ചുരണ്ടല്‍ വിവാദത്തിന് ശേഷം ടീമില്‍ തിരിച്ചെത്തിയ സ്മിത്തിനെ റോയല്‍സ് ക്യാപ്റ്റനാക്കിയിരുന്നു. ഇന്ത്യയ്ക്കെതിരായ ടെസ്റ്റില്‍ ഋഷഭ് പന്തിന്റെ ഗാര്‍ഡ് മാര്‍ക്ക് മായ്ച്ചും സ്മിത്ത് വിവാദത്തിലായിരുന്നു.
കോഴിക്കോട്:
ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തില്‍ പങ്കാളിത്തം വഹിച്ച പ്രസ്ഥാനങ്ങളുടെ പട്ടികയില്‍ ആര്‍എസ്എസ്സിനും സ്ഥാനം നൽകി ബൈജൂസ് ലേണിങ് ആപ്പ്. മൊബൈല്‍ ആപ്ലിക്കേഷന്റെ സഹായത്തോടെ വീട്ടിലിരുന്ന് സ്വന്തമായി പഠിക്കാന്‍ കുട്ടികളെ പ്രാപ്തരാക്കുന്നതാണ് ബംഗളൂരു ആസ്ഥാനമാക്കിയ ‘ബൈജൂസ് ലേണിങ് ആപ്പ്’. 1857 ലെ ഒന്നാം സ്വാതന്ത്ര്യസമരം മുതല്‍ 1947 ല്‍ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചതുവരെ നടന്ന വിവിധ സംഭവവികാസങ്ങളുടെ പട്ടികയ്ക്കൊപ്പമാണ് സംഘപരിവാര്‍ പ്രസ്ഥാനമായ ആര്‍എസ്എസ് ഇടംപിടിച്ചിരിക്കുന്നതെന്നാണ് ഒരു മാധ്യമം റിപ്പോർട്ടു ചെയ്യുന്നത്.ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി...
പ്രധാനപ്പെട്ട ഗൾഫ് വാർത്തകൾ: ദോഹയിലും ആയുര്‍വേദ ചികിത്സ; മലയാളി ഡോക്ടർക്ക് ആദ്യ ലൈസൻസ്
തൊഴിലാളികളുടെ താൽക്കാലിക താമസസ്ഥലത്ത് തീപിടിത്തം
കേന്ദ്രമന്ത്രി വി മുരളീധരൻ യുഎഇ സന്ദർശിച്ചു.
ദുബായ്: പിസിആർ പരിശോധന അഞ്ച് കേന്ദ്രങ്ങളിൽ നിർത്തി
സൗദിയിൽ അഴിമതി കേസിൽ മുൻ ജഡ്ജിയടക്കം നിരവധി പേർ പിടിയിൽ
ദുബൈയിലെ കൊവിഡ് സാഹചരൃം: അധികൃതർ വിശദീകരണം നൽകുന്നു
23 കിലോഗ്രാം മയക്കുമരുന്ന് വാഹനത്തിന്റെ ടയറിലൊളിപ്പിച്ച് കടത്താൻ ശ്രമിച്ചയാൾ പിടിയിൽ
റാസല്‍ ഖൈമ...