30 C
Kochi
Sunday, October 24, 2021

Daily Archives: 15th January 2021

പാലാ: സംസ്ഥാന ബജറ്റില്‍ പാലായ്ക്ക് കുറേക്കൂടി പരിഗണന പ്രതീക്ഷിച്ചിരുന്നതായി മാണി സി കാപ്പൻ എംഎൽഎ. റബറിന്‍റെ താങ്ങുവില 170 ആയി ഉയർത്തിയത് കർഷകർക്ക് ഗുണം ചെയ്യും. റബറിന് താങ്ങുവില 200 രൂപയും ഒട്ടുപാൽ, ചിരട്ടപ്പാൽ എന്നിവയ്ക്ക് 150 രൂപ വീതം താങ്ങുവില പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടിരുന്നതായി മാണി സി കാപ്പൻ പറഞ്ഞു. ഇതു സംബന്ധിച്ചു മുഖ്യമന്ത്രിക്കും ധനമന്ത്രിക്കും നിവേദനം നൽകിയിരുന്നു.
ന്യൂദല്‍ഹി:അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തിനായി അഞ്ച് ലക്ഷം രൂപ സംഭാവന നല്‍കി രാഷ്ട്രപതി രാംനാഥ് കോവിന്ദ്. ക്ഷേത്ര നിര്‍മാണത്തിനായി രാജ്യവ്യാപകമായി സംഭാവന സ്വീകരിക്കുന്നതിന് സര്‍ക്കാര്‍ ഉണ്ടാക്കിയ ട്രസ്റ്റിലേക്കാണ് രാഷ്ട്രപതി അഞ്ച് ലക്ഷത്തി ആയിരം രൂപ നല്‍കിയതെന്ന് എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
തിരുവനന്തപുരം:വനിതാ സംവിധായകര്‍ക്ക് പരമാവധി 50 ലക്ഷം വെച്ച് 3 കോടിയുടെ സഹായം നല്‍കുമെന്ന് ബജറ്റില്‍ പ്രഖ്യാപനം. പട്ടിക വിഭാഗങ്ങളിലെ സംവിധായകരുടെ സിനിമകള്‍ക്ക് രണ്ട് കോടി രൂപ നല്‍കുമെന്നും ധനമന്ത്രി തോമസ് ഐസക് അറിയിച്ചു.കൊച്ചി കടവന്ത്രയില്‍ പോസ്റ്റ് പ്രൊഡക്ഷന്‍ സെന്റര്‍ ആരംഭിക്കും. അമേച്വര്‍ നാടകങ്ങള്‍ക്കായി 3 കോടി പ്രഖ്യാപിച്ചു. ഒരു നാടകത്തിന് 5 ലക്ഷം രൂപയാണ് കൊടുക്കുക. പ്രൊഫഷണല്‍ നാടകങ്ങള്‍ക്കായി 2 കോടി നല്‍കും. കെപിഎസിയുടെ നാടകസ്ഥിര വേദി ഒരുക്കുന്നതിനായി...
തിരുവനന്തപുരം:വീട്ടമ്മമാര്‍ക്ക് സ്മാര്‍ട് കിച്ചണ്‍ പദ്ധതി പ്രഖ്യാപിച്ച് ധനമന്ത്രി തോമസ് ഐസക്. ഗൃഹജോലികള്‍ ലഘൂകരിക്കാന്‍ സ്മാര്‍ട് കിച്ചണ്‍ പദ്ധതി നടപ്പാക്കും. ഗാര്‍ഹിക ഉപകരണങ്ങള്‍ വാങ്ങാന്‍ കെഎസ്എഫ് ഇ മുഖേന പദ്ധതി കൊണ്ടുവരുമെന്ന് മന്ത്രി ബജറ്റിൽ പറഞ്ഞു.
ധനമന്ത്രി രാജി വെയ്ക്കണമെന്ന് ചെന്നിത്തല.
തിരുവനന്തപുരം:സംസ്ഥാനത്ത് സമ്പൂര്‍ണ ദാരിദ്ര്യ നിര്‍മാര്‍ജനത്തിന് പദ്ധതി തയ്യാറാക്കുമെന്ന് ബജറ്റില്‍ പ്രഖ്യാപനം. പരമദരിദ്രരുടെ പുതിയ പട്ടിക തയാറാക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്ക് അറിയിച്ചു. ആശ്രയ ഗുണഭോക്താക്കളേയും തദ്ദേശസ്ഥാപനങ്ങള്‍ നിര്‍ദേശിക്കുന്നവരേയും പട്ടികയില്‍ ഉള്‍പ്പെടുത്തും. മൂന്നു മുതല്‍ നാലുലക്ഷം പേര്‍ വരെ പട്ടികയില്‍ ഉണ്ടാകും. ജോലിയില്ലാത്തവര്‍ക്കും വരുമാനമില്ലാത്തവര്‍ക്കും നേരിട്ട് സഹായം നല്‍കും. വിവിധ പദ്ധതികള്‍ വഴി അഞ്ചുവര്‍ഷംകൊണ്ട് 6000-7000 കോടി രൂപ ചിലവഴിക്കുമെന്നും, വരുന്ന അഞ്ച് വര്‍ഷം കൊണ്ട് സംസ്ഥാനത്തെ സമ്പൂര്‍ണ ദാരിദ്ര്യ നിര്‍മാര്‍ജന...
ഹാർവാർഡ് യൂണിവേഴ്സിറ്റിയിൽ ജേർണലിസത്തിന്റെ അസോസിയേറ്റ് പ്രൊഫസറായി ജോലിയിൽ പ്രവേശിക്കാൻ കഴിഞ്ഞ വർഷം എൻ‌ഡി‌ടി‌വിയിൽ നിന്ന് പുറത്തുപോയ ജേണലിസ്റ്റ് നിധി റസ്ദാൻ, പ്രശസ്ത അമേരിക്കൻ യൂണിവേഴ്സിറ്റിയിലെ ജോലി വാഗ്ദാനം വ്യാജമാണെന്ന് തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ വെളിപ്പെടുത്തി. രണ്ട് പതിറ്റാണ്ടിലേറെ ടെലിവിഷനിൽ പ്രവർത്തിച്ചിട്ടുള്ള മുതിർന്ന പത്രപ്രവർത്തകയെ 2020 ജൂണിൽ സർവകലാശാലയിൽ അസോസിയേറ്റ് പ്രൊഫസറായി നിയമിക്കുമെന്ന് അറിയിച്ചിരുന്നു. പോസ്റ്റിംഗിലെ കാലതാമസങ്ങൾക്കും അതിലെ “ഭരണപരമായ അപാകതകൾക്കും” ശേഷം, അവർ ഹാർവാർഡ് യൂണിവേഴ്സിറ്റിയിൽ അഴിമതി മനസിലാക്കി എത്തിയിരുന്നു.2020...
തിരുവനന്തപുരം:എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലാവധി അവസാനിക്കാനിരിക്കെ ധനമന്ത്രി തോമസ് ഐസക്ക് അവതരിപ്പിച്ച സമ്പൂര്‍ണ ബജറ്റിനെതിരെ വിമര്‍ശനവുമായി പ്രതിപക്ഷം. ബജറ്റ് ബഡായി ബജറ്റായി മാത്രമേ കാണാന്‍ സാധിക്കൂ എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കഴിഞ്ഞ ബജറ്റുകളില്‍ നൂറു കണക്കിന് വാഗ്ദാനങ്ങള്‍ നല്‍കി ജനങ്ങളെ കബളിപ്പിച്ച ധനകാര്യമന്ത്രി തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സമയമായതുകൊണ്ട് കുറേകൂടി വാഗ്ദാനങ്ങള്‍ നല്‍കി ജനങ്ങളെ കബളിപ്പിക്കാനുള്ള ശ്രമമാണ് ബജറ്റ് അവതരണത്തിലൂടെ ചെയ്തിരിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു. എല്‍.ഡി.എഫ് അധികാരത്തില്‍ വന്നാല്‍ 25...
തിരുവനന്തപുരം:തൊഴില്‍ ലഭ്യത കൂട്ടാന്‍ വിപുലമായ പദ്ധതിയുമായി സംസ്ഥാന ബജറ്റ്. അഞ്ചുവര്‍ഷം കൊണ്ട് 20 ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കാന്‍ ഡിജിറ്റല്‍ പ്ലാറ്റ്ഫോം ഒരുക്കുമെന്ന് ധനമന്ത്രി പറഞ്ഞു. വര്‍ക് നിയര്‍ ഹോം പദ്ധതിക്ക് 20 കോടി രൂപ രൂപയും പ്രഖ്യാപിച്ചു. സ്ത്രീകളെയും തൊഴില്‍ നഷ്ടപ്പെട്ട പ്രൊഫഷണലുകളെയും സഹായിക്കുന്ന പദ്ധതിയാണ് ബജറ്റില്‍ പ്രഖ്യാപിച്ചത്. ഇതിനായി ഡിജിറ്റല്‍ പ്ലാറ്റ്ഫോം ഒരുക്കും. സന്നദ്ധരായ പ്രൊഫഷണലുകളുടേയും പരിശീലനം സിദ്ധിച്ചവരുേയും വിവരങ്ങള്‍ ഡിജിറ്റല്‌ പ്ലാറ്റ്ഫോം വഴി ലഭ്യമാക്കും....
തിരുവനന്തപുരം:ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് സഹായം നല്‍കുന്ന വന്‍പ്രഖ്യാപനങ്ങളുമായി സംസ്ഥാന ബജറ്റ്. സര്‍വകലാശാലകളുടെ പശ്ചാത്തല സൗകര്യ വികസനത്തിന് 2,000 കോടി രൂപ നല്‍കും. അംഗീകൃത കോളജുകള്‍ക്ക് 1,000 കോടി രൂപയും നല്‍കുംസ്കൂള്‍ വിദ്യാഭ്യാസത്തില്‍ കൈവരിച്ച നേട്ടങ്ങള്‍ ഉന്നതവിദ്യാഭ്യാസത്തിലും ഉറപ്പാക്കുമെന്ന് ധനമന്ത്രി പറഞ്ഞു. ഇതിന്‍റെ ഭാഗമായിആയിരം അധ്യാപകതസ്തികകള്‍ സൃഷ്ടിക്കും. സര്‍വകലാശാലകളില്‍ 30 മികവിന്റെ കേന്ദ്രങ്ങള്‍ ഒരുക്കും.വരുന്ന അധ്യയനവര്‍ഷം ഇരുപതിനായിരം കുട്ടികള്‍ക്കുകൂടി ഉന്നതപഠനസൗകര്യമൊരുക്കും. ഇതിനായി 10 ശതമാനം സീറ്റ് വര്‍ധിപ്പിക്കും. അധ്യാപക തസ്തികകളിലെ...
തിരുവനന്തപുരം:കെ ഫോണ്‍ ഒന്നാം ഘട്ടം ഫെബ്രുവരിയില്‍ പൂര്‍ത്തിയാക്കുമെന്നാണ് ധനമന്ത്രി തോമസ് ഐസക് കേരള ബജറ്റ് 2021 ല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. സെക്കന്റില്‍ പത്ത് എംബി മുതല്‍ ഒരു ജിബി വരെ വേഗതയില്‍ ഇന്റര്‍നെറ്റ് സേവനമൊരുക്കാനുള്ള വന്‍ പദ്ധതിയാണിത്. ബിപിഎല്‍ കുടുംബങ്ങള്‍ക്ക് സൗജന്യ ഇന്റര്‍നെറ്റ്, 30000ത്തിലേറെ വരുന്ന സര്‍ക്കാര്‍ ഓഫീസുകളെ ബന്ധിപ്പിക്കുന്ന ഇന്‍ട്രാനെറ്റ് എന്നിവയെല്ലാം സര്‍ക്കാരിന്റെ ലക്ഷ്യങ്ങളാണ്. എന്നാല്‍ കേരളത്തിലെ ഐടി രംഗത്ത് കൂടുതല്‍ കമ്പനികളെ സ്വാഗതം ചെയ്യാനും ഐടി അനുബന്ധ...