Daily Archives: 4th January 2021
കൊറോണ വൈറസ് വാക്‌സിനുകള്‍ പുറത്തിറങ്ങാന്‍ തുടങ്ങിയതോടെ, യാത്ര ചെയ്യാനും ഷോപ്പിങ്ങിനു പോകാനും എന്തിന് ഒരു സിനിമ കാണാനുമൊക്കെ പോകുന്ന ദിവസത്തെക്കുറിച്ച് പലരും സ്വപ്‌നം കണ്ടു തുടങ്ങുന്നു. എന്നാല്‍ അത്തരം പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് ഒരു കാര്യം കൂടിയേ തീരുവെന്നാണ് വിദേശരാജ്യങ്ങള്‍ മുന്നോട്ടു വയ്ക്കുന്ന നിബന്ധന. വൈകാതെ ഇത് ഇന്ത്യയിലും വരും. എല്ലായിടത്തും വാക്സിനുപുറമെ ഒരു വാക്‌സിന്‍ പാസ്‌പോര്‍ട്ട് കൂടി കരുതേണ്ടിയിരിക്കുന്നു. ഇതിനായി ഒരു ആപ്പാണ് ഇപ്പോള്‍ രാജ്യാന്തരതലത്തില്‍ തയ്യാറാക്കി...
ന്യൂദല്‍ഹി: കര്‍ഷകരുമായുള്ള കേന്ദ്രസര്‍ക്കാരിന്റെ ഏഴാംഘട്ട ചര്‍ച്ചയും പരാജയപ്പെട്ടതോടെ സമരവുമായി മുന്നോട്ട് പോകുമെന്ന് വ്യക്തമാക്കി കര്‍ഷകസംഘടനകള്‍. മൂന്ന് നിയമങ്ങളും പിന്‍വലിക്കാതെ വീട്ടിലേക്ക് പോകില്ലെന്നാണ് ഭാരത് കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് തികായത്ത് പറഞ്ഞത്.‘ഞങ്ങളുടെ ആവശ്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വേണ്ടിയാണ് കൂടിക്കാഴ്ച നടത്തിയത്. കേന്ദ്രം പാസാക്കിയ മൂന്ന് നിയമങ്ങളും എം.എസ്.പിയും പിന്‍വലിക്കണമെന്നായിരുന്നു ഞങ്ങള്‍ ആവശ്യപ്പെട്ടത്. ഇവ പിന്‍വലിക്കാതെ ഇനി വീട്ടിലേക്ക് ഒരു തിരിച്ചുപോക്കില്ല’, രാകേഷ് തികായത്ത് പറഞ്ഞു.
ഡിജിറ്റല്‍ കറന്‍സി പ്രതാപകാലത്തേക്ക്, കോവിഡ് കാലത്ത് തുടങ്ങിയ ബിറ്റ് കോയിന്‍ കുതിപ്പു തുടരുന്നു. ലോകത്തിലെ ഏറ്റവും പ്രചാരമുള്ള ക്രിപ്‌റ്റോ കറന്‍സിയായ ബിറ്റ് കോയിന്‍ കുതിപ്പു മൂന്നാഴ്ചക്കിടയില്‍ ഏറ്റവും ഉയര്‍ന്ന തോതില്‍. 2020 ഡിസംബര്‍ 16 നു രേഖപ്പെടുത്തിയ 20000 ഡോളര്‍ (14.6 ലക്ഷം ഇന്ത്യന്‍ രൂപ) മൂല്യത്തെ ഇപ്പോള്‍ പുതിയ 33,365 ഡോളര്‍ (24.3 ലക്ഷം രൂപ) വില മറികടന്നിരിക്കുന്നു. ഈ പുതിയ വില രേഖപ്പെടുത്തിയിരിക്കുന്നത് തിങ്കളാഴ്ചയാണ്. മാര്‍ച്ചുമാസത്തിനു...
കോവിഡ് ഭീതി അടങ്ങും മുൻപ് മറ്റൊരു മഹാമാരി മുന്നറിയിപ്പുമായി ലോകാരോഗ്യസംഘടന. കോവിഡിനേക്കാൾ അപകടകാരിയായ മഹാമാരി ലോകത്തെ കീഴ്പ്പെടുത്തിയേക്കുമെന്നാണ് മുന്നറിയിപ്പ്. അതിവേഗം പടർന്നുപിടിക്കാൻ സാധിക്കുന്ന രോഗത്തിന് ഡിസീസ് എക്സ് എന്നാണ് ലോകാരോഗ്യ സംഘടന നൽകിയിരിക്കുന്ന പേര്‍. എക്സ് എന്നത് ആക്സ്മികമായി എന്നതിനെയാണ് സൂചിപ്പിക്കുന്നതെന്നും സംഘടന പറയുന്നു.
സമരം ചെയ്യുന്ന കര്‍ഷകരുമായി കേന്ദ്ര സര്‍ക്കാര്‍ നടത്തിയ ഏഴാംവട്ട ചര്‍ച്ചയും പരാജയപ്പെട്ടു.
കരാര്‍ കൃഷി തുടങ്ങാന്‍ രാജ്യത്തൊരിടത്തും കൃഷി ഭൂമി വാങ്ങിയിട്ടില്ലെന്നും ഭാവിയില്‍ അത്തരം പദ്ധതികളൊന്നും ചെയ്യാന്‍ ഉദ്ദേശിക്കുന്നില്ലെന്നും റിലയന്‍സ് ഇന്‍ഡസ്ട്രീസ്.
ഞായറാഴ്ച അന്തരിച്ച കവി അനില്‍ പനച്ചൂരാന്റെ മരണകാരണം ഹൃദയാഘാതമെന്ന് പോസ്റ്റ് മോര്‍ട്ടത്തിലെ പ്രാഥമിക നിഗമനം.
സംസ്ഥാനത്ത് രണ്ട് ജില്ലകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു. ആലപ്പുഴ കുട്ടനാടൻ മേഖലയിലും കോട്ടയത്ത് നീണ്ടൂരുമാണ് H-5 N-8എന്ന...
മുംബൈ: രാജ്യാന്തര ക്രിക്കറ്റില്‍ 100 സെഞ്ചുറികള്‍ തികച്ച ഒരേയൊരു ബാറ്റ്സ്മാനാണ് സച്ചിന്‍ ടെന്‍ഡുല്‍കര്‍. എന്നാല്‍ 99 സെഞ്ചുറികള്‍ക്കുശേഷം നൂറാം സെഞ്ചുറിക്കായുള്ള കാത്തിരിപ്പ് അല്‍പം നീണ്ടുപോയി. ഒടുവിലല്‍ 2012ലെ ഏഷ്യാ കപ്പില്‍ ബംഗ്ലാദേശിനെതിരെ ആയിരുന്നു കാത്തിരിപ്പിന് വിരാമമിട്ട് സച്ചിന്‍ നൂറാം സെഞ്ചറി തികച്ചത്. ഈ സമയം സച്ചിനൊപ്പം നോണ്‍ സ്ട്രൈക്കിംഗ് എന്‍ഡിലുണ്ടായിരുന്നത് സുരേഷ് റെയ്നയായിരുന്നുഇരുവരും ചേര്‍ന്ന് 86 റണ്‍സിന്റെ കൂട്ടുകെട്ടുമുണ്ടാക്കി. സച്ചിന്‍ നൂറാം രാജ്യാന്തര സെഞ്ചുറി തികച്ച മത്സരത്തില്‍ റെയ്ന...
കൊച്ചി: സഭ തർക്കം നിലനിൽക്കുന്ന കോതമംഗലം മാർത്തോമ ചെറിയ പള്ളി സിആർപിഎഫിനെ ഉപയോഗിച്ച് ഏറ്റെടുക്കണമെന്ന സിംഗിൾ ബഞ്ച് ഉത്തരവിനെതിരെ സർക്കാർ അപ്പീൽ നൽകി. സിംഗിൾ ബഞ്ച് ഉത്തരവ് അടിയന്തരമായി സ്റ്റേ ചെയ്യണമെന്നും സർക്കാർ ആവശ്യപ്പെട്ടു.
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 3021 പേര്‍ക്ക് കാവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 481, മലപ്പുറം 406, എറണാകുളം 382, തൃശൂര്‍ 281, കോട്ടയം 263, ആലപ്പുഴ 230, തിരുവനന്തപുരം 222, കൊല്ലം 183, പാലക്കാട് 135, കണ്ണൂര്‍ 133, പത്തനംതിട്ട 110, ഇടുക്കി 89, വയനാട് 79, കാസര്‍ഗോഡ് 27 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.യു.കെ.യില്‍ നിന്നും വന്ന 2 പേര്‍ക്ക് കഴിഞ്ഞ 24 മണിക്കൂറിനകം കൊവിഡ്-19...
ന്യൂഡല്‍ഹി∙ കാർഷിക നിയമത്തിനെതിരെ പ്രതിഷേധിക്കുന്ന കർഷകരുമായി കേന്ദ്രസർക്കാർ നടത്തിയ എഴാംഘട്ട ചർച്ചയയും പരാജയം. കാർഷിക നിയമങ്ങൾ പിൻവലിക്കാൻ സാധിക്കില്ലെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. താങ്ങുവില ഉറപ്പാക്കാൻ നിയമം വേണമെന്ന ആവശ്യത്തിലും തീരുമാനമായില്ല. അതേസമയം സമരം കൂടുതൽ ശക്തവും വിപുലവുമാക്കുമെന്ന് കർഷക സംഘടനകൾ അറിയിച്ചു. ശീതതരംഗത്തിനൊപ്പം പെരുമഴയും: ഡൽഹിയിൽ സമരവീര്യം ചോരാതെ കർഷകർ സംഘടനകൾ അറിയിച്ചു.
വിക്കിലീക്‌സ് സ്ഥാപകനായ ജൂലിയന്‍ അസാഞ്ചിനെ യു.കെയില്‍ നിന്നും അമേരിക്കയിലേക്ക് നാടുകടത്തണമെന്ന കേസില്‍ കോടതി വിധി പറഞ്ഞിരിക്കുകയാണ്. അസാഞ്ചിനെ വിട്ടുനല്‍കണമെന്ന അമേരിക്കയുടെ ആവശ്യം യു.കെ അംഗീകരിച്ചാല്‍ അദ്ദേഹത്തിന് 175 വര്‍ഷത്തെ തടവായിരുന്നു ശിക്ഷയായി ലഭിക്കുക.എന്നാല്‍ യു.കെ കോടതി അസാഞ്ചിനെ നാടുകടത്തില്ല എന്നാണ് വിധിച്ചിരിക്കുന്നത്. അതേസമയം കേസില്‍ യു.എസ് അപ്പീലിനു പോകുമെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.