24 C
Kochi
Tuesday, September 21, 2021

Daily Archives: 2nd January 2021

കോട്ടയം: യുഡിഎഫ് പ്രവേശനത്തില്‍ നിലപാട് വ്യക്തമാക്കി പി സി ജോര്‍ജ്. യുഡിഎഫ് സ്വാഗതം ചെയ്താൽ മുന്നണിയുടെ ഭാഗമാകുന്ന കാര്യം ആലോചിക്കാമെന്നായിരുന്നു പി സി ജോര്‍ജിന്‍റെ പ്രതികരണം. പിണറായി വിജയന്‍റെ ഭരണത്തിന്‍റെ പോരായ്മകൾ പറയാൻ ആരുമില്ല. ജോസ് കെ മാണി എത്തിയത് ഇടതുപക്ഷ മുന്നണിയെ ഗതികേടിലാക്കുമെന്നും പി സി ജോർജ്ജ് പറഞ്ഞു.
മഡ്ഗാവ്: പുതുവര്‍ഷത്തിലെ ആദ്യ ഐഎസ്എല്‍ പോരാട്ടത്തില്‍ മുംബൈ സിറ്റി എഫ്‌സിയെ നേരിടാനിറങ്ങുന്ന കേരളാ ബ്ലാസ്റ്റേഴ്സിന്‍റെ ആദ്യ ഇലവനില്‍ മലയാളി താരം സഹല്‍ അബ്ദുള്‍ സമദും. പരിക്ക് മാറി കോസ്റ്റ് നമോനീസുവും ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തില്‍ തിരിച്ചെത്തി. സന്ദീപ് സിംഗാണ് കോസ്റ്റക്കൊപ്പം പ്രതിരോധ കോട്ട കാക്കുന്നത്
മെല്‍ബണ്‍: കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന്റെ പേരില്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ വിവാദത്തില്‍.രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, പൃഥ്വി ഷോ, നവ്ദീപ് സൈനി എന്നിവരാണ് കൊവിഡ് ചട്ടങ്ങള്‍ ലംഘിച്ചുകൊണ്ട് മെല്‍ബണിലെ റെസ്‌റ്റോറന്റില്‍ എത്തിയത്.സംഭവത്തില്‍ ബി.സി.സി.ഐ അന്വേഷണം തുടങ്ങിയതായി ഓസ്‌ട്രേലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഇന്ത്യ-ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പരയ്ക്കായാണ് താരങ്ങള്‍ മെല്‍ബണില്‍ എത്തിയത്. 1-1 സമനിലയിലാണ് ടീമുകള്‍. മൂന്നാമത്തെ ടെസ്റ്റ് മത്സരം ജനുവരി 7ന് സിഡ്‌നിയില്‍ നടക്കാനിരിക്കുകയാണ്.
ലക്‌നൗ:   രാജ്യം കൊവിഡ് വാക്‌സിന്‍ വിതരണത്തിനൊരുങ്ങവെ വാക്‌സിന്‍ സ്വീകരിക്കില്ലെന്ന നിലപാടുമായി സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്. താന്‍ ഇപ്പോള്‍ വാക്‌സിന്‍ സ്വീകരിക്കുന്നില്ലെന്നും ബിജെപിയുടെ വാക്‌സിനെ വിശ്വസിക്കാനാവില്ലെന്നും അഖിലേഷ് പറഞ്ഞു.‘ഞാന്‍ ഇപ്പോള്‍ വാക്‌സിന്‍ സ്വീകരിക്കുന്നില്ല. എങ്ങനെയാണ് ബിജെപിയുടെ വാക്‌സിനെ വിശ്വസിക്കാനാവുക. ഞങ്ങളുടെ സര്‍ക്കാര്‍ രൂപവത്കരിക്കുമ്പോള്‍ എല്ലാവര്‍ക്കും സൗജന്യമായി വാക്‌സിന്‍ ല്യമാക്കും. ബിജെപിയുടെ വാക്‌സിന്‍ സ്വീകരിക്കാന്‍ ഞങ്ങള്‍ക്ക് സാധിക്കില്ല’, അദ്ദേഹം പറഞ്ഞു.
ന്യൂഡൽഹി:   അതിതീവ്ര വൈറസ് ബാധ തടയുന്നതിന്‍റെ ഭാഗമായി മാർഗ്ഗനിർദേശങ്ങൾ പുറപ്പെടുവിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ബ്രിട്ടണിൽ നിന്ന് വരുന്നവർ രജിസ്ട്രേഷൻ നടത്തണം. കൂടാതെ യാത്രക്കാരുടെ കയ്യിൽ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുകൾ ഉണ്ടെന്ന് ഉറപ്പുവരുത്താൻ വിമാനക്കമ്പനികൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്.ഇന്ത്യയിലെത്തുന്ന അന്താരാഷ്ട്ര യാത്രക്കാർ യാത്രാവിവരങ്ങൾ അടങ്ങിയ സത്യവാങ്മൂലവും കൊവിഡ് രോഗിയല്ലെന്ന സ്വയം സാക്ഷ്യപത്രവും സമർപ്പിക്കണം.  ജനുവരി 8 നും 30 നും ഇടയിൽ ബ്രിട്ടണിൽ നിന്ന് വരുന്ന യാത്രക്കാർ 72 മണിക്കൂർ മുൻപ്...
റിയാദ്:   അഴിമതിക്കേസിൽ സൗദി അറേബ്യയിൽ മുൻ മേജർ ജനറലടക്കമുള്ളവരെ അറസ്റ്റ് ചെയ്തു. നിരവധി ഉന്നത ഉദ്യോഗസ്ഥർ അറസ്റ്റിലായിട്ടുണ്ട്. അഴിമതിയുമായി ബന്ധപ്പെട്ട പന്ത്രണ്ടോളം ക്രിമിനൽ കേസുകളെടുത്തെന്നും പ്രതികളെ അറസ്റ്റ് ചെയ്ത് നിയമ നടപടികൾ പൂർത്തിയാക്കി കൊണ്ടിരിക്കയാണെന്നും സൗദി അഴിമതി വിരുദ്ധ അതോറിറ്റി അറിയിച്ചു. രാജ്യസുരക്ഷ വിഭാഗത്തിൽ നിന്ന് വിരമിച്ച മേജർ ജനറൽ, വ്യവസായ പ്രമുഖർ, റെഡ് ക്രസന്റ് അതോറിറ്റിയിലെ സാമ്പത്തിക വിഭാഗം മേധാവി, മുൻ അംബാസഡർമാർ, സക്കാത്ത് ആൻഡ് ടാക്സ്...
എറണാകുളം:   കൊച്ചി മെട്രോയ്ക്ക് ഭൂമി ഏറ്റെടുത്തതില്‍ ക്രമക്കേടുണ്ടെന്ന പരാതിയില്‍ വിജിലന്‍സ് അന്വേഷണത്തിന് അനുമതി. മെട്രോയ്ക്കായി ഭൂമി ഏറ്റെടുത്തതില്‍ ക്രമക്കേടുണ്ടെന്ന നാളുകളായുള്ള പരാതിയിലാണ് എറണാകുളം ജില്ലയുടെ മുൻ കളക്ടര്‍ എം ജി രാജമാണിക്യത്തിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് സര്‍ക്കാര്‍ അനുമതി നല്‍കിയത്.കൊച്ചി മെട്രോക്കായി 40 ഹെക്ടര്‍ ഭൂമിയാണ് ഏറ്റെടുത്തത്. 52 ലക്ഷം എന്ന തുകയ്ക്കാണ് ഒട്ടുമിക്ക സ്ഥലങ്ങളിലും ഭൂമി ഏറ്റെടുത്തിരുന്നത്. ശീമാട്ടിക്ക് 80 ലക്ഷം രൂപ നല്‍കിയെന്ന് പരാതിയില്‍ പറയുന്നു. ശീമാട്ടിയുമായി മാത്രം...
ദാദാസാഹേബ് ഫാല്‍ക്കെ ഇന്‍റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ സംഘാടകര്‍ നല്‍കുന്ന ചലച്ചിത്ര പുരസ്‍കാരങ്ങള്‍ പ്രഖ്യാപിച്ചു. മലയാളത്തിൽ മനു അശോകൻ്റെ "ഉയരെ"യാണു് മികച്ച ചിത്രം. ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ എന്ന ചിത്രത്തിലെ അഭിനയത്തിനു് സുരാജ് വെഞ്ഞാറമ്മൂട് മികച്ച നടനായും, ഉയരെ യിലെ അഭിനയത്തിന് പാർവ്വതി തിരുവോത്ത് മികച്ച നടിയായും തിരഞ്ഞെടുക്കപ്പെട്ടു.ഇന്ത്യന്‍ സിനിമയുടെ പിതാവായി അറിയപ്പെടുന്ന ദാദാസാഹേബ് ഫാല്‍ക്കെയുടെ ഓര്‍മ്മയ്ക്കായി നല്‍കുന്ന സ്വകാര്യ പുരസ്കാരമാണ് ഇത്. ദാദാസാഹേബ് ഫാല്‍ക്കെയുടെ ചെറുമകന്‍ ചന്ദ്രശേഖര്‍ പുസല്‍ക്കര്‍...
ന്യൂഡൽഹി:   കൊവിഡ്–19നെ പ്രതിരോധിക്കുന്ന വാക്സിൻ രാജ്യത്താകെ സൗജന്യമായിരിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ വർദ്ധൻ. ഡൽഹിയിൽ മാധ്യമങ്ങളോടു സംസാരിക്കവെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഡൽഹിയിൽ മാത്രമായിരിക്കില്ല, രാജ്യത്താകെ വാക്സിൻ സൗജന്യമായിരിക്കുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.വാക്സിൻ വിതരണത്തിന് 14 ലക്ഷം സിറിഞ്ച് എത്തി; ശനിയാഴ്ച നാല് സംസ്ഥാനങ്ങളിൽ നടക്കുന്ന വാക്സിൻ ‍ഡ്രൈ റൺ മാർഗനിർദേശങ്ങൾ പാലിച്ചുള്ളതാണ്. വാക്സിൻ നൽകുന്ന കാര്യമൊഴിച്ച് എല്ലാ കാര്യവും കൃത്യമായ രീതിയിലാണു ചെയ്തതെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ഡൽഹി ജിടിബി ആശുപത്രിയിലെത്തിയാണ്...
കോട്ടയം:   നിയമസഭ തിരഞ്ഞെടുപ്പിൽ പാല സീറ്റ് ആർക്കും വിട്ടു നൽകില്ലെന്നാവർത്തിച്ച് പാല എംഎൽഎ മാണി സി കാപ്പൻ. മുന്നണി മാറ്റമെന്ന സാധ്യത നിലവിൽ ഇല്ലെന്നും യുഡിഎഫിലെ ഒരു നേതാവുമായും ചർച്ചകളൊന്നും നടത്തിയിട്ടില്ലെന്നും മാണി സി കാപ്പൻ വ്യക്തമാക്കി. 'വഴിയേ പോകുന്നവർക്ക് സീറ്റ് ചോദിക്കാൻ എന്താണ് കാര്യമെന്നും, തോറ്റ് നിൽക്കുന്ന സീറ്റ് അവർ എങ്ങിനെ ചോദിക്കുമെന്നും കാപ്പൻ ചോദിച്ചു.