Wed. Jul 9th, 2025
മസ്കറ്റ്:

 
2021ലേക്കുള്ള 10.88 ബില്യൺ റിയാലിന്റെ ബജറ്റിന് ഒമാന്‍ ഭരണാധികാരി ഹൈതം ബിൻ  താരിക്ക് അൽ സൈദ് അംഗീകാരം നല്‍കി. കഴിഞ്ഞ വർഷത്തേക്കാൾ 14 ശതമാനത്തിന്റെ കുറവാണ് ഇത്തവണ. 8.64 ബില്യൺ ഒമാനി റിയാലാണ് വരുന്ന സാമ്പത്തിക വര്‍ഷം സർക്കാർ  പ്രതീക്ഷിക്കുന്ന വരുമാനം. 2.2 ബില്യന്‍ റിയാലിന്റെ കമ്മിയാണ് ബജറ്റില്‍ പ്രതീക്ഷിക്കുന്നത്.