26 C
Kochi
Wednesday, October 16, 2019
Home Authors Posts by TWJ മലയാളം ഡെസ്ക്

TWJ മലയാളം ഡെസ്ക്

3715 POSTS 0 COMMENTS

വിടപറഞ്ഞ പ്രിയ സുഹൃത്തിന് അന്ത്യാഭിവാദ്യങ്ങള്‍

#ദിനസരികള്‍ 910എനിക്ക് ഏറെക്കാലമായി പരിചയമുണ്ടായിരുന്ന പ്രിയപ്പെട്ട സഖാവായിരുന്നു ഇന്ന് രാവിലെ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട കെ സി മണി. കേവലം നാല്പത്തിനാലു വയസ്സു മാത്രം പ്രായമുണ്ടായിരുന്ന അദ്ദേഹം തിരുനെല്ലിയിലെ ആക്കൊല്ലി എസ്റ്റേറ്റില്‍ നൈറ്റ് വാച്ചറായിരുന്നു. രാവിലെ ജോലി കഴിഞ്ഞ് മടങ്ങുമ്പോള്‍ ആനയുടെ മുമ്പില്‍ പെടുകയായിരുന്നു. ഇരുട്ടും കൂടെ...

കൂട്ടക്കൊലകളോളം എത്തുന്ന വർഗ്ഗ പ്രതിസന്ധികൾ

കഴിഞ്ഞ ഏതാനും ദിവസങ്ങളായി സർവ്വ മാധ്യമങ്ങളും മനുഷ്യമനസ്സുകളും ഏറ്റെടുത്ത സൈക്കോ വില്ലത്തിയായ ജോളിയെക്കുറിച്ചു അത്രയൊന്നും കേൾവിസുഖമില്ലാത്ത ചില വസ്തുതകളാണ് എനിക്ക് പറയാനുള്ളത്.ആദ്യമായും അവസാനമായും ഞാൻ പ്രശ്നവൽക്കരിക്കുന്നത് അവർ മറച്ചു വെക്കുന്ന അവരുടെ വർഗ്ഗപരമായ സ്വത്വത്തെയാണ്. ജോളി ഒരു എൻഐടി പ്രൊഫസർ ആയിയാണ് സമൂഹത്തിനു മുൻപിൽ സ്വയം അവതരിപ്പിച്ചിരിക്കുന്നത്...

പി ഗോവിന്ദപ്പിള്ളയുടെ തടവറയും സാഹിത്യവും

#ദിനസരികള്‍ 909നിലനില്ക്കുന്ന വ്യവസ്ഥകളെ മാറ്റിത്തീര്‍ക്കാന്‍ പോരാടുന്നവരെ ആ വ്യവസ്ഥയുടെ ഗുണഭോക്താക്കളായവര്‍ ഒരിക്കലും സഹിഷ്ണുതയോടെ നേരിട്ട ചരിത്രമില്ല. തങ്ങള്‍ക്ക് വെല്ലുവിളിയാകുന്ന അത്തരം ആളുകളെ ഏതുവിധേനയും ഇല്ലാതാക്കുന്നതിനു വേണ്ടിയുള്ള ശ്രമങ്ങളാണ് എല്ലാക്കാലത്തും അധികാരികളില്‍ നിന്നും ഉണ്ടായിട്ടുള്ളത്. അങ്ങനെ ചങ്ങലകളില്ലാത്ത ഒരു ലോകത്തെ സ്വപ്നം കണ്ട് അധികാരികളോട് ഏറ്റുമുട്ടി മനുഷ്യകുലത്തിനു വേണ്ടി...

മൂവാറ്റുപുഴ: ദേശീയ ചലച്ചിത്രോത്സവം ഒക്ടോബർ 18 മുതൽ 22 വരെ EVM ലത തിയേറ്ററിൽ

എറണാകുളം:  കേരള സ്റ്റേറ്റ് ചലച്ചിത്ര അക്കാദമി, മൂവാറ്റുപുഴ ഫിലിം സൊസൈറ്റിയുടെ സഹകരണത്തോടെ മൂവാറ്റുപുഴയിൽ നടത്തിവരുന്ന പതിനൊന്നാമത് ദേശീയ ചലച്ചിത്രോത്സവം ഒക്ടോബർ 18 മുതൽ 22 വരെ മൂവാറ്റുപുഴ EVM ലത തിയേറ്ററിൽ നടക്കുന്നതായിരിക്കും.

ഭൂമിയോട് യുദ്ധം ചെയ്യുന്ന ദൈവങ്ങള്‍!

#ദിനസരികള്‍ 908എ എൽ ബാഷാമിന്റെ (Arthur Llewellyn Basham) The Wonder That Was India എന്ന പുസ്തകത്തിലെ എട്ടാം അധ്യായം ഇന്ത്യയിലെ ചിത്ര – ശില്പ – നൃത്ത – വാദ്യാദികളടക്കമുള്ള സോപയോഗ – സുകുമാരകലകളെക്കുറിച്ചാണ് പ്രതിപാദിക്കുന്നത്. ഇന്ത്യയുടെ അത്തരത്തിലുള്ള ഗതകാല പ്രൌഡികളെ ആഴത്തിലും പരപ്പിലും...

“ഇന്ത്യൻ ജനാധിപത്യം കടന്നുപോവുന്ന കാലം”

എറണാകുളം: കേരളസംസ്ഥാനജനകീയ പ്രതിരോധസമിതിയുടെ ആഭിമുഖ്യത്തിൽ എറണാകുളം പ്രസ് ക്ലബ് ഹാളിൽ, ഒക്ടോബർ 13 ന് രാവിലെ പതിനൊന്നുമണിക്ക് സംഘടിപ്പിക്കുന്ന ചടങ്ങിൽ, അഭിപ്രായസ്വാതന്ത്ര്യത്തിനുള്ള അവകാശത്തിനുവേണ്ടി ഐഎഎസ് പദവി രാജിവച്ച കണ്ണൻ ഗോപിനാഥൻ, "ഇന്ത്യൻ ജനാധിപത്യം കടന്നുപോവുന്ന കാലം" എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുന്നു.

രമണന്മാരുണ്ടാകട്ടെ, ചന്ദ്രികമാര്‍ ജീവിച്ചു പോകട്ടെ!

#ദിനസരികള്‍ 907  മണിമുഴക്കം - മരണം വരുന്നൊരാ- മണിമുഴക്കം - മുഴങ്ങുന്നു മേൽക്കുമേൽ! ഉയിരുപൊള്ളിക്കുമെന്തു തീച്ചൂളയാ- ണുയരുവതനുമാത്രമെൻ ചുറ്റുമായ്!മരണമേ, നീശമിപ്പിക്കുകൊന്നുനിൻ- മഴ ചൊരിഞ്ഞതിൽ ധൂളികാപാളികൾ അരുതരുതെ,നിക്കീവിഷവായുവേ- റ്റരനിമിഷമിവിടെക്കഴിയുവാൻ! ധരയിതിൽ, കഷ്ട,മെന്തെന്‍ കളേബരം വെറുമൊരു ശുഷ്കപാഷാണ പഞ്ജരം!പരസഹസ്രം കൃമികീടരാശിതൻ- വെറുമൊരാഹാരകേദാര ശേഖരം! വെറുതെയെന്തിനതും ചുമന്നിങ്ങനെ പൊരിവെയിലത്തലഞ്ഞു നടപ്പുഞാൻ? അതു മണലിലടിയട്ടെ; ശാന്തിതൻ- മൃദുലശയ്യയിൽ വിശ്രമിക്കട്ടെ ഞാൻ!വിലപെടുമിപ്രപഞ്ചത്തിനില്ലൊരു ഫലവുമെന്നെപ്പുലർത്തിയകൊണ്ടിനി! മറവിൽ ഞാനടിയട്ടെ!-മജ്ജടം മണലിലാണ്ടു ലയിക്കട്ടെ നിഷ്ഫലം. ...... മണിമുഴക്കം!...സമയമായ്...മാരണ- മണിമുഴക്കം!...വരുന്നു...വരുന്നു ഞാൻ പ്രിയകരമാം...പ്രപഞ്ചമേ...ഹാ!... പ്രിയ...വെ...ള്ളി...ന...ക്ഷ..ത്ര..മേ!മലയാളം മറക്കാത്ത ഒരു യാത്രാമൊഴിയാണ് ഇത്. ഉള്ളു...

“ആശങ്കയോടെ ഒരു നാട് ” – പ്രതിഷേധസമരം

തൃശ്ശൂർ:സുഹൃത്തെ, നമ്മുടെ രാജ്യത്ത് ദലിതുകൾക്കും, മുസ്ലീംങ്ങൾക്കു നേരെ വർദ്ധിച്ചു വരുന്ന ആൾക്കൂട്ട ആക്രമണങ്ങളിലും, കൊലപാതങ്ങളിലും, ഉത്കണ്ഠ രേഖപ്പെടുത്തിക്കൊണ്ട് പ്രധാനമന്ത്രിക്ക് തുറന്ന കത്തെഴുതിയ വ്യത്യസ്ഥ മേഖലകളിൽ പ്രതിഭ തെളിയിച്ച സാമൂഹിക- സാംസ്കാരിക പ്രവർത്തകർക്ക് നേരെ രാജ്യ ദ്രോഹക്കുറ്റം ചുമത്തി കേസ്സെടുത്തിരിക്കുന്നു. അഭിഭാഷകനായ സുധീർ ഓഝയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ബീഹാർ സിജെഎം കോടതിയിൽ...

ഭരണഘടനാ പഠനങ്ങള്‍ – 5

രാജ്യത്തിന്റെ എല്ലാത്തരം സ്വാഭാവ വിശേഷങ്ങളേയും ഉള്‍‍‌ക്കൊള്ളാനുള്ള താല്പര്യം നിര്‍മ്മാണ സഭ പ്രകടിപ്പിച്ചിരുന്നു. മുസ്ലീങ്ങള്‍ക്ക് സ്വതന്ത്രമായ മറ്റൊരു രാജ്യം എന്ന മുദ്രാവാക്യമുയര്‍ത്തി പാകിസ്താന്‍ നേടിയെടുത്ത് ജിന്നയും കൂട്ടരും പിരിഞ്ഞു പോയെങ്കിലും ഇന്ത്യയില്‍ അവശേഷിച്ചിരുന്ന മുസ്ലിം മതവിഭാഗത്തോട് ഒരു തരത്തിലുള്ള തിരിച്ചു വ്യത്യാസങ്ങളുമുണ്ടാകരുതെന്ന് അവര്‍ ശഠിച്ചു.

50-)മത് ഗോവ അന്താരാഷ്ട്ര ചലച്ചിത്രോത്സവം നവംബർ 20ന് ആരംഭിക്കും

ന്യൂഡല്‍ഹി: ഗോവ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ അമ്പതാം പതിപ്പ് നവംബര്‍ ഇരുപത് മുതല്‍ ആരംഭിക്കുമെന്ന് വാര്‍ത്താ വിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി പ്രകാശ് ജാവഡേക്കർ അറിയിച്ചു. ഒൻപത് പകലും എട്ട് രാത്രിയും നീണ്ടുനിൽക്കുന്ന ചലച്ചിത്ര മാമാങ്കത്തിനു നവംബർ ഇരുപത്തിയെട്ടിനായിരിക്കും കൊടിയിറങ്ങുക.വിവിധ രാജ്യങ്ങളില്‍ നിന്നായി ഇരുന്നൂറിലേറെ ചലച്ചിത്രങ്ങളായിരിക്കും ഇത്തവണ പ്രദര്‍ശനത്തിനുണ്ടാവുക....