Daily Archives: 6th January 2021
കൊച്ചി
കൊവിഡ് കാരണം അടച്ചിട്ടിരുന്ന സ്കൂളുകളും കോളെജുകളും തുറന്നതോടെ പല വിധ ആശങ്കകളും കുടം തുറന്ന ഭൂതത്തെപ്പോലെ പുറത്തു വന്നിരിക്കുകയാണ്. പരീക്ഷയടുക്കുന്നു, സ്കൂളുകളിലിത് റിവിഷന്‍ കാലമാണ്, അതിനുള്ള തയാറെടുപ്പുകളും സംശയനിവാരണവുമാണ് വൈകിത്തുറന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നടക്കുക. എന്നാല്‍ ആശങ്കകള്‍ക്കും അനിശ്ചിതത്വത്തിനും പ്രതീക്ഷിച്ചതു പോലെ വിരമമിടാന്‍ സാധിച്ചോ എന്നു പരിശോധിക്കുമ്പോള്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കേണ്ട വിഭാഗമായി ഈ വര്‍ഷത്തെ വിദ്യാര്‍ത്ഥി ബാച്ച് മാറും എന്ന യാഥാര്‍ത്ഥ്യത്തിനാണ് കൂടുതല്‍ മാര്‍ക്ക് ലഭിക്കുക.കൊവിഡ് കാലത്തെ...
ഉദ്ഘാടനത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ, ഇന്നലെ രാത്രി വൈറ്റില മേൽപാലത്തിലേക്ക് വാഹനങ്ങൾ പാഞ്ഞുകയറി. ‘ഒരു വശം മാത്രം തുറന്നുകൊടുത്ത് ഇത്തരമൊരു വിവാദം ഉണ്ടാക്കിയാൽ അതിന്റെ ഗുണം ആർക്കാണ്? എൽഡിഎഫിന് എന്നു തന്നെ പറയാം. പ്രതിഷേധിക്കാൻ എല്ലാവർക്കും അവകാശമുണ്ട്. രാഷ്ട്രീയപാർട്ടികൾക്കും സംഘടനകൾക്കും അങ്ങനെ എല്ലാവർക്കും. പക്ഷേ ഇന്നലെ വൈറ്റിലയിൽ നടന്ന് അത്തരത്തിലൊരു പ്രതിഷേധമായി കണ്ടുകളയാൻ കഴിയില്ല...’ എറണാകുളം എംപി ഹൈബി ഈഡന്റ വാക്കുകളാണ്. ഇന്നലെ വൈറ്റില പാലത്തിൽ നടന്ന...
യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും യുപി പൊലീസിനെയും രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. നിർഭയ പോലെ ബദാവുനിൽ നടന്ന കൂട്ടബലാത്സംഗക്കേസിന് കാരണം പൊലീസിന്റെ അശ്രദ്ധയാണെന്ന് പ്രിയങ്ക ട്വിറ്ററിലൂടെ പറഞ്ഞു. സ്ത്രീ സുരക്ഷ സംബന്ധിച്ച പ്രശ്നങ്ങളിൽ യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ഉത്തർപ്രദേശ് സർക്കാര്‍ പരാജയമാണെന്നും പ്രിയങ്ക ആഞ്ഞടിച്ചു.
തുർക്കി നഗരമായ അങ്കാരയിലും ഇസ്താംബുളിലും 45 ദിവസത്തിനുള്ളിൽ കൊടിയ വരൾച്ച വരുമെന്ന് മുന്നറിയിപ്പ്. 45 ദിവസത്തിനുള്ളിൽ ഇസ്താംബുളിൽ കുടിവെള്ളം നിലക്കുമെന്ന് മുന്നറിയിപ്പുണ്ട്. ജലസംഭരണികളിൽ 19 ശതമാനം മാത്രം വെള്ളമാണ് ബാക്കിയെന്ന് തുർക്കിഷ് ചേംബർ ഓഫ് കെമിക്കൽ എഞ്ചിനീയേർസ് അറിയിച്ചു. വരൾച്ചക്കൊപ്പം കോവിഡ് പ്രതിസന്ധിക്കിടയിൽ വീട്ടിലിരുന്നവർ ജലം കൂടുതലായി ഉപയോഗിച്ചതാണ് വരൾച്ചക്ക് കാരണമെന്നാണ് നിഗമനം. 15 വർഷത്തിനിടയിൽ സംഭരണികളിൽ ജലത്തിന്റെ വൻ ദൗര്‍ലഭ്യം റിപ്പോർട്ട് ചെയ്തിരിക്കുകയാണ് ഇപ്പോൾ. ജലം ഇനി...
ദില്ലി
എല്ലാ ജില്ലാകേന്ദ്രത്തിലും മറ്റന്നാൾ വീണ്ടും വാക്സിൻ ഡ്രൈ റൺ. വാക്സിൻ വിതരണത്തിന്റെ രാജ്യവ്യാപകമായ റിഹേഴ്സൽ ആയിരിക്കും ഇത്. വാക്സിൻ വിതരണം ചർച്ച ചെയ്യാൻ കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ് വർദ്ധന്റെ നേതൃത്വത്തിൽ നാളെ ദില്ലിയിൽ ഉന്നതതലയോഗം ചേരും.കോവിഡിനെക്കുറിച്ച് പഠിക്കാൻ കേന്ദ്ര സംഘം നാളെ കേരളത്തിലെത്തും. എന്‍.സി.ഡി.സി ഡയറക്ടർ, ഡോക്ടർ എസ് കെ സിങിന്റെ നേതൃത്വത്തിലുളള സംഘമാണ് കേരളത്തിൽ എത്തുക.സംസ്ഥാനത്ത് കൊവിഡ് കേസുകൾ നിയന്ത്രിക്കുന്നതിൽ ആരോഗ്യവകുപ്പ് സ്വീകരിക്കുന്ന നടപടികളെന്തൊക്കെ, ടെസ്റ്റിംഗ് എങ്ങനെ,...
വാളയാർ പീഡനക്കേസിൽ പ്രതികളെ വെറുതെ വിട്ടുകൊണ്ടുള്ള വിചാരണക്കോടതി ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് റദ്ദാക്കി.
വാളയാര്‍ കേസില്‍ സിബിെഎ അന്വേഷണം വേണമെന്നും ഹൈക്കോടതി മേല്‍നോട്ടം വഹിക്കണമെന്നും വാളയാര്‍ കുട്ടികളുടെ അമ്മ.
കേരളത്തിലേക്ക് പക്ഷിപ്പനി കൊണ്ടുവന്നത് ദേശാടനപക്ഷി ആണെന്ന് വനം മന്ത്രി കെ രാജു പറഞ്ഞു.
സംസ്ഥാനത്ത് ഇന്ന് 6394 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
കൊറോണ വൈറസിന്റെ ഉത്ഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ചൈനയിലേക്ക് യാത്രതിരിക്കുന്ന വിദഗ്ധ സംഘത്തിന്...
ആലപ്പുഴ
കേരളത്തിലേക്ക് പക്ഷിപ്പനി കൊണ്ടുവന്നത് ദേശാടനപക്ഷി എന്ന് വനം വകുപ്പ് മന്ത്രി കെ രാജു പറഞ്ഞു. പക്ഷിപ്പനിക്ക് കാരണമായ H5N8 വൈറസ് മനുഷ്യരിലേക്ക് പകരില്ല. എന്നാൽ ജനിതകമാറ്റം എപ്പോൾ വേണമെങ്കിലും സംഭവിക്കാം. ഇതിനെക്കുറിച്ചു പഠിക്കാൻ കേന്ദ്ര സംഘം നാളെ എത്തും. 10 ദിവസത്തേക്ക് ജാഗ്രത തുടരുമെന്നും മന്ത്രി അറിയിച്ചു.കർഷകർക്കായി സർക്കാർ പ്രഖ്യാപിച്ച സാമ്പത്തിക സഹായം ഉടൻ വിതരണം ചെയ്യുമെന്നും മന്ത്രി അറിയിച്ചു. കൊന്ന പക്ഷികൾക്കും നേരത്തേ രോഗം വന്നവയ്ക്കും നഷ്ടപരിഹാരം നൽകും....
നെടുമ്പാശേരിയിൽ ഇതര സംസ്ഥാന തൊഴിലാളിയെ കൊന്ന് റയിൽവേ ട്രാക്കിൽ തള്ളി. അങ്കമാലി-എറണാകുളം റയിൽവേ ട്രാക്കിലാണ് മൃതദേഹം ഛിന്നഭിന്നമായ നിലയിൽ കണ്ടെത്തിയത്. ഒഡീഷ സ്വദേശി ശ്രീധറാണ് കൊല്ലപ്പെട്ടത്. കൂടെ ജോലി ചെയ്യുന്ന രണ്ട് ഇതര സംസ്ഥാന തൊഴിലാളികളെ നെടുമ്പാശേരി പൊലീസ് കസ്റ്റഡിയിലെടുത്തു. ഒഡീഷ സ്വദേശികളായ അഷിഷ് ബോയി, ചെങ്കാല സുമൻ എന്നിവരാണ് പിടിയിലായത്. റയിൽവേ ട്രാക്കിന് അര കിലോമീറ്റർ ദൂരെ പ്രവർത്തിക്കുന്ന ഹാർഡ്ബോർഡ് പെട്ടി കമ്പനിയിലെ ജോലിക്കാരാണ് മൂന്നുപേരും. ഇന്നലെ...
ഉദ്ഘാടനത്തിന് മുമ്പ് വൈറ്റില മേല്‍പ്പാലം തുറന്ന് നല്‍കിയതിനെ പിന്തുണച്ച് ജസ്റ്റിസ് ബി.കമാല്‍ പാഷ. മുഖ്യമന്ത്രി കാലെടുത്ത് വച്ചാലേ ഉദ്ഘാടനം ആകുകയുള്ളു എന്നുണ്ടോ.പാലം തുറക്കാന്‍ കമ്യൂണിസ്റ്റ് സര്‍ക്കാര്‍ സമയം നോക്കിയിരിക്കുകയാണെന്നും ജസ്റ്റിസ് ബി.കമാല്‍ പാഷ വിമര്‍ശിച്ചു.
ഇന്നയാള് പാലത്തില്‍ കയറണമെന്ന് എവിടെയും പറഞ്ഞിട്ടില്ല. ഭിക്ഷക്കാരന് കയറിയാലും ഉദ്ഘാടനമാകും. ജനങ്ങളുടെ വകയാണ് പാലം. അതിന് പ്രധാനമന്ത്രിയോ മുഖ്യമന്ത്രിയോ ആവശ്യമില്ല. വോട്ടിന് വേണ്ടി എന്തോ വലിയ കാര്യം ചെയ്തു എന്ന് പറഞ്ഞിരിക്കുകയാണ്. പൊറുതിമുട്ടിയ ജനങ്ങള്‍...
ന്യൂദല്‍ഹി: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിന്റെ മേല്‍നോട്ടത്തിന് രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗെലോട്ട് അടക്കമുള്ള നേതാക്കളെ നിയോഗിച്ച് എ.ഐ.സി.സി. ഗെലോട്ടിനെ കൂടാതെ കര്‍ണാടകയില്‍ നിന്നുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജി.പരമേശ്വര, മുന്‍ ഗോവ മുഖ്യമന്ത്രി ലൂസീനോ ഫെലോറോ എന്നിവര്‍ക്കാണ് കേരളത്തിന്റെ ചുമതല നല്‍കിയിരിക്കുന്നത്.
എം.വീരപ്പമൊയ്ലി, എം.എം പള്ളം രാജു, നിതിന്‍ റൗത്ത് എന്നിവര്‍ക്കാണ് തമിഴ്നാടിന്റേയും പുതുച്ചേരിയുടേയും ചുമതല നല്‍കിയിരിക്കുന്നത്. ബി.കെ ഹരിപ്രസാദ്, അലാമിഗിര്‍ ആലം, വിജയ് ഇന്ദര്‍ സിഗ്ല എന്നിവര്‍...