Monthly Archives: December 2020
ഇന്നത്തെ പ്രധാന വാർത്തകൾ:കേന്ദ്ര സർക്കാർ കൊണ്ടു വന്ന കാർഷിക നിയമത്തിനെതിരെ കേരള നിയമസഭ പ്രമേയം പാസാക്കി.
ബിജെപി എംഎൽഎ കേന്ദ്രസർക്കാരിന് എതിരായ നിലപാട് സ്വീകരിച്ചുവെന്ന വാർത്ത വിവാദമായതോടെ താൻ പ്രമേയത്തെ അനുകൂലിച്ചു എന്ന വാർത്ത നിഷേധിച്ച് ഒ രാജഗോപാല്‍ എംഎല്‍എ.
കേരളത്തില്‍ ഇന്ന് 5215 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 67 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഇന്ന് ബാധിച്ചു.
യുകെയിൽ നിന്ന് കേരളത്തിൽ എത്തിയ 29 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.
...
കൊച്ചി:സംസ്ഥാനത്ത് പുതുവത്സര ആഘോഷങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം. കൊവിഡ് വ്യാപന സാഹചര്യം കണക്കിലെടുത്താണ് തീരുമാനം. ഡിസംബര്‍ 31ന് രാത്രി 10 മണിയ്ക്ക് ശേഷം ആഘോഷങ്ങള്‍ പാടില്ല. ആളുകളെ പങ്കെടുപ്പിച്ചുള്ള പൊതുപരിപാടികള്‍ നടത്താന്‍ പാടില്ലെന്നും ദുരന്ത നിവാരണ വകുപ്പ് ഉത്തരവിറക്കി.പൊതുസ്ഥലത്ത് കൂട്ടായ്മകൾ പാടില്ല. മാസ്ക്, സാനിറ്റൈസര്‍, സാമൂഹിക അകലം എന്നിവ നിര്‍ബന്ധമായും പാലിക്കണമെന്നും ഉത്തരവില്‍ പറയുന്നു. ദുരന്ത നിവാരണ വകുപ്പ് പുറത്തിറക്കിയ ഉത്തരവ് ജില്ലാ പോലീസ് മേധാവിമാരും കളക്ടര്‍മാരും നടപ്പാക്കണമെന്നും നിര്‍ദേശമുണ്ട്.നിയന്ത്രണം തെറ്റിക്കുന്നവര്‍ക്കെതിരേ കര്‍ശന...
ഇസ്ലാമബാദ്:പാകിസ്ഥാനിൽ നിരവധിയാളുകൾ ചേർന്ന് ക്ഷേത്രം തകർക്കുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ 14 പേരെ അറസ്റ്റ് ചെയ്ത് പോലീസ്. ഒറ്റരാത്രികൊണ്ട് നടത്തിയ റെയ്ഡിൽ 14 പേരെ കസ്റ്റഡിയിൽ എടുത്തെന്നും കൂടുതൽ പേർക്കായുള്ള തിരച്ചിൽ തുടരുകയാണെന്നും പോലീസ് വ്യക്തമാക്കി.ഇന്നലെയാണ് നോർത്ത് വെസ്റ്റേൺ ഖൈബർ പഖ്തുൻഖ്വാ പ്രവിശ്യയിൽ സംഭവം നടക്കുന്നത്. ജമാഅത്ത് ഉലമ-ഇ-ഇസ്ലാമിക് പാർട്ടി അംഗങ്ങളുടെ നേതൃത്വത്തിലെത്തിയ ജനക്കൂട്ടമാണ് ക്ഷേത്രം തകർത്തതെന്നാണ് പ്രദേശവാസികളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. പ്രദേശത്ത് നടന്ന റാലിയ്ക്കും പ്രസംഗത്തിനും പിന്നാലെയാണ്...
തിരുവനന്തപുരം:കേന്ദ്ര സർക്കാർ കൊണ്ടു വന്ന കാർഷിക നിയമത്തിനെതിരെ കേരള നിയമസഭ പ്രമേയം പാസാക്കി. കർഷക നിയമഭേദഗതി റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള പ്രമേയം നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിച്ചത്. പ്രത്യേക സമ്മേളനം ചേര്‍ന്നാണ് പ്രമേയം ശബ്ദ വോട്ടോടെ സഭ പാസാക്കിയത്. കര്‍ഷക പ്രക്ഷോഭം ഇനിയും തുടര്‍ന്നാല്‍ കേരളത്തെ സാരമായി ബാധിക്കുമെന്ന് പ്രമേയം ചൂണ്ടിക്കാട്ടുന്നു. കാര്‍ഷിക നിയമഭേദഗതി റദ്ദാക്കണം എന്ന് പ്രമേയത്തിലൂടെ കേരളം കേന്ദ്രത്തോട് ആവശ്യപ്പെടുന്നു. ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിലേക്ക് ഭക്ഷ്യവസ്തുക്കളുടെ വരവ് നിലച്ചാല്‍ കേരളം പട്ടിണിയിലാകും.എന്നാൽ...
മലപ്പുറം:കടലോര മേഖലയായ തിരൂർ വാക്കാട് വർഷങ്ങളായി വീടു വച്ചു താമസിക്കുന്ന 5 കുടുംബങ്ങളെ ഒഴിപ്പിക്കാൻ ചെന്ന പൊലീസിനെ നാട്ടുകാർ തടഞ്ഞു. കോടതി ഉത്തരവുണ്ടെന്നും മാറിത്താമസിക്കണമെന്നും അറിയിച്ചാണ് കഴിഞ്ഞ ദിവസം പൊലീസ് എത്തിയത്. താമസിക്കുന്ന സ്ഥലം മിച്ചഭൂമിയാണെന്നും പൊളിച്ചു നീക്കം ചെയ്യുമെന്നും ഇവിടെയെത്തിയ പൊലീസ് പറഞ്ഞു. ഇതിനായി മണ്ണുമാന്തി യന്ത്രവുമായാണ് പൊലീസ് എത്തിയത്. ഇതോടെ നാട്ടുകാർ സംഘടിക്കുകയായിരുന്നു.50 വർഷമായി ഇവിടെ താമസിക്കുകയാണെന്നും വ്യക്തമായ നിർദേശങ്ങൾ ലഭിച്ചിട്ടില്ലെന്നും കുടുംബങ്ങൾ പറഞ്ഞതോടെ നാട്ടുകാരും പൊലീസും തമ്മിൽ...
കേരളത്തിലെ ക്രൈസ്തവ സഭകളുടെ നേതാക്കളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ചർച്ചകൾ നടത്തുകയാണ്. സഭാ തർക്കം പരിഹരിക്കാൻ ഓർത്തഡോക്സ് - യാക്കോബായ വിഭാഗങ്ങളുമായി മോദി ചർച്ച നടത്തി. മിസോറാം ഗവർണറും ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷനുമായ പി എസ് ശ്രീധരൻ പിള്ളയുടെ മുൻകൈയ്യിലാണ് ചർച്ച നടന്നത്.കത്തോലിക്ക സഭാധ്യക്ഷന്മാരുമായി ജനുവരി രണ്ടാം വാരം ചർച്ച നടത്തുമെന്നാണ് പി എസ് ശ്രീധരൻ പിള്ള അറിയിച്ചത്. നരേന്ദ്ര മോദി അധികാരത്തില്‍ എത്തിയ ശേഷം ക്രൈസ്തവര്‍ നിരന്തരം ആക്രമിക്കപ്പെടുന്നു...
പ്രാദേശിക, ദേശീയ ദിനപത്രങ്ങളിലെ പ്രധാനതലക്കെട്ടുകൾ വിശകലനം ചെയ്യുന്ന പരിപാടിയാണിത്. ഈ ദിവസത്തിന്റെ പ്രത്യേകത, ട്വിറ്റർ ട്രെൻഡിങ് എന്നിവയും ചർച്ച ചെയ്യുന്നു.ത്രിതല പഞ്ചായത്തുകളിലെ അധ്യക്ഷ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിനായിരുന്നു ആധിപത്യം. സംസ്ഥാനത്ത് എറണാകുളവും, മലപ്പുറവും, വയനാടും ഒഴികെ പതിനൊന്ന് ജില്ലാ പഞ്ചായത്തുകളും എല്‍ഡിഎഫിനൊപ്പം. വയനാട്ടില്‍ നറുക്കെടുപ്പാണ് യുഡിഎഫിനെ തുണച്ചത്. ഈ വാര്‍ത്തയാണ് പ്രധാനമായും പത്രങ്ങള്‍ പ്രാധാന്യത്തോടെ നല്‍കിയത്. നാഷണല്‍ ഷാംപെയ്ൻ ഡേ ഇന്ന് നാഷണല്‍ ഷാംപെയ്ൻ ഡേ ആണ്.ഫ്രാൻസിലെ ഷാമ്പേയ്ൻ എന്ന മേഖലയിൽ ഉത്പാദിപ്പിക്കുന്ന നുരയുന്ന തരം...
പെരുമ്പാവൂര്‍:പെരുമ്പാവൂര്‍ ചേലാമറ്റത്ത് ഒരു കുടുംബത്തിലെ നാല് പേരെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അച്ഛനും അമ്മയും രണ്ട് മക്കളെയുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.പാറപ്പുറത്തുകുടി വീട്ടിൽ ബിജു (45) , അമ്പിളി (40) പത്താംക്ലാസ്സുകാരനായ ആദിത്യന് ,എട്ടാംക്ലാസുകാരനായ അര്ജുന് എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.കിടപ്പുമുറിയിലാണ് ഭാര്യയെയും ഭര്‍ത്താവിനെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹാളിലാണ് മക്കളെ തൂങ്ങിയ നിലയില്‍ കാണപ്പെട്ടത്. ചിട്ടി നടത്തിപ്പിലെ ബാധ്യതയാണ് ആത്മഹത്യക്ക് കാരണമെന്ന് നാട്ടുകാര്‍ പറയുന്നു. പൊലീസും ആത്മഹത്യയാണെന്ന് പറയുന്നു....
കൊച്ചിപുതുവൈപ്പ് കടല്‍ത്തീരത്തെ മണ്ണെടുപ്പിനെച്ചൊല്ലി ഉയരുന്ന പ്രതിഷേധങ്ങള്‍ വീണ്ടും ജനകീയ സമരങ്ങള്‍ക്കു കാരണമാകുകയാണ്. തീരത്തെ വന്‍കിട പദ്ധതികള്‍ക്കായി കടലില്‍ നിന്നു ഡ്രെഡ്ജ് ചെയ്ത മണല്‍ വെള്ളക്കെട്ടും കടലാക്രമണഭീഷണിയും നേരിടുന്ന ജനങ്ങള്‍ക്കു നല്കുന്നതിനു പകരം വന്‍ വിലയ്ക്ക് വില്‍ക്കാനുള്ള തുറമുഖവകുപ്പിന്റെ നീക്കം നാട്ടുകാര്‍ തടയാന്‍ തുടങ്ങിയതാണ് സംഘര്‍ഷങ്ങള്‍ക്കു വഴിവെച്ചിരിക്കുന്നത്. മൂന്നു വന്‍കിട പദ്ധതികള്‍ നടപ്പാക്കുന്ന എറണാകുളം വൈപ്പിന്‍ ദ്വീപിലെ ജനസാന്ദ്രമായ ഈ തീരപ്രദേശത്തെ രൂക്ഷമായ വെള്ളക്കെട്ടും മലിനജലവും പ്രദേശവാസികളെ നിത്യദുരിതത്തിലേക്കാണ് തള്ളിവിട്ടിരിക്കുന്നത്. ...
ഇന്നത്തെ പ്രധാന വാർത്തകൾ:സംസ്ഥാനത്തെ 14 ജില്ലാ പഞ്ചായത്തുകളില്‍ 11 ഇടങ്ങളിലും എല്‍ഡിഎഫ് പ്രസിഡന്റുമാർ അധികാരത്തിലേറി.
സംസ്ഥാനത്ത് നാളെ പ്രത്യേക നിയമസഭാ സമ്മേളനം ചേരും.
നെയ്യാറ്റിന്‍കരയില്‍ ദമ്പതികള്‍ പൊള്ളലേറ്റ് മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തില്‍ കേരള പോലീസ് അക്കാദമി ഔദ്യോഗിക വെബ്സൈറ്റ് കേരള സൈബര്‍ വാരിയേഴ്സ് ഹാക്ക് ചെയ്തു.
എറണാകുളം ജില്ലയില്‍ ഷിഗെല്ല രോഗം സ്ഥിരീകരിച്ചിട്ടില്ലെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍.
കേരളത്തില്‍ 6268 ഇന്ന് പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി...