25.5 C
Kochi
Saturday, October 16, 2021

Daily Archives: 25th January 2021

ദില്ലി:രാജ്യം 72-ാം റിപബ്ളിക് ദിനം ആഘോഷിക്കാൻ ഒരുങ്ങുന്നതിനിടെ ഈ വർഷത്തെ പദ്‌മ പുരസ്കാര ജേതാക്കളുടെ പേരുകൾ കേന്ദ്രസർക്കാർ പ്രഖ്യാപിച്ചു. ഗായിക കെ എസ് ചിത്രയ്ക്ക് പത്മഭൂഷണും ഗാനരചയിതാവ് കൈതപ്രം ദാമോദരൻ നമ്പൂതിരിക്ക് പത്മശ്രീയും ലഭിച്ചു. അന്തരിച്ച ഗായകൻ എസ് പി ബാലസുബ്രഹ്മണ്യത്തിന് പത്മവിഭൂഷൺ പ്രഖ്യാപിച്ചു.ജപ്പാൻ്റെ മുൻ പ്രധാനമന്ത്രി ഷിൻസോ ആബേ, സുദർശൻ സാഹു, എ സ്പി ബാലസുബ്രഹ്മണ്യം, സുദർശൻ റാവു, ബി ബി ലാൽ, ബിഎം ഹെഗ്ഡേ എന്നിങ്ങനെ...
ദു​ബൈ:പൊ​തു പാ​ർ​ക്കി​ങ്​ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് മി​ക​ച്ച സേ​വ​ന​ങ്ങ​ൾ ന​ൽ​കു​ന്ന​തി​നും പൊ​തു പാ​ർ​ക്കി​ങ്ങി​ൽ നി​യ​മ​ലം​ഘ​നം ന​ട​ത്തു​ന്ന​വ​രെ കണ്ടെ​ത്താ​നും ദു​ബൈ റോ​ഡ്‌​സ് ആ​ൻ​ഡ് ട്രാ​ൻ‌​സ്‌​പോ​ർ​ട്ട് അ​തോ​റി​റ്റി ആ​ർ‌ടിഎ സ്മാ​ർ​ട്ട് വാ​ഹ​നം പു​റ​ത്തി​റ​ക്കി. നി​ർ​മി​ത​ബു​ദ്ധി, മെ​ഷീ​ൻ ലേ​ണി​ങ്​ ടെ​ക്നോ​ള​ജി​ക​ൾ ഉ​പ​യോ​ഗി​ച്ച് ഡി​ജി​റ്റ​ൽ കാ​മ​റ​ക​ൾ വ​ഴി നി​യ​മ​ലം​ഘ​നം രേ​ഖ​പ്പെ​ടു​ന്ന സ്മാ​ർ​ട്ട് സ്ക്രീ​നി​ങ്​ സം​വി​ധാ​ന​മാ​ണ് വാ​ഹ​ന​ത്തിെൻറ ഉ​ള്ള​ട​ക്കം. ദു​ബൈ​യി​ലെ പൊ​തു പാ​ർ​ക്കി​ങ്​ കേ​ന്ദ്ര​ങ്ങ​ളി​ൽ താ​മ​സി​യാ​തെ സ്മാ​ർ​ട്ട് വാ​ഹ​നം എ​ത്തും. ദു​ബൈ‍യി​ൽ നി​ല​വി​ൽ 5,50,000 ഇ​ട​ങ്ങ​ളി​ൽ, 1,90,000 സ്ലോ​ട്ടു​ക​ളാ​ണ്​ പെ​യ്ഡ്...
ദു​ബൈ:ഇ​മാ​റാ​ത്ത് ഹൃ​ദ​യ​മ​ന്ത്ര​മാ​യി കൊ​ണ്ടു​ന​ട​ക്കു​ന്ന സ​ഹി​ഷ്ണു​ത​യു​ടെ മ​കു​ടോ​ദാ​ഹ​ര​ണ​മാ​യി ദു​ബൈ​യി​ൽ ഉ‍യ​രു​ന്ന ഹൈ​ന്ദ​വ ക്ഷേ​ത്രം 2022ലെ ​ദീ​പാ​വ​ലി നാ​ളി​ൽ വി​ശ്വാ​സി​ക​ൾ​ക്കാ​യി തു​റ​ന്നു​കൊ​ടു​ക്കും. ഇ​ന്ത്യ​ൻ, അ​റ​ബി വാ​സ്തു​വി​ദ്യ​യു​ടെ സ​മ​ന്വ​യ​ത്തി​ലൂ​ടെ നി​ർ​മി​ക്കു​ന്ന ക്ഷേ​ത്ര​ത്തിെൻറ മാ​തൃ​ക പു​റ​ത്തു​വി​ട്ടു. ഗു​രു നാ​നാ​ക് സി​ങ്​ ദ​ർ​ബാ​റി​നോ​ടു ചേ​ർ​ന്ന് വ​രു​ന്ന ഹി​ന്ദു ക്ഷേ​ത്രം ബ​ർ​ബെ ദു​ബൈ​യി​ലെ സി​ന്ധി ഗു​രു ദ​ർ​ബാ​റിന്റെ വി​പു​ലീ​ക​ര​ണ​മാ​ണെ​ന്ന് ദു​ബൈ​യി​ലെ ക​മ്യൂ​ണി​റ്റി ഡെവ​ല​പ്‌​മെൻറ് അ​തോ​റി​റ്റി (സി ഡി ​എ) അ​റി​യി​ച്ചു.2020 ആ​ഗ​സ്​​റ്റ്​ 29ന് ​കൊ​വി​ഡ് പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ​ക്കി​ട​യി​ൽ ല​ളി​ത​മാ​യ...
സൗദിയിൽ അഞ്ച് വർഷത്തിനുള്ളിൽ 18 ലക്ഷം തൊഴിലവസരങ്ങൾ
പ്രധാനപ്പെട്ട ഗൾഫ് വാർത്തകൾസൗദിയിൽ അഞ്ച് വർഷത്തിനുള്ളിൽ 18 ലക്ഷം തൊഴിലവസരങ്ങൾ വിദേശി വിദ്യാര്‍ത്ഥികള്‍ക്ക് മാതാപിതാക്കളെ രാജ്യത്തേക്ക് കൊണ്ടുവരാം;യുഎഇയിലെ താമസ നിയമത്തില്‍ മാറ്റം കുവൈത്ത് വിദേശികളെ ഒഴിവാക്കുന്നു, പ്രവാസികൾ കൂട്ടത്തോടെ നാട്ടിലേക്ക് മടങ്ങുന്നു ഒമാന്‍ കര അതിര്‍ത്തികള്‍ ഒരാഴ്ച കൂടി അടച്ചിടും സുരക്ഷിത നഗരങ്ങളിൽ അബുദാബി വീണ്ടും ഒന്നാമത് ഇന്ത്യൻ നഴ്സ്മാർ വിമാനത്താവളത്തിൽ കുടുങ്ങി,എംബസിയും സാമൂഹ്യപ്രവർത്തകരും തുണയായി കൊവിഡ് വ്യാപിക്കുന്നതിന് കാരണം സ്വകാര്യ പാർട്ടികളും, കൂടിച്ചേരലുമെന്ന് ദുബായ് പോലിസ് ...
നവോഥാന നായകൻ പി പൽപ്പുവിന്റെ സ്മരണയ്ക്ക്
നവോത്ഥാന നായകനായ ഡോക്ടർ പി പൽപ്പുവിന്റെ ഓർമ്മദിവസമാണ് ഇന്ന്. മഹാമാരിയെ നേരിട്ടകൊണ്ട് ഇരിക്കുകയും വാക്‌സിനായി കാത്തിരിക്കുകയും ചെയുന്ന ഈ ലോകത്തിന് മുമ്പിൽ ശാസ്ത്രം ഇത്രയേറെ പുരോഗമിക്കുന്നതിന് മുൻപ് മഹാമാരിയ്ക്ക് എതിരെ പോരാടിയ നവോത്ഥാന നായകൻ ഡോക്ടർ പി പൽപ്പുവിനെ ഓർമിക്കാം. ഇന്ത്യൻ ചരിത്രത്തിലെ നിശ്ശബ്ദനായ വിപ്ലവകാരി എന്ന് സരോജിനി നായിഡു വിശേഷിപ്പിച്ച കേരളത്തിലെ സാമൂഹിക നവോത്ഥാന നേതാക്കളിലൊരാളായിരുന്നു ഡോ.പല്പു. ഡോക്ടറും ബാക്റ്റീരിയോളജി വിദഗ്ദ്ധനും ആധുനിക കേരളശില്പികളിലൊരാളുമായിരുന്ന പത്മനാഭൻ പല്പു. ഈഴവ സമുദായത്തിൽ...
സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഐഎംഎ. കേരളത്തിൽ കൊവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നതിനിടെയാണ് ഐഎംഎയുടെ മുന്നറിയിപ്പ്. കൊവിഡ് വ്യാപനം സംസ്ഥാനത്ത് അതിരൂക്ഷമാണെന്നും വൈറസ് വ്യാപനം നിയന്ത്രണ വിധേയമാക്കാൻ കർശന നടപടികൾ വേണമെന്നും ഐഎംഎ ആവശ്യപ്പെട്ടു. പിസിആർ പരിശോധനകളുടെ എണ്ണം കൂട്ടണമെന്നും നിരീക്ഷണ സംവിധാനം കൂ‍ടുതൽ കർ‍ശനമാക്കണമെന്നും ഡോക്ടർമാരുടെ സംഘടന ആവശ്യപ്പെട്ടു. സംസ്ഥാനത്ത് വാക്സിനേഷൻ കേന്ദ്രങ്ങളുടെ എണ്ണം കൂട്ടാൻ നടപടി വേണമെന്നും ഐഎംഎ ആവശ്യപ്പെട്ടു.കേരളത്തിലെ കൊറോണ വൈറസ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയരുകയാണെന്നും സംസ്ഥാനത്ത് വൈറസ് പടരുന്നത് നിയന്ത്രണാതീതമാണെന്നും കേരളത്തിലെ...
കൊല്ലം:അഞ്ചാം മത്സരത്തിന് തയ്യാറെടുക്കുന്ന കേരളാ കോൺഗ്രസ് ബി നേതാവ് കെ ബി ഗണേഷ് കുമാറിനെതിരെ പത്തനാപുരത്തെ ഇടതുമുന്നണിയില്‍ പാളയത്തില്‍ പട. ഗണേഷ് കുമ്പിടി രാജാവാണെന്നും ഇടതുമുന്നണിയുടെ പ്രതിഛായയ്ക്ക് മങ്ങലേല്‍പ്പിച്ചെന്നും ഉളള പരസ്യ വിമര്‍ശനവുമായി സിപിഐ പ്രാദേശിക നേതൃത്വം രംഗത്തെത്തി. എന്നാല്‍ വിവാദങ്ങളോട് ഗണേഷ് പ്രതികരിച്ചിട്ടില്ല. എംഎല്‍എയ്ക്കെതിരെ പ്രതിഷേധം ഉയര്‍ത്തിയ കെഎസ്‍യുക്കാരെ എംഎല്‍എയുടെ പിഎയുടെ നേതൃത്വത്തില്‍ കയ്യേറ്റം ചെയ്തതോടെയാണ് തിരഞ്ഞെടുപ്പിനു മുമ്പേ പത്തനാപുരത്തെ രാഷ്ട്രീയ രംഗം ചൂടുപിടിച്ചത്. തുടര്‍ന്ന് ഗണേഷിനെതിരായ യുഡിഎഫ്...
കൊച്ചി കുതിരാൻ തുരങ്കപാത തുറക്കുന്നതിലെ അനിശ്ചിതത്വത്തിൽ ദേശീയപാത അതോറിറ്റിക്ക് ഹൈക്കോടതിയുടെ വിമർശനം. അതോറിറ്റിയുടെ പിടിപ്പുകേടും അനാസ്ഥയും കൊണ്ട് പൊതുജനം ബുദ്ധിമുട്ടുകയാണെന്ന് കോടതി നീരീക്ഷിച്ചു.ബുധനാഴ്ചയ്ക്കകം എന്താണ് ചെയ്യാൻ പോകുന്നതെന്ന് വിശദീകരണം നൽകാനും കോടതി നിർദ്ദേശിച്ചു. നിർമാണം നിലച്ച നിലയിലാണെന്നും കരാർ കന്പനിയുമായി തർക്കങ്ങൾ നിലവിലുണ്ടെന്നും ദേശീയ പാത അതോറിട്ടി കോടതിയെ അറിയിച്ചു. രാഷ്ട്രീയ പാർട്ടികൾ നടത്തിയ സമരങ്ങളും പണി വൈകാൻ കാരണമായെന്ന് ദേശീയ പാത അതോറിറ്റി കോടതിയിൽ പറഞ്ഞു. പാത തുറക്കാൻ നടപടി...
തിരുവനന്തപുരം:ശബരിമല വിധിക്കെതിരെ നല്‍കിയ റിവ്യു ഹർജി ഉടന്‍ വാദത്തിനെടുക്കാനാവശ്യപ്പെട്ട് സര്‍ക്കാര്‍ ഹർജി നല്‍കണമെന്ന് കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ ചാണ്ടി.മുഖ്യമന്ത്രി പിണറായി വിജയന് അയച്ച കത്തിലാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. ശബരിമല വിഷയത്തില്‍ ഉണ്ടായ സുപ്രീം കോടതി വിധിയും തുടര്‍ന്ന് വിധി അടിച്ചേല്പിക്കാന്‍ സര്‍ക്കാര്‍ തിടുക്കത്തിലെടുത്ത നടപടികളും കേരളീയ സമൂഹത്തില്‍ ഉണ്ടാക്കിയ അഗാധമായ മുറിവ് ശാശ്വതമായി ഉണക്കണമെന്നാണ് കത്തില്‍ ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടിരിക്കുന്നത്.
കൊല്‍ക്കത്ത:ബിജെപി സുഭാഷ് ചന്ദ്രബോസിനെയും ബംഗാളിനെയും അപമാനിച്ചെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി.സുഭാഷ് ചന്ദ്രബോസിന്റെ ജന്മദിനം പരാക്രം ദിവസ് ആയി ആചരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ മമത സര്‍ക്കാര്‍ ആ ദിവസം ദേശ് നായക് ദിവസമായാണ് ആചരിച്ചത്. കൊല്‍ക്കത്തയില്‍ അന്ന് മമത ബാനര്‍ജി മാര്‍ച്ചും നടത്തിയിരുന്നു. തന്നോട് ഒരു വാക്ക് പോലും ചോദിക്കാതെയാണ് സുഭാഷ് ചന്ദ്രബോസിന്റെ ജന്മദിനം പരാക്രം ദിവസം ആയി ആചരിച്ചതെന്നും മമത പറഞ്ഞിരുന്നു. സുഭാഷ് ചന്ദ്രബോസ് എല്ലാവരുടേയും നേതാവാണെന്നും ബിജെപി നേതാക്കള്‍ പ്രധാനമന്ത്രിയുടെ...