25 C
Kochi
Tuesday, September 21, 2021

Daily Archives: 7th January 2021

നിയമസഭ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് നൂറു മേനി കൊയ്യുമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. വിജയ സാധ്യതയുള്ളവരെയാണ് നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിപ്പിക്കുക. അത് മാത്രമായിരിക്കും മാനദണ്ഡമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ വ്യക്തമാക്കി.ആര്യാ രാജേന്ദ്രനെ തിരുവനന്തപുരം കോര്‍പ്പറേഷനില്‍ മേയറാക്കി സി.പി.എം മാര്‍ക്കറ്റിങ് നടത്തുകയാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ ആരോപിച്ചു. അതിനേക്കാള്‍ പ്രായം കുറഞ്ഞവരും മത്സരിച്ചിട്ടുണ്ട്. വിജയിച്ചിട്ടുമുണ്ട്. യുവാക്കള്‍ക്ക് എല്ലാകാലത്തും കോണ്‍ഗ്രസ് അവസരം നല്‍കിയിട്ടുണ്ടെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.തദ്ദേശ തിരഞ്ഞെടുപ്പിലെ തിരിച്ചടികളും വീഴ്ചകളും കോണ്‍ഗ്രസ് വിലയിരുത്തിയിട്ടുണ്ട്....
തിരുവനന്തപുരം: എറണാകുളത്തെ വൈറ്റില പാലം അനധികൃതമായി തുറന്ന സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണമെന്ന് ഗതാഗതവകുപ്പ് മന്ത്രി ജി സുധാകരൻ. സംഭവത്തിന് പിന്നിൽ മാഫിയയാണ്. ഗൂഢാലോചനയുണ്ട്. ഇതേക്കുറിച്ച് അന്വേഷിക്കണം. പാലാരിവട്ടം പാലം അഴിമതിക്ക് പിന്നിൽ ഉള്ള അതേ ഗ്യാംഗാണ് ഈ സംഭവത്തിനും പിന്നിൽ. മുൻ മന്ത്രി ഇബ്രാഹിംകുഞ്ഞിനെ വീഴ്ത്തിയതാണ്. എറണാകുളത്ത് ഒരു പ്രൊഫഷണൽ ക്രിമിനൽ മാഫിയ പ്രവർത്തിക്കുന്നുണ്ടെന്നും മന്ത്രി ജി സുധാകരൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ''കണ്ടോണ്ട് നിക്കുന്നവരല്ല, പാലം പണിത...
കോതമംഗലം പള്ളി സിആർപിഎഫിനെ ഉപയോഗിച്ച് ഏറ്റെടുക്കണമെന്ന ഉത്തരവ് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് തടഞ്ഞു. സിംഗിൾ‍ ബഞ്ചിന്റെ ഉത്തരവ് നടപ്പാക്കുന്നതാണ് തടഞ്ഞത്. സര്‍ക്കാരിന്റെ അപ്പീല്‍ ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. 15-ന് പരിഗണിക്കും. കോടതിയലക്ഷ്യഹര്‍ജിയിലെ ഉത്തരവിന്റെ നിയമസാധുതയും പരിശോധിക്കും. 
500 കോടിയുടെ കശുവണ്ടി ഇറക്കുമതിക്കേസിൽ പ്രതിയായ കെ.എ.രതീഷിന്റെ ഖാദി ബോർഡിലെ ശമ്പളം ഇരട്ടിയാക്കി സർക്കാർ. ഖാദി ബോർഡിലെ സെക്രട്ടറിയായ തന്റെ ശമ്പളം എൺപതിനായിരത്തിൽ നിന്നു മൂന്നു ലക്ഷമാക്കണമെന്നായിരുന്നു കെ.എ.രതീഷിന്റെ ആവശ്യം. ഡയറക്ടർ ബോർഡിലെ ചില അംഗങ്ങൾ എതിർത്തിട്ടും മന്ത്രി ഇ.പി ജയരാജന്റെ ശുപാർശയോടെയാണ് 1.72 ലക്ഷമായി ശമ്പളം ഉയർത്തിയത്. വൈസ് ചെയർമാൻ ശോഭനാ ജോർജും രതീഷിന്റെ ശമ്പള വർധനയെ എതിർത്ത് പരസ്യമായി രംഗത്തു വന്നിരുന്നു. തൊഴിലാളികൾക്കുള്ള ശമ്പളം പോലും...
ദില്ലി: അനില്‍ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് കമ്യൂണിക്കേഷന്‍സ്, റിലയന്‍സ് ടെലികോം, റിലയന്‍സ് ഇന്‍ഫ്രാടെല്‍ എന്നിവയുടെ എല്ലാ അക്കൗണ്ടുകളും ഫ്രോഡ് കാറ്റഗറിയിലേക്ക് എസ്ബിഐ മാറ്റി. ദില്ലി ഹൈക്കോടതിയെ ബാങ്ക് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. കമ്പനികള്‍ക്കും അനില്‍ അംബാനിക്കും എതിരായ സിബിഐ അന്വേഷണത്തിന് സാധ്യത വര്‍ധിപ്പിക്കുന്നതാണ് ഈ നീക്കം.
ദില്ലി: ലാവലിന്‍ കേസ് സുപ്രീംകോടതി ചൊവ്വാഴ്ച  പരിഗണിക്കും. ഇന്ന് കോടതിയുടെ സമയം അവസാനിച്ചതിനാല്‍ കേസ് പരിഗണിക്കാന്‍ ആയില്ല. വിശദമായ വാദം കേള്‍ക്കേണ്ടതിനാൽ ഇന്നത്തെ അവസാനത്തെ കേസായി  ലിസ്റ്റ് ചെയ്യാന്‍ യുയു ലളിത് അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിക്കുകയായിരുന്നു.മുഖ്യമന്ത്രി പിണറായി വിജയന്‍, മുന്‍ ഊര്‍ജ്ജ വകുപ്പ് സെക്രട്ടറി കെ. മോഹനചന്ദ്രന്‍, ജോയിന്‍റ് സെക്രട്ടറി എ ഫ്രാന്‍സിസ് എന്നിവരെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധി ചോദ്യം ചെയ്താണ് സിബിഐ സുപ്രീംകോടതിയെ സമീപിച്ചത്. കേസിൽ വാദം നടത്താൻ തയ്യാറാണെന്ന...
ദോഹ/മലപ്പുറം : ഖത്തറിനെതിരായ ഉപരോധം പിൻവലിച്ചതിന്റെ ആഹ്ലാദത്തിലാണ് മലപ്പുറം ജില്ലയിലെ പ്രവാസികൾ. സഞ്ചാരമാർഗങ്ങളുടെ നിയന്ത്രണം നീക്കുന്നതോടെ വിമാന ടിക്കറ്റ് നിരക്ക് കുറയാനും സമയലാഭത്തിനും അവസരമൊരുങ്ങും. വിവിധ ആവശ്യങ്ങൾക്കായി ഖത്തറിൽ നിന്ന് സമീപരാജ്യങ്ങളിലേക്കും തിരിച്ചും ഒമാൻ വഴിയും മറ്റും വളഞ്ഞു പോയിരുന്നവർക്ക് ഇനി നേരെ പോകാം. ഉപരോധം പിൻവലിക്കുന്നുവെന്ന വാർത്ത വന്നതു മുതൽ കഴിഞ്ഞ ദിവസം ഖത്തർ അമീറിനെ കൂടെയിരുത്തി സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ കാറോടിച്ചു പോയ...
കൊച്ചി:സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ഒളിംപ്യൻ മേഴ്സി കുട്ടനെ ജില്ലാ അ‌ത്‌ലറ്റിക് അസോസിയേഷൻ തിരഞ്ഞെടുപ്പിൽ നിന്ന് അയോഗ്യയാക്കി ജില്ലാ സ്പോർട്സ് കൗൺസിൽ. നവംബർ 21ന് നടന്ന ജില്ലാ അത്‌ലറ്റിക് അസോസിയേഷൻ തിരഞ്ഞെടുപ്പിൽ മേഴ്സി കുട്ടനെ സംസ്ഥാന അത്‌ലറ്റിക് അസോസിയേഷനിലേക്കുള്ള പ്രതിനിധിയായി തിരഞ്ഞെടുത്തിരുന്നു. എന്നാൽ മേഴ്സി കുട്ടൻ പ്രതിനിധീകരിക്കുന്ന അത്‌ലറ്റിക് ക്ലബായ മേഴ്സി കുട്ടൻ അക്കാദമിയുടെ സാക്ഷ്യപത്രം ചട്ടപ്രകാരമല്ലെന്നു ചൂണ്ടിക്കാട്ടിയാണ് തിരഞ്ഞെടുപ്പ് റദ്ദാക്കിയത്.
വിജയ് നായകനാകുന്ന പുതിയ സിനിമയാണ് മാസ്റ്റര്‍. പൊങ്കല്‍ റിലീസ് ആയി 13ന് ആണ് ചിത്രം തിയറ്ററിലെത്തുക. സിനിമയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപ്പോഴിതാ സിനിമയുടെ ഹിന്ദി പതിപ്പിന്റെ ട്രെയിലര്‍ പുറത്തുവിട്ടതാണ് ചര്‍ച്ച. താരങ്ങള്‍ അടക്കം ട്രെയിലര്‍ ഷെയര്‍ ചെയ്‍തിട്ടുണ്ട്. ലോകേഷ് കനകരാജ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
Biden wins Arizona
വാഷിങ്ടൺ∙ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ജോ ബൈഡനെ വിജയിയായി യുഎസ് കോണ്‍ഗ്രസ് അംഗീകരിച്ചു. ഭൂരിപക്ഷത്തിന് ആവശ്യമായ 270 ഇലക്ടറൽ വോട്ടുകൾ മറികടന്നതോടെയാണ് അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ബൈഡന്റെ വിജയം ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടത്. യുഎസ് കാപ്പിറ്റോൾ മന്ദിരത്തിൽ ട്രംപ് അനുകൂലികൾ കടന്നുകയറി അക്രമം അഴിച്ചുവിട്ടതിനു ‌ശേഷം സഭ വീണ്ടും ചേർന്നാണ് ജോ ബൈഡന്റെ വിജയം അംഗീകരിച്ചത്